ഒരു   കിണ്ണം   നുഡിൽസ്

 

മൂല്യം ——സ്നേഹം

ഉപമൂല്യം ——മാതാപിതാക്കളോട്    ബഹുമാനം ,  സ്നേഹം

bowl noodles

അന്നത്തെ   രാത്രി  സു  എന്ന.  പെൺകുട്ടി. അമ്മയോട്   വഴക്കിട്ടു  വീട്ടിൽ. നിന്ന്  പുറത്തു  പോയി. പോകുന്ന. വഴിക്ക്  അവൾ  ഓർത്ത്‌  വീട്ടിലേക്കു ഒരു. ഫോൺ  വിളക്കുവാൻ പോലും  കൈയിൽ. കാശില്ല .

അതെ  സമയം  അവൾ  ഒരു  നുഡിൽസ്. കടയുടെ  മുൻപിൽ  കൂടി  പോകുകയായിരുന്നു .നുഡിൽസിന്റ്റെ. നല്ല  മണം. അവൾക്കു. വല്ലാത്ത  വിശപ്പ്‌   തോന്നി . ഒരു. കിണ്ണം  നുഡിൽസ്.  കഴിക്കുവാൻ.  ആഗ്രഹം  തോന്നി . പക്ഷെ  കൈയിൽ. കാശില്ല .

കട  മുതലാളി  അവൾ  അവിടെ  നില്ക്കുന്നത്  കണ്ടു  ചോദിച്ചു —-ഹേ.  കൊച്ചേ!  ഒരു  കിണ്ണം  നുഡിൽസ്. കഴിക്കണോ ?

എന്റെ. അടുക്കൽ.  കാശില്ല .——അവൾ. പറഞ്ഞു .

ഞാൻ  നിന്നെ. സല്കരിക്കാം  എന്ന്  പറഞ്ഞ്. കടക്കരാൻ   ഒരു  കിണ്ണം  ചൂടുള്ള     നുഡിൽസ്  ഉണ്ടാക്കി  കൊണ്ട്  കൊടുത്ത് .കുറച്ചു  നുഡിൽസ്. കഴിച്ചപ്പോൾ  സു  പെട്ടെന്ന്   കരയാൻ  തുടങ്ങി .

എന്തിനാണ്   കരയുന്നത് ? കട  മുതലാളി  ചോദിച്ചു .

ഒന്നുമില്ല . നിങ്ങളുടെ  ദയ  കണ്ടു  എന്റെ  മനസ്സ്  അലിഞ്ഞു  പോയി  എന്ന്  പറഞ്ഞു. അവൾ  കണ്ണ്  തുടച്ചു .

ഒരു  അപരിചിതൻ  പോലും എനിക്ക്  ഒരു. കിണ്ണം  നുഡിൽസ്  തന്നു . പക്ഷെ  എന്റെ  അമ്മ  എന്നോട്   വഴക്കിട്ടു  വീട്ടിൽ  നിന്ന്   പുറത്താക്കി .അവർ  ദുഷ്ട്ടയാണ് .

കട  മുതലാളി ദീർഖ ശ്വാസം  വലിച്ചു.—-കുട്ടി  എന്തിനു  അങ്ങിനെ  ചിന്തിക്കുന്നത് . ഞാൻ  ഒരു  കിണ്ണം  നുഡിൽസ്  മാത്രമല്ലേ  തന്നത് . പക്ഷെ  നിന്റെ   അമ്മ  നിന്നെ  കുഞ്ഞു  നാൾ    മുതൽ  വളര്ത്തി  കൊണ്ട്  വരുന്നു. അവരോടു   നന്ദി  കേടു  കാണിക്കുന്നത്  ശരിയാണോ?  അനുസരണ  ഇല്ലാതാവുന്നത്  തെറ്റല്ലേ ?

ഈ  വാക്കുകൾ  കേട്ട് അവൾ  ആശ്ചര്യപ്പെട്ടു. ഞാൻ  എന്ത്  കൊണ്ട്  ആ  രീതിയിൽ  ചിന്തിച്ചില്ല  ?  ഒരു  അപരിചിതനിൽ  നിന്നുള്ള   ഒരു  കിണ്ണം  നുഡില്സ്  എന്നെ  നന്നിയുള്ളവൾ ആക്കി. കൊച്ചു  നാൾ മുതൽ എന്നെ വളർത്തി  കൊണ്ട് വന്ന അമ്മയോട് എന്ത് കൊണ്ട് അങ്ങിനെ ഒരു ചിന്ത തോന്നിയില്ല?

വീട്ടിലേക്കു  മടങ്ങി  വരുന്ന വഴിക്ക് അമ്മയോട് എന്ത്  പറയണം എന്ന് ആലോചിച്ചു. ” അമ്മെ  എന്നോട്  ക്ഷമിക്കു. തെറ്റ് എന്റ്റെ  തന്നെയാണ്.” മനസ്സിൽ പറഞ്ഞു .

വീട്ടിന്റ്റെ  പടി  കയറി  വന്നപ്പോൾ അമ്മ വളരെ  വ്യാകുലതയോടെ നില്ക്കുന്നത് കണ്ടു.

സുവിനെ കണ്ടപ്പോൾ അടുത്തു  വന്നു. സ്നേഹത്തോടെ ചോദിച്ചു.—മോളെ  നീ എവിടെയായിരുന്നു? നിനക്ക്  വേണ്ടി  അമ്മ  ചോറും കറികളും ഉണ്ടാക്കി  വെച്ചിട്ടുണ്ട്. വരൂ ചൂടോടെ  കഴിക്കു.

കൂടുതൽ   നിയന്ത്രിക്കാൻ  പറ്റാതെ

സു  അമ്മയെ  കെട്ടിപ്പിടിച്ചു  കരയുവാൻ

തുടങ്ങി.

നാം  പലപ്പോഴും  മറ്റുള്ളവരുടെ  ചെറിയ  ചെറിയ  കാര്യങ്ങളെ   അഭിനന്ദിക്കും. പക്ഷെ  മാതാപിതാക്കളുടെ  ത്യാഗങ്ങൾ  വളരെ   സ്വാഭാവികമായി  കാണും.

 

ഗുണപാഠം

മാതപിതക്കളുടെ  സ്നേഹവും  നമ്മെക്കുറിച്ചുള്ള  ചിന്തയും ആണ് ഏറ്റവും  വിലപ്പിടിച്ച  സമ്മാനം.കുട്ടികളെ

വളര്ത്തുന്നതിനു  മാതാപിതാക്കൾ തിരിച്ചൊന്നും പ്രതീക്ഷിക്കിന്നില്ല.പക്ഷെ നാം എപ്പോഴെങ്ങിലും അവരുടെ  ത്യാഗത്തിനെ  അഭിനന്ടിക്കുകയോ പ്രശംസിക്കുകയോ  ചെയ്തിട്ടുണ്ടോ? സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുകയും  ബഹുമാനിക്കുകയും

വേണം. അവർ ഇല്ലെങ്കില്‍  നമ്മുടെ

നിലനിൽപ്പില്ല

http://saibalsanskaar.wordpress.com

Shanta Hariharan

 

 

 

Leave a comment