ക്ഷമിക്കുന്നത്‌ നല്ലതാണ്‌ (Good to forgive)

 

മൂല്യം —–ശരിയായ  പെരുമാറ്റം

ഉപമൂല്യം——ക്ഷമിക്കുക

ഒരു  മനുഷ്യൻ  വലിയ നല്ല  ഭംഗിയുള്ളതും  ധാരാളം  പഴമരങ്ങൾ  ഉള്ളതുമായ  ഒരു  വീട്  വാങ്ങി . അടുത്തു  തന്നെ  വളരെ അസൂയക്കാരനായ ഒരാൾ  ഒരു പഴയ  വീട്ടിൽ  താമസിച്ചിരുന്നു . അയാൾ  നിരന്തരം  വേലിയിലൂടെ ചവറുകൾ  ഇദ്ദേഹത്തിന്റെ  മിറ്റത്തു ഇടുകയും  പല  വൃത്തികെട്ട  പണികൾ  ചെയ്‌തും ഇദ്ദേഹത്തിന്റെ മനസമാധാനം  ഇല്ലാതാക്കുകയായിരുന്നു .

ഒരു  ദിവസം  ഈ  നല്ല  മനുഷ്യൻ  മിറ്റത്ത് ഇറങ്ങിയപ്പോൾ  അവിടെ  കുറെ  ചവറു കണ്ടു .ഒരു  ബക്കറ്റ്  എടുത്ത്  അത്  മുഴുവൻ വാരി  കളഞ്ഞു . ബക്കറ്റ്  നല്ലവണ്ണം  കഴുകി  വൃത്തിയാക്കി . അതിൽ  വലുതും  നല്ല  സ്വാദുള്ളതുമായ  ആപ്പിളുകൾ  നിറച്ചു  അയൽവാസിയുടെ  വാതിൽക്കൽ  ചെന്ന്  മുട്ടി. ഇപ്പോൾ  വലിയ  ഒരു  വഴക്കു  പ്രതീക്ഷിച്ചു  വാതിൽ  തുറന്ന അയൽവാസിയുടെ  കൈയിൽ ബക്കറ്റ്  നിറയെ ആപ്പിളുകൾ കൊടുത്ത്  കൊണ്ട്  ഇദ്ദേഹം  പറഞ്ഞു —–” നല്ലതു  കൊണ്ട്  നിറഞ്ഞ  ആളുകൾ  അത്  മറ്റുള്ളവരുമായി  പങ്കു  വെക്കും .

ഗുണപാഠം —–

നമ്മുടെ  നല്ല  ഗുണങ്ങളും  നല്ല  പെരുമാറ്റവും  മറ്റുള്ളവരിൽ  നിന്ന്  നമ്മെ    വ്യത്യസ്തരായി കാണിക്കും. നമ്മെ  ഉപദ്രവിക്കുകയും  ദുഃഖിപ്പിക്കുകയും  ചെയ്യുന്നവരെ  പോലും ക്ഷമിക്കുകയും  സ്നേഹിക്കുകയുമാണെങ്കിൽ  ജീവിതത്തിൽ  സമാധാനവും  ശാന്തിയും സ്നേഹവും  കിട്ടും.

ശാന്ത  ഹരിഹരൻ .

Shantha Hariharan

 

 

 

 

 

 

Advertisements

വികലാങ്കനായ രാജാവ്

The handicapped King

വികലാങ്കനായ  രാജാവ് 

 

മൂല്യം —-ശുഭ  പ്രതീക്ഷ

ഉപമൂല്യം —- നിശ്ചിതമായ  കാഴ്ചപ്പാട്

പണ്ട്  ഒരു  കണ്ണും  ഒരു  കാലും  ഇല്ലാത്ത  ഒരു  രാജാവുണ്ടായിരുന്നു. അദ്ദേഹം  തന്റെ  സുന്ദരമായ  ഒരു  പടം  വരയുവാനായി  എല്ലാ  ചിത്രകാരോടും  ചോദിച്ചു ആർക്കും  വരയുവാൻ  പറ്റിയില്ല . ഒരു കണ്ണും ഒരു കാലും  ഇല്ലാത്ത അദ്ദേഹത്തിൻറെ  സുന്ദരമായ  ചിത്രം  എങ്ങിനെ  വരയാനാണ്?

ഒടുവിൽ  ഒരു  ചിത്രകാരൻ  അദ്ദേഹത്തിൻറെ. സുന്ദരമായ  ചിത്രം  വരയുകയും  എല്ലാവരെയും  അത്ഭുതപ്പെടുത്തുകയും  ചെയ്തു. അത്  വളരെ  സുന്ദരമായ  ഒരു ചിത്രമായിരുന്നു  അയാൾ  രാജാവിനെ  വേട്ടയാടുവാൻ  തൈയ്യാറായി  ഒരു  കണ്ണും  അടച്ചു  ഒരു  കാലും  മടക്കി  നിൽക്കുന്ന  ഒരു വേട്ടക്കാരനായി  ചിത്രീകരിച്ചു .

 

ഗുണപാഠം —–

എന്ത്  കൊണ്ട്  നമുക്കും മറ്റുള്ളവരുടെ  പോരായ്മകളെ  മറച്ചു നന്മകളെ  പ്രതിപാദിക്കുന്ന  ഇത്തരം  ചിത്രങ്ങൾ  വരഞ്ഞുകുടാ?

ശാന്ത  ഹരിഹരൻ .

 

 

 

 

 

 

 

 

സ്വയം  എങ്ങിനെയോ അതുപോലെ  ജീവിക്കുക  – Being Yourself          

Being  Yourself

സ്വയം  എങ്ങിനെയോ അതുപോലെ  ജീവിക്കുക

 

മൂല്യം —–സത്യം

ഉപമൂല്യം —–നിസ്വാർത്ഥ  സ്നേഹം

ഒരിക്കൽ  ഒരു  രാജാവ്  തോട്ടത്തിൽ  മരങ്ങളും , ചെടികളും, പൂക്കളും  ഉണങ്ങിയിരിക്കുന്നതു  കണ്ടു .രാജാവ്  ഒരു  കരുവേൽ  മരത്തിനോട്  എന്ത്  കൊണ്ട്  ഇങ്ങിനെ  ചത്തു  കൊണ്ടിരിക്കുന്നു  എന്ന്  ചോദിച്ചു .അതിനു  കരുവേൽ  മരം  മറുപടി  പറഞ്ഞു ..”എനിക്ക്  ദേവതാരു  മരത്തിനെ  പോലെ  അത്ര  വലുതായി  വളരുവാൻ  പറ്റില്ല .”

അടുത്തത്  താഴെ  വീണു  കൊണ്ടിരിക്കുന്ന  ദേവതാരു  മരത്തിനോട്  എന്ത്  കൊണ്ട്  ഇങ്ങിനെ  താഴെ  വീണു  കൊണ്ടിരിക്കുന്നു  എന്ന്  രാജാവ്  ചോദിച്ചു  അതിനു  ദേവതാരു  പറഞ്ഞു —“മുന്തിരി  തോട്ടത്തിലെ  മുന്തിരിവള്ളി  പോലെ  മുന്തിരിങ്ങ തരാൻ  എനിക്ക്  പറ്റില്ല .”

രാജാവ്  മുന്തിരി  തോട്ടത്തിനോട്  എന്ത്  കൊണ്ട്    ഇങ്ങിനെ  ചത്തു  കൊണ്ടിരിക്കുന്നു  എന്ന് ചോദിച്ചു .അതിനു  തനിക്ക്  രോജാവിനെ  പോലെ  മലരുവാൻ  സാധിക്കാത്തതു  കൊണ്ടാണ്‌  എന്ന്  മുന്തിരി മറുപടി  പറഞ്ഞു .

ഒടുവിൽ  വളരെ  സന്തോഷത്തോടെ  നിൽക്കുന്ന  ഒരു  ചെടിയെ  കണ്ടു .മറ്റു  ചെടികൾ  ചെത്ത് കൊണ്ടിരിക്കുന്ന സമയത്ത്  ആ ചെടി  മാത്രം  എങ്ങിനെ  ഇത്ര  സന്തോഷത്തോടെ  നിൽക്കുന്നു  എന്ന്  രാജാവ്  ചോദിച്ചു .

അതിനു  ചെടി  ഇപ്രകാരം  പറഞ്ഞു —-“അത്  തികച്ചും  സ്വാഭാവികമാണ്. താങ്ങൾ സന്തോഷത്തിനു  വേണ്ടി  എന്നെ  നട്ട്  പിടിപ്പിച്ചു . അതു  കൊണ്ട്  പരമാവധി  ശ്രമിച്ചു  എന്റെ  നല്ല  ഗുണങ്ങളെ  വർധിപ്പിക്കുന്നു . ഞാൻ  ഞാനല്ലാതെ  ഒരു കരുവേലോ , ദേവതാരോ അല്ലെങ്കിൽ  മുന്തിരിയോ  അകാൻ  സാധിക്കില്ല .”

ഗുണപാഠം ——-

നാം  സ്വന്തം  ഗുണങ്ങളെ  കാണണം . മറ്റുള്ളവരെപ്പോലെ  അകാൻ  ശ്രമിക്കരുതേ . നാം  വളരുന്നതും  നശിക്കുന്നതും  നമ്മുടെ  കൈയിലാണ്. ഓരോരുത്തർക്കും  അവരുടേതായ ഗുണങ്ങളും  കഴിവുകളും  ഉണ്ട്  ഏതോ  ഒരു ഉദ്ദേശത്തോടെയാണ്  ഈ  ലോകത്തിൽ  വന്നിരിക്കുന്നത്  അത്  മനസ്സിലാക്കി  സ്വന്തം  കഴിവുകളെ വികസിപ്പിച്ചു  നാമും  സന്തുഷ്ടരായി  മറ്റുള്ളവർക്കും  സന്തോഷം  പകരണം .

ശാന്ത  ഹരിഹരൻ .

അന്ധനായ  കുട്ടി – The blind boy

The blind boy

അന്ധനായ  കുട്ടി

 

മൂല്യം —ശുഭ പ്രതീക്ഷ

ഉപമൂല്യം—-അവബോധം.

അന്ധനായ  ഒരു  കുട്ടി  ഒരു  കെട്ടിടത്തിന്റെ  പടിയിൽ  കാൽച്ചുവട്ടിൽ  ഒരു  തൊപ്പിയും  വെച്ചുകൊണ്ട്  ഇരിക്കുകയായിരുന്നു .  “ഞാൻ  അന്ധനാണ് . ദയവായി  സഹായിക്കുക “. എന്ന  ഒരു സുചനാപലകയും  വെച്ചിരുന്നു . തൊപ്പിയിൽ  കുറച്ചു  ചില്ലറകളെ  ഉണ്ടായിരുന്നുള്ളു . ആ  വഴിപ്പോയ ഒരു  മാന്യൻ  പോക്കറ്റിൽ  നിന്ന്  കുറച്ചു  ചില്ലറകളെടുത്തു  തൊപ്പിയിൽ  ഇട്ടു .പിന്നീട് ആ  സുചനാപലക  എടുത്തു തിരിച്ചു  എന്തോ  എഴുതി  തിരികെ  വെച്ചു.

 

താമസിയാതെ  തൊപ്പി  ചില്ലറകൾ  കൊണ്ട്  നിറഞ്ഞു .അന്ന്  ഉച്ചക്ക്  സുചനാപലക  മാറ്റി  എഴുതിയ  ആ  മാന്യൻ  കുട്ടിയെ  കാണുവാൻ  വന്നു . അദ്ദേഹത്തിൻറെ  കാലടി  ശബ്ദം  തിരിച്ചറിഞ്ഞ  കുട്ടി ചോദിച്ചു —–നിങ്ങളാണോ  ഇന്ന്  രാവിലെ  എന്റെ  സൂചനാ  പലക  മാറ്റി  എഴുതിയത് . എന്താണ്  എഴുതിയത്?

ആ  മാന്യൻ  പറഞ്ഞു —ഞാൻ  സത്യമേ  എഴുതിയുള്ളു .നീ  പറഞ്ഞത്  തന്നെയാണ്  ഞാനും  എഴുതിയത്. പക്ഷെ  കുറച്ചു  വ്യത്യാസമായി  എഴുതി.

അദ്ദേഹം  എഴുതിയിരുന്നത് —–“ഇന്ന്  സുന്ദരമായ  ഒരു  ദിവസം  പക്ഷെ  എനിക്ക്  കാണുവാൻ  സാധിക്കില്ല “.ആദ്യത്തെ  സൂചനയും  രണ്ടാമത്തെ  സൂചനയും പറഞ്ഞ  കാര്യം  ഒന്നു  തന്നെയാണ് .”കുട്ടി  അന്ധനാണ്”.പക്ഷെ  രണ്ടാമതായി  എഴുതിയതിൽ ” കാണുവാൻ  സാധിക്കുന്ന  നിങ്ങൾ  വളരെ  ഭാഗ്യശാലികളാണ്  “എന്നും കുടി  എഴുതി . അത്  കുറച്ചു കുടി  ഫലപ്രദമായിരുന്നോ  എന്ന്  ചിന്തിക്കാൻ  തോന്നുന്നു .

ഗുണപാഠം —–

ജീവിതത്തിൽ  കിട്ടിയതു  കൊണ്ട്  തൃപ്തരായിരിക്കണം . നവീകരണവും  പുതുമയുമായ  ചിന്താഗതി  ഉണ്ടാകണം .എല്ലാ  കാര്യവും  യഥാർത്ഥമായി  ചിന്തിക്കണം .  കഴിയുന്നതും  മറ്റുള്ളവരെ  നല്ല  വഴിക്കു  നയിക്കുക. പരാതിയോ  പശ്ചാതാപമോ കൂടാതെ സന്തോഷമായി  ജീവിക്കുക .നമുക്ക്  ജീവിതത്തിൽ  കരയുവാൻ  100  കാരണങ്ങൾ  ഉണ്ടാകും . പക്ഷെ  പുഞ്ചിരിക്കുവാൻ  1000  കാരണങ്ങൾ  കണ്ടെത്തണം .കഴിഞ്ഞുപോയ  ജീവിതത്തെ  കുറിച്ച്  ദുഃഖിക്കാതെ  വർത്തമാനകാല  ജീവിതം  നല്ല  ധൈര്യത്തോടെ  ജീവിക്കുക . അതുപോലെ  ഭാവിയെ  പേടികുടാതെ  നേരിടുവാൻ  തയ്യാറാകുക .

വലിയ  മഹാന്മാർ  പറയുന്നു —–

”  ജീവിതം  എന്നത്  പലതും  ശരിയാക്കലും ,പുനഃനിർമ്മിക്കലും ,തിന്മകളെ  കളഞ്ഞു  നന്മകളെ  സ്ഥാപിക്കലും ഒക്കെയാണ്.ജീവിതം  എന്ന  യാത്രയിൽ  പേടികുടാതെ  യാത്ര  ചെയ്യുവാൻ  മനഃസാക്ഷി  എന്ന  ടിക്കറ്റ്  ഉണ്ടായിരിക്കണം .”

ഒരാൾ  പുഞ്ചിരിക്കുന്നതാണ്  ഏറ്റവും  സുന്ദരമായതു.  ആ  പുഞ്ചിരിക്ക്  കാരണം  നാം  എന്നറിയുന്നത്  അതിനേക്കാൾ  സുന്ദരമാണ് .

ശാന്ത  ഹരിഹരൻ .

 

സ്വർഗ്ഗം  നമ്മുടെ  മനസ്സിൽ  തന്നെയാണ് -Paradise in our mind

 

സ്വർഗ്ഗം  നമ്മുടെ  മനസ്സിൽ  തന്നെയാണ് .

മൂല്യം — സത്യം

ഉപമൂല്യം ——തിരിച്ചറിവ്.

 

 

ഒരിക്കൽ  ഒരു  സമുറായി  ജെൻ  മാസ്റ്റർ  ഒരു  ഹാകിമിന്റെ  അടുക്കൽ  ചെന്ന് ചോദിച്ചു  എവിടെയാണ്  സ്വർഗ്ഗം  എവിടെയാണ്  നരകം ?  സ്വർഗ്ഗത്തിനും  നരകത്തിനും  ഉള്ള  വാതിലുകൾ  എവിടെയാണ്?

നിങ്ങൾ  ആരാണ് ?  ഹാകിം  ചോദിച്ചു .

ഞാൻ  സാമുറായുടെ നേതാവാണ് .  മഹാരാജാവ്  പോലും  എന്നെ  വന്ദിച്ചു  സ്തുതിക്കും ——ആ  യോദ്ധാവ്  പറഞ്ഞു .

ഹാകിം  ഉറക്കെ  ചിരിച്ചു . എന്നിട്ട്  പറഞ്ഞു —— നിങ്ങൾ  ശരിക്കും  സമുറായിന്റെ  നേതാവാണോ ?  കണ്ടാൽ  ഒരു  പാവപ്പെട്ട  പൊണ്ണൻ  പോലെ  കാണുന്നു .

സാമുറായുടെ  സ്വാഭിമാനത്തിനു  അത്  ഒരു  അടിയായി . താൻ  അവിടെ  എന്തിനു  വന്നു  എന്ന  കാര്യം  മറന്നു  ഹാകിമിനെ  കൊല്ലുവാനായി  വാളൂരി.  ഹാകിം  വീണ്ടും  ചിരിച്ചു  കൊണ്ട്  പറഞ്ഞു —–വാൾ , ദേഷ്യം  പിന്നെ  നിങ്ങളുടെ  അഹംഭാവം  എല്ലാം  നരകത്തിലേക്കുള്ള  വഴി  തുറന്നു  തരും .

സാമുറായ്ക്കു  ഇപ്പോൾ  കാര്യം  മനസ്സിലായി  ശാന്തനായി  വാൾ  ഉറയിലിട്ടു .

ഹാകിം  തുടർന്ന്  പറഞ്ഞു——ഇപ്പോൾ  നിങ്ങൾ  സ്വർഗ്ഗത്തിന്റെ. വാതിൽ  തുറന്നിരിക്കുന്നു .

ഗുണപാഠം ——-

സ്വർഗ്ഗവും  നരകവും  എല്ലാം  നമ്മുടെ  അടുത്തു  തന്നെയുണ്ട് . അതാണ്  സത്യം . അതിലേക്കുള്ള  വഴിയും  നമ്മളിൽ  തന്നെ . മനഃസാക്ഷിയില്ലാത്തവർ  ആണെങ്കിൽ  അത്  നരകമാണ് . നല്ല  മനഃസാക്ഷിയുള്ളവരും  ശ്രദ്ധയും  ജാഗരൂകതയുമുള്ളവരുമാണെങ്കിൽ  സ്വർഗ്ഗത്തിന്റെ  വാതിൽ  തുറക്കുന്നു . ഇതറിയാതെ  ആളുകൾ  സ്വർഗ്ഗവും  നരകവും  എവിടെയൊയാണെന്നും  അത്  മരണത്തിനു  ശേഷം  കിട്ടുന്നതാണെന്നും  വിചാരിക്കുന്നു .പക്ഷെ  സ്വർഗ്ഗവും നരകവും  എല്ലാം  ഇവിടെത്തന്നെയാണ് .അതിന്റെ  വാതിലുകൾ  എപ്പോഴും  തുറന്നിരിക്കുന്നതാണ് . തിരഞ്ഞെടുക്കേണ്ടത്  നാമാണ് .

ശാന്ത  ഹരിഹരൻ .

Each day is a gift – ഓരോ  ദിവസവും  ഒരു അനുഗ്രഹമാണ് .

Each  day  is  a  gift

ഓരോ  ദിവസവും  ഒരു  അനുഗ്രഹമാണ് .

മൂല്യം ——-ശുഭ  ചിന്ത

ഉപമൂല്യം ——മനോഭാവം

ഇന്ന്  92  വയസ്സ്  പ്രായമുള്ള  കണ്ണിനു  കാഴ്ചയില്ലാത്ത നല്ല  ഗംഭീരമായ  ഒരു  സ്ത്രീ    നല്ലവണ്ണം  ഉടുത്തു  ഒരുങ്ങി  മുടി  നല്ലവണ്ണം  കെട്ടി  പാകത്തിന്  മേക്കപ്പ്  ഇട്ടു ഒരു  ആശുപത്രിയിൽ  വന്നു .70  വര്ഷം  ദാമ്പത്യ  ജീവിതം  നടത്തിയ  ഭർത്താവ്  സമീപത്തിൽ മരിച്ചു  പോയ  കാരണമാണ്  ആശുപത്രിയിലേക്ക്  വരേണ്ടി  വന്നത്.

കുറെ  നേരം  ലോബിയിൽ  കാത്തിരുന്ന  ശേഷം  അവരുടെ  മുറി തയ്യാറായി  എന്ന്  കേട്ട്  അവർ മധുരമായി  പുഞ്ചിരിച്ചു .അവരെ  കൈപിടിച്ചു  ലിഫ്റ്റിൽ  കെയ്റ്റി  മുറിയിലേക്ക്  കൊണ്ടുപോയി . ഞാൻ  അവരുടെ  കൊച്ചു  മുറിയെ  ജനലിൽ  തൂക്കിയിരിക്കുന്ന  നേരിയ തിരശീല  ഉൾപ്പടെ  വിവരിച്ചു  കൊടുത്തു. അവർ  ഒരു  കൊച്ചു കുട്ടിക്ക്  കളിപ്പാട്ടം  കിട്ടിയ പോലെ  ഉത്സാഹം  കാണിച്ചു .

മിസ്സിസ് .ജോൺ  നിങ്ങൾ  മുറി  കണ്ടില്ലല്ലോ .കുറച്ചു  നിൽക്കു.

അവർ  പറഞ്ഞു —-അത്  ഒന്നും  ഒരു  വിഷയമല്ല .സന്തോഷം  എന്നത്  സമയപരിധിക്കു  പുറമെയുള്ളതാണ്.എനിക്ക്  എന്റെ  മുറി  ഇഷ്ടമാണോ അല്ലയോ അല്ലെങ്കിൽ  സാധനങ്ങൾ  എങ്ങിനെ  വെച്ചിട്ടുണ്ട്  എന്നതൊന്നും  ഒരു വിഷയമല്ല. എന്റെ  മനസ്സിനെ ഞാൻ  എങ്ങിനെ വെച്ചിരിക്കുന്നു  എന്നാണ്  നോക്കേണ്ടത്. ഞാൻ  എന്റെ  മുറിയെ  ഇഷ്ട്ടപ്പെടുവാൻ തീരുമാനിച്ചു .അങ്ങിനെ  എല്ലാ  ദിവസവും  രാവിലെ  ഒരു  തീരുമാനം  എടുക്കും. എനിക്ക്  തിരഞ്ഞച്ചെടുക്കുവാൻ  ഉള്ള  സ്വാതന്ത്ര്യം  ഉണ്ട് .എല്ലാ  ദിവസവും  രാവിലെ  ഒരു  തീരുമാനം  എടുക്കും . മുഴുവൻ  ദിവസം  കിടക്കയിൽ  കിടന്നു  വേദനിക്കുന്ന  ശരീര  ഭാഗങ്ങളെ  ഓർത്തിരിക്കാം  അല്ലെങ്കിൽ  എണീട്ടിരുന്നു നല്ലവണ്ണം  പ്രവർത്തിക്കുന്ന  ശരീര  ഭാഗങ്ങളെ  ഓർത്ത്  സന്തോഷിക്കുക . ഓരോ  ദിവസവും  ഒരു  സമ്മാനമാണ്. രാവിലെ  കണ്ണ്  തുറന്ന  ഉടൻ  പുതിയവയെ  ശ്രദ്ധിക്കും . എല്ലാ  സന്തോഷ  സംഭവങ്ങളെയും  കുറിച്ച്  ഓർമ്മിക്കും .

അവർ  തുടർന്ന്  പറഞ്ഞു —–വയസ്സായ  പ്രായം ഒരു  ബാങ്ക്  കണക്കാണ്. നിങ്ങൾ  എന്ത്  നിക്ഷേപിച്ചുട്ടുണ്ടോ  അത്  തിരിച്ചെടുക്കാം . അത്  കൊണ്ട്  ബാങ്കിന്റെ  ഓർമ്മകണക്കിൽ  ധാരാളം  സന്തോഷങ്ങൾ  നിക്ഷേപിക്കുക .എന്റെ  ബാങ്ക്  ഓർമകളിൽ നിങ്ങൾ  നിക്ഷേപിച്ച സന്തോഷത്തിനു  നന്ദി  പറയുന്നു . ഞാൻ  ഇനിയും  നിക്ഷേപിച്ചു  കൊണ്ടിരിക്കുന്നു .അവർ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു——–

സന്തോഷമായിരിക്കുവാനുള്ള  അഞ്ചു  എളിയ  വഴികൾ ——-

1  വിദ്വേഷത്തിൽ  നിന്ന്  മനസ്സിനെ  സ്വതന്ത്രമാക്കുക .

2  സങ്കടങ്ങളിൽ  നിന്ന്  മനസ്സിനെ  പിന്തിരിക്കുക .

3  എളിയ  ജീവിതം  നയിക്കുക .

4  കൂടുതൽ  കൊടുക്കുക .

5  കുറവായി  പ്രതീക്ഷിക്കുക .

ഗുണപാഠം ——–

സന്തോഷം  എന്നത്  നമ്മുടെ  മനോഭാവമാണ്. അത്  പുറമെയുള്ളതല്ല . സന്തോഷമായിരിക്കുവാൻ  വേണ്ടത്  നല്ല  മനോഭാവവും  സമീപനവുമാണ് .ഈ  തത്ത്വം  മനസ്സിലാക്കി  ജീവിതത്തിൽ  പ്രയോഗികമാക്കി  ഒരു  സന്തോഷമായ ജീവിതം  നയിക്കുവാൻ  പഠിക്കണം.

ശാന്ത  ഹരിഹരൻ .

 

 

Confidence level-ആത്മവിശ്വാസത്തിന്റെ  നിലപാട് 

turbulant plane

 

മൂല്യം ——-സ്നേഹം

ഉപമൂല്യം ——–വിശ്വാസ്വം .

ഒരു  യാത്രി  ഒരു  നീണ്ട  വിമാന  പ്രയാണത്തിലായിരുന്നു . വരാൻ  പോകുന്ന  ദുരന്തത്തെ  കുറിച്ചുള്ള  ആദ്യത്തെ  ചേതാവാനീ  വിമാനത്തിലെ  മിന്നുന്ന  വിളക്കുകൾ  കാണിച്ചു. “നിങ്ങളുടെ  സീറ്റ് ബെൽറ്റുകൾ  ഇടുക .

കുറച്ചു  സമയം  കഴിഞ്ഞു  ഒരു  ശാന്തമായ  ശബ്ദം  കേട്ടു. ഞങ്ങൾ  ഇപ്പോൾ  പാനീയങ്ങൾ  വിതരണം  ചെയ്യുന്നതാണ് . കുറച്ചു  പ്രശ്നങ്ങൾ  വരാൻ  സാധ്യതയുള്ളതുകൊണ്ടു  സീറ്റ് ബെൽറ്റ്  നല്ലവണ്ണം  ഇടുക.

അയാൾ  വിമാനത്തിനുള്ളിൽ  ചുറ്റും  നോക്കി  എല്ലാവരും  വളരെ  ആശങ്കിതരായി  ഇരിക്കുന്നുണ്ടായിരുന്നു . അപ്പോഴേക്കും  വീണ്ടും  പ്രസ്താവകൻ  പറഞ്ഞു .—–ഇപ്പോൾ  ഭക്ഷണം  നൽകുവാൻ  സാധ്യമല്ല . ഇനിയും  തകരാറു  കാണുന്നുണ്ട്.

കൊടുങ്കാറ്റു  ബലമായി  വീശുവാൻ  തുടങ്ങി . വിമാന  ഇഞ്ചിന്റെ  ശബ്ദത്തേക്കാൾ ഉച്ചത്തിൽ  ഇടിവെട്ട്  ശബ്ദം  കേട്ടു. മിന്നൽ  ഇരുട്ടിനെ  ഭേദിച്ചു. ഏതാനും  നിമിഷങ്ങളിൽ  വിമാനം  ഒരു  ചെറിയ  കോർക്  വലിയ  സമുദ്രത്തിലേക്ക്  വീശി  എറിയപ്പെട്ടപോലെ  ആയി .ഒരു  നിമിഷം  വിമാനം  ഭയങ്കര  കറന്റിൽ  മേൽപ്പോട്ടും  അടുത്തനിമിഷം  താഴോട്ടും  തള്ളപ്പെട്ടു .ഏതു  നിമിഷവും  തകരാൻ  സാധ്യതയുണ്ട് .എല്ലാ  യാത്രികളും  ഭയഭീതരും  അസ്വസ്ഥരുമായിരുന്നു .ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ഓർത്ത്  പേടി  തോന്നി . ചിലർ  പ്രാർത്ഥിക്കുവാൻ. തുടങ്ങി . ഈ  യത്രിയും  തന്റെ  പേടിയും  ആശങ്കയും  മറ്റുള്ളവരുമായി  പങ്കുവെച്ചു .

ഈ  കൊടുംകാറ്റിൽ  നിന്ന്  രക്ഷപ്പെടുമോ  എന്ന്  ചിന്തിച്ചിരിക്കുമ്പോൾ  പെട്ടെന്ന്  അയാൾ  ആ  കൊച്ചു  പെൺകുട്ടിയെ  ശ്രദ്ധിച്ചു. അവൾ  കാലും  മടക്കി  സീറ്റിലിരുന്നു  ഒരു  പുസ്തകം  വായിക്കുകയായിരുന്നു .അവൾക്കു  കൊടുംകാറ്റ്  ഒന്നുമല്ലായിരുന്നു. അവളുടെ  കൊച്ചു  ലോകത്തിൽ  എല്ലാം  ശാന്തമായിരുന്നു .ചിലപ്പോൾ  പുസ്തകം  വായിക്കുകയും  ചിലപ്പോൾ  കണ്ണടച്ചിരിക്കുകയും  ചെയ്തു . പിന്നെ  കാലുകൾ  നിവർത്തിയിരുന്നു . പക്ഷെ  പേടിയോ  ചിന്തയോ  ഒന്നുമില്ലായിരുന്നു .

ഭാവി  ഇരുണ്ടിരുന്നു. ഈ ബഹളത്തിന്റെ  നടുവിൽ  ആ  കൊച്ചു  കുട്ടി  ഒരു  പേടിയും  കൂടാതെ  ശാന്തമായിരുന്നു .കുറച്ചു  സമയം  കഴിഞ്  വിമാനം  ഒരു  അപകടവും  കൂടാതെ  വിമാനത്താവളത്തിൽ  എത്തി . എല്ലാ  യാത്രികളും  വേഗം  ഇറങ്ങുവാൻ

തുടങ്ങി . ഈ  യാത്രി  മാത്രം  വളരെ  നേരമായി  അത്ഭുതത്തോടെ  നോക്കികൊണ്ടിരുന്ന  ആ  പെൺകൊച്ചിന്റെ  അടുത്തു  ചെന്ന്  സംസാരിച്ചു . കൊടുംകാറ്റും  വിമാനാപകടസ്ഥിതിയെ  കുറിച്ചും  മറ്റും  സംസാരിച്ചശേഷം  ആ മനുഷ്യൻ  ചോദിച്ചു — എന്ത്  കൊണ്ട്  കുട്ടിക്ക്  പേടി  തോന്നിയില്ല ?

ആ. ഓമന  പെൺകൊച്ചു  പറഞ്ഞു ——സർ  എന്റെ  അച്ഛനാണ്  വിമാനം  ഓടിച്ചിരുന്നത് . അദ്ദേഹം  എന്നെ  വീട്ടിലേക്കു  കൊണ്ട്  പോകുകയാണ്.

ഗുണപാഠം ——-നമുക്ക്  നല്ല  നിശ്ചയവും  ആത്മവിശ്വാസവും  ഉണ്ടെങ്കിൽ ഒരു  കാരണവശാലും  പതറുകയില്ല .കാര്യങ്ങൾ  ശാന്തമായും  വിജയകരമായും  ചെയ്തു  തീർക്കും.ഈ  കഥയിലെ  പെൺകുട്ടിക്ക്  തന്റെ  അച്ഛൻ  സുരക്ഷിതമായി  വീട്ടിലെത്തിക്കും  എന്ന  ഉറച്ച  വിശ്വാസം  ഉണ്ടായിരുന്നു .അതുപോലെ  ദൈവത്തിൽ  ഉറച്ച  വിശ്വാസം  വെച്ച്  നല്ല  ആത്മധൈര്യത്തോടെ  ജീവിത  യാത്രയിൽ  മുന്നോട്ടു  പോകണം.

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com