Archive | January 2014

ക്ഷമിക്കുന്നതു ഉത്തമം, മറക്കുന്നത് അതിഉത്തമം

ഉപമൂല്യം : അനുകമ്പ മൂല്യം : സ്നേഹം, ക്ഷമ

isaac-newton

പ്രസിദ്ധ ശാസ്ത്രഞ്ജൻ സർ ഐസക്‌ ന്യൂട്ടൻ, 20 വർഷങ്ങളോളം ദിവസവും മണിക്കുറുകൾ ചിലവിട്ട് കഠിന പ്രയത്നം ചെയ്തു തന്റെ മഹത്തായ കണ്ടുപിടിതത്തിന്റെ ഫലം എഴുതി തയ്യാറാക്കി. ഈ കടലാസുകൾ മേശപുറത്തുവെച്ച് അദ്ദേഹം പുറത്തു ഉലാത്തുവാൻ പോയി. അദ്ദേഹത്തിൻറെ ഡയമണ്ട് എന്ന് പേരുള്ള വളർത്തുനായ മുറിയിൽ കിടക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അത് മേശപുറത്തേക്കക്ക്ചാടി, അത് കാരണം കത്തികൊണ്ടിരിക്കുന്ന മെഴുകുതിരി തയ്യാറാക്കി വെച്ചിരുന്ന കൈഎഴുത്ത്പ്രതിയിലേയ്ക്ക് വീഴുകയും, ആ കടലാസ്സുകൾക്ക് തീ പിടിക്കുകയും ചെയ്തു. 20 വർഷത്തെ പരീക്ഷണഫലം,നിമിഷങ്ങൾക്കകം വെന്തു വെണ്ണീറായി. മുറിയിൽ തിരിച്ചെത്തിയപ്പോൾ ന്യൂട്ടൻ പകച്ചു പോയി.അദ്ദേഹത്തിൻറെ വിലപ്പെട്ട കടലാസുകൾ വെറും ഒരുപിടി ചാരമായി മാറിയിരിയ്ക്കുന്നു. ന്യൂട്ടണ്‍ നായയെ അടിച്ചില്ല. വേറെ ആരെങ്കിലും ആയിരുന്നെങ്ങിൽ നായയെ അടിച്ചു കൊല്ലുമായിരുന്നു; പക്ഷെ ന്യൂട്ടൻ നായയുടെ തലയിൽ തട്ടിക്കൊണ്ടു അതിനെ ദീനമായി നോക്കി പറഞ്ഞു “ഡയമണ്ട് നീ എന്താണ് ചെയ്തതെന്നു നിനക്ക് അറിയില്ല”.

അദ്ദേഹം പിന്നെയും എഴുതി തുടങ്ങി. ആ പ്രവർത്തി തീർക്കുവാൻ അദ്ദേഹത്തിന് വർഷങ്ങൾ തന്നെ വേണ്ടി വന്നു. ആ ബധിരനായ നായയോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ എത്രമാത്രം വലുതായിരുന്നു! ന്യൂട്ട‍ന്റെ ഹൃദയവും അദ്ദേഹത്തിന്റെ ബുദ്ധിയോളം വലുതായിരുന്നു.

ഗുണപാഠം
ആരെങ്കിലും നമ്മളോട് തെറ്റു ചെയ്താൽ മാപ്പ് കൊടുക്കുവാൻ വലിയ വിഷമമാണ്, പക്ഷെ ദൃഡനിശ്ചയം ഉണ്ടെങ്കിൽ അത് സാധ്യവും ആണ്. സംഭവിച്ചതെല്ലാം മറക്കണമെങ്കിൽ നിരന്തര ശ്രമങ്ങളും ഹൃദയനൈർമല്യവും വേണം. മറക്കാനും പൊറുക്കുവാനും ഉള്ള ശീലം വളർര്ത്തുകയാണെങ്കിൽ, ഈ ലോകത്തിൽ നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടാവുകയില്ല. നിങ്ങൾ എല്ലാവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യും. വിദ്വേഷം വളർത്ത)തിരിക്കൂ, പ്രേമം വളർത്തൂ. എല്ലാവരെയും സ്നേഹിക്കൂ.

http://saibalsanskaar.wordpress.com

 

 

invention

Advertisements

പ്രേമം വളർത്തു, വിദ്വേഷം അകറ്റൂ

develop-love

ഉപമൂല്യം : ക്ഷമ, സഹിഷ്ണുത . മൂല്യം : ശരിയായ പ്രവർത്തി, ആചാരം

ഒരു അദ്ധ്യാപിക തന്റെ ക്ലാസ്സിലെ കുട്ടികളെ ഒരു പുതിയ കളി പഠിപ്പിക്കുവാൻ തീരുമാനിച്ചു

അതിനായി, അവർ ഓരോ കുട്ടികളോടും ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കുറച്ചു ഉരുളക്കിഴങ്ങുകൾ കൊണ്ടുവരാൻ പറഞ്ഞു

ഓരോ ഉരുളക്കിഴങ്ങിനും കുട്ടി വെറുക്കുന്ന ഒരു വ്യക്തിയുടെ പേര് കൊടുക്കണമെന്ന് അദ്ധ്യാപിക പറഞ്ഞു. അതായത്, ഓരോ കുട്ടിയുടെ സഞ്ചിയിലും ഉള്ള ഉരുളകിഴങ്ങിന്റെ എണ്ണം അവനോ അതോ അവളോ വെറുക്കുന്ന വ്യക്തികളുടെ സംഖ്യക്ക് തുല്യമായിരിയ്കണം.

പിറ്റേദിവസം എല്ലാ കുട്ടികളും അവനോ, അവളോ വെറുക്കുന്ന ആൾക്കാരുടെ പേരെഴുതിയ ഉരുളകിഴങ്ങുസഞ്ചിയുമായി സ്കൂളിൽ എത്തി. ചിലരുടെ കയ്യിൽ രണ്ടു ഉരുളകിഴങ്ങും മറ്റുചിലരുടെ കയ്യിൽ മൂന്നും കുറച്ചു കുട്ടികളുടെ കയ്യിൽ അഞ്ചും ഉരുളക്കിഴങ്ങുകൾ ഉണ്ടായിരുന്നു.

അദ്ധ്യാപിക കുട്ടികളോട് പറഞ്ഞു, “നിങ്ങൾ എവിടെ പോകുമ്പോഴും, ടോയിലറ്റിൽ ആയാൽ പോലും, ഈ ഉരുളകിഴങ്ങുസഞ്ചി കൂടെ കൊണ്ടുപോകണം; ഒരാഴ്ച ഇങ്ങനെ ചെയ്യണം”.

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. ചീഞ്ഞ ഉരുളകിഴ്ങ്ങിന്റെ ദുർഗന്ധം കാരണം കുട്ടികൾ പരാതിപ്പെടാൻ തുടങ്ങി. അതുമാത്രമല്ല അഞ്ചു ഉരുളക്കിഴങ്ങുകൾ കയ്യിലുള്ള കുട്ടികൾക്ക് ഭാരമേറിയ സഞ്ചി ചുമക്കേണ്ടതായും വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടികൾക്ക് ആശ്വാസമായി, ഒരു വിധം കളി അവസാനിച്ചുവല്ലോ.

അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു, “ഒരാഴ്ച ഉരുളകിഴങ്ങുസഞ്ചി കൂടെ കൊണ്ടുനടന്നപ്പോൾ നിങ്ങൾക്ക് എന്ത്തോന്നി?”
ഒരാഴ്ച മുഴുവനും, ദുർഗന്ധം വമിക്കുന്ന ഭാരമേറിയ ഉരുളകിഴങ്ങുസഞ്ചി, പോകുന്നിടത്തെല്ലാം തൂക്കി നടന്നതിന്റെ മടുപ്പും പ്രയാസങ്ങളും എല്ലാം കുട്ടികളും അദ്ധ്യാപികയോട് പരാതിപ്പെട്ടു.

അപ്പോൾ അദ്ധ്യാപിക കുട്ടികളോട് ഈ കളിയുടെ പിന്നിലുള്ള രഹസ്യം പറഞ്ഞു, “നിങ്ങൾ ആരോടെങ്കിലും ഹൃദയത്തിൽ വിദ്വേഷം വെച്ചു പുലർത്തുകയാണെങ്കിൽ നിങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. വെറുപ്പിന്റെ ദുർഗന്ധം നിങ്ങളുടെ ഹൃദയത്തെ മലിനമാക്കുകയും നിങ്ങൾ എവിടെപോകുബോഴും അത് നിങ്ങളെ പിന്തുടരുകയും ചെയ്യും. ചീഞ്ഞ ഉരുളകിഴ്ങ്ങിന്റെ ദുർഗന്ധം ഒരാഴ്ചപോലും സഹിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങിനെ ഒരായുഷ്കാലം മുഴുവൻ ഹൃദയത്തിൽ വെറുപ്പിന്റെ ദുർഗന്ധം വഹിച്ച് ചിലവഴിക്കും??? ഒന്ന് ആലോചിച്ചുനോക്കു. ”

hate-symbol
.

ഗുണപാഠം

നിങളുടെ ഹൃദയത്തിൽ ആരോടെങ്കിലും വിദ്വേഷംഉണ്ടെങ്കിൽ അത് ഉപേക്ഷിക്കൂ, അങ്ങിനെ നിങ്ങൾ ഒരു ആയുസ്സ് മുഴുവനും പാപം ഉള്ളിൽകൊണ്ട് നടക്കുന്നില്ല; മറ്റുള്ളവർക്ക് മാപ്പ് കൊടുക്കുന്നതാണ് ഏറ്റവും നല്ല മനോഭാവം!

ശരിയായ സ്നേഹം പരിപൂർണനായ വ്യക്തിയെ സ്നേഹിക്കുന്നതിലല്ല, പക്ഷെ അപൂർണനായ വ്യക്തിയെ പരിപൂർണമായി സ്നേഹിക്കുന്നതിലാണ്.

ഇതേ കഥകൾ മറ്റു ഭാഷകളിലും വായിക്കാം

http://saibalsanskaar.wordpress.com
http://saibalsanskaartamil.wordpress.com
http://saibalsanskaartelugu.wordpress.com
http://saibalsanskaarhindi.wordpress.com

ദസ്തുർജി

dasturji-picture
ഉപമൂല്യം: സത്യസന്ധത മൂല്യം: സത്യം

വർഷങ്ങൾക്കുമുമ്പ്, ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന ദസ്തുർജിയെ മുംബൈയിൽ അധികാരി ആയി നിയമിച്ചു. മുംബയിൽ വന്ന് കുറച്ചു ആഴ്ചകൾ ശേഷം അദ്ദേഹത്തിനു ഒരു ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നു. അദ്ദേഹം ടിക്കറ്റ് വാങ്ങിയപ്പോൾ ഒരുരൂപയുടെ ചില്ലറ കണ്ടക്ടർ അയാൾക്ക് കൂടുതലായി തിരിച്ചു കൊടുത്തു. അയാൾ എന്തുചെയ്യണം എന്ന് ആലോചിച്ചു. അയാളുടെ മനസ്സ് പറഞ്ഞു “നീ ആ രൂപ തിരിച്ചു കൊടുക്കു, അത് കൈയ്യിൽ വെയ്ക്കുന്നത് തെറ്റാണ്”. പിന്നെയും അദ്ദേഹം ചിന്തിച്ചു ” അത് വെറും ഒരു രൂപയല്ലേ, മറന്നേക്കു, ആരാണ് ഈ ചെറിയ തുകയെപറ്റി വേവലാതിപ്പെടുക? അല്ലെങ്കിൽത്തന്നെ മുംബൈ ബസ്സുകൾക്ക് നല്ല വരുമാനം ഉണ്ട്. അവർക്ക് ഈ ഒരുരൂപ ഒരു നഷ്ടമല്ല. അതുകൊണ്ട്, ഇത് ദൈവത്തിൻറെ സമ്മാനം എന്ന് കരുതി മിണ്ടാതിരിയ്ക്കാം.

അദ്ദേഹം ഇറങ്ങാനുള്ള സ്ഥലം വന്നപ്പോൾ വാതിലിനടുത്ത് ഒരു നിമിഷം നിന്നു, പിന്നെ ഒരു രൂപ എടുത്തു കണ്ടക്ടർക്ക് കൊടുത്തു, “ഇതാ നിങ്ങൾ അധികം തന്ന ഒരു രൂപ”.

കണ്ട്ക്ടർ ഒരു പുഞ്ചിരിയോടെ ചോദിച്ചു “നിങ്ങളല്ലേ പട്ടണത്തിൽ വന്ന പുതിയ ദസ്തുർജി?”

“അതെ”, അദ്ദേഹം മറുപടി നല്കി.

കണ്ടക്ടർ പറഞ്ഞു, “ഞാൻ നിങ്ങളെക്കുറിച്ച് വളരെ നല്ല അഭിപ്രായം കേട്ടിരിക്കുന്നു, നിങ്ങളെ ഒന്ന് പരീക്ഷിക്കാൻ ആണ് ആ ഒരു രൂപ കൂടുതൽ ആയി തന്നത്”.

ദസ്തുർജി ബസ്സിൽ നിന്നും ഇറങ്ങി ഒരു വിളക്കുകാലിൽ മുറുക്കിപിടിച്ച് ഇങ്ങനെ പറഞ്ഞു “എന്റെ ദൈവമേ, വെറും ഒരു രൂപയ്ക്കു എന്റെ മനസ്സാക്ഷി വിൽക്കുവാൻ ഞാൻ തയ്യാറായല്ലോ, കഷ്ടം തന്നെ!”

ഗുണപാഠം :

കൂട്ടുകാരെ, മനസ്സിൻറെ കളികളെ നോക്കിക്കാണു, ജാഗരൂക രായിരിക്കു!

ചിന്തകൾ ശ്രദ്ധിക്കു; അവ വാക്കുകളായി പുറത്തുവരും.
വാക്കുകൾ ശ്രദ്ധിക്കു; അവ പ്രവർത്തികൾ ആകും.
പ്രവർത്തികൾ ശ്രദ്ധിക്കു; അവ ശീലങ്ങൾ ആകും .
ശീലങ്ങൾ ശ്രദ്ധിക്കു; അവ സ്വഭാവം ആയി മാറും.
സ്വഭാവം ശ്രദ്ധിക്കു; അത് നിങ്ങളുടെ ഭാവി ഭാഗധേയം ആണ്.

അതുകൊണ്ട് നമ്മൾ എപ്പോഴും,നമ്മുടെ മനസ്സിനെ നിയന്ത്രിക്കണം. നിഷേധത്മാകവും മോശവുമായ ചിന്തകളെ നിയന്ത്രിക്കണം. ഒരു തെറ്റായ പ്രവർത്തി ചെയ്തുകഴിഞ്ഞാൽ നമുക്ക് ഒരിക്കലും മനസ്സമാധാനം തരുകയില്ല.

http://saibalsanskaar.wordpress.com

 

Advertisements

ടാൻസെന്റെ സംഗീതത്തെക്കാൾ മധുരതരം

tansen

ഉപമൂല്യം: ഭക്തി മൂല്യം : സ്നേഹം

പ്രശസ്ത മുഗൾ ചക്രവർത്തി, അക്ബർ (1542-1605) തൻറെ സഭയിലെ ഗായകൻ താൻസെൻ പാടുമ്പോൾ വളരെ സന്തോഷിച്ചിരുന്നു. താൻസെൻ അക്കാലത്തെ ഏറ്റവം വലിയ ഗായകൻ ആയി അറിയപ്പെട്ടിരുന്നു. അദ്ദേഹം ‘മേഘമാല’ രാഗം ആലപിക്കുമ്പോൾ ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടു കൂടുകയും, ‘വരുണ’ രാഗം ആലപിക്കുമ്പോൾ മഴ പെയ്യുകയും ചെയ്തിരുന്നു. അദ്ദേഹം നാഗസ്വരം വായിക്കുമ്പോൾ നാഗങ്ങൾ ആകർഷിക്കപ്പെട്ട്ടിരുന്നു. ഇത്രയും വിശിഷ്ടനായ താൻസെൻ തൻറെ സഭയിൽ ഉള്ളത് അക്ബർ ചക്രവർത്തിക്കു വളരെ സന്തോഷവും അഭിമാനവുമായിരുന്നു.

പക്ഷെ ഒരു ദിവസം, ചക്രവർത്തി പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ, ഹരികഥ പാടി നടക്കുന്ന ഒരു യാചകനായ ഹരിദാസന്റെ തംബുരു മീട്ടിയുള്ള അതിമനോഹരമായ ഒരു കീർത്തനം കേൾക്കുകയും അതിൽ വളരെ ആകൃഷ്ടനാകുകയും ചെയ്തു. ആ ഈണം ചക്രവർത്തിയുടെ ഹൃദയത്തിൽ തട്ടുന്നത് ആയിരുന്നു. ആ സംഗീതത്തിൽ അദ്ദേഹം കോൾമയിർ കൊണ്ടു.

അക്ബർ താൻസനെ വിളിപ്പിച്ചു. അദ്ദേഹം ചോദിച്ചു, താൻസെൻ സഭയിൽ പാടിയിരുന്ന മനോഹര ഗാനങ്ങളെക്കാൾ ഹരിദാസന്റെ ഗാനം തന്നെ കൂടുതൽ ആകർഷിക്കാൻ കാരണം എന്താണ്? താൻസെൻ വ്നീതനായി മറുപടി പറഞ്ഞു. “പ്രഭോ, ഞാൻ പാടുന്നത് അങ്ങയുടെ മുഖത്തുനോക്കി അങ്ങയെ സന്തോഷിപ്പിക്കാനും, അങ്ങയുടെ പ്രശംസ പിടിച്ചുപറ്റാനും, അങ്ങയിൽ നിന്നും പാരിതോഷികമായി രത്നങ്ങളും ഭൂമിയും ലഭിക്കുന്നതിനും ആകുന്നു. പക്ഷെ, ഹരിദാസൻ ഭഗവാന്റെ മുഖത്തുനോക്കി ലയിച്ചു പാടുന്നു. അയാൾക്ക് സർവവും ഈശ്വരനാണ്. അയാൾക്ക് ലൗകിക സമ്പത്തിലോ സുഖഭോഗങ്ങളിലോ അത്യാഗ്രഹം ഇല്ല, ഇതാണ് വ്യത്യാസം”.

ഗുണപാഠം
ഭഗവത് പ്രേമത്തോടും, തിരിച്ഛൊന്നും പ്രതീക്ഷിക്കാതെയും ചെയ്യുന്ന എല്ലാ പ്രവൃത്തിയിൽനിന്നും അളവില്ലാത്ത ആനന്ദം ലഭിക്കും.

കടപ്പാട് : “ചിന്നകഥ”, ശ്രീസത്യസായിബാബ

http://saibalsanskaar.wordpress.com

 

Advertisements