Archive | February 2014

ഉണ്ണി – നിഷ്കളങ്കനായ ഒരു ബാലഭക്തൻ

മൂല്യം: സ്നേഹം …… ….. ഉപമൂല്യം: വിശ്വാസം, ഭക്തി

ഒരു ദിവസം ഒരു അമ്പലത്തിലെ പൂജാരിക്ക് അത്യാവശ്യമായി നഗരത്തിലേക്ക് പോകേണ്ടിവന്നു. ആ അമ്പലത്തിൽ അദ്ദേഹം മാത്രമേ പൂജാരി ആയി ഉണ്ടായിരുന്നുള്ളു. പൂജ മുടക്കരുത് എന്നുകരുതി അദ്ദേഹം തൻറെ 12 വയസ്സായ ഉണ്ണി എന്ന മകനെ വിളിച്ച് ക്ഷേത്രത്തിലെ പൂജ ചെയ്യാൻ നിർദേശിച്ചു.

ഉണ്ണി പൂജയുടെ ഭാഗമായി ഭഗവാന് നിവേദ്യമായി കുറച്ചു ചോറ് അർപ്പിച്ചു. കുട്ടി വിചാരിച്ചു, വിഗ്രഹം ഭക്ഷണം കഴിക്കും എന്ന്. പക്ഷെ വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഉടൻ തന്നെ അടുത്ത കടയിൽ പോയി കുറച്ചു മാങ്ങ ഉപ്പിലിട്ടതും തൈരും കൊണ്ടുവന്നു; കുട്ടി ദൈവത്തിനു ഇഷ്ടമാവും എന്നുകരുതി ചോറ് തൈര് കൂട്ടി കുഴച്ചു പിന്നെയും നിവേദിച്ചു.എന്നിട്ടും വിഗ്രഹം അനങ്ങിയതേ ഇല്ല. ഉണ്ണി ഭഗവാനെ സ്തുതിച്ചു, പിന്നെ യാചിച്ചു, സന്തോഷിപ്പിച്ചു, പല വിധേനയും അനുനയപെടുത്താൻ ശ്രമിച്ചു. എന്നിട്ടും വിഗ്രഹം ഭക്ഷണം കഴിക്കാത്തതിനാൽ പേടിപ്പിച്ചു നോക്കി. പിന്നെയും വിഗ്രഹം അനങ്ങിയതേഇല്ല. ഉണ്ണി ഭഗവാനെ ഭക്ഷണം കഴിപ്പിക്കുന്നതിൽ പരാജയപെട്ടു. അതുകൊണ്ട് അവൻറെ അച്ഛൻ അവനെ അടിക്കും എന്നുപറഞ്ഞു അവൻ ഉച്ചത്തിൽ കരഞ്ഞു. ഭഗവാന് ഈ കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല. ഉടനെ ഭഗവാൻ നിവേദ്യം അപ്രത്യക്ഷമാക്കി. കുട്ടി വളരെ തൃപ്തിയോടെ അമ്പലത്തിൽ നിന്നും പോയി.

ഉണ്ണിയുടെ അച്ഛൻ പട്ടണത്തിൽനിന്നും തിരിച്ചുവന്ന് നോക്കിയപ്പോൾ നൈവേദ്യപാത്രം കാലിയായി കണ്ടു ഉണ്ണിയെ വിളിച്ചു ചോദിച്ചു. ഉണ്ണി പറഞ്ഞു, നിവേദ്യം ഭഗവാൻ കഴിച്ചു എന്ന്, ഉണ്ണിയുടെ നിഷ്കളങ്കമായ വാക്കുകൾ അദ്ദേഹത്തെ കോപാകുലനാക്കി, അദ്ദേഹം വിചാരിച്ചു ഉണ്ണി സ്വന്തം നിവേദ്യം കഴിച്ചതിനുശേഷം ഭഗവാൻ കഴിച്ചു എന്ന് കളവു പറയുകയാണ് എന്ന്. ദേഷ്യത്തോടെ അദ്ദേഹം ഉണ്ണിയെ അടിക്കാൻ കൈയോങ്ങി, ഉടനെ ഒരു ദൈവീകമായ അശരീരി കേട്ടു, “ഞാനാണ്‌ കാരണക്കാരൻ, ഉണ്ണി നിഷ്കളങ്കനാണ്”. ഭഗവാൻ ഭക്തൻറെ രക്ഷക്കെത്തി.

ഗുണപാഠം

ഭകതൻറെ സ്നേഹം കൊണ്ട് ഭഗവാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭക്തരക്ഷക്കായി ഭഗവാൻ എന്തും ചെയ്യും.

Advertisements

കടുവയും കുറുക്കനും

7.

tiger-and-fox-picture

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: ഉത്തരവാതിത്വം

പണ്ട് പണ്ട് കാട്ടിലുണ്ടായിരുന്ന ഒരു കുറുക്കന് അവൻറെ മുൻകാലുകൾ എങ്ങിനെയോ നഷ്ടപെട്ടു. ഒരു പക്ഷെ ഏതെങ്കിലും കുരുക്കിൽനിന്നും രക്ഷപ്പെടുമ്പോഴായിരിക്കാം. കാടിൻറെ അടുത്തായി താമസിച്ചിരുന്ന ഒരു വ്യക്തി ഇത് ശ്രദ്ധിക്കുകയും, എങ്ങിനെയാണ്‌ ഈ കുറുക്കൻ അതിനുള്ള ആഹാരം സമ്പാദിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്തു. ഒരുദിവസം ഇയാൾ കുറുക്കനെ പിന്തുടർന്നു. പക്ഷെ പെട്ടന്നുതന്നെ ഒരു കടുവയെ കണ്ടപ്പോൾ അയാൾ ഒരു മരത്തിനു പുറകിൽ ഒളിച്ചിരുന്നു; അവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിച്ചു. ആ കടുവയുടെ കൂർത്ത നഖങ്ങളിൽ അപ്പോൾ വേട്ടയാടിയ ഇര ഉണ്ടായിരുന്നു. ആ കടുവ ആവശ്യമുള്ളത് കഴിച്ചു ബാക്കിയുള്ളത് അവിടെ കുറുക്കനായി നീക്കിവെച്ചു. അടുത്ത ദിവസവും ഇതുതന്നെ സംഭവിച്ചു. കുറുക്കൻറെ ഓഹരി ദൈവം കടുവ വഴി നല്കി. ഇത് കണ്ടുകൊണ്ടിരുന്ന മനുഷ്യൻ ചിന്തിച്ചു, ഏതോ ഒരദൃശ്യ ശക്തി കുറുക്കന് ഭക്ഷണം നല്കി സംരക്ഷിക്കുന്നതുപൊലെ തനിക്കും ആരെങ്കിലും തന്നിരുന്നെങ്ങിൽ എന്ന്! ഇങ്ങനെ ചിന്തിച്ച് ഈ വ്യക്തി ഒരു ജോലിയും ചെയ്യാതെ വെറുതെ ഒരു മൂലയിൽ ആഹാരവും പ്രതീക്ഷിച്ചു ഇരിപ്പ് തുടങ്ങി.

അയാൾ വിശ്വാസത്തോടെ ആഹാരവും പ്രതീക്ഷിച്ച് കുറെ ദിവസങ്ങൾ ആ ഇരിപ്പ് തുടർന്നു. പക്ഷെ ആഹാരം ഒന്നും വന്നില്ല. അയാൾ ഒന്നും കഴിക്കാത്തതിനാൽ ഭാരം കുറഞ്ഞു വെറും അസ്ഥിപന്ജരമായി മാറി. ബോധം നശിക്കാറായപ്പോൾ അയാൾ ഒരു അശരീരി കേട്ടു “ഹേ മനുഷ്യാ, നിങ്ങൾ കാര്യങ്ങൾ തെറ്റായി ധരിച്ചിരിക്കുന്നു, ഒരു സത്യം മനസ്സിലാക്കൂ, നിങ്ങൾ ആ മഹാനായ കടുവയെ അനുകരിക്കണമായിരുന്നു; അല്ലാതെ ആ പാവം കാലില്ലാത്ത കുറുക്കനെ അല്ല.

ഗുണപാഠം

ഉത്തരവാദിത്വം നമ്മൾക്ക്‌ ശക്തി തരുന്നു; നിരുത്തരവാദിത്വം ഒരുവനെ ക്ഷീന്ണിതനാക്കുന്നു. ഈശ്വരൻ എപ്പോഴും സ്വയം സഹായിക്കുന്നവനെ സഹായിക്കുന്നു. കടുത്ത അധ്വാനത്തിന് മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ.

പ്രാർത്ഥനയിലുടെ നിങ്ങളുടെ ഇഷ്ടദേവനുമായി സാമീപ്യം പ്രാപിക്കൂ

earn-gods-grace-thro-prayers

മൂല്യം: സ്നേഹം ഉപമൂല്യം: വിശ്വാസം, ഭക്തി

പണ്ട് പണ്ട് വളരെ പാവപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർക്ക്‌ നാല് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളും ഉണ്ടായിരുന്നു, അവരുടെ ഭർത്താവ്‌ സുഖമില്ലാതെ കിടപ്പിലായി, അതുകൊണ്ടുതന്നെ ആ കുടുംബത്തിന് വരുമാനമാർഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പച്ചക്കറികളും എല്ലാം തീർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി. എങ്ങിനെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? തത്കാലം അടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ കടമായി വാങ്ങുവാൻ അവർ തീരുമാനിച്ചു.

അവർ വീട്ടിലെ സ്ഥിതിഗതികൾ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി, അവർ വിചാരിച്ചു കടയുടമ തന്നെ സഹായിക്കും. പക്ഷെ കടയുടമ ആ സ്ത്രീയുടെ അപേക്ഷ നിരസിക്കുകയും വേറെ എവിടെയെങ്കിലും പോയി സഹായം തേടാൻ പറയുകയും ചെയ്തു. അവരുടെ ഈ കഷ്ടസ്ഥിതി കണ്ടുകൊണ്ടുനിന്ന ഒരാൾ, അവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ വില താൻ കടയുടമക്ക് കൊടുക്കുവാൻ തയ്യാറാണെന്ന് പറഞ്ഞ്, അവരെ സഹായിക്കുവാൻ മുന്നോട്ടു വന്നു.

കടയുടമ മനസ്സില്ലാമനസ്സോടെ അവരോട് പറഞ്ഞു, “നിങ്ങൾ ലിസ്റ്റ് എഴുതി തുലാസിൽവെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഞാൻ നിങ്ങൾക്ക് തരാം”. ഇത് കേട്ട സ്ത്രീ തന്റെ തല താഴ്ത്തി കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം ഒരു കഷ്ണം കടലാസിൽ,എന്തോ എഴുതി ആ കടലാസ് അവർ തലതാഴ്ത്തി വളരെ ശ്രദ്ധാപൂർവം തുലാസ്സിൽ വെച്ചു. അത് വെച്ച നിമിഷംതന്നെ തുലാസ്സിന്റെ തട്ട് വലിയ ഭാരം വെച്ച മാതിരി താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്ന വ്യക്തിയും അതിശയപെട്ടു. കടയുടമ തുലാസ് സംഭ്രമത്തോടെ നോക്കുകയും മറ്റേ തട്ടിൽ ഭക്ഷണ സാധനങ്ങൾ ഓരോന്നായി വെച്ചുകൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ എത്ര സാധനങ്ങൾ വെച്ചിട്ടും തുലാസ് ഒരുപോലെ തുങ്ങിയില്ല. പിന്നെയും അയാൾ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. അയാളെ അതിശയപെടുത്തികൊണ്ട്‌ തുലാസ് ഒരുപോലെ തുങ്ങിയതേ ഇല്ല. കടലാസ് വെച്ച ഭാഗം കൂടുതൽ താണിരിക്കുന്നു.

അവസാനം അയാൾ അത്ഭുതത്തോടുകൂടി തുലാസ്സിൽ നിന്നും ആ കടലാസ് കഷ്ണം എടുത്തു നോക്കി; അത് ഭക്ഷണ സാധനങ്ങളുടെ പട്ടിക ആയിരുന്നില്ല. അത് ഒരു പ്രാർത്ഥന ആയിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരുന്നു; “പ്രിയപ്പെട്ട ഈശ്വരാ,എൻറെ ആവശ്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ,ഞാൻ എല്ലാം അവിടുത്തേക്ക് സമർപ്പിക്കുന്നു, അങ്ങേക്ക് ഇഷ്ടമുള്ളതു എത്രയോ അത്രയും എനിക്ക് തരിക”. ഈ അത്ഭുതം കണ്ട്കഴിഞ്ഞപ്പോൾ കടയുടമ തുലാസ്സിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വില ഈടാക്കാതെ അവർക്ക്‌ കൊടുത്തു. ആ സ്ത്രീ കടയുടമയുടെ സന്മനസ്സിന് നന്ദി പറഞ്ഞു. നിഗൂഡമായ ആ കഷണം കടലാസിൻറെ ഭാരത്താൽ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടിപ്പോയതായി കടയുടമ പിന്നീട് കണ്ടുപിടിച്ചു. ഒരു പ്രാർത്ഥനയുടെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു.

ഗുണപാഠം
പ്രാർത്ഥനയിലൂടെ ഈശ്വരനെ സംബോധന ചെയ്യാം; ഒരു വ്യക്തിയുടെ വികാരങ്ങളും മനസ്സും അറിയിക്കാം. പ്രാർത്ഥനയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഈശ്വരനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാം. ഈശ്വരൻ എല്ലായിപ്പോഴും വളരെ പ്രേമത്തോടും സഹതാപത്തോടും കൂടി നമ്മുടെ പ്രാർത്ഥന കേൾക്കുകയും, പ്രതികരിക്കുകയും ചെയ്യും. ഈ രീതിയിൽ ഈശ്വരനെ വിളിക്കുന്നതിനാണ് പ്രാർത്ഥന എന്ന് പറയുന്നത്. ആർക്കാണോ ദൈവത്തിൽ വിശ്വാസമുള്ളത്, അവർ ദൈവത്തെ പ്രാർഥിക്കാറുണ്ട്. പ്രാർത്ഥന, പൂജാവേളയിലോ അതല്ലെങ്ങിൽ മൌനമായി മനസ്സിലോ ചെയ്യാവുന്നതാണ്. നാം ആത്മാർഥമായി ദൈവത്തെ എപ്പോൾ വിളിക്കുന്നുവോ അപ്പോൾത്തന്നെ ദൈവം പ്രതികരിക്കും. ആർ ദൈവത്തെ സ്നേഹിക്കുന്നുവോ അവർക്ക്‌ സമ്പൂർണമായ സമർപ്പണവും വിശ്വാസവും ഉണ്ടായിരിക്കും. തീർച്ചയായും ദൈവം അവരുടെ പ്രാർത്ഥന കേൾക്കും.

love-god-thro-prayers2

Advertisements

നമ്മൾ നോക്കി ക്കാണുന്ന ജാലകം

Windows through which we look

 

ഉപമൂല്യം: അന്തർദർശനം മൂല്യം: ശരിയായ ആചരണം

ഒരു യുവ ദമ്പതികൾ പുതിയ ഒരു വീട്ടിലേക്ക് താമസം മാറ്റി.

അടുത്ത ദിവസം രാവിലെ breakfast കഴിച്ചുകൊണ്ടിരിക്കെ, അടുത്ത വീട്ടിലെ സ്ത്രീ തുണി ഉണക്കാൻ ഇടുന്നത്, ആ ചെറുപ്പക്കാരി കണ്ടു, അവൾ പറഞ്ഞു, “ആ തുണികൾ തീരെ വൃത്തി ഇല്ല, അവർക്ക്‌ തുണി അലക്കാൻ അറിയില്ല; ഒരു പക്ഷെ അവർക്ക്‌ നല്ല അലക്ക്സോപ്പ് വാങ്ങേണ്ടി വരും”. ഭാര്യ പറഞ്ഞത് കേട്ട് ഭർത്താവ് ഒന്നും മിണ്ടിയില്ല. എല്ലാദിവസവും അയൽക്കാരി തുണി ഉണക്കാൻ ഇടുമ്പോഴെല്ലാം, ചെറുപ്പക്കാരി ഇതേ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു.

ഒരുമാസം കടന്നുപോയി, ഒരുദിവസം അയൽക്കാരി ഉണങ്ങാൻ ഇട്ട തുണികൾ വൃത്തിയുള്ളതായി കണ്ട് അവൾ അത്ഭുതപെട്ടു! അവൾ ഭർത്താവിനോടു പറഞ്ഞു, “അയൽക്കാരി അവസാനം വൃത്തിയായി തുണി അലക്കാൻ പഠിച്ചു, ആരാണാവോ അവളെ ഇത് പഠിപ്പിച്ചത്?”. അപ്പോൾ ഭർത്താവ് പറഞ്ഞു, “ഇന്ന് ഞാൻ അതിരാവിലെ എഴുന്നേറ്റ് നമ്മുടെ ചില്ലുജനാല തുടച്ചു വൃത്തിയാക്കി”.

ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്‌. നമ്മൾ നോക്കിക്കാണുന്ന ജാലകത്തിൻറെ ( വീക്ഷണകോണിന്റെ) പരിശുദ്ധി അനുസരിച്ചായിരിക്കും,നമ്മൾ മറ്റുള്ളവരെ വിലയിരുത്തുന്നത്. തെറ്റായ നമ്മുടെ വീക്ഷണ രീതി കാരണം നാം മറ്റുള്ളവരുടെ പ്രവർത്തികളിലും തെറ്റ് കാണുന്നു.

ഗുണപാഠം
1. ഒരിക്കലും മറ്റുള്ളവരെ വിലയിരുത്തരുത്.
2. ഒരാൾ ധരിച്ചിരിക്കുന്ന കണ്ണടയിൽ കൂടിയാണ് അയാൾ ലോകത്തെ നോക്കിക്കാണുന്നത്;
ഒരാളുടെ ചിന്തകൾ അയാളുടെ വാക്കുകളിൽ പ്രതിഫലിക്കും.
3. മറ്റുള്ളവരെ വിലയിരുത്തുന്നതിനുമുൻപ് സ്വയം വിലയിരുത്തൂ.

http://saibalsanskaar.wordpress.com

 

Advertisements