പ്രാർത്ഥനയിലുടെ നിങ്ങളുടെ ഇഷ്ടദേവനുമായി സാമീപ്യം പ്രാപിക്കൂ

earn-gods-grace-thro-prayers

മൂല്യം: സ്നേഹം ഉപമൂല്യം: വിശ്വാസം, ഭക്തി

പണ്ട് പണ്ട് വളരെ പാവപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർക്ക്‌ നാല് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളും ഉണ്ടായിരുന്നു, അവരുടെ ഭർത്താവ്‌ സുഖമില്ലാതെ കിടപ്പിലായി, അതുകൊണ്ടുതന്നെ ആ കുടുംബത്തിന് വരുമാനമാർഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പച്ചക്കറികളും എല്ലാം തീർന്നു തുടങ്ങിയിരുന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി. എങ്ങിനെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? തത്കാലം അടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ കടമായി വാങ്ങുവാൻ അവർ തീരുമാനിച്ചു.

അവർ വീട്ടിലെ സ്ഥിതിഗതികൾ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി, അവർ വിചാരിച്ചു കടയുടമ തന്നെ സഹായിക്കും. പക്ഷെ കടയുടമ ആ സ്ത്രീയുടെ അപേക്ഷ നിരസിക്കുകയും വേറെ എവിടെയെങ്കിലും പോയി സഹായം തേടാൻ പറയുകയും ചെയ്തു. അവരുടെ ഈ കഷ്ടസ്ഥിതി കണ്ടുകൊണ്ടുനിന്ന ഒരാൾ, അവർക്ക് ആവശ്യമുള്ള സാധനങ്ങളുടെ വില താൻ കടയുടമക്ക് കൊടുക്കുവാൻ തയ്യാറാണെന്ന് പറഞ്ഞ്, അവരെ സഹായിക്കുവാൻ മുന്നോട്ടു വന്നു.

കടയുടമ മനസ്സില്ലാമനസ്സോടെ അവരോട് പറഞ്ഞു, “നിങ്ങൾ ലിസ്റ്റ് എഴുതി തുലാസിൽവെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ ഞാൻ നിങ്ങൾക്ക് തരാം”. ഇത് കേട്ട സ്ത്രീ തന്റെ തല താഴ്ത്തി കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം ഒരു കഷ്ണം കടലാസിൽ,എന്തോ എഴുതി ആ കടലാസ് അവർ തലതാഴ്ത്തി വളരെ ശ്രദ്ധാപൂർവം തുലാസ്സിൽ വെച്ചു. അത് വെച്ച നിമിഷംതന്നെ തുലാസ്സിന്റെ തട്ട് വലിയ ഭാരം വെച്ച മാതിരി താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്ന വ്യക്തിയും അതിശയപെട്ടു. കടയുടമ തുലാസ് സംഭ്രമത്തോടെ നോക്കുകയും മറ്റേ തട്ടിൽ ഭക്ഷണ സാധനങ്ങൾ ഓരോന്നായി വെച്ചുകൊണ്ടിരിക്കുകയും ചെയ്തു. പക്ഷെ എത്ര സാധനങ്ങൾ വെച്ചിട്ടും തുലാസ് ഒരുപോലെ തുങ്ങിയില്ല. പിന്നെയും അയാൾ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. അയാളെ അതിശയപെടുത്തികൊണ്ട്‌ തുലാസ് ഒരുപോലെ തുങ്ങിയതേ ഇല്ല. കടലാസ് വെച്ച ഭാഗം കൂടുതൽ താണിരിക്കുന്നു.

അവസാനം അയാൾ അത്ഭുതത്തോടുകൂടി തുലാസ്സിൽ നിന്നും ആ കടലാസ് കഷ്ണം എടുത്തു നോക്കി; അത് ഭക്ഷണ സാധനങ്ങളുടെ പട്ടിക ആയിരുന്നില്ല. അത് ഒരു പ്രാർത്ഥന ആയിരുന്നു.അതിൽ ഇപ്രകാരം എഴുതിയിരുന്നു; “പ്രിയപ്പെട്ട ഈശ്വരാ,എൻറെ ആവശ്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ,ഞാൻ എല്ലാം അവിടുത്തേക്ക് സമർപ്പിക്കുന്നു, അങ്ങേക്ക് ഇഷ്ടമുള്ളതു എത്രയോ അത്രയും എനിക്ക് തരിക”. ഈ അത്ഭുതം കണ്ട്കഴിഞ്ഞപ്പോൾ കടയുടമ തുലാസ്സിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വില ഈടാക്കാതെ അവർക്ക്‌ കൊടുത്തു. ആ സ്ത്രീ കടയുടമയുടെ സന്മനസ്സിന് നന്ദി പറഞ്ഞു. നിഗൂഡമായ ആ കഷണം കടലാസിൻറെ ഭാരത്താൽ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടിപ്പോയതായി കടയുടമ പിന്നീട് കണ്ടുപിടിച്ചു. ഒരു പ്രാർത്ഥനയുടെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു.

ഗുണപാഠം
പ്രാർത്ഥനയിലൂടെ ഈശ്വരനെ സംബോധന ചെയ്യാം; ഒരു വ്യക്തിയുടെ വികാരങ്ങളും മനസ്സും അറിയിക്കാം. പ്രാർത്ഥനയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഈശ്വരനുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാം. ഈശ്വരൻ എല്ലായിപ്പോഴും വളരെ പ്രേമത്തോടും സഹതാപത്തോടും കൂടി നമ്മുടെ പ്രാർത്ഥന കേൾക്കുകയും, പ്രതികരിക്കുകയും ചെയ്യും. ഈ രീതിയിൽ ഈശ്വരനെ വിളിക്കുന്നതിനാണ് പ്രാർത്ഥന എന്ന് പറയുന്നത്. ആർക്കാണോ ദൈവത്തിൽ വിശ്വാസമുള്ളത്, അവർ ദൈവത്തെ പ്രാർഥിക്കാറുണ്ട്. പ്രാർത്ഥന, പൂജാവേളയിലോ അതല്ലെങ്ങിൽ മൌനമായി മനസ്സിലോ ചെയ്യാവുന്നതാണ്. നാം ആത്മാർഥമായി ദൈവത്തെ എപ്പോൾ വിളിക്കുന്നുവോ അപ്പോൾത്തന്നെ ദൈവം പ്രതികരിക്കും. ആർ ദൈവത്തെ സ്നേഹിക്കുന്നുവോ അവർക്ക്‌ സമ്പൂർണമായ സമർപ്പണവും വിശ്വാസവും ഉണ്ടായിരിക്കും. തീർച്ചയായും ദൈവം അവരുടെ പ്രാർത്ഥന കേൾക്കും.

love-god-thro-prayers2

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s