സ്നേഹം ഒരു തീർത്ഥയാത്ര

10.
മൂല്യം: സ്നേഹം … ഉപമൂല്യം: ദയ, അനുകമ്പ

ഹശ്രത്ജുനൈദ് ബഗ്ദാദി മെക്കയിലേക്ക് തീർത്ഥയാത്ര പോകുകയായിരുന്നു. അദ്ദേഹം വഴിയിൽ വെച്ചു പരുക്കേറ്റ ഒരു പാവം നായയെ കണ്ടു. അതിൻറെ നാലു കാലുകളും മുറിഞ്ഞു രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ പുണ്യവാൻ മുറിവേറ്റ നായയെ തന്റെ കരങ്ങളിൽ എടുത്ത്‌ അതിന്റെ മുറിവ് കഴുകുവാൻ കുറച്ചു വെള്ളത്തിനുവേണ്ടി വല്ല കിണറും അടുത്ത് ഉണ്ടോ എന്ന് തിരക്കി. നായയുടെ മുറിവുകളിൽ നിന്നും രക്തം വാർന്ന് അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അഴുക്കായത് അദ്ദേഹം ശ്രദ്ധിച്ചതേ ഇല്ല. മരുഭൂമിയിലുടെ കുറച്ചു ദൂരം നടന്നപ്പോൾ അദ്ദേഹം ഒരു ചെറിയ മരുപ്പച്ചയും അതിൽ ഒരു കിണറും കണ്ടു. അദ്ദേഹത്തെ നിരാശപ്പെടുത്തികൊണ്ട് വെള്ളം കോരാൻ കയറും തൊട്ടിയും ഉണ്ടായിരുന്നില്ല. അദ്ദേഹം ഉടനെ തന്നെ അടുത്തുള്ള ചെടിയിൽ നിന്നും കുറച്ചു പച്ചിലകൾ പറച്ചു അത് കൂട്ടിചേർത്ത് ഒരു ചെറിയ തൊട്ടി ഉണ്ടാക്കി, അദ്ദേഹം തന്റെ തലയിൽ കെട്ടിയ തുണി അഴിച്ചു അത് കയറാക്കി.

ഇങ്ങനെ തയ്യാറാക്കിയ തൊട്ടിയും കയറും അദ്ദേഹം കിണറ്റിലേക്ക് ഇട്ടു. പക്ഷെ അതിനു നീളം കുറവായിരുന്നു. കയറിനു നീളം കൂട്ടാൻ വേറെ ഒന്നും കാണാത്തതുകൊണ്ട് അദ്ദേഹം തന്റെ മേൽവസ്ത്രം ഊരി അതും കൂട്ടിച്ചേർത്തു. എന്നിട്ടും കയറിനു നീളം കുറവായിരുന്നു.ഉടനെ അദ്ദേഹം തന്റെ കട്ടികുറഞ്ഞ പരുത്തികൊണ്ടുള്ള കാലുറകൾ അഴിച്ച് ത്തും കൂട്ടിച്ചേർത്തു. ഇതുകൂടി ആയപ്പോൾ കയറിനു നീളം കൂടി. പിന്നീട് ആ പുണ്യവാൻ കിണറ്റിൽനിന്നും വെള്ളംകോരി, നായയുടെ മുറിവുകൾ കഴുകി വൃത്തിയാക്കി അത് വെച്ചുകെട്ടി.ആ പാവം നായയെ അദ്ദേഹം തന്റെ കരങ്ങളിൽ എടുത്തു അടുത്ത ഗ്രാമം ലക്ഷ്യമാക്കി നടന്നു.അവിടെ ഒരു പള്ളിയില കയറി അവിടുത്തെ ‘മുല്ല’ യോട് ഇപ്രകാരം യാചിച്ചു “ദയവുചെയ്ത് ഈ പാവം നായയെ, ഞാൻ മക്കയിൽനിന്നും മടങ്ങിവരുന്നതുവരെ സംരക്ഷിക്കണേ. സഹോദരാ, നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടാ,ഞാൻ തീർച്ചയായും മടക്കയാത്രയിൽ ഈ നായയെ കൊണ്ടുപൊയ്ക്കൊള്ളാം”.

അന്ന് രാത്രി ഹശ്രത്ജുനൈദ് ഉറങ്ങുബോൾ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ഒരു തേജസ്വിയായ ദിവ്യ വ്യക്തി പ്രത്യക്ഷപ്പെട്ട് ജുനൈദിന്റെ തലയിൽ അനുഗ്രഹപൂർവം കൈ വൈക്കുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു, “നിങ്ങളുടെ മെക്കയിലേക്കുള്ള യാത്ര പൂർത്തിയായിരിക്കുന്നു; ഈശ്വരൻ നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു. ഈശ്വരന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സൃഷ്ടികളോടും ഉള്ള സ്നേഹം നൂറ് തീർത്ഥയാത്രകളെക്കാൾ വിലപ്പെട്ടതാകുന്നു”.

ഗുണപാഠം

ഈശ്വരന്റെ കോടതിയിൽ പ്രേമം മാത്രം വിജയിക്കുന്നു. ഭക്തിയും സ്നേഹവും അനുകമ്പയും ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടതാകുന്നു.

Visit https://saibalsanskaarammalayalam.wordpress.com for more stories

in English : http://saibalsanskaar.wordpress.com
in Tamil : http://saibalsanskaartamil.wordpress.com
in Telugu : http://saibalsanskaartelugu.wordpress.com
in Hindi : http://saibalsanskaarhindi.wordpress.com
in Malayalam: https://saibalsanskaarammalayalam.wordpress.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s