അപൂർണതയിലും ഗുണമേന്മ (കുറ്റമുള്ളതിലും നന്മ)

12.

മൂല്യം: സത്യം … … … ഉപമൂല്യം: ശുഭാപ്തിവിശ്വാസം

ഇന്ത്യയിലെ ഒരു വെള്ളം ചുമട്ടുകാരന്റെ അടുത്ത്‌ രണ്ടു വലിയ കുടങ്ങൾ ഉണ്ടായിരുന്നു. ഒരു വലിയ വടിയുടെ രണ്ടറ്റത്തും ആ കുടങ്ങൾ കെട്ടിത്തൂക്കി അയാൾ അത് തന്റെ ചുമലിൽ എടുക്കുമായിരുന്നു. ഒരു കുടത്തിനു ചെറിയ ഒരു വിള്ളൽ ഉണ്ടായിരുന്നു, മറ്റെ കുടം ഉത്തമമായിരുന്നു. അതുകാരണം അരുവിയിൽനിന്നും, അയാളുടെ യജമാനന്റെ വീട്ടിലേക്കുള്ളയാത്രയിൽ ഒരു കുടത്തിൽ മുഴുവൻ വെള്ളവും മറ്റെകുടത്തിൽ അര ഭാഗം വെള്ളവും മാത്രമേ എത്തിയിരുന്നുള്ളൂ. രണ്ടു കൊല്ലത്തോളം നിത്യവും ഇതുതന്നെ സംഭവിച്ചു. ചുമട്ടുകാരൻ യജമാനന്റെ വീട്ടിൽ ഒന്നര കുടം വെള്ളം മാത്രം എത്തിച്ചു കൊണ്ടിരുന്നു.

ഉത്തമമായ കുടത്തിനു തന്റെ കാര്യക്ഷമതയിൽ വലിയ അഭിമാനമായിരുന്നു. പക്ഷെ പാവം വിള്ളലുള്ള കുടം അതിന്റെ അപരിപൂർണമായ പ്രവർത്തിയിൽ ലജ്ജിച്ചു. ഏൽപ്പിച്ച കാര്യം കൃത്യമായി ചെയ്യാൻ കഴിയാത്തതിൽ അത് വളരെ ദുഖിച്ചു.

രണ്ടുവർഷം കഴിഞ്ഞു ഒരുദിവസം അരുവിക്കരയിൽവെച്ച് വിള്ളലുള്ള കുടം തന്റെ ദയനീയമായ പരാജയത്തെ പറ്റി ചുമട്ടുകാരനോട് സംസാരിച്ചു, ” എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു. നിങ്ങളോട് എനിക്ക് ക്ഷമാപണം നടത്തണം” . “എന്തിനുവേണ്ടി നീ ലജ്ജിക്കണം?” എന്ന് ചുമട്ടുകാരൻ ചോദിച്ചു. കുടം പറഞ്ഞു, “എനിക്ക് വിള്ളലുള്ളത് കാരണം കഴിഞ്ഞ രണ്ടുകൊല്ലമായി നിങ്ങൾക്ക്‌ അര കുടം വെള്ളം മാത്രമേ യജമാനന്റെ വീട്ടിൽ എത്തിക്കാൻ സാധിച്ചിരുന്നുള്ളൂ. ബാക്കിയുള്ള വെള്ളമെല്ലാം വിള്ളലിലുടെ ഒഴുകിപോകുന്നു, അതുകാരണം നിങ്ങൾക്ക് നിങ്ങളുടെ പ്രയത്നത്തിന്റെ വില ശരിയായി ലഭിക്കുന്നില്ല.”

ചുമട്ടുകാരന് വിള്ളലുള്ള കുടത്തിനോട് വളരെ സഹതാതപം തോന്നി.അയാൾ അതിനോട് ദയാപൂർവ്വം പറഞ്ഞു, “നമ്മൾ യജമാനന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ വഴിയരികിലുള്ള ഭംഗിയുള്ള പൂക്കൾ നീ ശ്രദ്ധിക്കണം”. കുടം പറഞ്ഞു, “തീർച്ചയായും”. അവർ തിരിച്ചു പോകുന്ന വഴി, വിള്ളലുള്ള കുടം വഴിയുടെ ഓരത്തുള്ള ഭംഗിയുള്ള പൂച്ചെടികളെ ശ്രദ്ധിച്ചു. ഈ കാഴ്ച അതിനെ കുറച്ചു നേരത്തേക്ക് സന്തോഷിപ്പിച്ചു. പിന്നെയും അതിനു വിള്ളലിലൂടെ ഒഴുകിപ്പോകുന്ന പകുതി വെള്ളത്തെ പറ്റി ഓർത്ത് സങ്കടം തോന്നി. അത് പിന്നെയും ചുമട്ടുകാരനോട് തന്റെ സങ്കടം പ്രകടിപ്പിച്ചു.

ചുമട്ടുകാരൻ കുടത്തിനോട് ചോദിച്ചു, ” നീ ഒരു കാര്യം ശ്രദ്ധിച്ചുവോ?” . പാതയുടെ ഒരു ഓരത്ത് മാത്രമേ പൂച്ചെടികൾ ഉള്ളു. അതും നിന്റെ ഭാഗത്ത്‌ മാത്രം. മറ്റേ കുടത്തിന്റെ ഭാഗത്ത്‌ ഒന്നും ഇല്ല. നിനക്ക് വിള്ളലുള്ള കാര്യം ഞാൻ ആദ്യമേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ഭാഗത്തെ വഴിയിൽ ഞാൻ വിത്തുകൾ പാകിയിരുന്നു. എന്നും നമ്മൾ അരുവിയിൽനിന്നും വെള്ളവുമായി പോകുമ്പോൾ നീ അതിനെ നനച്ചിരുന്നു. കഴിഞ്ഞ രണ്ടുകൊല്ലമായി ഞാൻ ഈ ചെടികളിലെ പൂക്കൾ യജമാനന്റെ സൽകാരമുറിയിലെ മേശ അലങ്കരിക്കുവാൻ ഉപയോഗിച്ചു. നീ ഇതുപോലെ വിള്ളൽഉള്ളതല്ലായിരുന്നെങ്കിൽ യജമാനന് ഒരിക്കലും ഇത്ര ഭംഗിയായി വീട് അലങ്കരിക്കുവാൻ സാധിക്കുമായിരുന്നില്ല.

ഗുണപാഠം

നമുക്ക് എല്ലാവർക്കും കുറ്റങ്ങൾ ഉണ്ടാവാം. പക്ഷെ നമുക്ക് നമ്മുടേതായ പാതയുണ്ട്. ആ പാത പിന്തുടർന്നാൽ നമുക്ക് ലക്‌ഷ്യം കണ്ടെത്താം.നമ്മുടെ പോരായ്മകൾ നമ്മൾ നമ്മുടെ ശക്തിയായി മാറ്റണം. ഒന്നും ഒരിക്കലും ഉപയോഗശൂന്യമല്ല. നമുക്ക് സകാരാത്മകമായ ഒരു കഴ്ചപ്പാടുണ്ടാകണം. എങ്കിൽ നമ്മൾ ഓരോഒരുത്തർക്കും സ്ഥിതികൾ നല്ല രീതിയിൽ മാറ്റുവാൻ സാധിക്കും. കുറ്റമുള്ളതിലും നന്മ കാണുകയും അത് പ്രയോജനപ്പെടുത്തുകയും വേണം. നന്മയെ മാത്രം കാണുക. കുറ്റങ്ങളെ കാണാതിരിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s