അച്ഛനും മകനും

13.

Father and son

മൂല്യം: സ്നേഹം     …   …   …   ഉപമൂല്യം : ക്ഷമ, അനുകമ്പ

80 വയസ്സായ ഒരു അച്ഛനും അദ്ദേഹത്തിൻറെ 45 വയസ്സായ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയ മകനും അവരുടെ വീട്ടിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവരുടെ ജനവാതിൽ പടിയിൽ ഒരു കാക്ക വന്ന് ഇരുന്നു.

അച്ഛൻ മകനോട്‌ ചോദിച്ചു, ” എന്താണ് അത്?”

മകൻ പറഞ്ഞു, “അത് ഒരു കാക്ക ആണ്, അച്ഛാ”

കുറച്ചു സമയം കഴിഞ്ഞ് അച്ഛൻ മകനോട്‌ ചോദ്യം ആവർത്തിച്ചു, “എന്താണ് അത്?”

മകൻ പറഞ്ഞു, “അച്ഛാ, ഒരു കാക്കയാണ്‌. ഇപ്പോളല്ലേ ഞാൻ പറഞ്ഞു തന്നത്”.

അൽപനേരം കഴിഞ്ഞു അച്ഛൻ മകനോട്‌ മൂന്നാമത്തെ പ്രാവശ്യവും ചോദ്യം ആവർത്തിച്ചു, “എന്താണ് അത്?”

ഈ പ്രാവശ്യം മകന്റെ കോപം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. മകൻ അച്ഛനെ നിരാകരിക്കുന്ന മട്ടിൽ പറഞ്ഞു. “അത് ഒരു കാക്കയാണ്, ഒരു കാക്ക.”

സ്വല്പനേരം കൂടി കഴിഞ്ഞു നാലാമതും അച്ഛൻ മകനോട്‌ ചോദിച്ചു, “എന്താണ് അത്?”

ഈ പ്രാവശ്യം മകൻ അച്ഛനോട് ദേഷ്യപ്പെട്ടു. “എന്തിനാണ് അച്ഛാ നിങ്ങൾ ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത്? ഞാൻ എത്രപ്രാവശ്യമായി പറയുന്നു അത് ഒരു കാക്കയാണെന്ന്. നിങ്ങൾക്ക് എന്താ മനസ്സിലാകുന്നില്ലേ?”

കുറച്ചു നേരം കഴിഞ്ഞു അച്ഛൻ അദ്ദേഹത്തിന്റെ മുറിയിൽനിന്നും ഒരു പഴയ ജീർണിച്ച ഡയറി എടുത്തുകൊണ്ടുവന്നു. അത്, അദ്ദേഹം തന്റെ മകൻ ജനിച്ചതുമുതൽ ഉള്ള കാര്യങ്ങൾ കുറിച്ചു വെച്ചിരുന്ന ഡയറി ആയിരുന്നു. അതിൽ നിന്നും ഒരു പേജ് തുറന്നു അദ്ദേഹം തന്റെ മകന് വായിക്കുവാൻ കൊടുത്തു.

അതിൽ ഇപ്രകാരം എഴുതിയിരുന്നു. ” ഇന്ന് എന്റെ 3 വയസ്സായ മകൻ എന്റെ കൂടെ സോഫയിൽ ഇരിക്കുകയായിരുന്നു. ജനൽപ്പടിയിൽ ഒരു കാക്ക ഇരുന്നിരുന്നു. എന്റെ മകൻ അത് എന്താണ് എന്ന് 23 പ്രാവശ്യം ചോദിച്ചു. 23 പ്രാവശ്യവും ഞാൻ അവനോടു അത് ഒരു കാക്കയാണെന്ന് പറഞ്ഞു കൊടുത്തു.   ഓരോ തവണയും അവൻ എന്നോട് ചോദ്യം ആവർത്തിച്ചപ്പോഴും ഞാൻ അവനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ച് 23 തവണയും ഉത്തരം പറഞ്ഞു. എനിക്ക് അവനോടു ഒരു ദേഷ്യവും തോന്നിയില്ല, പകരം അവന്റെ നിഷ്കളങ്കതയിൽ വാത്സല്യം തോന്നി”.

ചെറിയ കുട്ടി അച്ഛനോട് 23 പ്രാവശ്യം “ഇത് എന്താണ്” എന്ന് ചോദിച്ചിട്ടും അച്ഛനു കുട്ടിയോട് 23 പ്രാവശ്യം ഒരേ ചോദ്യത്തിന് മറുപടി പറഞ്ഞതിൽ ഒരു ദേഷ്യവും തോന്നിയില്ല. പക്ഷെ ഇന്ന് അച്ഛൻ മകനോട്‌ അതെ ചോദ്യം വെറും 4 പ്രാവശ്യം ചോദിച്ചപ്പോൾ മകന് ദേഷ്യവും വെറുപ്പും തോന്നി.

 ഗുണപാഠം

നിങ്ങളുടെ മാതാപിതാക്കൾ വയസ്സാകുമ്പോൾ ഒരിക്കലും അവർ ഒരു ഭാരമാണെന്ന് കരുതരുത്. അവരോടു മധുരമായി സംസാരിക്കൂ, ശാന്തമായി പെരുമാറൂ, അനുസരണയുള്ളവരായിരിക്കു,താഴ്മയോടും കരുണയോടും സംസാരിക്കൂ. അവരെപറ്റി ശ്രദ്ധയുള്ളവരാകൂ.     . ഇന്ന് മുതൽ ഈ വാചകം ഉറക്കെ പറയൂ ” എനിക്ക് എന്റെ അച്ഛനും അമ്മയും എപ്പോഴും സന്തോഷമുള്ളവരായി കാണണം. ഞാൻ ചെറിയകുട്ടിയായിരുന്നപ്പോൾ മുതൽ അവരാണ് എന്നെ നോക്കി സംരക്ഷിച്ചത്, അവർ എപ്പോഴും നിസ്വാർഥമായ സ്നേഹം എനിക്ക് നൽകിയിരുന്നു. എന്നെ ഇന്നത്തെ നിലയിൽ സമൂഹം മാനിക്കുന്ന വ്യക്തിയാക്കി മാറ്റാൻ അവർക്ക്‌ കടമ്പകൾ ഏറെ കടക്കേണ്ടിവന്നിട്ടുണ്ട്. വളരെ വിഷമിക്കേണ്ടി വന്നിട്ടുണ്ട്”.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s