Archive | June 2014

യേശുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക – ഒരു മുതിർന്ന സഹോദരൻറെ സമ്മാനം

16.
2 little brothers-2

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: കർത്തവ്യം

ഒരു ക്രിസ്മസ് അവധിക്ക് 9 വയസ്സുള്ള ജറോനും, 6 വയസ്സുള്ള പാർകരും ഒരു പുസ്തകവായനാമത്സരത്തിൽ പങ്കെടുത്തു. അത് അവരുടെ നാട്ടിലെ ഒരു പലചരക്ക് കടയുടമ നടത്തുന്ന മത്സരമായിരുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചു തീർക്കുന്ന 2 കുട്ടികൾക്ക് പുതിയ സൈക്കിൾ ആണ് സമ്മാനം. കുട്ടികൾ വായിച്ചു തീർക്കുന്ന പുസ്തകങ്ങൾ അവരുടെ രക്ഷിതാക്കളെകൊണ്ടും ക്ലാസ്സ്ടീച്ചറെ കൊണ്ടും കയ്യൊപ്പ് ഇടീക്കണം എന്നാണ് നിബന്ധന. ഒരു സമ്മാനം പ്രൈമറി ലെവൽ കുട്ടികൾക്കും മറ്റേതു സെക്ണ്ട്രി ലെവൽ കുട്ടികൾക്കും ആയിരുന്നു.

പാർകർ വലിയ ഉത്സാഹത്തിൽ ആയിരുന്നു. ഇത് അവനു ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള അവസരമായിരുന്നു. അവൻ ചേട്ടൻറെ സൈക്കിൾ കണ്ടു അവനും അതുപോലെ ഒന്ന് വേണം എന്ന് അതിയായി ആശിച്ചിരുന്നു. അതുകൊണ്ടുതന്നെ അവൻ പുസ്തകങ്ങൾ അതിവേഗം വായിച്ചു തീർക്കുവാൻ തുടങ്ങി. പക്ഷെ അവൻറെ പ്രായത്തിലുള്ള കുട്ടികൾ അവനെക്കാൾ വേഗത്തിൽ പുസ്തകങ്ങൾ വായിക്കുന്നുണ്ടായിരുന്നു.

അതേസമയം ജാരോണ് ഈ മത്സരത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അവൻ ഒരു ദിവസം പലചരക്കുകടയിൽ,മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരും അവർ വായിച്ചുതീർത്ത പുസ്തകങ്ങളുടെ ലിസ്റ്റും കണ്ടു. അതിൽനിന്നും തൻറെ സഹോദരൻ പിന്നിൽ ആണെന്ന് മനസ്സിലാക്കി.

ക്രിസ്സ്മസ്സിൻറെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് സമ്മാനം കൊടുക്കുന്നതിലുള്ള സന്തോഷം മനസ്സിലാക്കി, അവൻ തൻറെ അനുജനുവേണ്ടി ആ മത്സരത്തിൽ പങ്കുചേർന്നു. അവൻ തൻറെ സൈക്കിൾ എടുത്തു അടുത്തുള്ള വായനശാലയിലേക്ക് കുതിച്ചു. ദിവസവും 8 മണിക്കൂർ നേരം തുടർച്ചയായി അവൻ പുസ്തകങ്ങൾ വായിച്ചു. തൻറെ സഹോദരന് കൊടുക്കാൻ ഉള്ള സമ്മാനത്തെപറ്റിയുള്ള ചിന്ത അവനെ കൂടുതൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചു.

അങ്ങിനെ അവസാന ലിസ്റ്റ് കാണുവാൻ വേണ്ടി ജാരോൻ അമ്മയുടെകൂടെ കടയിൽപോയി. അവിടെ സമ്മാനദാനത്തിനായി വെച്ചിരുന്ന സൈക്കളുകളിൽ തിളങ്ങുന്ന ചുമന്ന നിറത്തിലുള്ളത് അവനു വളരെ ഇഷ്ടപ്പെട്ടു. പക്ഷെ അത് ചെറിയ 20 ഇഞ്ച് മാത്രം ഉള്ളതായിരുന്നു.

ആ സൈക്കിൾ ആസ്വദിക്കുന്ന അവനെ കണ്ടു കടയുടമ ചോദിച്ചു,ഒരു പക്ഷെ നീയാണ് സമ്മാനത്തിനു അർഹൻ എങ്കിൽ നിനക്ക് ഇതിലും വലിയ സൈക്കിൾ വേണ്ടിവരും അല്ലെ?

ജരോണ് ചിരിക്കുന്ന കടയുടമയുടെ നേരെ നോക്കി വളരെ ഗൌരവത്തിൽ പറഞ്ഞു, “അല്ല സർ, എനിക്ക് ഈ ചെറിയ സൈക്കിൾ തന്നെ ആണ് വേണ്ടത്”.
കടയുടമ, ” പക്ഷെ ഇത് നിനക്ക് പറ്റിയ അളവിൽ ഉള്ളത് (size) അല്ലല്ലോ”

ജാരോൻ, “ഞാൻ ജയിക്കുന്നത് എൻറെ അനുജന് വേണ്ടിയാണു”

കടയുടമ ആശ്ചര്യഭരിതനായി ജരോൻറെ അമ്മയോട് പറഞ്ഞു, ” ഇത്രയും വർഷത്തിനിടയ്ക്ക് ഞാൻ ആദ്യമായാണ് ഇത്തരമൊരു ക്രിസ്മസ്കഥ കേൾക്കുന്നത്”.

ജരോൻറെ അമ്മക്ക് തൻറെ മകൻ അനുജനുവേണ്ടി, ഇത്രയും കഷ്ടപ്പെട്ട വിവരം അറിയില്ലായിരുന്നു. അവർ തൻറെ മകനെ സന്തോഷത്തോടും അഭിമാനത്തോടും കൂടി നോക്കി.

അവസാനം ആ വാർത്ത അറിഞ്ഞു. 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ജാരോണ് ഒന്നാം സ്ഥാനത്ത് എത്തി. സമ്മാനമായി കിട്ടിയ സൈക്കിൾ അവൻ അമ്മയുടെ സഹായത്തോടെ അമ്മമ്മയുടെ വീട്ടിൽ ഒളിപ്പിച്ചുവെച്ചു. ക്രിസ്മസ് ദിനം വരെ കാത്തുനില്ക്കാനുള്ള ക്ഷമ ജരോനു ഉണ്ടായിരുന്നില്ല.

അങ്ങിനെ ആ സുദിനം വന്നെത്തി. ആ ദിവസം അവർ എല്ലാവരും അമ്മമ്മയുടെ വീട്ടിൽ ഒത്തുകൂടി ക്രിസ്മസ് കൊണ്ടാടി. ജരോൻറെ അമ്മ യേശുവിനെപറ്റിയും അദ്ദേഹത്തിൻറെ മനുഷ്യരാശിയോടുള്ള സ്നേഹത്തെ പറ്റിയും, സംസാരിച്ചു. അതിനുശേഷം, സ്വന്തം അനുജന് സൈക്കിൾ സമ്മാനിക്കുവാൻ വേണ്ടി 280 പുസ്തകങ്ങൾ വായിച്ചു തീർത്ത ഒരു മൂത്ത സഹോദരൻറെ കഥയും പറഞ്ഞു. പാർകരും കുടുംബവും മുഴുവൻ കഥകളും കേട്ടിരുന്നു. .

‘എൻറെ ഏട്ടനും എനിക്ക് വേണ്ടി അങ്ങിനെ എന്തെങ്കിലും ചെയ്യും’,പാർകർ ആത്മഗതമെന്നോണം പറഞ്ഞു.

ആ സമയം ജരോണ് അടുത്ത മുറിയിലേക്ക് ഓടിപ്പോയി, സൈക്കിൾ എടുത്തുകൊണ്ടുവന്നു അനുജന് സമ്മാനിച്ചു.മുതിർന്നവർ അഭിമാനത്തോടുകൂടി ഇത് നോക്കികൊണ്ടുനില്കുമ്പോൾ, സഹോദരന്മാർ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു.

ഗുണപാഠം

നമ്മൾ എല്ലാവരെയും സ്നേഹിക്കണം, സഹായിക്കണം.രക്ഷിതാക്കളെയും സഹോദരങ്ങളെയും, അപ്പുപ്പൻ, അമ്മുമ്മ, അയൽക്കാർ എല്ലാവരെയും സ്നേഹിക്കണം. ആർക്കാണോ സ്നേഹവും സഹായവും ആവശ്യം അവർക്ക് അത് കൊടുക്കണം. ഇളയ സഹോദരരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മൂത്ത സഹോദരുടെ കടമയാകുന്നു. ഇളയവരും മൂത്തവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം. അവർ മൂത്തവരോട് തങ്ങളുടെ നന്ദി അറിയിക്കണം.

————————————————————————————-
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)
___________________________________________________________________________________________________

Advertisements

മൃഗങ്ങളോടുള്ള സ്നേഹം (An Experience)

An Experience

മൂല്യം: സ്നേഹം ഉപമൂല്യം: കരുണ

താഴെ കൊടുത്തിരിക്കുന്നത് കുട്ടികളുടെ ഒരു അനുഭവം/വീക്ഷണം ആണ്.

2012, നവംബർ 14 ന് ഞങ്ങൾ സായി മാനുഷികമൂല്യ ക്ലാസ്സ് കഴിഞ്ഞു മടങ്ങുകയായിരുന്നു. അപ്പോൾ വഴിയിൽ ഒരു “മ്യാവൂ” ശബ്ദം കേട്ടു. ആ ശബ്ദം എവിടെനിന്ന് വരുന്നു എന്ന് നോക്കിയപ്പോൾ കൂട്ടിൽ പെട്ടുപോയ ഒരു പാവം പൂച്ചയെ കണ്ടു. അത് കൂട്ടിൽനിന്നും പുറത്തുവരാൻ പാടുപെടുന്നുണ്ടായിരുന്നു. അതുകണ്ട് സങ്കടം തോന്നി. ഞങ്ങൾ അതിനെ രക്ഷിക്കാൻ തീരുമാനിച്ചു. അതിനെ ആരോ പൂച്ചകെണി വെച്ചു പിടിച്ചതാണ് എന്ന് മനസ്സിലായി. ഞങ്ങളുടെ ഫ്ലാറ്റിൽ കാവൽക്കാർ പൂച്ചകൾ ശല്ല്യമാണെന്ന് കരുതി അതിനെ എപ്പോഴും കെണി വെച്ചു പിടിക്കുക പതിവാണ്. പക്ഷെ ഞങ്ങൾ പൂച്ചകളെ വളരെയേറെ സ്നേഹിച്ചിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു ജോലിക്കാരി ഞങ്ങളെ കെണി തുറക്കുവാൻ സഹായിച്ചു. കെണിയിൽനിന്നും പുറത്തുവന്ന പൂച്ച സന്തോഷത്തോടെ ചാടി ഓടി പോകുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. പൂച്ചകൾ ആർക്കും ഒരിക്കലും ഒരു ശല്യം ആയിരുന്നില്ല. നല്ല ഒരു പ്രവർത്തി ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾ വളരെയേറെ സന്തോഷിച്ചു.

അതിനുശേഷം, ഞങ്ങൾ എപ്പോഴും വഴിയിൽ പൂച്ചകെണി ഉണ്ടോ എന്ന് ശ്രദ്ധിക്കുവാൻ തുടങ്ങി.

ഗുണപാഠം
1. ഞങ്ങൾ നിരുപദ്രവികൾ ആയ മൃഗങ്ങളോട് കരുണയുള്ളവാരാകണം

2. നാം വസിക്കുന്ന ചുറ്റുപാടുകളോട് നാം കടമപെട്ടിരിക്കുന്നു.

പ്രസ്തുത കുട്ടികൾ: കുനാൽ, നന്ദിനി,ആര്യൻ,കിമായ
(7-11 വയസ്സ് വരെയുള്ള കുട്ടികളുടെ പ്രേമാർപ്പണം ക്ലാസ്സ്)

________________________________________________________________________________________________________
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സയിറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു

http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)

ഒരുമ

An Experience

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: ഒരുമ

ഞങ്ങൾക്ക് U W C- East Singapore എന്നപേരുള്ള ഒരു ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു. ടീമിൻറെ രണ്ടാമത്തെ മാച്ച് നിശ്ചയിച്ചു. അത് വളരെ പ്രധാനപ്പെട്ട ഒരു കളി ആയിരുന്നു. ഞങ്ങളുടെ ടീമ്ന് ജയിക്കേണ്ടത് ആവശ്യമായിരുന്നു.

ഒരു ടീമിൽ ഇത്ര അംഗങ്ങൾ എന്ന നിയമം ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ ടീമിലെ എല്ലാ കുട്ടികൾക്കും കളിയിൽ പങ്കുചേരാൻ സാധിക്കുമായിരുന്നില്ല. ഞാൻ മറ്റു കുട്ടികൾക്ക് ഒരു അവസരം കൊടുക്കുവാൻ വേണ്ടി ഒരു പകരക്കാരനാവാൻ തീരുമാനിച്ചു. കളി നല്ല വണ്ണം നടക്കുകയും ഞാൻ എൻറെ ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അവസാനം ഞങ്ങളുടെ ടീം ജയിച്ചു. ഞങ്ങൾ അത് ശരിക്കും ആഘോഷിച്ചു. എനിക്ക് ഞാൻ ചെയ്ത പ്രവർത്തിയിലും, ഒരു ടീമായി ഞങ്ങൾ പ്രവർത്തിച്ചതിലും വലിയ സന്തോഷം തോന്നി.

ഇതിൽനിന്നും ഞാൻ, തന്നെപറ്റിമാത്രം മാത്രം ചിന്തിക്കാതെ മറ്റുള്ളവരെപറ്റികൂടി ചിന്തിക്കണം എന്ന് മനസ്സിലാക്കി. ഒരു ടീമിന് എപ്പോഴും ഒരുമ ഉണ്ടായിരിക്കണം.

by vivek -11 years- premaarpan value& prayer class, Group 2

ഈശ്വരന് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വ്യത്യാസമില്ല

15.
guruvayoor-temple

മൂല്യം: സ്നേഹം ഉപമൂല്യം: ഭക്തി, വിശ്വാസം.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. ആയിരകണക്കിനു ഭക്തജനങ്ങൾ പതിവായി അവിടം സന്ദർശിക്കുന്നു.

ഒരിക്കൽ ഒരു ഭക്തൻ അദ്ദേഹത്തിൻറെ കാൽവേദന മാറുവാൻ വേണ്ടി 41 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. എല്ലാദിവസവും അയാളെ ചുമന്നു വേണമായിരുന്നു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുവാൻ. അയാൾ പണക്കാരൻ ആയതുകൊണ്ട് അതിനു വേണ്ടി ജോലിക്കാരെ നിർത്തുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു. എല്ലാദിവസവും ചുമന്നാണ് അമ്പലകുളത്തിൽ കുളിക്കുവാൻ അയാളെ കൊണ്ടുവന്നിരുന്നത്. അങ്ങിനെ 40 ദിവസങ്ങളും ആത്മാർഥമായ പ്രാർത്ഥനയോടെ കടന്നുപോയി, പക്ഷെ വേദനക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു.

അതേസമയം കൃഷ്ണഭക്തനായ ഒരു പാവപ്പെട്ടയാൾ തൻറെ മകളുടെ വിവാഹം കഴിയുവാൻ ഭഗവാനോട് അകമഴിഞ്ഞു പ്രാർഥിച്ചിരുന്നു, അതിൻറെ ഫലമായി അയാളുടെ മകൾക്ക് നല്ലഒരു ആലോചന വരികയും നിശ്ചയം നടക്കുകയും ചെയ്തു. അയാൾക്ക് വിവാഹം നടത്തുവാനും ആഭരണങ്ങൾ വാങ്ങിക്കുവാനും ഉള്ള ധനശേഷി ഉണ്ടായിരുന്നില്ല. ഒരു ദിവസം കൃഷ്ണ ഭഗവാൻ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അയാളോട് പിറ്റേ ദിവസം രാവിലെ കുളക്കരയിൽ പോയി അവിടെ പടവിൽ ഇരിക്കുന്ന സഞ്ചി എടുത്ത്, തിരിഞ്ഞുനോക്കാതെ ഓടുവാനും ഉള്ള നിർദ്ദേശം കൊടുത്തു.

പിറ്റേ ദിവസം പണക്കാരനായ ഭക്തൻറെ 41 )o ദിവസം ആയിരുന്നു. അയാളുടെ രോഗം ഭേദമായില്ലെങ്കിലും ഭഗവാന് അർപ്പിക്കുവാൻ വേണ്ടി സ്വർണനാണയങ്ങൾ അടങ്ങുന്ന ഒരു സഞ്ചിയുമായാണ് വന്നിരുന്നത്. കുളിക്കുന്നതിനുമുൻപ് അയാൾ .അത് കുളപ്പടവിൽ വച്ചു. ഈ സമയത്ത് ഭഗവാൻറെ സ്വപ്നത്തിലെ
നിർദ്ദേശപ്രകാരം പാവപ്പെട്ട ഭക്തൻ അവിടെ എത്തുകയും, കുളപ്പടവിൽ ഒരു ചെറിയ സഞ്ചി ഇരിക്കുന്നത് കാണുകയും ചെയ്തു. അയാൾ അത് എടുത്തു തിരിഞ്ഞുനോക്കാതെ ഓടി. പണക്കാരനായ ഭക്തൻ ഇത് കാണുകയും, ഭഗവാനുവേണ്ടി കൊണ്ടുവന്ന സ്വർണനാണയങ്ങൾ മറ്റൊരാൾ കൊണ്ടുപോകുന്നത് കണ്ട് അയാളും പുറകെ ഓടി. പക്ഷെ മറ്റേ വ്യക്തിയെ പിന്തുടരാൻ കഴിയാതെ നിരാശനായി അയാൾ മടങ്ങി.

ഇന്ന് ഇതുവരെ, തന്നെ മറ്റൊരാൾ ചുമക്കുകയായിരുന്നു, ഇപ്പോൾ ഇതാ ഞാൻ ഓടിയിരിക്കുന്നു. അയാൾക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല. അയാളുടെ കാൽവേദന പൂർണമായി മാറിയതിൽ അയാൾ സന്തോഷിക്കുകയും ഭഗവാൻറെ അതിരില്ലാത്ത കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. 41 ന്നാമത്തെ ദിവസം ഭഗവാൻ അയാളുടെ ഭക്തിയിൽ പ്രസാദിക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്തു. പാവപ്പെട്ട ഭക്തനാകട്ടെ, അയാളുടെ മകളുടെ വിവാഹം നടത്തുവാൻ ആവശ്യമുള്ള ധനം കൊടുത്തതിനു ഭഗവാനോട് നന്ദി പറഞ്ഞു.

ഗുണപാഠം

ഭഗവാൻ രണ്ടു ഭക്തരെയും അനുഗ്രഹിക്കുകയും അവരുടെ ഭക്തിക്ക് തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഭഗവാൻ ബാബയും പണക്കാരായ ഭക്തരെയും പാവപ്പെട്ട ഭക്തരെയും ഒരുപോലെ അനുഗ്രഹിക്കുന്നു. പണക്കാരായ ഭക്തർ സ്വാമിയുടെ വിവിധ പദ്ധധികൾക്ക് പണം സംഭാവന ചെയ്യുകയും പാവപ്പെട്ട ഭക്തർ അത് നടപ്പിലാക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു. ഭഗവാൻറെ രീതികൾ വ്യത്യസ്തമാണ്. പക്ഷെ ഭഗവാൻ തൻറെ ഭക്തരെയെല്ലാം ഒരുപോലെ സ്നേഹിക്കുന്നു, അനുഗ്രഹിക്കുന്നു.

guruvayoorappan