Archive | July 2014

എല്ലാം സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാകും

18.

everythinghappens

മൂല്യം: സമാധാനം ഉപമൂല്യം: ക്ഷമ

എല്ലാം സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാകും. എന്ത് നടന്നാലും അത് നല്ലതിനുവേണ്ടിയാണ്! ഒരുപക്ഷെ നമുക്കത് മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ഈ കഥ നമുക്കത് മനസ്സിലാക്കിതരും.

ഞാൻ – ദൈവമേ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ?
ദൈവം – തീർച്ചയായും

ഞാൻ- നിങ്ങൾക്ക് ഭ്രാന്തു പിടിക്കില്ലെന്ന് സത്യം ചെയ്യണം
ദൈവം – ഞാൻ സത്യം ചെയ്യുന്നു

ഞാൻ – ഇന്ന് എനിക്ക് ഉണ്ടായ അനുഭവങ്ങൾ എല്ലാം എന്തിനു വേണ്ടിയായിരുന്നു?
ദൈവം – നീ എന്താണ് ഉദ്ദേശിച്ചത്?

ഞാൻ – ഇന്ന് ഞാൻ വളരെ വൈകിയാണ് ഉണർന്നത്
ദൈവം – അതെ

ഞാൻ – എൻറെ കാർ സ്റ്റാർട്ട് ആക്കാൻ വളരെ നേരം വേണ്ടിവന്നു.
ദൈവം – ഹൂം

ഞാൻ – ഉച്ചക്ക് എനിക്ക് വളരെ വൈകിയാണ് ഭക്ഷണം കിട്ടിയത്

ദൈവം – ശരി

ഞാൻ – ഞാൻ വീട്ടിലേക്കു വരുമ്പോൾ എൻറെ ഫോണ് നിശബ്ദമായി.
ദൈവം – ശരി

ഞാൻ – വീട്ടിൽ പോയി എൻറെ കാൽ മസ്സാജ് ചെയ്തു വിശ്രമിക്കാം എന്ന് കരുതിയപ്പോൾ, ആ യന്ത്രം പ്രവർത്തിച്ചില്ല. ഇന്ന് ഒരു കാര്യവും ശരിയായി നടന്നില്ല. എന്തിനാണ് എന്നോട് നീ ഇത് ചെയ്തത്?

ദൈവം – ശരി ഞാൻ പറയാം. ഇന്ന് യമദേവൻ നിൻറെ കിടക്കക്കരുകിൽ ഉണ്ടായിരുന്നു. അവനെ ജയിക്കാൻ ഞാൻ മറ്റൊരു ദേവനെ അയച്ചു. നിൻറെ ജീവനുവേണ്ടി അവൻ പൊരുതി. അതിനായി ഞാൻ നിന്നെ ഉറക്കി.
ഞാൻ – ഓ

ദൈവം – ഞാൻ നിൻറെ കാർ സ്റ്റാർട്ട് ആക്കാതിരിക്കാൻ കാരണം, നീ പോകുന്ന വഴിയിൽ, ഒരാൾ കുടിച്ചു കാർ ഓടിക്കുന്നുണ്ടായിരുന്നു. നീ റോഡിൽ ആയിരുന്നെങ്കിൽ നിന്നെ അവൻ തട്ടി തെറിപ്പിച്ചേനെ.
ഞാൻ – നാണം കെട്ടു

ദൈവം – നിനക്ക് ഭക്ഷണം ഉണ്ടാക്കിയ ആൾക്ക് അസുഖമായിരുന്നു, ആ അസുഖം നിനക്ക് പകരാൻ ഞാൻ ആഗ്രഹിച്ചില്ല. നീ ജോലിക്ക് പോകാതിരുന്നാൽ നിനക്ക് ഉണ്ടാകുന്ന നഷ്ടം എനിക്ക് അറിയാമായിരുന്നു.

ഞാൻ – (അമ്പരപ്പോടെ) ആ!

ദൈവം – നിൻറെ ഫോണ് കേടാകാൻ കാരണം, നിനക്ക് ഫോണിലുടെ തെറ്റായ വാർത്തകൾ ലഭിക്കുമായിരുന്നു; നീ അങ്ങിനെയുള്ളവരുമായി സംസാരിക്കുന്നത് ഞാൻ ആഗ്രഹിച്ചില്ല.
ഞാൻ – (വിനയത്തോടെ) എൻറെ ദൈവമേ

ദൈവം – നിൻറെ കാൽ മസ്സാജ് ചെയ്യുന്ന യന്ത്രത്തിനു കേടുണ്ടായിരുന്നു, അതു കാരണം വീട്ടിലെ മുഴുവൻ വൈദ്യുതിയും പോകുമായിരുന്നു. നിന്നെ ഇരുട്ടിലാക്കാൻ ഞാൻ ഇഷ്ടപെട്ടില്ല.
ഞാൻ – എന്നോട് ക്ഷമിക്കു.

ദൈവം – ക്ഷമ വേണ്ട, പക്ഷെ എന്നെ വിശ്വസിക്കുവാൻ പഠിക്കു. എല്ലാത്തിലും, നല്ലതിലും ചീത്തതിലും, എന്നെ കാണു.

ഞാൻ- ഞാൻ ഉറപ്പായും വിശ്വസിക്കാം.

ദൈവം- നീ നിൻറെ ദിവസം എങ്ങിനെയായിരിക്കണം എന്ന് കരുതുന്നതിനെക്കാൾ ഭംഗിയായി ഞാൻ നിൻറെ ദിവസം രൂപകൽപന ചെയ്തിരിക്കും. അതുകൊണ്ടുതന്നെ എന്നെ ഒരിക്കലും സംശയിക്കരുത്.

ഞാൻ – ഞാൻ ഒരിക്കലും ദൈവത്തെ സംശയിക്കില്ല. ദൈവമേ ഈ ദിവസം സംഭവിച്ച എല്ലാത്തിനും നന്ദി.

ദൈവം – സ്വീകരിക്കുന്നു. എൻറെ കുട്ടി, ഞാൻ എൻറെ കുട്ടികളെ പരിപാലിക്കുന്നത് വളരെയേറെ ഇഷ്ടപ്പെടുന്നു.

ഗുണപാഠം

ഏതു സാഹചര്യത്തിലും ക്ഷമയോടും, സഹിഷ്ണുതയോടും,കൂടി പെരുമാറുക; ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലെയല്ല. . നമ്മളാൽ കഴിയുന്നത് പരമാവധി ചെയ്യുക. എപ്പോഴും നല്ല ചിന്തകൾ വളർത്തുക. സഹനശക്തി വളർത്തി എടുക്കുക. എന്തുതന്നെ സംഭവിച്ചാലും അത് നമ്മുടെ നന്മക്കുവേണ്ടിആണെന്ന് കരുതി സമാധാനിക്കുക; അതിൽ നിന്നും നല്ല ഗുണ പാഠങ്ങൾ പഠിക്കുക.

Advertisements

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു നിങ്ങളുടെ ഗുരുക്കൻമാരെ ബഹുമാനിക്കു

17.

guru-disciple1
മൂല്യം: ശരിയായ പ്രവൃത്തി ഉപമൂല്യം: ബഹുമാനം

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു
ഗുരുദേവോ മഹേശ്വര
ഗുരുസാക്ഷാത് പരബ്രഹ്മ
തസ്മൈശ്രീ ഗുരവേ നമഹ:

ഗുരുർബ്രഹ്മ – ഗുരു ബ്രഹ്മാവാകുന്നു (സൃഷ്ടിക്കുന്നവൻ)

ഗുരുർവിഷ്ണു – ഗുരു വിഷ്ണുവാകുന്നു (പരിപാലിക്കുന്നവൻ)

ഗുരുദേവോ മഹേശ്വര – ഗുരു മഹേശ്വരൻ ആകുന്നു (സംഹരിക്കുന്നവൻ)

ഗുരുസാക്ഷാത് – സത്യമായും, ഗുരു കണ്മുന്പിലുള്ള

പരബ്രഹ്മ – ഏറ്റവും വലിയ ബ്രഹ്മമാകുന്നു.

തസ്മൈ – കേവലം പരമമായ

ശ്രീഗുരവേ നമഹ: ആ ഗുരുവിനുമുന്പിൽ ഞാൻ നമസ്ക്കരിക്കുന്നു.

    ഗുരു

ഗു – അന്ധകാരം
രു – നീക്കം ചെയ്യുന്നവൻ

ഗുരുർബ്രഹ്മ കഥ

പണ്ട് പണ്ട് മനോഹരമായ ഒരു കാട്ടിൽ ഒരു ആശ്രമം ഉണ്ടായിരുന്നു. മഹാനായ ധൗമ്യ മഹർഷി തൻറെ ശിഷ്യൻമാരുടെ കൂടെ അവിടെ താമസിച്ചിരുന്നു. ഒരു ദിവസം നല്ല ഉറച്ച ശരീരമുള്ള ഒരു വ്യക്തി (ഉപമന്യു എന്ന പേർ) ആ ആശ്രമത്തിലേക്കു വന്നു. അവൻ തീരെ വൃത്തിഇല്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നു.അവൻ ധൗമ്യ മഹർഷിയുടെ കാൽക്കൽ വീണ് നമസ്ക്കരിച്ച് തന്നെ ശിഷ്യനായി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു.

ആക്കാലത്ത് ശിഷ്യരെ തിരഞ്ഞെടുക്കാനുള്ള അധികാരം ഗുരുവിന് ഉണ്ടായിരുന്നു. അന്ന് ഗുരുക്കന്മാർ ജീവിതത്തിൻറെ ശരിയായ അർത്ഥവും, എല്ലാവരിലും വസിക്കുന്ന ഈശ്വരനെ കാണുവാനുള്ള ശീലവും എല്ലാ മൂല്യങ്ങളും ഉൾകൊള്ളുവാനും ശിഷ്യരെ പഠിപ്പിച്ചിരുന്നു.

തടിച്ച ശരീരമുള്ള ഉപമന്യുവിനെ ധൗമ്യ മഹർഷി തൻറെ ശിഷ്യനാക്കി. ഉപമന്യു പഠിത്തത്തിൽ പുറകിലായിരുന്നു. എങ്കിലും മറ്റുകുട്ടികളുടെ കൂടെ ആശ്രമത്തിൽ വളർന്നു. അവന് പഠിത്തത്തിൽ തീരെ താല്പര്യം ഇല്ലായിരുന്നു. അവന് പാഠങ്ങൾ മനസ്സിലാക്കുവാനോ, കാണാതെ പഠിക്കുവാനോ ഒന്നും സാധിച്ചിരുന്നില്ല. അനുസരണ ശീലവും കുറവായിരുന്നു. നല്ല ഗുണങ്ങൾ ഒന്നും അവന് ഉണ്ടായിരുന്നില്ല.

ധൗമ്യ മഹർഹി ഒരു ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തി ആയിരുന്നു. ഉപമന്യുവിൻറെ അവഗുണങ്ങൾ എല്ലാം മറന്ന് അദ്ദേഹം അവനെ സ്നേഹിച്ചു. മിടുക്കരായ കുട്ടികളെക്കാൾ അധികംസ്നേഹം മഹർഷി അവനു കൊടുത്തു. ഉപമന്യു തിരിച്ചു ഗുരുവിനെ സ്നേഹിക്കുവാൻ തുടങ്ങി. ഗുരുവിനുവേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറായിരുന്നു.

ഉപമന്യു അമിതമായി ഭക്ഷണം കഴിച്ചിരുന്നു, അതുകൊണ്ടുതന്നെ മടിയനും, മന്ദബുദ്ധിയുമായി. അമിതമായി ഭക്ഷണം കഴിക്കുന്ന ആൾക്ക് എപ്പോഴും ഉറക്കം വരും, ശരിയായി ചിന്തിക്കാനുള്ള കഴിവ് ഉണ്ടാവില്ല,ശരീര സുഖവും ഉണ്ടാവില്ല. ഇത് തമോഗുണം വർദ്ധിപ്പിക്കും. അവനവൻറെ ശരീരം സംരക്ഷിക്കുവാൻ ആവശ്യമുള്ളതിനു മാത്രം ഭക്ഷണം കഴിക്കുവാൻ ഗുരുജി പറഞ്ഞിരുന്നു.

അതുകൊണ്ട് മഹർഷി ഉപമാന്യുവിനെ, അതിരാവിലെ പശുക്കളെ മേയ്ക്കാൻ അയക്കും.വൈകുന്നേരമേ അവൻ തിരിച്ചുവരൂ. ഗുരുപത്നി അവനുള്ള ഉച്ചഭക്ഷണം കൊടുത്തയച്ചിരുന്നു.

ഉപമന്യുവിന് ഭയങ്കര വിശപ്പായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാലും അവന് വിശക്കുമായിരുന്നു. അവൻ പശുക്കളെ കറന്ന് പാൽ കുടിക്കുവാൻ തുടങ്ങി. ധൌമ്യ
മഹർഷി അവൻ പിന്നെയും തടിക്കുന്നത് മനസ്സിലാക്കി. അദ്ദേഹം ആശ്ചര്യപ്പെട്ടു! ഇത്രയും ദൂരം നടന്നിട്ടും, ഉച്ചക്ക് ലഘുഭക്ഷണം മാത്രം കഴിച്ചിട്ടും, ഉപമന്യു മെലിയാത്തതിൻറെ കാരണം അദ്ദേഹം അന്വേഷിച്ചു. ഉപമന്യു സത്യസന്ധതയോടെ താൻ പാൽ കുടിക്കുന്ന കാര്യം പറഞ്ഞു. പശുക്കൾ ഉപമന്യുവിൻറെതല്ല എന്നും, അതുകൊണ്ട് പാൽ കുടിക്കണമെങ്കിൽ ഇനിമുതൽ തൻറെ അനുവാദം വേണം എന്നും ഗുരു പറഞ്ഞു.

ഉപമന്യു ഗുരു പറഞ്ഞത് അനുസരിച്ചു. പക്ഷെ, പശുകുട്ടി പാൽ കുടിച്ചുകഴിയുമ്പോൾ ഇറ്റുവീഴുന്ന പാൽത്തുള്ളികൾ, കൈകുംബിളിലാക്കി അവൻ കുടിച്ചു.

പിന്നെയും ഉപമന്യുവിൻറെ തടിക്ക് ഒരുമാറ്റവും കണ്ടില്ല. കാരണം മനസ്സിലാക്കിയ ഗുരുപറഞ്ഞു, പശുകുട്ടിയുടെ വായിൽനിന്നും
ഇറ്റുവീഴുന്ന പാൽ കുടിക്കുന്നത് വൃത്തിഹീനമാനെന്നും അത് ഉപമന്യുവിൻറെ ആരോഗ്യത്തിനു ദോഷം ചെയ്യും എന്നും വളരെ സ്ന്ഹത്തോടെ അവനെ പറഞ്ഞു മനസ്സിലാക്കി. അവൻ ഇനി ഒരിക്കലും ആ പ്രവർത്തി ചെയ്യില്ല എന്ന് ഗുരുവിന് ഉറപ്പ് കൊടുത്തു.

എന്നാലും അവന് വിശപ്പ് സഹിക്കാൻ കഴിയുമായിരുന്നില്ല. അവൻ ഒരു മരത്തിൽ കണ്ട കായ പറിച്ചു തിന്നു. അത് അവനെ അന്ധനാക്കി! കണ്ണ് കാണാതെ അവൻ അവിടെയും ഇവിടെയും അലഞ്ഞ് ഒരു പൊട്ടക്കിണറ്റിൽ വീണു. പശുക്കൾ എല്ലാം അവനെ കൂടാതെ ആശ്രമത്തിൽ തിരിച്ചെത്തി. ഉപമന്യുവിനെ കാണാത്തതിനാൽ ഗുരു തിരഞ്ഞ് തിരഞ്ഞ് അവസാനം അവൻ കിടന്നിരുന്ന പൊട്ട കിണറ്റിനടുത്തെത്തി. അദ്ദേഹം അവനെ ദയാപൂർവം പുറത്തെടുത്ത്, കാഴ്ചശക്തി കിട്ടാനുള്ള മന്ത്രം പഠിപ്പിച്ചു കൊടുത്തു. മന്ത്രത്തിൻറെ ശക്തിയിൽ അശ്വിനി ദേവന്മാർ പ്രത്യക്ഷപെട്ട് അവന് കാഴ്ച ശക്തി തിരിച്ചു കൊടുത്തു.

പിന്നീട് മഹർഷി അത്യാഗ്രഹം ആപത്തിന് വഴിവെക്കുന്നത് എങ്ങിനെ എന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. തക്ക സമയത്ത് ഗുരു എത്തിയില്ലായിരുന്നെങ്കിൽ ഉപമന്യു ആ പൊട്ടകിണറ്റിൽ കിടന്നു മരിക്കുമായിരുന്നു. ഉപമന്യു നല്ലൊരു പാഠം പഠിച്ചു. അവൻ അമിതമായി ആഹാരം കഴിക്കുന്നത് നിർത്തി. അതോടെ അവൻറെ തടി കുറഞ്ഞു. അവൻ ആരോഗ്യവാനും,ബുദ്ധിയുള്ളവനും മിടുക്കനും ആയി.

ധൗമ്യ മഹർഷി, ഓരോ ഘട്ടത്തിലും ഉപമാനുവിൻറെ മനസ്സിൽ ഗുരുവിനോടുള്ള സ്നേഹം സൃഷ്ടിച്ചു. അങ്ങിനെ ഗുരു ബ്രഹ്മാവിൻറെ പ്രവർത്തി നിർവഹിച്ചു.

ഗുരു ഉപമന്യുവിനെ സ്നേഹത്തോടെ പരിപാലിച്ചു. സ്നേഹപൂർവ്വം ഉപദേശങ്ങൾ കൊടുത്തു. മരണത്തിൽനിന്നും രക്ഷിച്ചു. അങ്ങിനെ വിഷ്ണുവിനെപോലെ പരിരക്ഷിച്ചു.

പിന്നീട്, ഗുരു മഹേശ്വരനെപ്പോലെ, ഉപമാന്യുവിലുള്ള ദുർഗുണങ്ങൾ നശിപ്പിച്ചു. അവനെ ജീവിത വിജയത്തിലേക്ക് ഉയർത്തി.

ഗുണപാഠം
ഗുരു നമ്മളിൽ മാനുഷികമൂല്യങ്ങൾ വളർത്തുന്നു. നമുക്ക് നേർവഴി കാണിച്ചു തരുന്നു. നമ്മൾ എപ്പോഴും ഗുരുവിനോട് നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം.

guru-disciple2

______________________________________________________________________________
Stories are available in various languages; Visit the respective sites as given below.
മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന കഥകൾ വിവിധ ഭാഷകളിലുള്ള വെബ് സൈറ്റുകളിൽ ലഭ്യമാണ്. അവ താഴെ കൊടുത്തിരിക്കുന്നു.
http://saibalsanskaar.wordpress.com (English)
http://saibalsanskaartamil.wordpress.com (Tamil)
http://saibalsanskaartelugu.wordpress.com (Telugu)
http://saibalsanskaarhindi.wordpress.com (Hindi)
https://saibalsanskaarammalayalam.wordpress.com (Malayalam)
————————————————————————————————————–