എല്ലാം സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാകും

18.

everythinghappens

മൂല്യം: സമാധാനം ഉപമൂല്യം: ക്ഷമ

എല്ലാം സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാകും. എന്ത് നടന്നാലും അത് നല്ലതിനുവേണ്ടിയാണ്! ഒരുപക്ഷെ നമുക്കത് മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ഈ കഥ നമുക്കത് മനസ്സിലാക്കിതരും.

ഞാൻ – ദൈവമേ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ?
ദൈവം – തീർച്ചയായും

ഞാൻ- നിങ്ങൾക്ക് ഭ്രാന്തു പിടിക്കില്ലെന്ന് സത്യം ചെയ്യണം
ദൈവം – ഞാൻ സത്യം ചെയ്യുന്നു

ഞാൻ – ഇന്ന് എനിക്ക് ഉണ്ടായ അനുഭവങ്ങൾ എല്ലാം എന്തിനു വേണ്ടിയായിരുന്നു?
ദൈവം – നീ എന്താണ് ഉദ്ദേശിച്ചത്?

ഞാൻ – ഇന്ന് ഞാൻ വളരെ വൈകിയാണ് ഉണർന്നത്
ദൈവം – അതെ

ഞാൻ – എൻറെ കാർ സ്റ്റാർട്ട് ആക്കാൻ വളരെ നേരം വേണ്ടിവന്നു.
ദൈവം – ഹൂം

ഞാൻ – ഉച്ചക്ക് എനിക്ക് വളരെ വൈകിയാണ് ഭക്ഷണം കിട്ടിയത്

ദൈവം – ശരി

ഞാൻ – ഞാൻ വീട്ടിലേക്കു വരുമ്പോൾ എൻറെ ഫോണ് നിശബ്ദമായി.
ദൈവം – ശരി

ഞാൻ – വീട്ടിൽ പോയി എൻറെ കാൽ മസ്സാജ് ചെയ്തു വിശ്രമിക്കാം എന്ന് കരുതിയപ്പോൾ, ആ യന്ത്രം പ്രവർത്തിച്ചില്ല. ഇന്ന് ഒരു കാര്യവും ശരിയായി നടന്നില്ല. എന്തിനാണ് എന്നോട് നീ ഇത് ചെയ്തത്?

ദൈവം – ശരി ഞാൻ പറയാം. ഇന്ന് യമദേവൻ നിൻറെ കിടക്കക്കരുകിൽ ഉണ്ടായിരുന്നു. അവനെ ജയിക്കാൻ ഞാൻ മറ്റൊരു ദേവനെ അയച്ചു. നിൻറെ ജീവനുവേണ്ടി അവൻ പൊരുതി. അതിനായി ഞാൻ നിന്നെ ഉറക്കി.
ഞാൻ – ഓ

ദൈവം – ഞാൻ നിൻറെ കാർ സ്റ്റാർട്ട് ആക്കാതിരിക്കാൻ കാരണം, നീ പോകുന്ന വഴിയിൽ, ഒരാൾ കുടിച്ചു കാർ ഓടിക്കുന്നുണ്ടായിരുന്നു. നീ റോഡിൽ ആയിരുന്നെങ്കിൽ നിന്നെ അവൻ തട്ടി തെറിപ്പിച്ചേനെ.
ഞാൻ – നാണം കെട്ടു

ദൈവം – നിനക്ക് ഭക്ഷണം ഉണ്ടാക്കിയ ആൾക്ക് അസുഖമായിരുന്നു, ആ അസുഖം നിനക്ക് പകരാൻ ഞാൻ ആഗ്രഹിച്ചില്ല. നീ ജോലിക്ക് പോകാതിരുന്നാൽ നിനക്ക് ഉണ്ടാകുന്ന നഷ്ടം എനിക്ക് അറിയാമായിരുന്നു.

ഞാൻ – (അമ്പരപ്പോടെ) ആ!

ദൈവം – നിൻറെ ഫോണ് കേടാകാൻ കാരണം, നിനക്ക് ഫോണിലുടെ തെറ്റായ വാർത്തകൾ ലഭിക്കുമായിരുന്നു; നീ അങ്ങിനെയുള്ളവരുമായി സംസാരിക്കുന്നത് ഞാൻ ആഗ്രഹിച്ചില്ല.
ഞാൻ – (വിനയത്തോടെ) എൻറെ ദൈവമേ

ദൈവം – നിൻറെ കാൽ മസ്സാജ് ചെയ്യുന്ന യന്ത്രത്തിനു കേടുണ്ടായിരുന്നു, അതു കാരണം വീട്ടിലെ മുഴുവൻ വൈദ്യുതിയും പോകുമായിരുന്നു. നിന്നെ ഇരുട്ടിലാക്കാൻ ഞാൻ ഇഷ്ടപെട്ടില്ല.
ഞാൻ – എന്നോട് ക്ഷമിക്കു.

ദൈവം – ക്ഷമ വേണ്ട, പക്ഷെ എന്നെ വിശ്വസിക്കുവാൻ പഠിക്കു. എല്ലാത്തിലും, നല്ലതിലും ചീത്തതിലും, എന്നെ കാണു.

ഞാൻ- ഞാൻ ഉറപ്പായും വിശ്വസിക്കാം.

ദൈവം- നീ നിൻറെ ദിവസം എങ്ങിനെയായിരിക്കണം എന്ന് കരുതുന്നതിനെക്കാൾ ഭംഗിയായി ഞാൻ നിൻറെ ദിവസം രൂപകൽപന ചെയ്തിരിക്കും. അതുകൊണ്ടുതന്നെ എന്നെ ഒരിക്കലും സംശയിക്കരുത്.

ഞാൻ – ഞാൻ ഒരിക്കലും ദൈവത്തെ സംശയിക്കില്ല. ദൈവമേ ഈ ദിവസം സംഭവിച്ച എല്ലാത്തിനും നന്ദി.

ദൈവം – സ്വീകരിക്കുന്നു. എൻറെ കുട്ടി, ഞാൻ എൻറെ കുട്ടികളെ പരിപാലിക്കുന്നത് വളരെയേറെ ഇഷ്ടപ്പെടുന്നു.

ഗുണപാഠം

ഏതു സാഹചര്യത്തിലും ക്ഷമയോടും, സഹിഷ്ണുതയോടും,കൂടി പെരുമാറുക; ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലെയല്ല. . നമ്മളാൽ കഴിയുന്നത് പരമാവധി ചെയ്യുക. എപ്പോഴും നല്ല ചിന്തകൾ വളർത്തുക. സഹനശക്തി വളർത്തി എടുക്കുക. എന്തുതന്നെ സംഭവിച്ചാലും അത് നമ്മുടെ നന്മക്കുവേണ്ടിആണെന്ന് കരുതി സമാധാനിക്കുക; അതിൽ നിന്നും നല്ല ഗുണ പാഠങ്ങൾ പഠിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s