അപൂർണതയെ സ്വീകരിക്കുക

21.

മൂല്യം: ശാന്തി ഉപമൂല്യം: ക്ഷമ,സഹനശക്തി,മനസ്സിലാക്കൽ

ഞാൻ ഒരു ചെറിയകുട്ടി ആയിരുന്നപ്പോൾ എൻറെ അമ്മക്ക് അത്താഴത്തിനു ലഘു ഭക്ഷണം ഉണ്ടാക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വളരെ ജോലി ചെയ്തു ക്ഷീണിച്ചിരുന്നു. അന്ന് രാത്രി ഭക്ഷണത്തിന് അമ്മ, മുട്ടയും സോസും നല്ല പോലെ കരിഞ്ഞ റൊട്ടിയും ആയിരുന്നു അച്ഛനു കഴിക്കാൻ കൊടുത്തത്.

ഞാൻ അവിടെ ഒരു കാഴ്ചക്കാരിയായി നിന്നിരുന്നു!

എൻറെ അച്ഛൻ അമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് പതുക്കെ റൊട്ടി കൈയിൽ എടുത്തു, എന്നോട് എൻറെ സ്കൂളിലെ കാര്യങ്ങൾ അനേഷിച്ചു, ഞാൻ എന്ത് മറുപടി പറഞ്ഞു എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷെ അച്ഛൻ വെണ്ണയും ജാമും തേച്ച് ആ റൊട്ടി അവസാന കഷ്ണം വരെ രുചിച്ച് കഴിച്ചതു എനിക്ക് നല്ല ഓർമ്മയുണ്ട്. ഞാൻ അവിടെനിന്നും പോകുമ്പോൾ റൊട്ടി കരിഞ്ഞതിന് അമ്മ അച്ഛനോട് മാപ്പുപറയുന്നത് കേട്ടു. അച്ഛൻ അതിനു പറഞ്ഞ മറുപടി ഞാൻ ഒരിക്കലും മറക്കില്ല.

“പ്രിയേ, എനിക്ക് കരിഞ്ഞ റൊട്ടി വളരെ ഇഷ്ടമാണ്.”

പിന്നീടു ഉറങ്ങാൻ പോകുന്നതിനു മുൻപ് ഞാൻ അച്ഛനോട് ചോദിച്ചു “അച്ഛൻ ശരിക്കും കരിഞ്ഞ റൊട്ടി ഇഷ്ടപ്പെടുന്നുണ്ടോ?” എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ടെബ്ബി, നിൻറെ അമ്മ ദിവസം മുഴുവനും ജോലി ചെയ്തു വളരെ ക്ഷീണിച്ചിരുന്നു. അല്ലെങ്കിലും കരിഞ്ഞ റൊട്ടി ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല”.

Lesson:
മറ്റുള്ളവരുടെ വിഷമങ്ങൾ മനസിലാക്കുക; അപൂർണതയെ സ്വീകരിക്കുക; അവസരത്തിനൊത്ത് പെരുമാറുവാനും, നമ്മുടെ സന്തോഷം ത്യാഗം ചെയുവാനും പഠിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s