Archive | April 2015

പശുവും പന്നിയും

മൂല്യം ;ശരിയായ കാര്യ ക്ഷമത
ഉപമൂല്യം ; സമയ സഹായം .

cow and pigഒരു ഗ്രാമത്തിൽ വളരെ ധനികനും പിശുക്കനും ആയ ഒരു മനുഷ്യൻ   ഉണ്ടായിരുന്നു . ഗ്രാമക്കാർ അയാളെ ഇഷ്ട്ടപ്പെട്ടിരിന്നില്ല .ഒരു ദിവസം അയാൾഅവരോട് പറഞ്ഞു –ഒന്നിങ്ങിൽ നിങ്ങള്ക്ക് എന്നോട് അസൂയയാണ് അല്ലെങ്ങിൽ പണത്തിനോട് എനിക്കുള്ള സ്നേഹം ഇഷ്ട്ടമായില്ല .ഈശ്വരൻ മാത്രമേ അറിയുള്ളു മരിക്കുമ്പോൾ ഞാൻ ഒന്നും കൊണ്ടുപോകില്ല . എന്റ്റെ മുഴുവൻ സ്വത്തുംധര്മ്മത്തിനാണ് എന്ന് വില്പത്രം എഴുതി വെക്കും.അപ്പോൾ നിങ്ങള്ക്ക് മനസ്സിലാകും

മക്കൾ അയാളെ പുചിച്ചു ചിരിച്ചു .പിശുക്കൻ ചോദിച്ചു –നിങ്ങള്ക്ക് എന്തു പറ്റി ? എന്റ്റെ പണം ധർമത്തിന് പോകുന്നത് കാണാൻ നിങ്ങൾകുറച്ചുകാലം കാത്തു കൂടെ .ഗ്രാമക്കാർ വിശ്വസിച്ചില്ല .പിശുക്കൻ പിന്നേയും ചോദിച്ചു –എന്താ എന്നെ വിശ്വസിക്കാത്തത് ?ഞാൻ എന്താ നശ്വരൻ ആണോ ?ഗ്രാമീണർ എന്തു കൊണ്ട് അയാളെ വിശ്വസിക്കുന്നില്ല എന്ന് അയാൾക്ക്‌ മനസ്സിലായില്ല .

ഒരു ദിവസം അയാൾ നടക്കാൻ പോയി .പെട്ടെന്ന് മഴ പെയ്യുവാൻ തുടങ്ങി .അയാൾ ഒരു മര ചുവട്ടിൽ പോയ്‌ നിന്നു.അവിടെ ഒരു പശുവും ഒരു പന്നിയും നില്ക്കുന്നുണ്ടായിരിന്നു. പശുവും പന്നിയും സംസാരിക്കാൻ  തുടങ്ങി .ആ മനുഷ്യൻ കേട്ടു കൊണ്ടിരുന്നു .
പന്നി  പശുവിനോട്‌ പറഞ്ഞു –എല്ലാവരും എന്തു കൊണ്ട് നിന്നെ പ്രശംസിക്കിന്നു ?പൂജിക്കുന്നു ? ഞാൻ മരണ ശേഷം മക്കൾക്ക്‌ എന്റ്റെ മാംസം , മജ്ജ ,രോമം ഇറച്ചി എല്ലാം കൊടുക്കുന്നു .നീ വെറും പാൽ മാത്രം നൽകുന്നു. പിന്നെ എന്തു കൊണ്ട് ജനങ്ങൾ നിന്നെ ഇത്ര മാത്രം പ്രസംശിക്കുന്നുത്‌? എനിക്ക് മനസില്ലാവുന്നില്ല .
പശു പറഞ്ഞു –നോക്ക് ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ധാരാളം പാൽ നൽകുന്നു .പക്ഷെ  നീ  ജീവിച്ചിരിക്കുമ്പോൾ ഒന്നും കൊടുക്കിന്നില്ല .മരിച്ച പിന്നെ മാത്രമാണ് നിന്റ്റെ എല്ലാം കൊടുക്കുന്നത് .മക്കൾ ഭാവിയിൽ വരുന്നതിനെ വിശ്വസിക്കുന്നില്ല .വർത്തമാനത്തിൽ ഉള്ളതിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ ജീവിച്ചിരിക്കുമ്പോൾ നീ എന്തെങ്ങിലും കൊടുക്കുകയാന്നെങ്ങിൽ ആളുകൾ നിന്നെ പ്രശംസിക്കും .അത്രതന്നെ .
അതു കേട്ടു നിന്നിരുന്ന പിശുക്കന്നു കാര്യം മനസ്സിലായി .തന്റ്റെ മുഴുവൻ സ്വത്തും സാധുക്കൾക്ക് ദാനം ചെയ്തു .pig and cow

ഗുണപാഠം —

ചെറിയ സഹായമാന്നെങ്ങിലും വേണ്ട സമയത്ത്ചെയ്യണം .ഇല്ലെങ്ങിൽ പ്രയോജനമില്ല .നിസ്സഹായരെ വേണ്ട സമയത്ത് സഹായിക്കുന്നതാണ് ഏറ്റവും ശ്രേഷ്ട്ടം .

Shanta Hariharan

http://saibalsanskaar.wordpress.com

എന്റെ കൈ പിടിക്ക്

hold-hand

മൂല്യം : സ്നേഹം

ഉപമൂല്യം : വിശ്വാസം

ഒരിക്കൽ  ഒരു ചെറിയ പെണ്‍കുട്ടിയും അവളുടെ അച്ഛനും ഒരു പാലം കടക്കുകയായിരുന്നു .

അച്ഛന് കുറച്ചു പേടി തോന്നി മകൾ എങ്ങാനും വീണു പോയാലോ എന്ന് .മോളോട് പറഞ്ഞു -മോളെ നീ വെള്ളത്തിൽ വീഴാതിരിക്കാൻ അച്ഛന്റെ കൈ പിടിച്ചോള്.ഇല്ല അച്ഛാ -അച്ഛൻ എന്റെ കൈ പിടിച്ചോള്. എന്താ അതിലൊരു വിത്യാസം ?അച്ഛൻ കുഴപ്പത്തോടെ ചോതിച്ചു.വലിയ വിത്യാസമുണ്ട് -മകൾ പറഞ്ഞു .ഞാൻ അച്ഛന്റെ കൈ പിടിക്കുകയാന്നെങ്ങിൽ എന്തെങ്ങിലും അനിഷ്ട്ടം സംഭവിച്ചാൽചിലപ്പോൾഎന്റെ പിടിവിട്ടു പോകും .നേരെ മറിച്ചു അച്ഛൻ പിടിക്കുകയാന്നെങ്ങിൽ എന്ത് സംഭവിച്ചാലും അച്ഛൻ എന്റെ കൈ വിടില്ല .എനിക്ക് നല്ലവണ്ണം അറിയാം

ഗുണപാഠം : നാം ഈശ്വരന്റെ കൈ വിടാൻ നോക്കിയാലും ഈശ്വരൻ ഒരിക്കലും നമ്മെ കൈവിടില്ല.നമ്മുടെ ഭക്തിയും സ്നേഹവും കൊണ്ട് ഈശ്വരനെ മുറുകെ പിടിക്കണം .

സംഭവിക്കുനതെല്ലാം നല്ലതിന്നാണ്

മൂല്യം :സമാധാനം

ഉപമൂല്യം :ക്ഷമ -സഹനശക്തി

Everything happens for a reason

ചിലപ്പോൾ അനിഷ്ട സംഭവം നടന്നാൽ നമക്ക് എന്ത് കൊണ്ടെന്നു അത് നടന്നു എന്ന് മനസ്സിലാവില്ല .താഴെ കാണുന്ന കഥ ഇതിനെ സ്പഷട്ടമാക്കും .

ഞാൻ : ദൈവമെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ?

ദൈവം : തീര്ച്ചയായും .

ഞാൻ : അങ്ങ് കൊപിക്കില്ലെന്നു ഉറപ്പു തരണം .

ദൈവം : ഞാൻ ഉറപ്പു തരാം .

ഞാൻ: അങ്ങ് എന്ത് കൊണ്ട് എനിക്ക് ഇന്ന് കുറേ അപ്രിയ കാര്യങ്ങൾ നടക്കുവാൻ അനുമതിച്ചത് ?

ദൈവം : നീ എന്താണ് പറയുന്നത് ?

ഞാൻ: ഞാൻ ഇന്ന് വളരെ വൈകി എണീറ്റ്‌ .

ദൈവം :അതെയോ .

ഞാൻ :എന്റ്റെ കാർ സ്റ്റാർട്ട്‌ ആകുവാൻ കുറെ സമയമായി .

ദൈവം: ശരി.

ഞാൻ : ഉച്ചക്ക് ജോലിക്കാരി സാണ്ട്വിഛ് ശരിയായി ചെയ്തില്ല എനിക്ക് കാത്തു നില്ക്കേണ്ടി വന്നു.

ദൈവം : ഓ !

ഞാൻ : വീട്ടിലേക്കു തിരിച്ചു വരുമ്പോൾ ഒരു സ്നേഹിതനോട് സംസാരിക്കുമ്പോൾ ഫോണ്‍ പ്രവര്തിച്ചില്ല

ദൈവം : ശരി .

ഞാൻ : എല്ലാത്തിനും ഉപരിയായി വീട്ടിൽ വന്ന് കാൽകൾ മസാജ് ചെയ്തു വിശ്രമിക്കാം എന്ന് നോക്കുമ്പോൾ മസാജ്ർ പ്രവര്ത്തിക്കുന്നില്ല. എന്ത് കൊണ്ട് അങ്ങ് ഇതൊക്കെ ചെയ്തത് ?

ദൈവം : ഞാൻ  പറയെട്ടെ ഇന്ന് രാവിലെ മൃത്യു ദേവത നിന്റ്റെ കിടക്കയുടെ അടുത്ത് വന്നപ്പോൾ നിന്റ്റെ ജീവൻ രക്ഷിപ്പനായി വേറൊരു ദേവതയെ ഞാൻ അയച്ചു നിന്നെ സുഖമായി ഉറങ്ങുവാൻ അനുമതിച്ചു .

ഞാൻ: ഓഹോ …..

ദൈവം : നിന്റ്റെ കാറ് സ്ടാര്ട്ടു  ചെയ്യാത്തത് എന്ത് കൊണ്ടെന്നാൽ  വഴിയിൽ ഒരു കുടിയൻ ഡ്രൈവർ ഭോധമില്ലാതെ വണ്ടി ഓടിക്കുകയായിരുന്നു .നീ ആ സമയത്ത് ഓടിക്കുകയായിരുന്നെങ്കിൽ അപകടം  സംഭവി ക്കുമായിരിന്നു.

ഞാൻ: നാണിച്ചു തല കുനിച്ചു .

ദൈവം : നിനക്ക് പതിവായി പാചകം ചെയുന്ന സ്ത്രീക്ക് അസുഖമായിരുന്നു . നിനക്കും എങ്ങാനും അസുഖം വന്നാൽ ജോലിക്ക് പോകാൻ പറ്റുമോ ?

ഞാൻ : വല്ലാതെയായി .

ദൈവം: അടുത്തത്  നിന്നെ ഫോണ്‍ വിളിച്ച  ആൾ എന്തോ തെറ്റായ സൂചന നല്കാനായിരുന്നു അത് കൊണ്ടാണ് ഫോണ്‍ പ്രവര്ത്തിപ്പിക്കാതെ രക്ഷിച്ചു .

ഞാൻ :അതെയോ .

ദൈവം :പിന്നെ മസാജരുടെ കാര്യം . അതുപ്രവരതിച്ചിരുന്നെങ്ങിൽ മുഴുവൻ വിദ്യുശക്തി ഇല്ലാതായേനെ .നിന്നെ ഇരുട്ടിൽ  വിടാൻ എനിക്ക് ഇഷ്ട്ടമില്ലായിരുന്നു .

ഞാൻ : ദൈവമെ  മാപ്പ് .

ദൈവം : മാപ് ചോതിക്കണ്ട കാര്യമില്ല . എന്നെ വ്ശ്വസിക്ക് . നന്മയും തിന്മയും തിരിച്ചു അറിയൂ.

ഞാൻ : തീര്ച്ചയായും വിശ്വസിക്കാം .

ദൈവം : ഒരിക്കലും എന്നെ അവിശ്വസിക്കരുതെ .എന്റ്റെ കണക്കുകൂട്ടല്കൾ  നിന്റ്റെതിനെക്കാളും നല്ലതായിരിക്കും

ഞാൻ :: എനിക്ക് ഒന്നേ പറയാനുള്ളൂ .നന്നി.

ദൈവം :നന്ന് .ഇന്നത്തെ ദിവസം നിനക്ക് ഒരു നല്ല ദിവസമായിരുന്നു .മക്കളുടെ സംരക്ഷണമാണ് എന്റ്റെ കര്ത്തവ്യം .

ഗുണപാഠം ::

എല്ലാകാര്യങ്ങളും ക്ഷമയോടും സഹനശക്തിയോടും വേണം  ചെയ്യുവാൻ .ഒന്നിന്റെയും ഫലം നമ്മുടെ കൈയിലിൽ   ഇല്ല  . നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന എന്ത് കാര്യമാനെങ്ങിലും സംഭവിക്കുന്നതു നല്ലതുതന്നെ .വരുന്നതെല്ലാം നല്ലതിനാണ് എന്ന് വ്ശ്വസിക്കുക

Shanta Hariharan

http://saibalsanskaar.wordpress.com

സേവനം ചെയ്യുന്ന കൈകൾ പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ സ്രേഷ്ടമാണ് .

Hanuman and vibhishana മൂല്യം–ശരിയായ  പെരുമാറ്റം

ഉപമൂല്യം — നിസ്വാർത്ഥ  സേവനം

നമ്മളിൽ  പലരും പരാതിപ്പെടുന്നത് എന്തെന്നാൽ എന്റെ കഷ്ട്ടപ്പടുകൾക്കു ഒരു അവസാനമില്ലല്ലൊ ദൈവമെ കരുണ കാണിക്കണേ എന്നൊക്കെയാ .പക്ഷെ ഈ കഥയിലൂടെ ശരിയായ ഭക്തി എന്താണെന്നു മനസ്സിലാക്കുവാൻ സാധിക്കുകയും മനസമാധാനം കിട്ടുകയും ചെയ്യും ഒരിക്കൽ ഹനുമാനോട് വളെരെ അടുപ്പമുള്ള വിഭീഷണൻ ചോതിച്ചു –ഹനുമാൻ നീ ഒരു വാനരനായിരുന്നിട്ടും നിനക്ക് ശ്രീ രാമസ്വാമിയുടെ പൂർണ അനുഗ്രഹം കിട്ടിയിട്ടുണ്ട് . പക്ഷേ സദാ സമയം ഭഗവാനെ ഭജിച്ചിട്ടും എനിക്ക് അദ്ദേഹത്തിന്റെ  അനുഗ്രഹം കിട്ടിയില്ലല്ലോ അപ്പോൾ ഹനുമാൻ പറഞ്ഞു –വിഭീഷണ കേവലം ഭഗവാന്റെ നാമം ജപിച്ചത് കൊണ്ട് മാത്രം ഭഗവാന്റെ അനുഗ്രഹം കിട്ടില്ല .തങ്ങളുടെ സഹോദരൻ രാവണൻ സീതാദേവിയെ  അപഹരിച്ചു കൊണ്ട് വന്നപ്പോൾ അങ്ങ് ദേവിയെരക്ഷിപ്പാൻ  എന്തെങ്ങിലും സഹായിച്ചോ ?ശ്രീരാമസ്വാമിയുടെ ദുഃഖം അകറ്റുവാൻ ശ്രമിച്ചുവോ ?

ഗുണപാഠം – വെറും നാമജപം കൊണ്ട്. മാത്രം ഭക്തി ആകുകയില്ല .ഭാഗവാന്റെയും ഗുരുവിന്റെയും ആദർശങ്ങളെ സ്വീകരിക്കണം  മറ്റുള്ളവരെ  സ്നേഹിക്കുക ,സഹായിക്കുക . വാക്കുകളെക്കാൾ ശക്തി പ്രവര്തിക്കാന്നു .

Shanta Hariharan

http://saibalsanskaar.wordpress.com

ഒരു ശുദ്ധീകരണം ആവശ്യമാണ്‌

മൂല്യം –സത്യം

ഉപമൂല്യം –ഉറച്ച വിശ്വാസം.

rain dance

ഒരു ചെറിയ പെണ്ന്കുട്ടി അമ്മയുടെ കൂടെ വാൽമര്ട്ടിൽ പോയിരുന്നു കുട്ടിക്ക് ഏകദേശം ആറ്

വയസ്സ് പ്രായം കാണും ചെമ്പിച്ച  മുടിയും നല്ല ഭംഗിയുള്ള നിഷ്കലങ്ങമായ മുഖവും .പെട്ടന്ന് പുറത്തു ശക്തമായ മഴ പെയ്യുവാൻ തുടങ്ങി മഴയുടെ ശക്തി കണ്ടാൽ തോന്നും ഭൂമി തന്നെ പിളര്ന്നു പോകുമോ എന്ന് തോന്നി. ഞങ്ങൾ കുറച്ചു പേര് വാല്മാര്ട്ടിണ്ടേ അകതായിരിന്നു .കുറച്ചു പേര് ക്ഷമയോടും കുറച്ചു പേര് ധേഷ്യതോടും നില്ക്കുകയായിരുന്നു മഴ പലരുടെയും ദിനചര്യ മുടക്കുകയയിരിന്നു .ഞാൻ  മഴ ആസ്വതിക്കുകയായിരുന്നു പെട്ടെന്ന്  ഒരു കുട്ടിയുടെ മധുരംമായ ശബ്ദം എന്റെ ചെവികളെ സ്പര്ശിച്ചു ,ചിന്തകൾ സ്തമ്പിച്ചു .ആ കുട്ടിയുടെ മധുര സ്വരംഎല്ലാരുടെയും ശ്രദ്ധ പിടിച്ചെടുത്തു

അമ്മെ –നമക്ക് മഴയിൽ നനഞ്ഞുകൊണ്ട്  ഓടി പോവാം .g

എന്ത്? അമ്മ ചോദിച്ചു

പിന്നെയും കുട്ടി പറഞ്ഞു നമ്മൾ മഴയിലൂടെ ഓടി പോകാം

ഇല്ല മക്കളെ മഴ അൽപ്പം കുറയട്ടെ –അമ്മ പറഞ്ഞു

മകൾ ഒന്ന് ആലോചിച്ചു പിന്നെയും പറഞ്ഞു അമ്മെ  മഴ നനഞ്ഞു കൊണ്ടുതന്നെ പോകാം

മോളെ നമ്മൾ മുഴുവൻ  നനഞ്ഞു പോകുമല്ലോ –അമ്മ പിന്നെയും പറഞ്ഞു

മകൾ അമ്മയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു നമ്മൾ നനയില്ല –നമ്മൾ നനയില്ല

അങ്ങനെയല്ലേ  അമ്മ ഇന്ന്  രാവിലെ പറഞ്ഞത് . അമ്മ  ഓർക്കുന്നില്ലേ ? അച്ഛന്റെ  കാൻസർ രോഗത്തെ കുറിച്ച്  സംസാരിക്കുമ്പോൾ പറഞ്ഞില്ലേ  ഈശ്വരൻ  നമ്മെ ഈ ദുരിതത്തിൽ നിന്ന് രക്ഷിച്ചാൽ പിന്നെ ഏതു ദുരിതതെയും നേരിടാൻ സാധിക്കും .

ഈ വാക്കുകൾ കേട്ട്  അവിടെയുള്ള  എല്ലാവരും സ്തമ്പിച്ചു നിന്ന്.ആരും അനങ്ങിയില്ല .

അമ്മ  ഒരു നിമിഷം ആലോചിച്ചു എന്തു പറയും എന്ന് .

ഈ പരിതസ്ഥിതിയിൽ ചിലര് കുട്ടിയുടെ വാക്കുകളെ പുറം തള്ളും.ചിലര് വഴക്ക് പറയും .

പക്ഷെ ആ കുട്ടിയുടെ നിഷ്ക്കൽങമായ വിശ്വാസത്തെ വളര്തിയെടുക്കാനുള്ള ആ നിര്നിമിഷമാണ്

ഭാവിയിൽ ആ കുട്ടിയിൽ വികസിക്കുവാൻ പോകുന്ന വിശ്വാസം എന്ന സുഗന്ദ പുഷ്പം .

മോളെ നമക്ക് നനഞ്ഞു കൊണ്ട് സന്തോഷമായി പോകാം–അമ്മ പറഞ്ഞു .ഈശ്വരൻ മഴ വെള്ളം കൊണ്ട് നമ്മെ ശുദ്ധീകരിക്കട്ടെ .അമ്മയും മോളും കാറുകളുടെ നടുവിലൂടെ  കെട്ടികിടക്കുന്ന വെള്ളം ചവിട്ടി തെറിപ്പിച്ചു കൊണ്ട് ഓടിപ്പോയി .ഇത് കണ്ടു കുറെ പേര്  വായ് വിട്ടു ചിരിച്ചു കൊണ്ട് അവരും മഴ നനഞ്ഞു കൊണ്ട്ല ഓടാൻ തുടങ്ങി .ഞാനും ഓടുവാൻ തുടങ്ങി. മഴ നനഞ്ഞു. എനിക്കും ഒരു കഴുകൽ അതായതു ശുദ്ധീകരണം

ഗുണപാഠം —

എല്ലാ സമയത്തും, പരിതസ്ഥിതികളിലും അവനവന്റെ ചിന്തകളിലും ,വാക്കുകളിലും ഉറച്ച വിശ്വാസം വേണം.ഇല്ലങ്ങിൽ  മറ്റുള്ളവരെ ഉപദേശിക്കുന്നത് നിഷ്പ്രയോജനമാന്നു .എല്ലാ. വിപരീതവസ്തയിലും ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകണം.

Shanta Hariharan

http://saibalsanskaar.wordpress.com