പശുവും പന്നിയും

മൂല്യം ;ശരിയായ കാര്യ ക്ഷമത
ഉപമൂല്യം ; സമയ സഹായം .

cow and pigഒരു ഗ്രാമത്തിൽ വളരെ ധനികനും പിശുക്കനും ആയ ഒരു മനുഷ്യൻ   ഉണ്ടായിരുന്നു . ഗ്രാമക്കാർ അയാളെ ഇഷ്ട്ടപ്പെട്ടിരിന്നില്ല .ഒരു ദിവസം അയാൾഅവരോട് പറഞ്ഞു –ഒന്നിങ്ങിൽ നിങ്ങള്ക്ക് എന്നോട് അസൂയയാണ് അല്ലെങ്ങിൽ പണത്തിനോട് എനിക്കുള്ള സ്നേഹം ഇഷ്ട്ടമായില്ല .ഈശ്വരൻ മാത്രമേ അറിയുള്ളു മരിക്കുമ്പോൾ ഞാൻ ഒന്നും കൊണ്ടുപോകില്ല . എന്റ്റെ മുഴുവൻ സ്വത്തുംധര്മ്മത്തിനാണ് എന്ന് വില്പത്രം എഴുതി വെക്കും.അപ്പോൾ നിങ്ങള്ക്ക് മനസ്സിലാകും

മക്കൾ അയാളെ പുചിച്ചു ചിരിച്ചു .പിശുക്കൻ ചോദിച്ചു –നിങ്ങള്ക്ക് എന്തു പറ്റി ? എന്റ്റെ പണം ധർമത്തിന് പോകുന്നത് കാണാൻ നിങ്ങൾകുറച്ചുകാലം കാത്തു കൂടെ .ഗ്രാമക്കാർ വിശ്വസിച്ചില്ല .പിശുക്കൻ പിന്നേയും ചോദിച്ചു –എന്താ എന്നെ വിശ്വസിക്കാത്തത് ?ഞാൻ എന്താ നശ്വരൻ ആണോ ?ഗ്രാമീണർ എന്തു കൊണ്ട് അയാളെ വിശ്വസിക്കുന്നില്ല എന്ന് അയാൾക്ക്‌ മനസ്സിലായില്ല .

ഒരു ദിവസം അയാൾ നടക്കാൻ പോയി .പെട്ടെന്ന് മഴ പെയ്യുവാൻ തുടങ്ങി .അയാൾ ഒരു മര ചുവട്ടിൽ പോയ്‌ നിന്നു.അവിടെ ഒരു പശുവും ഒരു പന്നിയും നില്ക്കുന്നുണ്ടായിരിന്നു. പശുവും പന്നിയും സംസാരിക്കാൻ  തുടങ്ങി .ആ മനുഷ്യൻ കേട്ടു കൊണ്ടിരുന്നു .
പന്നി  പശുവിനോട്‌ പറഞ്ഞു –എല്ലാവരും എന്തു കൊണ്ട് നിന്നെ പ്രശംസിക്കിന്നു ?പൂജിക്കുന്നു ? ഞാൻ മരണ ശേഷം മക്കൾക്ക്‌ എന്റ്റെ മാംസം , മജ്ജ ,രോമം ഇറച്ചി എല്ലാം കൊടുക്കുന്നു .നീ വെറും പാൽ മാത്രം നൽകുന്നു. പിന്നെ എന്തു കൊണ്ട് ജനങ്ങൾ നിന്നെ ഇത്ര മാത്രം പ്രസംശിക്കുന്നുത്‌? എനിക്ക് മനസില്ലാവുന്നില്ല .
പശു പറഞ്ഞു –നോക്ക് ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ധാരാളം പാൽ നൽകുന്നു .പക്ഷെ  നീ  ജീവിച്ചിരിക്കുമ്പോൾ ഒന്നും കൊടുക്കിന്നില്ല .മരിച്ച പിന്നെ മാത്രമാണ് നിന്റ്റെ എല്ലാം കൊടുക്കുന്നത് .മക്കൾ ഭാവിയിൽ വരുന്നതിനെ വിശ്വസിക്കുന്നില്ല .വർത്തമാനത്തിൽ ഉള്ളതിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ ജീവിച്ചിരിക്കുമ്പോൾ നീ എന്തെങ്ങിലും കൊടുക്കുകയാന്നെങ്ങിൽ ആളുകൾ നിന്നെ പ്രശംസിക്കും .അത്രതന്നെ .
അതു കേട്ടു നിന്നിരുന്ന പിശുക്കന്നു കാര്യം മനസ്സിലായി .തന്റ്റെ മുഴുവൻ സ്വത്തും സാധുക്കൾക്ക് ദാനം ചെയ്തു .pig and cow

ഗുണപാഠം —

ചെറിയ സഹായമാന്നെങ്ങിലും വേണ്ട സമയത്ത്ചെയ്യണം .ഇല്ലെങ്ങിൽ പ്രയോജനമില്ല .നിസ്സഹായരെ വേണ്ട സമയത്ത് സഹായിക്കുന്നതാണ് ഏറ്റവും ശ്രേഷ്ട്ടം .

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s