ജ്ഞാനം എന്ന തിരി കൊളുത്തക

മൂല്യം –സത്യം
ഉപമൂല്യം —ജ്ഞാനം

lamp
ഒരിക്കൽ ഒരു സാധകന് ദൈവിക ശക്തിയെ കുറിച്ച് അറിയുവാനും ജ്ഞാനം സമ്പാധിക്കുവാനും വലിയ ആഗ്രഹം തോന്നി . ഒരു ഗുരു താമസിക്കുന്ന ഗുഹയിലേക്ക് ചെന്നു. പ്രവേശിക്കുമ്പോൾ ഒരു ചെറിയ വിളക്ക് കണ്ടു .കുറച്ചു മുന്നോട്ടു പോയപ്പോൾ ആ വിളക്ക് കെട്ടു പോയി .ഇരുട്ടിനെ കാണുമ്പോൾ നമക്ക് പേടി തോന്നുകയും ദൈവത്തെ കൂടുതൽ വിളിക്കുകയും ചെയ്യുമല്ലോ . അങ്ങിനെ അയാളും ഉറക്കെ “നമശ്ശിവായ ” എന്ന് വിളിച്ചു .ഇത് കേട്ട് ഉടൻ സന്യാസി അയാൾ ആരാണ് എന്ന് ചോദിച്ചു .അദ്ദേഹത്തിന്റ്റെ അനുഗ്രഹം വാങ്ങാനും ജ്ഞാനം നേടുന്നത് എങ്ങിനെ എന്നും അന്വേഷിച്ചു വന്നതാണ് എന്ന് അയാൾ പറഞ്ഞു . വെറും വായു മാത്രം ശ്വസിച്ചു ആ ഗുഹയിൽ ജീവിക്കുന്ന മഹാനായ ആ സന്യാസിക്കു വന്ന ആളുനെ ഒന്ന് പരീക്ഷിക്കാൻ തോന്നി .അയാളോട് അണഞ്ഞു പോയ വിളക്ക് ഒന്ന് കൊളുത്തുവാൻ പറഞ്ഞു . അയാളുടെ ചോദ്യത്തിന്റ്റെ ഉത്തരം പിന്നീട് പറയാം എന്നും പറഞ്ഞു . വന്ന ആൾ ഒരു തീപ്പെട്ടി എടുത്തു വിളക്ക് കൊളുത്തുവാൻ നോക്കി .പക്ഷെ സാധിച്ചില്ല . എല്ലാ തീപ്പെട്ടി കൊള്ളികളും തീര്ന്നു പോയി .വിളക്ക് കത്തിയില്ല . ഗുരു അയാളോട് വിളക്കിൽ ഉള്ള വെള്ളം മുഴുവൻ കളയുവാനും പിന്നെ കത്തിക്കാനും പറഞ്ഞു . ആ മനുഷ്യൻ ഗുരു പറഞ്ഞ പോലെ ചെയ്തെങ്ങിലും വിളക്ക് കത്തിയില്ല . ഗുരു പറഞ്ഞു –വിളക്കിന്റ്റെ തിരി പുറത്തെടുത്തു നല്ല വണ്ണം ഉണക്കിയ ശേഷം കത്തിക്കു. അങ്ങിനെ ചെയ്തപ്പോൾ വിളക്ക് നല്ല വണ്ണം കത്തി . പിന്നീട് അയാൾ പതുക്കെ അയാളുടെ ആവശ്യം ഉന്നയിച്ചു . ഞാൻ ശരിയായ ഉത്തരം നല്കി കഴിഞ്ഞല്ലോ എന്ന് ഗുരു പറഞ്ഞു . അറിവില്ലായ്മ കാരണം കാര്യം മനസ്സിലായില്ല ഒന്ന് വിശധമായി പറഞ്ഞു തരണം എന്ന് അയാള് ചോദിച്ചു .ഗുരുപറഞ്ഞു —-നിന്റ്റെ ഹൃദയമാകുന്ന വിളക്കിൽ ജീവനാകുന്ന തിരിയുണ്ട്. ഇത്രയും നാൾ ആ തിരി അസുയ അഹങ്കാരം എന്നിവയിൽ അകപ്പെട്ടിരിക്കുകയായിരുന്നു . അതു കൊണ്ടാണ് ജ്ഞാനം എന്ന വിളക്ക് കത്തിക്കുവാൻ പറ്റിയില്ല . ഈ വക ദുർവിചാരങ്ങളെ പിഴിഞ്ഞ് കളഞ്ഞുട്ടു സ്നേഹം , ഭക്തി എന്നിവ കൊണ്ടുള്ള എണ്ണ നിറച്ചു ജീവനാകുന്ന തിരിയിട്ട് നിന്റ്റെ ഹൃദയമാകുന്ന വിളക്ക് കത്തിക്ക് . അപ്പോൾ ഉറച്ച വിശ്വാസം എന്ന പ്രകാശം തെളിയും അജ്ഞാനം എന്ന അന്ധകാരം ഇല്ലാതാകും .

ഗുണപാഠം —-

എല്ലാവര്ക്കും ശുദ്ധമായ ഒരു ഹൃദയം ഉണ്ട് . പക്ഷെ കുന്നു കൂടി കിടക്കുന്ന കാമം , ക്രോധം ലോഭം ,മദം , മാത്സര്യം , ബന്ധനം എന്നിവയിൽ ഉപരി അഹംഭാവം എന്നിവയാൽ കാണ്മാൻ പറ്റുന്നില്ല .ഈ വകധുശ്ചിന്തകളെ മാറ്റുവാൻ ശ്രമിക്കുക അപ്പോൾ നമ്മുടെ ഉള്ളിലുള്ള വിളക്ക് പ്രകാശിക്കും ,ലോഭം ,മദം , മാത്സര്യം , ബന്ധനം എന്നിവയിൽ ഉപരി അഹംഭാവം എന്നിവയാൽ കാണ്മാൻ പറ്റുന്നില്ല .ഈ വകധുശ്ചിന്തകളെ മാറ്റുവാൻ ശ്രമിക്കുക അപ്പോൾ നമ്മുടെ ഉള്ളിലുള്ള വിളക്ക് പ്രകാശിക്കും

Shanta Hariharan

http://saibalsanskaar.wordpress.com

Leave a comment