God does exist—-The tea shopഈശ്വരൻ തീര്ച്ചയായും നിലനില്ക്കുന്നു —–ഒരു ചായ കട

tea shop

മൂല്യം —സത്യം
ഉപമൂല്യം —-വിശ്വാസം

ഒരു   സന്ഖം   സൈനികർ   മേജർ  സാറിന്റെ   കൂടെ  ഹിമാലയത്തിലെ  ഒരു  താവളത്തിലേക്ക്  യാത്രയായി . അവർക്ക്   അവിടെ   മൂന്നു   മാസ  നിയമനമായിരുന്നു . അവിടത്തെ  കുറച്ചു   സൈനികർ   അവരുടെ  പഴയ  സുരക്ഷിതമായ  സ്ഥലത്തേക്ക്  തിരിച്ചു  പോകുവാൻ  ഇവരെയും  കാത്തു  നില്ക്കുന്നുണ്ടായിരുന്നു . അതിൽ   പലർക്കും   അവധിയെടുത്ത്   വീട്ടിലേക്കു  പോകുന്ന  സന്തോഷമായിരിന്നു .  വരുന്ന  കൂട്ടർക്കും   ഇവരെ    യാത്രയയക്കുന്ന്തിൽ   സന്തോഷമായിരുന്നു .

അത്  വളരെ   ദുരിതം   പിടിച്ച   ഒരു   കയറ്റമായിരുന്നു .  പിറ്റേ   ദിവസം   വൈകുന്നേരം  വരെ   നീണ്ടു   നിൽക്കുന്ന  യാത്ര .  തണുപ്പും   മഞ്ഞും  യാത്രയെ  കൂടുതൽ  കൂടുതൽ   ദുരിതമാക്കി .
ആരെങ്കിലും   ഒരു  കോപ്പ  ചായ   തന്നെങ്ങിൽ  എത്ര  നന്നായിരിക്കും   എന്ന്   മേജർ  ഓർത്തു.  അത്  നടക്കാത്ത  ഒരു  ആഗ്രഹമാണെന്ന്  അദ്ദേഹത്തിന്   അറിയാമായിരുന്നു .
ഒരു  മണിക്കൂറോളം  യാത്ര  ചെയ്ത  പിന്നെ  അവർ   ഒരു  ജീര്ണിച്ച    കെട്ടിടം   കണ്ടു .  പൂട്ടി  കിടക്കുന്ന   ആ  സ്ഥലം   ഒരു  കടപ്പോലെ   തോന്നി .സമയം  രാത്രി  രണ്ടു   മണി .  ആ   അസമയത്ത്   ഏതെങ്കിലും   ഒരു   വാതിലിൽ   ചെന്ന്   മുട്ടുന്നതും   അത്ര   സുരക്ഷിതമല്ല .
സൈനികരെ ,  ചായ  കിട്ടാൻ   യാതൊരു   വഴിയുമില്ല . നമ്മുടെ  നിര്ഭാഗ്യം   തന്നെ .  കുറച്ചു   വിശ്രമിക്കു  പിന്നെ  യാത്ര  തുടരാം .  ഇപ്പോൾ   തന്നെ  അവർ  ഏകദേശം  3  മണിക്കൂർ  നടന്നു   കഴിഞ്ഞു .വല്ലാത്ത  ക്ഷീണം .
അപ്പോഴേക്കും   ഒരു  സൈനികൻ  പറഞ്ഞു —-സർ   ഇത്   ഒരു   ചായ   കടയാണ് .  നമക്ക്   പൂട്ട്‌   പൊട്ടിച്ചു   അകത്തുപ്പോയി   ചായ   ഉണ്ടാക്കാം .
ഉദ്യോഗസ്ഥന്   ചായ  കുടിക്കാൻ   ആഗ്രഹം  തോന്നിയെങ്ങിലും   പറഞ്ഞ  വഴി  അത്ര  ശരിയായി   തോന്നിയില്ല .  ഒന്നലോചിച്ചപിന്നെ   സമ്മതിച്ചു .
പൂട്ട്‌  പൊട്ടിച്ചു   നോക്കിയപ്പോൾ    അവരുടെ   ഭാഗ്യത്തിന്  അത്   ഒരു   ചായക്കടയയിരുന്നു .അവിടെ   ചായ  ഉണ്ടാക്കാനുള്ള    എല്ലാ   സാധനങ്ങളും   ഉണ്ടായിരുന്നു . ക്കൂട്ടത്തിൽ   കുറച്ചു   ബിസ്ക്കട്റ്റ്   പാക്കറ്റുകളും .
ചായ  തൈയ്യാറായി. ചായ  കുടിച്ചപ്പോൾ  എല്ലാവർക്കും   നല്ല  ഉന്മേഷം   കിട്ടി.  മുന്നോട്ടുള്ള   യാത്രക്ക്  ഒരുങ്ങി .
മേജറിന്നു   കുറ്റബോധം   തോന്നി . പൂട്ടിക്കിടക്കുന്ന  കട   ഉടമസ്ഥന്റെ   അനുവാദം   കൂടാതെ   ചായ ഉണ്ടാക്കി  കുടിച്ചത്   അത്ര  ശരിയായില്ല . അവർ  കള്ളന്മാരോന്നുമല്ലല്ലോ. നല്ല  അച്ചടക്കമുള്ള  സൈനികർ.
മേജർ  അതിനുള്ള   പണം  കൊടുക്കുവാൻ   നിശ്ചയിച്ചു . തൻറെ  പർസിൽനിന്നു  1000 രൂപയെടുത്ത്‌   അവിടെയുള്ള  ഒരു  മേശയുടെ   മുകളിലെ  ഒരു  പഞ്ചസാര  ടപ്പിക്കടിയിൽ   കാണത്തക്ക  വിതത്തിൽ  വെച്ചു.
കുറ്റ  ബോധം   ഇല്ലാതെ  സൈനികരോട്  ക്കുടെ  യാത്രയായി .
ദിവസങ്ങൾ , ആഴ്ചകൾ , മാസങ്ങൾ  കടന്നുപ്പോയി . അവർ  ഒരു  അപകടവും  കുടാതെ  ജോലി  ചെയ്തു  കൊണ്ടിരുന്നു .തിരിച്ചുപ്പോരാനുള്ള   സമയവുമായി . ഇവർക്ക്  പകരമുള്ള   സൈനികരും   എത്തി .
തിരിച്ചു  വരുമ്പോഴും  അവർ  അതെ  ചായക്കടയുടെ   മുമ്പിൽ  എത്തി .ഇപ്പോൾ  ചായക്കട  തുറന്നിരുന്നു . ചായക്കട  ഉടമസ്ഥൻ അവിടെ  ഉണ്ടായിരുന്നു . പാവപ്പെട്ട  ആ  വയസ്സായ  കടക്കാരന്   ഇവരെ  കണ്ടപ്പോൾ   വലിയ  സന്തോഷമായി .  ഇന്ന്  15  കോപ്പ   ചായ  വിൽക്കുവാൻ.  പറ്റുമല്ലോ  എന്ന്   ആലോചിച്ചു .
അവർ  എല്ലാവരും   ചായ  കുടിച്ചു. ആ  വിജന  പ്രദേശത്തു  ചായക്കട  തുടങ്ങുവാനുള്ള  കാരണം  എന്താണ്   എന്നും  ചോദിച്ചു . അതിനു  അയാൾ   പറഞ്ഞു —എല്ലാം  ദൈവ    നിശ്ചയമാണ് .  ഞാൻ   ദൈവത്തെ   പരിപൂർണമായി   വിശ്വസിക്കുന്നു .
അപ്പോൾ   ഒരു  സൈനികൻ   അയാളുടെ   കഷ്ട്ടപ്പാടുകൾ   കണ്ട്   ചോദിച്ചു —അങ്ങിനെ  ദൈവം   ഉണ്ടെങ്കിൽ   നിങ്ങളെപ്പോലെ   ദൈവ  വിശ്വാസികൾ   എന്ത്  കൊണ്ട്   ഇത്ര   കഷ്ട്ടതകൾ   അനുഭവിക്കുന്നത് ?
അപ്പോൾ  ചായക്കടക്കാരൻ   പറഞ്ഞു —അങ്ങിനെ   പറയരുത്  സഹോദരാ . ദൈവം   ഉണ്ടെന്നെതിനുള്ള   തെളുവ്   എനിക്ക്   കുറച്ചു   മാസങ്ങൾക്ക്  മുൻപ്  കിട്ടി .
വയസ്സായ   ആ   മനുഷ്യൻ   സ്വന്തം   അനുഭവം   പറയുവാൻ   തുടങ്ങി .
ഞാൻ  വളരെ   കഷ്ട്ടപ്പാടുള്ള   ഒരു   പരിതസ്ഥിതിയിലയിരുന്നു .   ചില    രഹസ്യങ്ങൾ   അറിയുവാനായി   തീവ്രവാതികൾ    എന്റെ    മകനെ     തല്ലി.  ആ  പാവത്തിന്   ഒന്നും   അറിയില്ലായിരുന്നു . അന്ന്   കടയും    പൂട്ടി   ഞാൻ   മകനെയും   കൊണ്ട്   ആശുപത്രിയിലേക്ക്   പോയി .  മകന്   വേണ്ടി    കുറേ   മരുന്നുകൾ    വാങ്ങണമായിരുന്നു .  എന്റെ    കൈയിൽ   പണമില്ലയിരുന്നു.  തീവ്രവാതികളെ   ഭയന്ന്   ആരും   സഹായിക്കുവാനും    തൈയാറായില്ല.  എനിക്ക്    ഒരു    പ്രതീക്ഷയും    ഇല്ലായിരുന്നു . ഞാൻ   മനപ്രയസോത്തോടെ    ദൈവത്തെ   പ്രാർത്തിച്ചു.  സഹോദരാ–ദൈവം   എൻറെ   വിളി   കേട്ടു.   ഞാൻ   കടയിലേക്ക്   തിരിച്ചു   വന്നപ്പോൾ   പൂട്ട്‌   തുറന്നു   കിടക്കുന്നുണ്ടായിരുന്നു .  ഞാൻ   ഇല്ലാത്ത   സമയത്ത്   ആരോ   വന്നു   കട  പൊളിച്ചു  ഉള്ള   കുറച്ചു   സാധനങ്ങളും   കൊണ്ടുപോയി   എന്നാണ്   ആദ്യം   വിചാരിച്ചത് .  പക്ഷേ   ദൈവം   വന്നു   1000  രൂപയുടെ  ഒരു  നോട്ടു   എൻറെ   മേശപ്പുറത്തു   പഞ്ചസാര   ടപ്പിക്കടിയിൽ    വെച്ചിട്ട്   പോയിരുന്നു . അന്ന്   ആ   പണം   എനിക്ക്   എത്ര   വിലപ്പെട്ടതായിരുന്നു   എന്ന്   അറിയാമോ ?  തീര്ച്ചയായും  ദൈവം   ഉണ്ട് .  ഈ   പ്രദേശത്തു   ദിവസം   തോറും   ആളുകൾ  മരിക്കുന്നു .  പക്ഷേ   നിങ്ങൾ  എല്ലാവരും  സുരക്ഷിതമായി   മടങ്ങി   പോകുന്നു . പ്രിയപ്പെട്ടെവരെയും,  മക്കളെയും   കാണും . ഇപ്പോൾ   പറയു   ദൈവമില്ലെ ?
അന്നത്തെ   ദിവസം   ദൈവം   തന്നെയാ    എൻറെ   കട   പൊളിച്ചു    അകത്തു    വന്നു    പണം   തന്നു   എന്നെ   സഹായിച്ചത് .  ദൈവം   എല്ലാം   കാണുന്നു .  നമ്മെ   രക്ഷിക്കുന്നു .
ആ  കണ്ണുകളിൽ    കണ്ടത്   ഉറച്ച   ദൈവ   വിശ്വാസമായിരുന്നു .
15  ജോടി  കണ്ണുകൾ   മേജറെ   നോക്കി .അതിൽ   അവരോടു    മിണ്ടാതിരിക്കാനുള്ള    സൂചന   കണ്ടു .
മേജർ  ചായക്കുള്ള    പണം   കൊടുത്ത്  ആ  വയസ്സനെ   കെട്ടിപ്പിടിച്ചു .  എന്നിട്ട്   അദ്ദേഹം   പറഞ്ഞു —ശരിയാണ്   തീര്ച്ചയായും   ദൈവം  ഉണ്ട് .  ചായ  വളരെ   നന്നായിരുന്നു .
ആ  15   ജോടി   കണ്ണുകളും  മേജരുടെ   കണ്ണുകൾ   നിറയുന്നത്   കണ്ടു .
നമ്മൾ   ആരുവേണമെങ്കിലും   ആരെയും    സഹായിക്കാൻ  ദൈവമാകാൻ   പറ്റും .  അതാണ്   സത്യം .

ഗുണപാഠം —-

-വിശ്വാസം   വളരെ   പ്രധാനമാണ് .  ദൈവം   നിലനില്ക്കുന്നു    എന്ന   ഉറച്ച   വിശ്വാസമുണ്ടെങ്ങിൽ   എവിടന്നോ   ആരുടെയോ   മുഖാന്തരം   അദ്ദേഹത്തിന്റെ  കാണുവാൻ   പറ്റാത്ത   കൈകൾ  നമ്മെ   സഹായിക്കും .

http://saibalsanskaar.wordpress.com

Shanta Hariharan

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s