Archive | August 2015

Happy Onam

Wishing all readers a v happy and blessed Onam

onam 2

എല്ലാവര്ക്കും   ഹൃദയം  നിറഞ്ഞ   ഓണാശംസകൾ
കേരളം  ഭരിച്ചിരുന്ന   മഹാനായ  മഹാബലി    ചക്രവര്ത്തിയുടെ    ഭരണകാല  ശേഷം   ശതാബ്ധങ്ങൾ  കടന്നു   പോയി . പക്ഷെ   ഇന്നും   കേരളിയർ    അദ്ദേഹത്തെ   ഓര്ക്കുന്നു . ആ  ഓര്മക്കായി  ഓണം   ആഘോഷിക്കുന്നു  .നാം  ഇന്നും   കരുതുന്നത്   ഭഗവാൻ   വിഷ്ണു   മഹാബാലിയെ   പാതാളത്തിലേക്ക്   ചവിട്ടി   താഴ്ത്തി   എന്നാണ് .പക്ഷെ   ശരിക്കും   നോക്കിയാൽ    ഭഗവാൻ   അദ്ദേഹത്തിന്റെ   വിനയം , ഭക്തി , മഹത്വം   എല്ലാം  അംഗീകരിച്ചു   സായുജ്യം   നല്കി  എന്ന് വേണം  മനസ്സിലാക്കേണ്ടത് .

onam 1
ഓണം   കേരളീയരുടെ   ഏറ്റവും  വലിയ  ഒരു  ഉത്സവമാണ് . ചിങ്ങ മാസത്തിൽ   അത്തം  തുടങ്ങി  തിരുവോണം   വരെ  നീണ്ടു  നില്ക്കുന്ന   ആഘോഷമാണ്   ഓണം . ഓണം  തുടങ്ങുന്നതിനു   മുൻപേ   കേരളിയർ     വീടും  പരിസരവും   വൃത്തിയാക്കും . ചേട്ട  പുറത്താക്കൽ   എന്നാണ്   ഇതിനു   പറയുന്നത് . അതായതു   മഹാബലിയെ   സ്വാഗതം   ചെയ്യുവാൻ   എല്ലാം  നല്ല   വൃത്തിയോടെ    കാണണം   എന്നാണ് .
ഓണസമയത്ത്    10   ദിവസങ്ങളും   മിറ്റത്തു    പൂക്കളം   ഇടുക    വളരെ     പ്രധാനമാണ് .  ഇതിൽ   കുട്ടികളും   പെണ്ണുങ്ങളും    നല്ല  ഉത്സാഹത്തോടെ   കൂട്ട്     ചേരും   .  തിരുവോണം    അന്ന്  കുടുംബംഗങ്ങൾ    ഒന്ന്   ചേർന്ന്   നല്ല ഒരു  സദ്യ   ഒരുക്കും . ഇതിൽ  ഒരു  പ്രത്യേകത  എന്തെന്നാൽ  ആണുങ്ങളും    പാചകം   ചെയ്യുവാൻ    സഹായിക്കും . വീട്ടിലെ    കാരണവർ       എല്ലാവര്ക്കും     ഓണക്കോടി       കൊടുക്കും .  കുട്ടികൾ       ഊഞ്ഞാലാടി       കളിക്കും    പെണ്ണുങ്ങൾ         പ്രായവ്യത്യാസം        നോക്കാതെ   ഉത്സാഹത്തോടെ        തിരുവാതിര  കളിക്കും .
കേരളത്തിലെ      പല സ്ഥലങ്ങളിലും    വള്ളംകളി , പുലിക്കളി ,   തുമ്പി തുള്ളൽ ഓണത്തല്ല് എന്നിങ്ങനെ  പലവിനോദങ്ങൾ ഉണ്ടാവാറുണ്ട് .
ഓണം  സ്നേഹത്തിന്റെയും  സമൃദ്ധിയുടെയും   ,സൌഹാര്ധത്തിന്റെയും   ഒരു       ഉത്സവമാണ് .
”കാണം     വിട്റെങ്ങിലു     ഓണം  ഉണ്ണുക ”എന്ന്   ഒരു     പഴഞ്ചൊൽ   ഉണ്ട് . അതായതു     എന്തുതന്നെ വന്നാലും ഓണം വിഫുലമായി   ആഘോഷിക്കണം   വരൂ    നമ്മൾ  ഒന്ന്   ചേർന്ന്   ഓണം   ആഘോഷിക്കാം   വരുന്ന  തലമുറയ്ക്ക്   ഓണത്തിന്റെ    പ്രാധാന്യം   മനസ്സിലാക്കി   കൊടുക്കാം .    onam 3

Shanta Hariharan

Advertisements

The Right Design-നേരായ രൂപ ചിത്രണം

mulla

മൂല്യം    സത്യം
ഉപമൂല്യം    സംഭവിക്കുന്നതെല്ലാം   നല്ലതിനാണ്   സ്വീകരിക്കുക

walnut tree

ഒരു   നല്ല. ചൂടുള്ള    ദിവസം.  മുള്ള. നശ്രുധിൻ.  ഒരു.   വാൽനട്ട്.   മരത്തിന്റെ   ചുവട്ടിൽ.  വിശ്രമിക്കുകയായിരുന്നു .  പെട്ടെന്ന്    അയാളുടെ   കണ്ണുകൾ.  അടുത്തുള്ള   ഒരു  കെട്ടിടത്തിന്റെ    മേല്കൂരയിലേക്ക്   പോയി .അവിടെ.  ഓറഞ്ച്   നിറമുള്ള   ഒരു. വലിയ. മത്തങ്ങാ   ഒരു  വള്ളിയിൽ  കായിച്ചു  നില്ക്കുന്നുണ്ടായിരുന്നു .   പിന്നിട്     അയാൾ    വാൾനട്ട് മരത്തിൻറെ      മുകളിലേക്ക്    നോക്കി .   അവിടെ    ചെറിയ   ഉരുണ്ട    വാൾനട്ടുകൾ    കണ്ടു .  അപ്പോൾ    അയാൾ   സ്വയം    പറഞ്ഞു     ” ഞാൻ    ആണെങ്ങിൽ    ശരിക്ക്    നട്ടു   പിടിപ്പിച്ചേനെ.  ഒരു   വലിയ    മരത്തിൽ    ചെറിയ   കായുകളും    ഒരു    ചെറിയ    വള്ളി യിൽ    വലിയ   മത്തങ്ങയും .   ഇതിൽ    ഒരു     വിവേകവുമില്ല .
ഒരു   ദീര്ഖ    ശ്വാസം          വിട്ടു    അയാൾ    കാലുകൾ    നീട്ടി   കണ്ണും     അടച്ചു    ഒരു    ചെറിയ     ഉറക്കം    ഉറങ്ങി .   ഏതാനും     നിമിഷങ്ങള്ക്ക്    ശേഷം    അയാൾ    കണ്ണ്    തുറന്നപ്പോൾ     മരത്തിൻറെ    മുകളിൽ    നിന്ന്    ഒരു    ചെറിയ    വാൾനട്ട്     അയാളുടെ     തലയിൽ     വീണു .   മുള്ള     നശ്രുധിൻ      ഒന്ന്      നിവര്ന്നു     ഇരുന്നു .   തലയും     താടിയും     ഒന്ന്     തടവി .   രണ്ടു    കൈകളും     ഉയർത്തി      പ്രാർത്ഥിച്ചു     കൊണ്ട്     പറഞ്ഞു .     ഈശ്വരാ      അങ്ങയുടെ      രീതിയെ     ചോദ്യം     ചെയ്തതിനു      ക്ഷമിക്കണം . അങ്ങേക്ക്      അറിയാം    ഏതു    രീതിയാണ്‌     നല്ലത്    എന്ന് .    ഒന്ന്     ഓർത്തു      നോക്ക്      ഈ     മരത്തിൽ    മത്തങ്ങയാണ്       ഉണ്ടായിരുന്നെങ്ങിൽ ?
ഗുണപാഠം —
പലപ്പോഴും     ഏതാണ്     നമുക്ക്      നല്ലതെന്ന്      നാം     തിരിച്ചറിയുന്നില്ല .   പലതും    നല്ലതെന്ന്     നമുക്ക്     തോന്നും .       ഏതാണ്     നല്ലതെന്ന്     ഈശ്വരൻ     അറിയും  .നാം     നല്ലത്       ചെയ്യുക .    ബാക്കി    ഈശ്വരനിൽ     സമര്പ്പിക്കുക .   ചിലപ്പോൾ      നമ്മൾ    ഉദ്ദേശിച്ചപോലെയുള്ള        ഫലം     കിട്ടുകയില്ല .       എല്ലാ     കാര്യങ്ങളുടെ      പുറകിലും   ഒരു     കാരണമുണ്ടാകും .   ചിലപ്പോൾ    അത്     നമുക്ക്     തിരിച്ചറിയാൻ  പറ്റില്ല .     മാറ്റുവാൻ     പറ്റാത്തതിനെയും     സ്വീകരിക്കുക .      എല്ലാറ്റിലും      ഒരു   പാഠം           പഠിക്കുവാൻ      ഉണ്ട് .

The Mule and the well – attitude – ഒരു കഴുതയുടെ യാഥാര്തമായ- മനോഭാവം

മൂല്യം     ശരിയായ   ചിന്തന
ഉപമൂല്യം    യഥാർത്ഥ.   മനോഭാവം

mule and well

ഈ    കെട്ടുകഥ    ഒരു    വയസ്സായ   കഴുതയുടെയും    അതിന്റെ.  ഉടമസ്ഥനായ  കൃഷിക്കാരന്റെയും   കഥയാണ് .ഒരിക്കൽ    വയസ്സായ    ഈ    കഴുത കൃഷിക്കാരന്റെ    കിണറ്റില    വീണു .   കൃഷിക്കാരൻ     കഴുത     കരയുന്നത്     കേട്ട് .   കൃഷിക്കാരന്     കഴുതയോടു     സഹതാപം     തോന്നിയെങ്ങിലും     പരിസ്ഥിതി      കണക്കിലെടുത്ത്      കഴുതയെ     രക്ഷപ്പെടുത്തുന്നത്   കൊണ്ട്     ഒരു    ഗുണവുമില്ല    എന്ന്   തീര്ച്ചയാക്കി .    അയൽവാസികളെ     വിളിച്ചുകൂട്ടി     സംഭവിച്ച    കാര്യം    പറഞ്ഞു .    കുറെ    മണ്ണ്    വെട്ടിയിട്ട്     കഴുതയെ     കുഴിച്ചു    മൂടി     അയാളെ     ഈ     ദുരിതത്തിൽ     നിന്ന്     രക്ഷിക്കാനും     പറഞ്ഞു .
കൃഷിക്കാരനും       അയല്വാസികളും      ചേർന്ന്      ചെളിമാന്നു      വെട്ടിയിടാൻ     തുടങ്ങി .     കഴുത്ത      ആദ്യം     കുറച്ചു      മിരണ്ടു    പോയി .   അപസ്മാരം    വന്ന   പോലെ     ആയി .   പക്ഷെ    ശക്തമായി     മണ്ണ്     വീഴാൻ      തുടങ്ങിയപ്പോൾ       പെട്ടെന്ന്      കഴുതയ്ക്ക്       ഒരു    യുക്തി     തോന്നി .ഓരോ      പ്രാവശ്യം     മണ്ണ്     മുതുകത്തു     വീഴുമ്പോൾ     കഴുത്ത      ശരീരം      കുലുക്കി      മണ്ണ്     താഴെയിട്ട്     അതിന്റെ     മുകളില      കയറി      നില്ക്കാൻ      തുടങ്ങി .    തുടരെ     ഇങ്ങിനെ      ചെയ്തു      കൊണ്ടിരിന്നു .    ശരീരം   ക്ലിക്കി       മണ്ണ്      താഴെയിടുക      പിന്നെ      അതിന്റെ     മുകളില      കയറി      നില്ക്കുക .   മണ്ണ്      ശക്തമായി        വീഴുന്നത്       കൊണ്ടുള്ള         വേദനയും      മനസ്സില്        തോന്നിയ        ഭയവും     നേരിട്ട്      കൊണ്ടിരിന്ന      ആ      പാവം         കഴുത്ത         ഒടുവില           ക്ഷീണിതനായി        പതുക്കെ          കിണറ്റിന്റെ     മുകളില    കയറി      വന്നു     വിജയിയായി        നിന്ന് .   ഏതു       ചെളി     മന്നാണോ       കഴുതയെ      പോതക്കാനായി       എരിയപ്പെട്ടതോ      അത്     തന്നെ     അതിനെ     രക്ഷപ്പെടുത്തി .    കഴുതയുടെ        പരിസ്ഥിതിയെ       നേരിടുവാനുള്ള       മനോധൈര്യമന്നു      അതിനെ      രക്ഷപ്പെടുത്തിയത് .
ഗുണപാഠം —–
എന്ത്     പ്രശ്നം    വന്നാലും    യഥാര്ത്മായി      നേരിടണം .      നേരെമറിച്ച്       ഭയപ്പെടാണോ      സ്വയമ     സഹതാപ്പിക്കാനോ       ചെയ്യരുത്  .ചിലപ്പോള       കഷ്ട്ടപ്പാടുകൾ       നമ്മെ       കുഴി       തോണ്ടി      പുതക്കുവാൻ       നോക്കും .  പക്ഷെ       അതിന്റെ       ഉള്ളിലുള്ള        സംഭവനീയമായ        പ്രയോജനം        നമ്മെ         അനുഗ്രഹിക്കും  . അത്     കൊണ്ട്    കഷട്ടപ്പടുകളോട്     നന്ദി     പറയണം .  അവ     ചിലപ്പോള      അനുകൂലംയില്ലെങ്ങിലും      നാം      ഒരു    പാഠം     പഠിക്കും .

Shanta Hariharan

http://saibalsanskaar.wordpress.com

Lesson from a terrapin- ആമയിൽ നിന്നൊരു പാഠം

മൂല്യം –  സ്നേഹം , സമാധാനം
ഉപമൂല്യം –  ക്ഷമ

terrapin

ഒരു. കുട്ടി  ഒരു.  ആമയെ  കണ്ടു . കുട്ടി  അതി നെ  പരിശോധിക്കാൻ   തുടങ്ങി .  പക്ഷെ.  ആമ   ബുദ്ധിപൂർവം. തല  ഉള്ളിലേക്ക്  വലിച്ചു  തന്റെ. പുറംതോട്  അടച്ചു .  കുട്ടിക്ക്  വിഷമം  തോന്നി . അയാൾ. ഒരു  വടി  കൊണ്ട്.  കൂട്   തുറക്കാൻ  ശ്രമിച്ചു.
ആ  കുട്ടിയുടെ  അമ്മാവൻ.  അത്. കണ്ടു  പറഞ്ഞു—-നീ   ചെയ്യുന്നത്    ശരിയല്ല . ഒരു. പക്ഷെ  നീ. ആമയെ  കൊല്ലുമായിരിക്കും. പക്ഷെ  വടി  കൊണ്ട്  കൂടിനെ  തുറക്കാൻ  പറ്റില്ല .
അമ്മാവൻ.  ആമയെ  വീട്ടിന്റെ  ഉള്ളിൽ. കൊണ്ട്  പോയി  അടുപ്പിന്റെ   അടുത്ത്  കൊണ്ട്   വെച്ച് .  കുറച്ചു. നിമിഷങ്ങളിൽ  ചൂടേറ്റ  കാരണം  ആമ  തലയും  കാലുകളും  പുറത്തെടുത്തു .പതുക്കെ  നിങ്ങാൻ  തുടങ്ങി .
ആമകൾ  അങ്ങനെയാണ് . മനുഷ്യരും  അതു. പോലെ  തന്നെ .ഒരു  കാര്യത്തിലും  അവരെ  നിർഭന്ധിക്കാൻ.  പറ്റില്ല .  അവരോടു  സ്നേഹത്തോടും  ദയയോടും. പെരുമാറണം   അപ്പോൾ.  ഒരു  പക്ഷെ  നിങ്ങൾ   ഉദ്ദേശിച്ച  പോലെ  പെരുമാറും .
   ഗുണപാഠം —–
ഒരാളെയും  ശക്തി  പ്രയോഗിച്ചു  പഠിപ്പിക്കാനോ. ഏതെങ്കിലും  ഒരു  അഭിപ്രായം  സ്വീകരിക്കാൻ   പറയുകയോ  സാധ്യമല്ല . സ്നേഹവും  ക്ഷമയും  കൊണ്ട്  മാത്രമേ  അത്  സാധ്യമാകുകയുള്ളു .

Shanta Hariharan

http://saibalsanskaar.wordpress.com