Archive | September 2015

What is Ego- അഹംഭാവം എന്നാൽ എന്താണ് ?

zen master

മൂല്യം —–അഹിംസ
ഉപമൂല്യം —–മന  സമാധാനം
ടാങ്ങ്   സാമ്രാജ്യത്തിന്റെ   പ്രധാനമന്ത്രി   നല്ല   ഒരു   രാജ്യാധികാരിയും   സേനനായകനും   ആയിരുന്നു . അദ്ദേഹം   വളരെ   പ്രസിദ്ധനും , ധനികനും  ശക്തനും  ആയിരുന്നെങ്ങിലും   വളരെ  വിനയനും   ബുദ്ധമത  അനുയായിയും  ആയിരുന്നു  പലപ്പോഴും   അദ്ദേഹം  പ്രിയപ്പെട്ട  ജെണ്‍  മാസ്റെരെ  ചെന്ന്  കാണുകയും   പലതും   പഠിക്കുകയും   ചെയ്യുമായിരുന്നു .രണ്ടു   പേരും   നല്ല  സുഹൃത്തുക്കൾ   ആയിരുന്നു   അവിടെ  പ്രധാനമന്ത്രി  എന്നാ  സ്ഥാനത്തിനു   ഒരു  പ്രധാന്യമും  ഇല്ലായിരുന്നു .  ഒരു  ബഹുമാനപ്പെട്ട    ഗുരുവും  ഒരു  വിനീതനായ   ശിഷ്യനും  തമ്മിലുള്ള   ബന്ധമായിരുന്നു   അവരുടെ
ഒരു   ദിവസം   പതിവ്  പോലെ  പ്രധാനമന്ത്രി   ഗുരുവിനെ  കാണുവാൻ  വന്നു . അദ്ദേഹം   ചോദിച്ചു —- ഗുരോ   ബുദ്ധമത  പ്രകാരം  അഹംഭാവം  എന്നാൽ.  എന്താണ് ?

http://saibalsanskaar.wordpress.com

Shanta Hariharan

Advertisements

Power of Non violence- അഹിംസ ശക്തരുടെ ആയുധമാണ്

മൂല്യം —-അഹിംസ
ഉപമൂല്യം —-മൌനം

gandhiji on non violence
മഹാത്മാ    ഗാന്ധിയുടെ    പേരകുട്ടിയും   അഹിംസക്ക്    വേണ്ടി സ്ഥാപിക്കപ്പെട്ട    ഗാന്ധി   ഇന്സ്ടിടുടിന്റെ   സ്ഥാപകനുമായ    ഡാ . അരുണ്‍   ഗാന്ധി  ജൂണ്‍   മാസം  9 നു  പുഎർ  ടോ   റികോ   എന്ന  സർവകലാശാലയിൽ  പ്രസങ്ങിക്കുംപോൾ   താഴെ   പറയുന്ന  അഹിംസയുടെ   പിതൃ   നിർ  വിശേഷമായ    കഥ   പറഞ്ഞു .
എനിക്ക്    16   വയസുള്ളപ്പോൾ    സൌത്ത്   ആഫ്രിക്കയിൽ   ടർബൻ   എന്ന   സംസ്ഥാനത്തില    നിന്ന്    18   മയിലുകൾ     ദുരെ    ഒരു    കരിമ്പിൻ    തോട്ടത്തിന്റെ    നടുവിൽ     മുത്തച്ഛൻ    സ്ഥാപിച്ച    ഒരു     സ്ഥാപനത്തിൽ     അച്ഛനമ്മമാരുടെ കൂടെ   താമസിക്കുകയായിരുന്നു  .  ഞങ്ങൾ   വളരെ   ഉൾപ്രദേശത്തു     ആയിരുന്നത്  കൊണ്ട്    അടുത്ത്    അയൽവാസികൾ    ആരും   ഉണ്ടായിരുന്നില്ല .  ഞാനും   എന്റെ   രണ്ടു   സഹോദരിമാരും   പട്ടണത്തിൽ   ചെന്ന്   സിനിമ    കാണുവാനോ    കൂട്ടുകാരെ    കാണുവാനോ   ഉള്ള   അവസരം  നോക്കിയിരിക്കും .
ഒരു   ദിവസം    പട്ടണത്തിൽ    ഒരു   മുഴുവൻ    ദിവസം    നീണ്ടു   നില്ക്കുന്ന    ഒരു    യോഗത്തിന്    പോകുവാനായി   എന്നോട്    വണ്ടി   ഓടിക്കാനായി     അച്ഛൻ   ആവശ്യപ്പെട്ടു .  ഞാൻ   ഉടനെ    ചാടി    പുറപ്പെട്ടു .അമ്മ    കുറെ    സാധനങ്ങളുടെ    ഒരു വലിയ    ലിസ്റ്റ്     തന്നു .  പിന്നെ    പട്ടണത്തിൽ      ചെയുവാനുള്ള     കുറെ    കാര്യങ്ങളുംകൂടെ    കാര്   സർവീസിനു   കൊടുക്കുവാനും   പറഞ്ഞു .
അച്ഛനെ    കൊണ്ടാക്കിയപ്പോൾ     അച്ഛൻ  പറഞ്ഞു ———
5  മണിക്ക്     തിരിച്ചു    വരൂ .  നമുക്ക്    ഒരുമിച്ചു    വീട്ടിലേക്കു     മടങ്ങാം .എന്നെ    ഏല്പിച്ച    ജോലികൾ        പെട്ടെന്ന്        ചെയ്തു . അടുത്തുള്ള          ഒരു     സിനിമ     ഹാളിൽ     പോയി   ജോണ്‍       വ്വൈനിന്റെ  ഒരു  സിനിമ  കാണുവാൻ. തുടങ്ങി . സമയം  പോയതറിഞ്ഞില്ല .
മണി  5 1/2  കഴിഞ്ഞു . അച്ഛൻ  കാത്തിരിക്കും  എന്ന്   ഓർത്തു.  വേഗം പോയി .ഗരാജിൽ  നിന്ന് കാറും എടുത്തു അച്ഛൻ കാത്തു നില്ക്കുന്ന സ്ഥലത്തേക്ക് പോയി അച്ഛൻ വലിയ ആകാംക്ഷയോടെ  കാത്തു നില്ക്കുകയായിരുന്നു .എന്നെ കണ്ടവുടാൻ  ചോദിച്ചു ——–എന്താ  ഇത്ര വൈകിയത് ?ജോണ് വൈയിൻ എന്ന പാശ്ചാത്യ സിനിമ  കാണുവാൻ പോയിരുന്നു എന്ന് പറയുവാൻ എനിക്ക് ലജ്ജ തോന്നി  കാര് നന്നാക്കുവാൻ വൈകി എന്ന ഒരു കള്ളം പറഞ്ഞു .പക്ഷെ അച്ഛൻ എനിക്ക് മുൻപേ ഗരാജിൽ വിളിച്ചു ച്ചു ചോദിച്ചു കഴിഞ്ഞു എന്ന    ബോധം   ഉണ്ടായില്ല .
ഞാൻ   കള്ളം   പറയുകയാണ്    എന്ന്   മനസ്സിലായപ്പോൾ    അച്ഛൻ    പറഞ്ഞു ———–ഞാൻ   നിന്നെ      വളർത്തിയതിൽ     എവിടേയോ     തെറ്റ്  പറ്റി    അതാണ്   നീ  സത്യം    പറയാത്തത് .  ആ  തെറ്റ്  എന്താണ്    എന്ന്    ആലോചിച്ചു  എടുക്കുവാൻ  വേണ്ടി 18  മയിലുകൾ  നടന്നു വീട്ടിലേക്കു  പോവാം .
അദ്ദേഹം കൊട്ടും സൂട്ടും  ഷൂസം   ധരിച്ചു  കുണ്ടും      കുഴിയും   നിറഞ്ഞ  പാതയിലൂടെ  നടക്കാൻ   തുടങ്ങി .അദ്ദേഹത്തെ  അങ്ങിനെ  ഒറ്റയ്ക്ക്   വിടാൻ   മനസ്സ്   വരാതെ  ഞാനും        പതുക്കെ  കാര്   ഓടിച്ചു  5 1/2 മണിക്കൂർ   അദ്ദേഹത്തിൻറെ  പുറകെ  പോയി .എന്റെ  ഒരു മണ്ടത്തരമായ    കള്ളം കാരണം   അച്ഛൻ  അനുഭവിച്ച    സങ്കടം         കണ്ടു     ഞാൻ  തീര്ച്ചയാക്കി ഇനിമേലാൽ   ഒരിക്കലും   കള്ളം പറയുകയില്ല  എന്ന്
ഞാൻ.   പലപ്പോഴും   ആ  സംഭവം  ഓര്ക്കാറുണ്ട് . നാം  ഇപ്പോൾ  മക്കളെ  ശിക്ഷിക്കുന്നത്  പോലെ  അച്ഛൻ  എന്നെ  ശിക്ഷിച്ചിരുന്നെങ്ങിൽ    ഒരു സമയം  ഞാൻ.  പാഠം   പഠിച്ചിരിക്കുമോ   എന്ന്  സംശയമാണ് .  കുറ്റം.  സമ്മതിചിരുന്നെങ്ങിൽ   പിന്നെയും  പിന്നെയും  തെറ്റ്  ചെയ്യുമായിരുന്നു .ഈ  ഒരു  അഹിംസ  വഴി  വളരെ  ശക്തമായിരുന്നു. ഇപ്പോഴും അത്  ഇന്നലെ. നടന്ന  പോലെ  തോന്നുന്നു .അതാണ്  അഹിംസയുടെ  ശക്തി .

ഗുണപാഠം ——
അഹിംസ  വളരെ  ശക്തമായ  ഒരു  ആയുധമാണ് . അതിനു  ഏറ്റവും  നല്ല   ഉദാഹരണമാണ് നമ്മുടെ. രാഷ്ട്ര പിതാ  മഹാത്മാ ഗാന്ധി .
സ്നേഹം , സമാധാനം , മൌനം എന്നി   വഴികളിലൂടെ  പല  പ്രശ്നങ്ങള്ക്കും   പരിഹാരം   കാണുവാൻ  കഴിയും  കുട്ടികളെ   തിരുത്തുവാനോ   നല്ലത്  പഠിപ്പിക്കുവാനോ വേണ്ടി   വളരെ പ്രയാസമുള്ള. വഴികൾ   ചിന്തിക്കേണ്ട കാര്യമില്ല .  അഹിംസ  കൊണ്ട്   ചെയ്യുവാൻ  പറ്റും .അത്    കൊണ്ട്  കുട്ടികളെ  ഒരു   നല്ല  മൂല്യം  പഠിപ്പിക്കുവാനും സാധിക്കും

http://saibalsanskaar.wordpress.com

Shanta Hariharan

How much do you need God- ഈശ്വരൻ നിങ്ങള്ക്ക് എത്രത്തോളം ആവശ്യമാണ്

മൂല്യം ——സ്നേഹം
ഉപമൂല്യം ——ആത്മാർത്ഥ   സ്നേഹം     ആവശ്യം

sage in river
ഒരു      സന്യാസി       നദി     തീരത്ത്      ധ്യാനം      ചെയ്യുകയായിരുന്നു .    അപ്പോൾ     ഒരു     യുവാവ്‌      അദ്ധേഹത്തിന്റെ     ധ്യാനതിന്നു     തടസ്സം      വരുത്തി     കൊണ്ട്      ചോദിച്ചു .   ഗുരോ   എനിക്ക്     അങ്ങയുടെ       ശിഷ്യൻ     ആകണം .      എന്തിനു ?      സന്യാസി     ചോദിച്ചു .   യുവാവ്‌     ഒരു    നിമിഷം     ആലോചിച്ച    ശേഷം     പറഞ്ഞു—-എനിക്ക്     ഈശ്വരനെ     കാണണം .  സന്യാസി     യുവാവിന്റെ    കഴുത്തിൽ     പിടിച്ചു    വലിച്ചു    കൊണ്ട്    പോയി   നദിയിൽ    അവന്റെ    തല    താഴ്ത്തി . ഒരു    മിനിട്ട്    അവന്റെ   തല     വെള്ളതിനുള്ളിൽ    അമർത്തി      പിടിച്ചു .   യുവാവ്‌     കൈയും    കാലും     അടിച്ചു     രക്ഷപ്പെടാൻ     ശ്രമിച്ചു .    ഒടിവിൽ     സന്യാസി    അയാളെ     പുറത്തേക്കു    എടുത്തു  .  പുറത്തു     വന്ന   അയാൾ      ചുമച്ചും    കിധച്ചും    കൊണ്ടു      ശ്വാസം    കിട്ടാൻ     ബുദ്ധിമുട്ടി .   ഒടുവിൽ     അവൻ     സമാധനമായപ്പോൾ     ഗുരു     ചോദിച്ചു —–വെള്ളത്തിന്    അടിയിൽ     ആയിരുന്നപ്പോൾ     നിനക്ക്     എന്താണ്     ഏറ്റവും     കൂടുതൽ      വേണ്ടിയിരുന്നത് ?
യുവാവ്‌   പറഞ്ഞു —–വായു
ഗുരു   പറഞ്ഞു —–വളരെ    ശരിയാണ് .    വീട്ടിലേക്കു    മടങ്ങി    പോകു .  നിനക്ക്     ഇപ്പോൾ     വായു    എത്രത്തോളം    വേണ്ടിയിരുന്നോ     അതുപോലെ     ഈശ്വരനും    അത്രത്തോളം     വേണമെന്ന്     തോന്നുന്ന     ദിവസം     തിരിച്ചു    വരൂ .
ഗുണപാഠം ——
ചില    സമയം    ജീവിക്കുവാനുള്ള    ആഗ്രഹം    ഈശ്വരനെക്കാൾ    ബലമയിരിക്കും .   ബൈബിളിൽ     ജീസസ്      പറയുന്നത്      എന്തെന്നാൽ     ഈശരനെ     പ്രാപിക്കുവാൻ     സകലതും    ഉപേക്ഷിച്ചു     അദ്ധേഹത്തിന്റെ     പുറകിൽ     പോകണം .

http://saibalsanskaar.wordpress.com

Shanta Hariharan

Embracing Imperfection – അപൂർണ്ണതയെ ആസ്ലേഷിക്കുക

burnt toast

മൂല്യം —–സമാധാനം
ഉപമൂല്യം ——-ക്ഷമ    സഹനശക്തി     തിരിച്ചറിവ്
എൻറെ     കുട്ടികാലത്ത്      അമ്മ   പലപ്പോഴും     പ്രാതലിനു    ഉണ്ടാക്കുന്ന     ഭക്ഷണം    അത്താഴത്തിനു     ഉണ്ടാക്കുന്നത്    ഞാൻ    ഓര്ക്കുന്നുണ്ട് .    ഒരു   ദിവസം   രാത്രി  പകൽ     മുഴുവൻ     ജോലി    ചെയ്തു    ക്ഷീണിതയായ    അമ്മ   പ്രാതൽ    ഭക്ഷണമായ     മുട്ടയും    സോസെജും    നല്ലവണ്ണം    കരിഞ്ഞ    രണ്ടു    റൊട്ടി    കഷ്ണങ്ങളും    ഒരു     തട്ടിൽ    വെച്ച്    അച്ഛന്    കൊടുത്തു . ആരെങ്ങിലും     ഇത്     ശ്രദ്ധിച്ചോ     എന്ന്  ഞാൻ    ശ്വാസം    അടക്കി    പിടിച്ചു    നോക്കുകയയിരിന്നു .  എൻറെ     മനസ്ഥിതിക്കും    സങ്കടത്തിനും    എതിരായി    അച്ഛൻ    ആ   കരിഞ്ഞ    റൊട്ടിയെടുത്തു    അമ്മയെ   ഒന്ന്    നോക്കി   പുഞ്ചിരിച്ചു    കൊണ്ട്    എന്നോട്    ചോദിച്ചു —-സ്കുളിലെ    ഇന്നത്തെ    ദിവസം     എങ്ങിനെയുണ്ടയിരിന്നു ?
അന്ന്    രാത്രി    അച്ഛനോട്    എന്ത്     പറഞ്ഞെന്നു     ഓര്ക്കുന്നില്ല .  പക്ഷെ    ഞാൻ    ഒരു   കാര്യം    നല്ലവണ്ണം    ഓര്ക്കുന്നുണ്ട് .   അച്ഛൻ   ആ    കരിഞ്ഞ    റൊട്ടിയിൽ     ജാമും   ജെല്ലിയും    പുരട്ടി    ഒരു  തരി   ബാക്കി    വെക്കാതെ     തിന്നു .
അന്ന്    വൈകുന്നേരം     ഊണ്    മേശയുടെ    മുൻപിൽ    നിന്ന്    എഴുനേറ്റപ്പോൾ   റൊട്ടി   കരിഞ്ഞു   പോയതിനായി    അമ്മ   അച്ഛനോട്    ക്ഷമ  ചോദിക്കുന്നത്    കേട്ടു.   അച്ഛൻ    പറഞ്ഞ    ഉത്തരം    ഞാൻ    ഒരിക്കലും    മറക്കില്ല .  പ്രിയേ    എനിക്ക്    കരിഞ്ഞ    റൊട്ടി    വലിയ   ഇഷ്ട്ടമാണ് .  ആ    രാത്രി   അച്ഛന്    ഉമ്മ     കൊടുത്തു   ശുഭ രാത്രി     പറയുവാൻ   പോയപ്പോൾ      ഞാൻ       ചോദിച്ചു —–അച്ഛന്      ശരിക്കും     കരിഞ്ഞ     റൊട്ടി     ഇഷ്ട്ടമാണോ?
അച്ഛൻ    എന്നെ    കെട്ടിപിടിച്ചു   കൊണ്ട്       പറഞ്ഞു     മോളെ    ടെബ്ബി ,  നിൻറെ    അമ്മ   ഒരു    ദിവസം    മുഴുവൻ     ജോലി   ചെയ്തു ക്ഷീണിച്ചു    വീട്ടിൽ     വരുന്നു .   അല്ലെങ്കി  ലും      കുറച്ചു     കരിഞ്ഞ    റൊട്ടി     ആരെയും     ദുക്കിപ്പിക്കില്ല .
ഗുണപാഠം ——
നമ്മുടെ     ജീവിതത്തിൽ     ബന്ധങ്ങൾ    വളരെ   വിലപ്പെട്ടതാണ്‌ .  നിസ്സാര    കാര്യങ്ങൾക്കു    വേണ്ടി     അത്     നഷ്ട്ടപ്പെടുത്തുന്നത്    ശരിയല്ല .  . ക്ഷമ    സഹനശക്തി      തിരിച്ചറിയൽ      ഇവ    കൊണ്ട്   ഏതു   ബന്ധത്തെയും   നിലനിർത്തുവാൻ    പറ്റും .     ഈ    കഥയിൽ     പറഞ്ഞപോലെ     അച്ഛൻ   അമ്മമാരോ   പ്രായമായവരോ  മാത്രികയയിരുന്നാൽ   വരും    തലമുറകളിലെ     കുഞ്ഞുങ്ങൾക്ക്‌      നല്ല   മൂല്യങ്ങൾ     പകർന്നു       കൊടുക്കുവാൻ     സാധിക്കും ..