Power of Non violence- അഹിംസ ശക്തരുടെ ആയുധമാണ്

മൂല്യം —-അഹിംസ
ഉപമൂല്യം —-മൌനം

gandhiji on non violence
മഹാത്മാ    ഗാന്ധിയുടെ    പേരകുട്ടിയും   അഹിംസക്ക്    വേണ്ടി സ്ഥാപിക്കപ്പെട്ട    ഗാന്ധി   ഇന്സ്ടിടുടിന്റെ   സ്ഥാപകനുമായ    ഡാ . അരുണ്‍   ഗാന്ധി  ജൂണ്‍   മാസം  9 നു  പുഎർ  ടോ   റികോ   എന്ന  സർവകലാശാലയിൽ  പ്രസങ്ങിക്കുംപോൾ   താഴെ   പറയുന്ന  അഹിംസയുടെ   പിതൃ   നിർ  വിശേഷമായ    കഥ   പറഞ്ഞു .
എനിക്ക്    16   വയസുള്ളപ്പോൾ    സൌത്ത്   ആഫ്രിക്കയിൽ   ടർബൻ   എന്ന   സംസ്ഥാനത്തില    നിന്ന്    18   മയിലുകൾ     ദുരെ    ഒരു    കരിമ്പിൻ    തോട്ടത്തിന്റെ    നടുവിൽ     മുത്തച്ഛൻ    സ്ഥാപിച്ച    ഒരു     സ്ഥാപനത്തിൽ     അച്ഛനമ്മമാരുടെ കൂടെ   താമസിക്കുകയായിരുന്നു  .  ഞങ്ങൾ   വളരെ   ഉൾപ്രദേശത്തു     ആയിരുന്നത്  കൊണ്ട്    അടുത്ത്    അയൽവാസികൾ    ആരും   ഉണ്ടായിരുന്നില്ല .  ഞാനും   എന്റെ   രണ്ടു   സഹോദരിമാരും   പട്ടണത്തിൽ   ചെന്ന്   സിനിമ    കാണുവാനോ    കൂട്ടുകാരെ    കാണുവാനോ   ഉള്ള   അവസരം  നോക്കിയിരിക്കും .
ഒരു   ദിവസം    പട്ടണത്തിൽ    ഒരു   മുഴുവൻ    ദിവസം    നീണ്ടു   നില്ക്കുന്ന    ഒരു    യോഗത്തിന്    പോകുവാനായി   എന്നോട്    വണ്ടി   ഓടിക്കാനായി     അച്ഛൻ   ആവശ്യപ്പെട്ടു .  ഞാൻ   ഉടനെ    ചാടി    പുറപ്പെട്ടു .അമ്മ    കുറെ    സാധനങ്ങളുടെ    ഒരു വലിയ    ലിസ്റ്റ്     തന്നു .  പിന്നെ    പട്ടണത്തിൽ      ചെയുവാനുള്ള     കുറെ    കാര്യങ്ങളുംകൂടെ    കാര്   സർവീസിനു   കൊടുക്കുവാനും   പറഞ്ഞു .
അച്ഛനെ    കൊണ്ടാക്കിയപ്പോൾ     അച്ഛൻ  പറഞ്ഞു ———
5  മണിക്ക്     തിരിച്ചു    വരൂ .  നമുക്ക്    ഒരുമിച്ചു    വീട്ടിലേക്കു     മടങ്ങാം .എന്നെ    ഏല്പിച്ച    ജോലികൾ        പെട്ടെന്ന്        ചെയ്തു . അടുത്തുള്ള          ഒരു     സിനിമ     ഹാളിൽ     പോയി   ജോണ്‍       വ്വൈനിന്റെ  ഒരു  സിനിമ  കാണുവാൻ. തുടങ്ങി . സമയം  പോയതറിഞ്ഞില്ല .
മണി  5 1/2  കഴിഞ്ഞു . അച്ഛൻ  കാത്തിരിക്കും  എന്ന്   ഓർത്തു.  വേഗം പോയി .ഗരാജിൽ  നിന്ന് കാറും എടുത്തു അച്ഛൻ കാത്തു നില്ക്കുന്ന സ്ഥലത്തേക്ക് പോയി അച്ഛൻ വലിയ ആകാംക്ഷയോടെ  കാത്തു നില്ക്കുകയായിരുന്നു .എന്നെ കണ്ടവുടാൻ  ചോദിച്ചു ——–എന്താ  ഇത്ര വൈകിയത് ?ജോണ് വൈയിൻ എന്ന പാശ്ചാത്യ സിനിമ  കാണുവാൻ പോയിരുന്നു എന്ന് പറയുവാൻ എനിക്ക് ലജ്ജ തോന്നി  കാര് നന്നാക്കുവാൻ വൈകി എന്ന ഒരു കള്ളം പറഞ്ഞു .പക്ഷെ അച്ഛൻ എനിക്ക് മുൻപേ ഗരാജിൽ വിളിച്ചു ച്ചു ചോദിച്ചു കഴിഞ്ഞു എന്ന    ബോധം   ഉണ്ടായില്ല .
ഞാൻ   കള്ളം   പറയുകയാണ്    എന്ന്   മനസ്സിലായപ്പോൾ    അച്ഛൻ    പറഞ്ഞു ———–ഞാൻ   നിന്നെ      വളർത്തിയതിൽ     എവിടേയോ     തെറ്റ്  പറ്റി    അതാണ്   നീ  സത്യം    പറയാത്തത് .  ആ  തെറ്റ്  എന്താണ്    എന്ന്    ആലോചിച്ചു  എടുക്കുവാൻ  വേണ്ടി 18  മയിലുകൾ  നടന്നു വീട്ടിലേക്കു  പോവാം .
അദ്ദേഹം കൊട്ടും സൂട്ടും  ഷൂസം   ധരിച്ചു  കുണ്ടും      കുഴിയും   നിറഞ്ഞ  പാതയിലൂടെ  നടക്കാൻ   തുടങ്ങി .അദ്ദേഹത്തെ  അങ്ങിനെ  ഒറ്റയ്ക്ക്   വിടാൻ   മനസ്സ്   വരാതെ  ഞാനും        പതുക്കെ  കാര്   ഓടിച്ചു  5 1/2 മണിക്കൂർ   അദ്ദേഹത്തിൻറെ  പുറകെ  പോയി .എന്റെ  ഒരു മണ്ടത്തരമായ    കള്ളം കാരണം   അച്ഛൻ  അനുഭവിച്ച    സങ്കടം         കണ്ടു     ഞാൻ  തീര്ച്ചയാക്കി ഇനിമേലാൽ   ഒരിക്കലും   കള്ളം പറയുകയില്ല  എന്ന്
ഞാൻ.   പലപ്പോഴും   ആ  സംഭവം  ഓര്ക്കാറുണ്ട് . നാം  ഇപ്പോൾ  മക്കളെ  ശിക്ഷിക്കുന്നത്  പോലെ  അച്ഛൻ  എന്നെ  ശിക്ഷിച്ചിരുന്നെങ്ങിൽ    ഒരു സമയം  ഞാൻ.  പാഠം   പഠിച്ചിരിക്കുമോ   എന്ന്  സംശയമാണ് .  കുറ്റം.  സമ്മതിചിരുന്നെങ്ങിൽ   പിന്നെയും  പിന്നെയും  തെറ്റ്  ചെയ്യുമായിരുന്നു .ഈ  ഒരു  അഹിംസ  വഴി  വളരെ  ശക്തമായിരുന്നു. ഇപ്പോഴും അത്  ഇന്നലെ. നടന്ന  പോലെ  തോന്നുന്നു .അതാണ്  അഹിംസയുടെ  ശക്തി .

ഗുണപാഠം ——
അഹിംസ  വളരെ  ശക്തമായ  ഒരു  ആയുധമാണ് . അതിനു  ഏറ്റവും  നല്ല   ഉദാഹരണമാണ് നമ്മുടെ. രാഷ്ട്ര പിതാ  മഹാത്മാ ഗാന്ധി .
സ്നേഹം , സമാധാനം , മൌനം എന്നി   വഴികളിലൂടെ  പല  പ്രശ്നങ്ങള്ക്കും   പരിഹാരം   കാണുവാൻ  കഴിയും  കുട്ടികളെ   തിരുത്തുവാനോ   നല്ലത്  പഠിപ്പിക്കുവാനോ വേണ്ടി   വളരെ പ്രയാസമുള്ള. വഴികൾ   ചിന്തിക്കേണ്ട കാര്യമില്ല .  അഹിംസ  കൊണ്ട്   ചെയ്യുവാൻ  പറ്റും .അത്    കൊണ്ട്  കുട്ടികളെ  ഒരു   നല്ല  മൂല്യം  പഠിപ്പിക്കുവാനും സാധിക്കും

http://saibalsanskaar.wordpress.com

Shanta Hariharan

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s