Archive | October 2015

Not A one- Selfless love- ഒരു നിസ്വാർത്ഥ സ്നേഹം

മൂല്യം —–സ്നേഹം
ഉപമൂല്യം ——-ശ്രദ്ധ  നിരുപാധികമായ  സ്നേഹം

Develop love telugu
ചാട്  എന്ന  ഒരു  കൊച്ചു   കുട്ടി  വളരെ   നാണവും  അടക്കവും  ഉള്ള  ഒരു     കുട്ടിയായിരുന്നു .ഒരു  ദിവസം   അവൻ   വീട്ടിൽ    വന്നു  പറഞ്ഞു . ക്ലാസ്സിലെ   എല്ലാ  കുട്ടികള്ക്കും   വാലൻന്റൈൻ  ദിവസ   പാരിതോഷികം  ഉണ്ടാക്കി  കൊടുക്കണം  എന്ന് .  അമ്മക്ക്  അവൻ  അങ്ങിനെ  ചെയുന്നത്  അത്ര  ഇഷ്ട്ടപ്പെട്ടില്ല ,എന്തുകൊണ്ടെന്നാൽ  അവർ  പലപ്പോഴും  മറ്റു  കുട്ടികൾ  ചിരിച്ചും  കളിച്ചും  കൊണ്ട്  വരുമ്പോൾ  അവരുടെ  മകൻ  പുറകെ  ഒറ്റയ്ക്ക്  വരുന്നത്   കാണാറുണ്ട് .ആ  കുട്ടികൾ  ഇവനെ   കൂട്ടത്തിൽ  ഉള്പ്പെടുത്താറില്ല  . അതിൽ  അമ്മക്ക്  സങ്കടം  തോന്നാറുണ്ട് .എന്നാലും  മകന്റെ   ആഗ്രഹം   സാധിപ്പിച്ചു  കൊടുക്കുവാൻ   തീര്മ്മാനിച്ചു .കുറെ  കളർ  കടലാസ്സുകൾ  പശ   ക്രയോന്സ്  എല്ലാം വാങ്ങി . മൂന്നു   ആഴ്ചകൾ  രാത്രി  തോറം  ഇരുന്നു  വളരെ ബുദ്ധിമുട്ടി  35  വാലൻന്റൈൻ  ഉണ്ടാക്കി .
വാലൻന്റൈൻ   ദിവസം   ചാഡ്‌  വളരെ   ഉത്സാഹത്തോടെ  എല്ലാ  കാര്ഡുകളും  ഒരു  സഞ്ചിയിൽ   വെച്ച്  കൊണ്ട്   സ്കൂളിലേക്ക്   പോയി .  അമ്മ  നല്ല   കുക്കിസും   പാലും   തൈയാരക്കി  മകനെയും  കാത്തിരുന്നു . അവൻ വളരെ   നിരാശനായി വരുമെന്ന്     അവര്ക്ക്   തോന്നി   അവനു  ആരും   വാലൻന്റൈൻ  കൊടുക്കില്ല   എന്ന്   ഓർത്ത്‌.  സങ്കടം      തോന്നി
പുറത്തു  കുട്ടികളുടെ  ഒച്ച   കേട്ട്  അവർ  ജനാലിൽ കൂടി       നോക്കി .    പതിവ്   പോലെ     കുട്ടികൾ     ചിരിച്ചു    കളിച്ചു  കൊണ്ട്      വരുന്നു    അവരുടെ  പുറകെ  ചാടും   അവൻ  പതിവിനേക്കാൾ   കുറച്ചു   വേകം   നടന്നു  വരുന്നത്    കണ്ടു .  അവൻ     ഇപ്പോൾ     പൊട്ടി കരയുമെന്ന്   ഓർത്ത്‌  അമ്മ  കരച്ചാൽ അടക്കി   കൊണ്ട്   പറഞ്ഞു —–മോനെ      അമ്മ  നല്ല     കുക്കിസും  പാലും  വെച്ചിട്ടുണ്ട്   പക്ഷെ   അവൻ   അമ്മ  പറഞ്ഞത്  ശ്രദ്ധിച്ചില്ല .അമ്മയുടെ     അടുത്തു      വന്നു .   മുഖം   സന്തോഷത്തിൽ  പ്രകാശിച്ചിരുന്നു .അവൻ  പറഞ്ഞു ——ഒന്ന്   പോലും   ഇല്ല .  ഒന്ന്  പോലും   ഇല്ല .  അമ്മയുടെ   മനസ്സ്   തളര്ന്നു പിന്നെയും    മകൻ  തുടർന്ന്   ഞാൻ   ആരെയും    മറന്നില്ല      ഒരു   കുട്ടിയേയും  മറന്നില്ല .
  ഗുണപാഠം —–
നാം  മനസ്സ്    തുറന്നു    സ്നേഹിക്കാൻ    പഠിക്കണം .  പകരം   എന്തെങ്കിലും  കിട്ടണം   എന്ന്   ആശിക്കരുത്    സ്നേഹത്തിന്റെ ഏറ്റവും   വലിയ   തത്ത്വം   പരിശുദ്ധമായ   നിസ്വാർത്ഥ
സ്നേഹമാണ് .അതിന്നു     വളരെയേറെ  പ്രയത്നവും   നല്ല  മനോഭാവവും   വേണം

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

The perfectionist sculpturer- പരമോല്ക്രിഷ്ടനായ ശില്പി എപ്പോഴും ഉന്നത ജോലി ചെയ്യും

.

മൂല്യം —-നല്ല  പെരുമാറ്റം

ഉപമൂല്യം ——മികച്ച  പ്രകടനം

sculptor
ഒരിക്കൽ  ഒരു  മാന്യൻ  പണി  നടന്നു  കൊണ്ടിരിക്കുന്ന  ഒരു  അമ്പലത്തിൽ  പോയി . അവിടെ   ഒരു  ശില്പി  ദൈവത്തിന്റെ  ഒരു  പ്രതിമ  ഉണ്ടാക്കി  കൊണ്ടിരുന്നു .  പെട്ടെന്ന്   താഴെ  നോക്കിയപ്പോൾ  അവിടെ  അതെ  പോലെ  ഒരു  പ്രതിമ  കിടക്കുന്നത്   കണ്ടു .അദ്ദേഹം  ചോദിച്ചു —-എന്താ  നിങ്ങൾക്ക്   ഒരേ  പോലെ  രണ്ടു  പ്രതിമകൾ  വേണോ ?
ഇല്ല    ശില്പി   പറഞ്ഞു—–ഞങ്ങൾക്ക്   ഒന്ന്  മതി .  പക്ഷെ      ആദ്യത്തെ    പ്രതിമക്കു  ഒരു  ചെറിയ  ഹാനി  വന്നു .വന്ന  ആൾ  പ്രതിമ   പരിശോധിച്ച് . പറയത്തക്ക  ഹാനി   ഒന്നും  കണ്ടില്ലല്ലോ . എവിടയാണ്   പൊട്ടിയിരിക്കുന്നതു ?  എന്ന്    ചോദിച്ചു .
പ്രതിമയുടെ   മുക്കിൽ   ഒരു  ചെറിയ  പോറൽ  ഉണ്ട്  എന്ന്   പറഞ്ഞു  കൊണ്ട്   ശില്പി   തന്റെ   ജോലി   ചെയ്തു    കൊണ്ടിരുന്നു
മാന്യൻ  ചോദിച്ചു —–എവിടെയാണ്   പ്രതിമ   സ്ഥാപിക്കുവാൻ   പോകുന്നത് ? ശില്പി   പറഞ്ഞു —-20 അടി  പൊക്കമുള്ള    ഒരു   തുണിന്റെ മുകളിൾ  ആണ്    സ്ഥാപിക്കുവാൻ   പോകുന്നത്
20 അടി  പൊക്കമുള്ള  ഒരു  തുനിന്റെ  മുകളിലാണ്   പ്രതിമ   സ്ഥപിക്കുന്നെങ്ങിൽ    മുക്കിലെ   ഒരു   ചെറിയ   പോറൽ   ആരാണ്      അറിയുവാൻ   പോകുന്നത് ?  മാന്യൻ   ചോദിച്ചു
ശില്പി   ജോലി   നിറുത്തി  മാന്യന്റെ  നേർക്ക്‌   നോക്കി  പുഞ്ചിരിച്ചു   കൊണ്ട്   പറഞ്ഞു ——ഞാൻ  അത്  അറിയും . ദൈവവും   അറിയും
ഗുണപാഠം ——
നാം  ചെയ്യുന്ന   ജോലി   ഏറ്റവും    മികച്ചതായിരിക്കണം    മറ്റുള്ളവരെ   ബോധ്യപ്പെടുത്താണോ  അവരുടെ  ശ്രദ്ധ   പറ്റി  പിടിക്കുവാനോ  വേണ്ടി  ആകരുതേ    ജോലി   ചെയ്യുന്നത്    അവനവന്റെ    മന       ത്രിപ്ത്തിക്ക്        വേണ്ടി     ആയിരിക്കണം

Shanta Hariharan

http:/saibalsanskaar.wordpress.com

The Golden Rule Love can transform-സ്നേഹം രൂപാന്തരിക്കുവാൻ സഹായിക്കുന്ന ഒരു മഹത്തായ തത്ത്വം

MIL dil

മൂല്യം —–സ്നേഹം
ഉപമൂല്യം —–മുതര്ന്നവരെ  സ്നേഹിക്കുകയും   ബഹുമാനിക്കുകയും   ചെയ്യുക
പണ്ടൊരിക്കൽ    ലില്ലി   എന്ന    ഒരു   പെണ്‍കുട്ടി   കല്യാണം   കഴിഞ്ഞു     ഭർത്താവിന്റെയും    അമ്മായിമ്മയുടെയും  കൂടെ   താമസിക്കുവാൻ   ചെന്ന് .  പക്ഷെ   അമ്മായിമ്മയുമയി   ചേർന്ന്   പോകുവാൻ   വളരെ   പ്രയാസമാണ്   എന്ന്  മനസ്സിലായി .  അവർ   രണ്ടു   പേരും   വത്യസ്ഥ   സ്വഭാവക്കാരയിരുന്നു .അമ്മായിമ്മയുടെ    പല  സ്വഭാവങ്ങളും   ലില്ലിക്കു   ഇഷ്ട്ടപ്പെട്ടില്ല .പോരാത്തതിന്   ലില്ലിയെ    കുറെ  കുറ്റവും   പറയുമായിരുന്നു .   ദിവസങ്ങൾ. കടന്നു   പോയി ,  ആഴ്ചകൾ   കടന്നു  പോയി .പക്ഷെ    ഇവര   തമ്മിൽ    വഴക്കിടുന്നത്    നിന്നില്ല . പണ്ടത്തെ   ചൈന  സംസ്ക്കാരം    അനുസരിച്ച്    മരുമകൾ   അമ്മായിമ്മയെ    ബഹുമാനിക്കുകയും  അവരുടെ    ആഗ്രഹങ്ങൾ    സാധിപ്പിച്ചു    കൊടുക്കുകയും  വേണം . പക്ഷെ  അവർ   തമ്മിലുള്ള      വഴക്കും    വിദ്വേഷവും    അവളുടെ ഭര്ത്താവിനെ   വളരെ   നിരാശനാക്കി .
അമ്മായിമ്മയുടെ     കോപവും   ഭരണവും   സഹിക്കുവാൻ     പറ്റാതെ   ലില്ലി   ഒരു    തീരുമാനത്തിൽ    എത്തി .പച്ച   മരുന്നുകള    വില്ക്കുന്ന    മി . ഹുഅങ്ങ്    എന്ന   അച്ഛന്റെ    ഒരു    സുഹൃത്തിനെ      കണ്ടു    വീട്ടിലെ     പരിസ്ഥിതികൾ     പറഞ്ഞു   അത്     എന്നന്നേക്കുമായി     പരിഹരിക്കുവാൻ എന്തെങ്ങിലും      വിഷം     തരുവാൻ      പറഞ്ഞു . മി .  ഹുഅങ്ങ്      ഒന്ന്   ആലോചിച്ചു . പിന്നെ      പറഞ്ഞു ———–ലില്ലി  ഞാൻ      പറയുന്നത്     അനുസരിക്കണം .ലില്ലി  സമ്മതിച്ചു  അദ്ദേഹം     പിന്നിലുള്ള      മുറിയിലേക്ക്   പോയി  ഒരു   പൊതി    പച്ച മരുന്നുമായി       തിരിച്ചു      വന്നു   ,അദ്ദേഹം  പറഞ്ഞു   ലില്ലി    പെട്ടെന്ന്  പ്രവര്ത്തിക്കുന്ന    വിഷ  മരുന്ന്   കൊടുക്കുവാൻ   പാടില്ല  അത്  മറ്റുള്ളവര്ക്ക്   സംശയം  തോന്നും . അത് കൊണ്ട്   പതുക്കെ   പ്രവര്ത്തിക്കുന്ന   പച്ചില മരുന്ന്    തന്നുട്ടുണ്ട് . ഒന്നിടവിട്ട   ദിവസങ്ങളില  മാംസ ഭക്ഷണം  ഉണ്ടാക്കി   അതിൽ   ഈ  മരുന്ന്     കുറേശെ  ഇട്ടു  കൊടുക്ക്‌ . പിന്നെ  സംശയം  തോന്നാതിരിക്കാൻ  അവരോടു  വളരെ    സ്നേഹത്തോടെ പെരുമാറണം . അവരുടെ   എല്ലാ  ആഗ്രഹങ്ങളും സാധിച്ചു  കൊടുത്ത് അവരെ  ഒരു  റാണി പോലെ      നടത്തണം .
ലില്ലി  വളരെ   സന്ധോഷിച്ചു .  മി .ഹുഅങ്ങ്  നു    നന്ദി   പറഞ്ഞു . അമ്മായിമ്മയെ  കൊല്ലുവാനുള്ള  ചതിയുമായി  വേഗം  വീട്ടില്  വന്നു ..ലില്ലി  ഒന്നിടവിട്ട്    ദിവസങ്ങളില  ഭക്ഷണം  തൈയരക്കി  പച്ചില  മരുന്നും  ചേര്ത്തു    വളരെ ശ്രദ്ധയോടെ   അമ്മായിമ്മക്ക്  കൊടുത്ത് .ഒരു സംശയവും    തോന്നാതിരിക്കുവനായി അവരോടു  വളരെ  സ്നേഹത്തോടെ  പെരുമാറി . ഒട്ടും       കൊപിക്കാതെ     അവർ പറഞ്ഞത്     അക്ഷരം   പ്രതി  അനുസരിച്ച് . സ്വന്തം     അമ്മയെ     പോലെ  നോക്കി  6  മാസങ്ങൾ    കടന്നു   പോയി .ലില്ലി  വളരെ  ശാന്തമായി  പെരുമാറി .  അവർ  തമ്മിൽ   ഒരിക്കൽ  പോലും  വഴക്കുണ്ടയില്ല .   അമ്മായിമ്മയും  ലില്ലിയെ  സ്വന്തം   മകളെ  പോലെ  നോക്കി .  അവരുടെ  കാഴ്ചപ്പാട്   ആകെ മാറി    തന്റെ     ബന്ധുക്കളോടും  സുഹൃത്തുക്കളോടും    മരുമകളെ വളരെ      പുകഴ്ത്തി     പറഞ്ഞു  രണ്ടു  പേരും   വളരെ   സ്നേഹത്തിലായി .  ശരിക്കും  അമ്മയും  മകളും  പോലെ  ലില്ലിയുടെ  ഭര്ത്താവിനും  ഇത്    കണ്ടു  വളരെ സന്തോഷമായി .
ഒരു   ദിവസം   ലില്ലി    പിന്നെയും    മി .ഹുഅങ്ങ് നെ  കാണാൻ  പോയി . സഹായം  ആവശ്യപ്പെട്ടു .””എങ്ങിനെയെങ്ങിലും  എന്റെ  അമ്മായിമ്മയെ     രക്ഷിക്കണം  ഞാൻ  കൊടുത്ത  വിഷം  കാരണം  അവർ  മരിക്കരുതേ  അവർ  ഇപ്പോൾ     വളരെ     നല്ലവരായി  മാറിയിരിക്കുന്നു “”
മി . ഹുഅങ്ങ്  ചിരിച്ചു  കൊണ്ട് പറഞ്ഞു  “ലില്ലി  പേടിക്കണ്ട . ഞാൻ     കൊടുത്തത്  വിഷമല്ല  അവ  ദേഹത്തിന്നു   ശക്ത്തി  നല്കുന്ന   പുരത  സത്തുക്കൾ  നിറഞ്ഞ   പച്ച     മരുന്നുകലാണ്    വിഷം   നിങ്ങളുടെ  മനസ്സിലും  പെരുമാറ്റത്തിലും  ആയിരുന്നു  ഇപ്പോൾ   നിങ്ങളുടെ  സ്നേഹം  കൊണ്ട്   അത് കഴുകി       കളഞ്ഞു
   ഗുണപാഠം
നാം   മറ്റുള്ളവരോട്   എങ്ങിനെ   പെരുമാരുന്നോ  അതുപോലെ    അവരും   തിരിച്ചു  പെരുമാറും  ചൈനയിൽ  ഒരു  പഴഞ്ചൊല്  ഉണ്ട് .”ആരാണോ   മറ്റുള്ളവരെ      സ്നേഹിക്കുന്നുവോ അവർ  തിരിച്ചു സ്നേഹിക്കപ്പെടുന്നു .ഇത്  ഒരു നിയമമാണ് .  സ്നേഹം ഒരു ശക്ത്തമായ    ആയുധമാണ് അത്  മനുഷ്യരെ  മറ്റും   ചിലപ്പോൾ കുറച്ചു      സമയം  എടുക്കും . പക്ഷെ  വിജയം  സ്നേഹത്തിനാണ് . അതിനു  വളരെ  അതികം ക്ഷമയും  പരിസ്രമമും  വേണം .

http://saibalsanskaar.wordpress.com

Shanta Hariharan