The Golden Rule Love can transform-സ്നേഹം രൂപാന്തരിക്കുവാൻ സഹായിക്കുന്ന ഒരു മഹത്തായ തത്ത്വം

MIL dil

മൂല്യം —–സ്നേഹം
ഉപമൂല്യം —–മുതര്ന്നവരെ  സ്നേഹിക്കുകയും   ബഹുമാനിക്കുകയും   ചെയ്യുക
പണ്ടൊരിക്കൽ    ലില്ലി   എന്ന    ഒരു   പെണ്‍കുട്ടി   കല്യാണം   കഴിഞ്ഞു     ഭർത്താവിന്റെയും    അമ്മായിമ്മയുടെയും  കൂടെ   താമസിക്കുവാൻ   ചെന്ന് .  പക്ഷെ   അമ്മായിമ്മയുമയി   ചേർന്ന്   പോകുവാൻ   വളരെ   പ്രയാസമാണ്   എന്ന്  മനസ്സിലായി .  അവർ   രണ്ടു   പേരും   വത്യസ്ഥ   സ്വഭാവക്കാരയിരുന്നു .അമ്മായിമ്മയുടെ    പല  സ്വഭാവങ്ങളും   ലില്ലിക്കു   ഇഷ്ട്ടപ്പെട്ടില്ല .പോരാത്തതിന്   ലില്ലിയെ    കുറെ  കുറ്റവും   പറയുമായിരുന്നു .   ദിവസങ്ങൾ. കടന്നു   പോയി ,  ആഴ്ചകൾ   കടന്നു  പോയി .പക്ഷെ    ഇവര   തമ്മിൽ    വഴക്കിടുന്നത്    നിന്നില്ല . പണ്ടത്തെ   ചൈന  സംസ്ക്കാരം    അനുസരിച്ച്    മരുമകൾ   അമ്മായിമ്മയെ    ബഹുമാനിക്കുകയും  അവരുടെ    ആഗ്രഹങ്ങൾ    സാധിപ്പിച്ചു    കൊടുക്കുകയും  വേണം . പക്ഷെ  അവർ   തമ്മിലുള്ള      വഴക്കും    വിദ്വേഷവും    അവളുടെ ഭര്ത്താവിനെ   വളരെ   നിരാശനാക്കി .
അമ്മായിമ്മയുടെ     കോപവും   ഭരണവും   സഹിക്കുവാൻ     പറ്റാതെ   ലില്ലി   ഒരു    തീരുമാനത്തിൽ    എത്തി .പച്ച   മരുന്നുകള    വില്ക്കുന്ന    മി . ഹുഅങ്ങ്    എന്ന   അച്ഛന്റെ    ഒരു    സുഹൃത്തിനെ      കണ്ടു    വീട്ടിലെ     പരിസ്ഥിതികൾ     പറഞ്ഞു   അത്     എന്നന്നേക്കുമായി     പരിഹരിക്കുവാൻ എന്തെങ്ങിലും      വിഷം     തരുവാൻ      പറഞ്ഞു . മി .  ഹുഅങ്ങ്      ഒന്ന്   ആലോചിച്ചു . പിന്നെ      പറഞ്ഞു ———–ലില്ലി  ഞാൻ      പറയുന്നത്     അനുസരിക്കണം .ലില്ലി  സമ്മതിച്ചു  അദ്ദേഹം     പിന്നിലുള്ള      മുറിയിലേക്ക്   പോയി  ഒരു   പൊതി    പച്ച മരുന്നുമായി       തിരിച്ചു      വന്നു   ,അദ്ദേഹം  പറഞ്ഞു   ലില്ലി    പെട്ടെന്ന്  പ്രവര്ത്തിക്കുന്ന    വിഷ  മരുന്ന്   കൊടുക്കുവാൻ   പാടില്ല  അത്  മറ്റുള്ളവര്ക്ക്   സംശയം  തോന്നും . അത് കൊണ്ട്   പതുക്കെ   പ്രവര്ത്തിക്കുന്ന   പച്ചില മരുന്ന്    തന്നുട്ടുണ്ട് . ഒന്നിടവിട്ട   ദിവസങ്ങളില  മാംസ ഭക്ഷണം  ഉണ്ടാക്കി   അതിൽ   ഈ  മരുന്ന്     കുറേശെ  ഇട്ടു  കൊടുക്ക്‌ . പിന്നെ  സംശയം  തോന്നാതിരിക്കാൻ  അവരോടു  വളരെ    സ്നേഹത്തോടെ പെരുമാറണം . അവരുടെ   എല്ലാ  ആഗ്രഹങ്ങളും സാധിച്ചു  കൊടുത്ത് അവരെ  ഒരു  റാണി പോലെ      നടത്തണം .
ലില്ലി  വളരെ   സന്ധോഷിച്ചു .  മി .ഹുഅങ്ങ്  നു    നന്ദി   പറഞ്ഞു . അമ്മായിമ്മയെ  കൊല്ലുവാനുള്ള  ചതിയുമായി  വേഗം  വീട്ടില്  വന്നു ..ലില്ലി  ഒന്നിടവിട്ട്    ദിവസങ്ങളില  ഭക്ഷണം  തൈയരക്കി  പച്ചില  മരുന്നും  ചേര്ത്തു    വളരെ ശ്രദ്ധയോടെ   അമ്മായിമ്മക്ക്  കൊടുത്ത് .ഒരു സംശയവും    തോന്നാതിരിക്കുവനായി അവരോടു  വളരെ  സ്നേഹത്തോടെ  പെരുമാറി . ഒട്ടും       കൊപിക്കാതെ     അവർ പറഞ്ഞത്     അക്ഷരം   പ്രതി  അനുസരിച്ച് . സ്വന്തം     അമ്മയെ     പോലെ  നോക്കി  6  മാസങ്ങൾ    കടന്നു   പോയി .ലില്ലി  വളരെ  ശാന്തമായി  പെരുമാറി .  അവർ  തമ്മിൽ   ഒരിക്കൽ  പോലും  വഴക്കുണ്ടയില്ല .   അമ്മായിമ്മയും  ലില്ലിയെ  സ്വന്തം   മകളെ  പോലെ  നോക്കി .  അവരുടെ  കാഴ്ചപ്പാട്   ആകെ മാറി    തന്റെ     ബന്ധുക്കളോടും  സുഹൃത്തുക്കളോടും    മരുമകളെ വളരെ      പുകഴ്ത്തി     പറഞ്ഞു  രണ്ടു  പേരും   വളരെ   സ്നേഹത്തിലായി .  ശരിക്കും  അമ്മയും  മകളും  പോലെ  ലില്ലിയുടെ  ഭര്ത്താവിനും  ഇത്    കണ്ടു  വളരെ സന്തോഷമായി .
ഒരു   ദിവസം   ലില്ലി    പിന്നെയും    മി .ഹുഅങ്ങ് നെ  കാണാൻ  പോയി . സഹായം  ആവശ്യപ്പെട്ടു .””എങ്ങിനെയെങ്ങിലും  എന്റെ  അമ്മായിമ്മയെ     രക്ഷിക്കണം  ഞാൻ  കൊടുത്ത  വിഷം  കാരണം  അവർ  മരിക്കരുതേ  അവർ  ഇപ്പോൾ     വളരെ     നല്ലവരായി  മാറിയിരിക്കുന്നു “”
മി . ഹുഅങ്ങ്  ചിരിച്ചു  കൊണ്ട് പറഞ്ഞു  “ലില്ലി  പേടിക്കണ്ട . ഞാൻ     കൊടുത്തത്  വിഷമല്ല  അവ  ദേഹത്തിന്നു   ശക്ത്തി  നല്കുന്ന   പുരത  സത്തുക്കൾ  നിറഞ്ഞ   പച്ച     മരുന്നുകലാണ്    വിഷം   നിങ്ങളുടെ  മനസ്സിലും  പെരുമാറ്റത്തിലും  ആയിരുന്നു  ഇപ്പോൾ   നിങ്ങളുടെ  സ്നേഹം  കൊണ്ട്   അത് കഴുകി       കളഞ്ഞു
   ഗുണപാഠം
നാം   മറ്റുള്ളവരോട്   എങ്ങിനെ   പെരുമാരുന്നോ  അതുപോലെ    അവരും   തിരിച്ചു  പെരുമാറും  ചൈനയിൽ  ഒരു  പഴഞ്ചൊല്  ഉണ്ട് .”ആരാണോ   മറ്റുള്ളവരെ      സ്നേഹിക്കുന്നുവോ അവർ  തിരിച്ചു സ്നേഹിക്കപ്പെടുന്നു .ഇത്  ഒരു നിയമമാണ് .  സ്നേഹം ഒരു ശക്ത്തമായ    ആയുധമാണ് അത്  മനുഷ്യരെ  മറ്റും   ചിലപ്പോൾ കുറച്ചു      സമയം  എടുക്കും . പക്ഷെ  വിജയം  സ്നേഹത്തിനാണ് . അതിനു  വളരെ  അതികം ക്ഷമയും  പരിസ്രമമും  വേണം .

http://saibalsanskaar.wordpress.com

Shanta Hariharan

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s