Archive | November 2015

The gold fish bowl – സ്വർണ മീൻ പാത്രം

മൂല്യം —-ശരിയായ  പെരുമാറ്റം
ഉപമൂല്യം ——-മറ്റുള്ളവരോടുള്ള   സഹതാപം

gold fish
9  വയസ്സുള്ള   ഒരു  കുട്ടി    ബെഞ്ചിൽ   ഇരിക്കുകയായിരുന്നു . പെട്ടെന്ന്    അയാളുടെ   പാന്ട്ടിന്റ്റെ   മുന്  വശവും   കാൽകളും   നനഞ്ഞു   കുളമായി . ഇത്   എങ്ങിനെ   സംഭവിച്ചു   എന്ന്   കുട്ടിക്ക്   ആലോചിക്കാൻ  പോലും  കഴിഞ്ഞില്ല . ഇത്  പോലെ  പണ്ട്  ഒരിക്കലും   ഉണ്ടായിട്ടില്ല .  കൂട്ടുകാർ     അറിഞ്ഞാൽ   പിന്നെ   തന്റ്റെ  അവസാനമായിരിക്കും   പെണ്‍കുട്ടികൾ   അറിഞ്ഞാലോ    ജീവിതകാലം   വരെ  മിണ്ടില്ല   ഓര്ത്തു  ഓര്ത്തു   ഇപ്പോൾ  ഹൃദയം  നിന്ന്  പോകും  എന്ന്   തോന്നി .  കുട്ടി  തല  കുനിച്ചു   പ്രാര്ത്തിക്കുവാൻ      തുടങ്ങി .  “ഈശ്വരാ   വളരെ   ദുരിതാവസ്ഥയിൽ   പെട്ടിരിക്കയാണ്     എന്നെ  എങ്ങിനെയെങ്ങിലും   രക്ഷിക്കണേ.  ഇല്ലെങ്ങിൽ    ഞാൻ   മരിച്ചു   പോകും ”
പ്രാർത്തിച്ച   ശേഷം  കുട്ടി   തല  പൊക്കി    നോക്കി . അദ്ധ്യാപിക  അയാളെ   നോക്കി  വരുന്നത്  കണ്ടു . അവരുടെ  നോട്ടത്തിൽ  നിന്ന്  കാര്യം   മനസ്സിലാക്കിയോ  എന്ന്   സംശയം   വന്നു .
അദ്ധ്യാപിക   അയാളെ   നോക്കി   നടന്നു  വരുന്ന  സമയത്ത്   സുസി   എന്ന   ഒരു  സഹപാടി    വെള്ളം   നിറഞ്ഞ   ഒരു   സ്വർണ    മീന    പാത്രവുമായി   വന്നു .   അദ്ധ്യാപിക യുടെ മുൻപിൽ   കാൽ  ഇടറി  ഒട്ടും  വിചാരിക്കാതെ  ആ  പാത്രം  കുട്ടിയുടെ   മടിയിൽ    ഇട്ടു  കുട്ടി   ദേഷ്യം  അഭിനയിച്ചു .   പക്ഷെ  ഉള്ളിന്റ്റെ   ഉള്ളിൽ    ഈശ്വരനോട്   നന്ദി  പറയുകയായിരുന്നു . മോശമായ    പരിസ്ഥിതിയിൽ  നിന്ന്  കുട്ടി   സഹതാപം  അർഹിക്കുന്നവനായി  തീര്ന്നു
അദ്ധ്യാപിക   അവനെ   താഴെ   നിലയിലേക്ക്    കൂട്ടികൊണ്ട്    പോയി  വേറെ   ഒരു   പാന്ട്ടു    ഇടാൻ   കൊടുത്ത് . നനഞ്ഞ  പാന്ട്ടു   ഉണക്കാൻ   ഇട്ടു . കുട്ടിയുടെ     അവഹേളന     സ്ഥിതി   മാറി  കിട്ടി . കുട്ടികൾ    അവിടെമെല്ലാം    വൃത്തിയാക്കാൻ  തുടങ്ങി .  ഇപ്പോൾ  എല്ലാവരും  സുസിയുടെ  നേർക്ക്‌   തിരിഞ്ഞു  സഹായിക്കാൻ   ചെന്നപ്പോൾ  “”  നീ    ചെയ്ത   ഉപകാരം   മതി    എന്ന്   പറഞ്ഞു   പുറത്താക്കി “”
അന്ന്  വൈകുന്നേരം    വീട്ടിലേക്കു    പോകുവാൻ   ബസ്സും    കാത്തു   നിൽക്കുമ്പോൾ  ആ   പൈയ്യൻ     സുസിയുടെ    അടുത്തു      വന്നു   രഹസ്യമായി    ചോദിച്ചു   ” നീ   അത്   വേണം  വെച്ച്    ചെയ്തു  അല്ലെ ?
സുസിയും   രഹസ്യമായി   പറഞ്ഞു  “ഞാനും   ഇത്    പോലെ   എന്റ്റെ    പാന്ട്ടു   നനചിട്ടുണ്ട് ”
ഗുണപാഠം —–
ഈശ്വരൻ    നമ്മുടെ   ചുറ്റുമുള്ള     നല്ലത്    ചെയ്യുവാനുള്ള     അവസരങ്ങളെ     തിരിച്ചറിയാൻ   സഹായിക്കിന്നു.  എപ്പോഴും
മറ്റുള്ളവരെ    സഹായിക്കുക    പ്രത്യേകിച്ച്    അവര്ക്കുണ്ടായ   പോലെ   ഉള്ള   അനുഭവം   നമുക്ക്   ഉണ്ടായിട്ടുന്ടെങ്ങിൽ ..

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements