Archive | December 2015

The ship of friendship- മിത്രതയുടെ കപ്പൽ

മൂല്യം —–ശരിയായ  പെരുമാറ്റം
ഉപമൂല്യം ——മറ്റുള്ളവരോടുള്ള  സ്നേഹം

 

Image result for ship wreck and storm images
ഒരു കപ്പൽ കൊടുംകാറ്റിൽപെട്ട്  സമുദ്രത്തിൽ മുങ്ങി  തകര്ന്നു  പോയി . അതിൽ രണ്ടു  പേര് മാത്രം  നീന്തി  രക്ഷപ്പെട്ടു മരുഭൂമി  പോലെയുള്ള ഒരു ദ്വീപിൽ വന്നു ചേർന്ന്  രക്ഷപ്പെട്ടവർ  രണ്ടു പേരും  നല്ല  സുഹൃത്തുക്കൾ  ആയിരിന്നു .എന്ത്  ചെയ്യണം  എന്നറിയാതെ രണ്ടു  പേരും  ഈശ്വരനോട്  പ്രാർത്ഥിക്കുവാൻ  തുടങ്ങി  ആരുടെ   പ്രാര്ത്ഥനക്കാന്നു  ശക്ത്തി  കൂടുതൽ  എന്നറിയുവാൻ  വേണ്ടി  രണ്ടു  പേരും  ദ്വീപിന്റെ  രണ്ടു. ഭാഗത്ത്  ഇരുന്നു  പ്രാര്ത്തിക്കുവാൻ   നിശ്ചയിച്ചു .ആദ്യമായി  അവർ  ഭക്ഷണത്തിന പ്രാര്ത്തിക്കുവാൻ       തുടങ്ങി .ആദ്യത്തെ  മനുഷ്യൻ  പഴങ്ങൾ  നിറഞ്ഞ  ഒരു  മരം  കണ്ടു പഴങ്ങൾ തിന്നാൻ  പറ്റി. രണ്ടാമത്തെ മനുഷ്യന്റെ ഭാഗത്ത്  ഒന്നും ഉണ്ടായിരുന്നില്ല .
ഒരാഴ്ച  കഴിഞ്ഞു  ആദ്യത്തെ ആള്ക്ക്  വല്ലാത്ത  ഏകാന്തത  തോന്നി  ഒരു ഭാര്യക്ക്  വേണ്ടി   പ്രാര്ത്ഥക്കുവാൻ     തുടങ്ങി .അടുത്ത  ദിവസം  തന്നെ  ഒരു  കപ്പൽ.തകര്ന്നു അതിൽ  ഒരു സ്ത്രീ  മാത്രം  രക്ഷപ്പെട്ടു അവൾ  ആദ്യത്തെ ആൾ ഉള്ള ഭാഗത്തേക്ക്  വന്നു .ഇപ്പോഴും  രണ്ടാമത്തെ  ആളുടെ ഭാഗത്ത്  ഒന്നുമില്ല
ഉടനെ  ആദ്യത്തെ  ആൾ  ഒരു  വീടിനു  വേണ്ടി പ്രാര്ത്തിച്ചു .പിന്നെ  ഭക്ഷണം , തുണികൾ.അടുത്ത  ദിവസം  തന്നെ  ഇന്ദ്രജാലം  പോലെ എല്ലാം എല്ലാം കിട്ടി .പക്ഷെ  രണ്ടാമത്തെ  മനുഷ്യനു  ഇപ്പോഴും ഒന്നുമില്ല
ഒടുവിൽ  ആദ്യത്തെ  മനുഷ്യൻ  ഒരു  കപ്പലിന്  വേണ്ടി   പ്രാര്ത്തിച്ചു   അടുത്ത  ദിവസം  രാവിലെ  അവൻ  ഇരിക്കുന്ന  ഭാഗത്ത്  ഒരു  കപ്പൽ  നില്ക്കുന്നത്  കണ്ടു .ഭാര്യയും  കൂട്ടി അതിൽ കയറി അവിടന്ന്  പോകുവാൻ  തീരമാനിച്ചു .
അവൻ  വിചാരിച്ചു  മറുവശത്ത്‌  ഇരിക്കുന്ന  തന്റ്റെ  സുഹൃത്ത് ദൈവത്തിന്റ്റെ  അനുഗ്രഹത്തിന്  അര്ഹനല്ല എന്തുകൊണ്ടെന്നാൽ ദൈവം അവന്റ്റെ  ഒരു  പ്രാര്ത്ഥനയും   കേട്ടില്ല  കപ്പൽ   പുരപ്പെടാരായപ്പോൾ  അവൻ  ഒരു  അശരീരി  കേട്ട് . “നീ  എന്താ  നിന്റ്റെ  സുഹൃത്തിനെ  ഇവിടെ   വിട്ടിട്ടു  പോകുന്നത് ?
അതിനു  ആദ്യത്തെ   ആൾ  മറുപടി പറഞ്ഞു —ദൈവം  എന്നെ   അനുഗ്രഹിച്ചു . എനിക്ക്  കിട്ടിയ  സാധനങ്ങൾ   എന്റ്റെ  മാത്രമാണ് .ദൈവം  എന്റ്റെ  പ്രാര്ത്ഥന  കേട്ട്  പക്ഷെ  എന്റ്റെ  സുഹൃത്തിന്റ്റെ   പ്രാര്ത്ഥന  കേട്ടില്ല . അത്  കൊണ്ട്   അവൻ  ഒന്നും  അര്ഹിക്കുന്നില്ല .
നീ  തെറ്റ്  ധരിചിരിക്കയാണ് , ആ  ശബ്ദം  അവനെ  ശാസിച്ചു .നിന്റ്റെ  സുഹൃത്തിന്  ഒരു  പ്രാര്ത്ഥനയെ  ഉണ്ടായിരിനുള്ള് . അത്  ഞാൻ  സാധിച്ചു  കൊടുത്ത് .അല്ലെങ്ങിൽ  നിനക്ക്  ഒരു  സാധനവും കിട്ടില്ലായിരുന്നു .
ആദ്യത്തെ  മനുഷ്യൻ  ആ  ശബ്ധത്തിനോട്  ചോദിച്ചു .പറയു –എന്റ്റെ  സുഹൃത്ത്  എനിക്ക്  വേണ്ടി എന്താണ്  പ്രാര്ത്തിച്ചത് ?
അയാള്  നിന്റ്റെ  എല്ലാ  ആഗ്രഹങ്ങളും  സാധിച്ചു കൊടുക്കുവാൻ  വേണ്ടി എന്നോട്  പ്രാര്ത്ഥന  ചെയ്തു  .
ഗുണപാഠം —–
നമുക്ക്  കിട്ടുന്ന  അനുഗ്രഹങ്ങൾ  നമ്മുടെ  പ്രാര്ത്ഥന  കൊണ്ട്  മാത്രമല്ല .മറ്റുള്ളവരുടെയും  കൂട്ട്  പ്രാര്ത്ഥന  കൊണ്ടാണ് . മിത്രങ്ങളെയും  മാനിക്കുക  .സ്നേഹിക്കുന്നവരെ  ഉപേക്ഷിക്കരുതേ .

ശാന്ത  ഹരിഹരൻ .

Shanta Hariharan

http://saibalsanskaar.wordpress.com

Selfless love-നിസ്വാർത്ഥ സ്നേഹം

മൂല്യം —സ്നേഹം
ഉപമൂല്യം —-നിബന്ധനയില്ലാത്ത  സ്നേഹം
എന്റ്റെ  ഭാര്യാ  വിളിച്ചു —-എത്ര  നേരം  ഇങ്ങിനെ  പത്രം  വായിച്ചിരിക്കും  വന്നു  നിങ്ങളുടെ  പുന്നാര  മകളെ  ഊണ്  കഴിപ്പിക്കു .ഞാൻ  പത്രം താഴെ  വെച്ച്  വേഗം  അകത്തേക്ക്  പോയി .ചുരുണ്ട  മുടിയും  വലിയ കണ്ണുകളുമുള്ള  മാലാഖയെപോലെ   സുന്ദരിയായ  എന്റ്റെ  പുന്നാര  മോൾ  പേടിച്ചിരിക്കുകയായിരുന്നു . അവളുടെ  കണ്ണുകൾ

നിറഞ്ഞു  ഒഴുകുകയായിരുന്നു .അവളുടെ  മുൻപിൽ  ഒരു കിണ്ണം  നിറയ തയിര് സാതം  ഉണ്ടായിരുന്നു .
എന്റ്റെ മോൾ  സിന്ധു  ബുദ്ധിയുള്ള  സ്നേഹം  നിറഞ്ഞ  8 വയസ്സ്  പ്രായമുള്ള  കുട്ടിയായിരുന്നു . അവൾക്കു  തയിര്  സാതം  തീരെ  ഇഷ്ട്ടമായിരുന്നില്ല എന്റ്റെ  ഭാര്യയും  അമ്മയും പഴയ  സംപ്രധായക്കരായിരുന്നു . അവരുടെ വിചാരം തയിര് ചോറ്  ശരീരത്തിന്  തണുപ്പ്  തരുന്ന നല്ല ഭക്ഷണമാണ് .
ഞാൻ  മോളുടെ അടുത്തു  കിണ്ണം  കൊണ്ടുപോയി പറഞ്ഞു —മോളെ ഈ  തയിര് സാതം  അച്ഛന്  വേണ്ടി കുറച്ചു കഴിക്കു  അല്ലെങ്ങിൽ  അമ്മ   എന്നോട്  ഒച്ചയെടുക്കും .എന്റ്റെ ഭാര്യാ  പുറകിൽ
നിന്ന്  ഒച്ചയെടുക്കുന്നത്  കേള്ക്കാമായിരുന്നു സിന്ധു  കുറച്ചു  ശാന്തമായി .പുറം കൈ കൊണ്ട് കണ്ണുനീര  തുടച്ചു .
അവൾ  പറഞ്ഞു —-ശരി അച്ഛാ  കുറച്ചല്ല  ഈ കിണ്ണത്തിൽ  ഉള്ള  എല്ലാ ചോറും  കഴിക്കാം അങ്ങിനെ  കഴിച്ചാൽ  ഞാൻ  എന്ത്  ചോദിച്ചാലും  വാങ്ങി തരുമോ ?
തീര്ച്ചയായും .
ഉറപ്പു ?
അതെ  ഉറപ്പു .ഞാൻ മോളുടെ മൃദുലമായ കൈ പിടിച്ചു ഉറപ്പു നല്കി . അമ്മയോടും ഇത് പോലെ ഉറപ്പു തരാൻ പറയണം എന്ന് മോൾ ആവശ്യപ്പെട്ടു . എന്റ്റെ ഭാര്യയും മോളുടെ കൈ പിടിച്ചു ഉറപ്പ് നല്കി .
ഞാൻ  മോളോട്  കുറച്ചു ആകംക്ഷയോടു  പറഞ്ഞു –മോളെ  കംപുട്ടരോ  മറ്റു വിലപ്പിടിച്ച  സാധനങ്ങളോ ചോദിക്കരുത് .അച്ഛന്റ്റെ  അടുക്കൽ   അത്ര   പണമില്ല . .
ഇല്ല അച്ഛാ എനിക്ക് വിലപ്പിടിച്ച ഒരു സാധനവും വേണ്ട . വളരെ  കഷ്ട്ടപ്പെട്ടു മുഴുവൻ ചോറും കഴിച്ചു എനിക്ക് ഭാര്യയോടും അമ്മയോടും മോളെ  നിര്ബന്ധിച്ചു   ഇങ്ങിനെ ഇഷ്ട്ടമില്ലത്ത  ഭക്ഷണം  കഴിപ്പിക്കുന്നതിനു ദേഷ്യം തോന്നി  ഈ പ്രശ്നം തീര്ന്നതോടെ മോൾ വളരെ പ്രതീക്ഷയോടെ വിരിഞ്ഞ കണ്ണുകളുമായി എന്റ്റെ  അടുക്കൽ   വന്നു എല്ലാവരും അവളെ തന്നെ നോക്കിയിരുന്നു
അച്ഛാ  ഈ ഞാറാഴ്ച  എനിക്ക്  തല മൊട്ട യടിക്കണം .അതായിരുന്നു  അവളുടെ ആവശ്യം ,
അക്രമം  ഒരു  പെണ്‍കുട്ടി തല മൊട്ടയടിക്കയോ  സാധ്യമല്ല .എന്റ്റെ ഭാര്യ നിലവളിച്ചു നമ്മുടെ കുടുമ്പത്തിൽ  ഇത്  നടക്കില്ല . ഇവൾ

bald

കുറെ ടീ വീ  സീരിയലുകൾ  കാണുന്നുണ്ട് ഈ സീരിയല്കൾ  ആണ് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്നത് .
മോളെ  സിന്ധു വേറെ  എന്തെങ്ങിലും ചോദിക്ക് നിന്നെ  മൊട്ട യടിച്ചു കാണാൻ ഞങ്ങള്ക്ക് വളരെ സങ്കടമാണ്
ഇല്ല അച്ഛാ  എനിക്ക് വേറെ ഒന്നും വേണ്ട ——–മോൾ പറഞ്ഞു
മോളെ    എന്ത് കൊണ്ട് ഞങ്ങളുടെ മനസ്ഥിതി മനസ്സിലാക്കാത്തത് ഞാൻ അവളോട്‌ കെഞ്ചി ചോദിച്ചു .
അച്ഛാ -അച്ഛന്കണ്ടില്ലേ ഞാൻ  എത്ര  വിഷമിച്ചാണ് ഈ തയിര് സാതം കഴിച്ചത് അവളുടെ   കണ്ണുകൾ
നിറഞ്ഞു ഞാൻ എന്ത് ചോദിച്ചാലും തരാം എന്ന് പറഞ്ഞതല്ലേ എന്നിട്ട് ഇപ്പോൾ വാക്ക് മാറുന്നു അച്ഛനല്ലേ രാജാ ഹിരിശ്ച്ചന്ദ്രന്റ്റെ കഥ പറഞ്ഞു തന്നത് .അതിൽ എന്ത്  വില  കൊടുത്തും നാം കൊടുത്ത വാക്ക്  പാലിക്കണം എന്ന് പറഞ്ഞിട്ടില്ലേ ?—എന്ന് മോൾ പറഞ്ഞു .
എനിക്ക്  നല്ല ഒരു തിരിച്ചടി .ഞാൻ  സമ്മതിച്ചു  നിങ്ങള്ക്ക്  എന്താ ഭ്രാന്താണോ ?എന്റ്റെ ഭാര്യയും അമ്മയും ഒരിമിച്ചു ചോദിച്ചു  നമ്മൾ കൊടുത്ത  വാക്ക്  പാലിക്കണം അല്ലെങ്ങിൽ അവളും  വാക്ക് പാലിക്കില്ല എന്ന് ഞാൻ പറഞ്ഞു
സിന്ധു  നിന്റ്റെ ആഗ്രഹം നടക്കും

അവൾ തല മൊട്ട അടിച്ചു ഉരുണ്ട  മുഖവും വലിയ കണ്ണുകളുമായി കാണാൻ പണ്ടത്തെക്കാളും  ഭംഗി തോന്നി .
തിങ്കളാഴ്ച രാവിലെ ഞാൻ മോളെ സ്കൂളിൽ കൊണ്ടാക്കി  തല മൊട്ട യടിച്ചു അവൾ ക്ലാസ്സിലേക്ക് പോകുന്നത് കാണേണ്ട ഒരു കാഴ്ചയായിരുന്നു ,അവൾ കൈ കാണിച്ചു  ക്ലാസ്സിലേക്ക് പോയി .
ഞാനും കൈ ആട്ടി വിട പറഞ്ഞു തിരിച്ചു നടന്നു അപ്പോൾ ഒരു കുട്ടി കാറിൽ നിന്ന് ഇറങ്ങി –സിന്ധുജ എനിക്ക് വേണ്ടി നിലക്ക് എന്ന് ഉറക്കെ വിളിച്ചു ഞാൻ തിരിഞ്ഞു നോക്കി .മുടിയില്ലാത്ത ആ കുട്ടിയുടെ തല കണ്ടു പെട്ടെന്ന് എനിക്ക് തോന്നി അപ്പോൾ ഇതായിരിക്കും മോളുടെ മനസ്സിനുള്ളിൽ  .
സർ —നിങ്ങളുടെ മകള സിന്ധുജ വളരെ അല്ഭുദമായ കുട്ടിയാണ് ഒരു സ്ത്രീ സ്വന്തം പരിചയപ്പെടുത്താതെ കാറിൽ നിന്ന് ഇറങ്ങി കൊണ്ട്  പറഞ്ഞു നിങ്ങളുടെ മകളുടെ കൂടെ നടക്കുന്നത് എന്റ്റെ മകൻ ഹരിശ് ആണ് അവൻ രക്ത അര്ബുദം കൊണ്ട് പീടിക്കപെട്ടവനാണ് അത് കാരണം ഒരു മാസം സ്കൂളിൽ വന്നില്ല കിമോതെരപി ചെയ്തത് കാരണം അവന്റ്റെ മുടി മുഴുവൻ പോയി കുട്ടികൾ അവനെ പരിഹസിക്കും എന്ന് വിചാരിച്ചു അവൻ സ്കൂളിൽ വരാൻ പേടിച്ചു കഴിഞ്ഞ ആഴ്ച  സിന്ധുജ അവനെ കാണുവാൻ വന്നിരുന്നു കുട്ടികൾ പരിഹസിക്കുന്ന വിഷയം അവൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു പക്ഷെ അവളുടെ സുന്ദരമായ മുടി ത്യജിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .
സർ -നിങ്ങളും നിങ്ങളുടെ ഭാര്യയും ഇത്ര നോഹരമായ ഒരുകുട്ടിയെ കിട്ടാൻ അനുഗ്രഹിക്കപെട്ടവരാന് .
ഞാൻ കോരിത്തരിച്ചു പോയി .എന്റ്റെ കൊച്ചു മാലാഖ  നിസ്വാര്ത്തമായി  ജീവിക്കുവാൻ  പഠിപ്പിച്ചിരിക്കുന്നു .
ഗുണപാഠം –സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ സ്നേഹിക്കന്നവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നവർ ശ്രേഷ്ട്ടന്മാരാന് .

ശാന്ത  ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

Why read the Bhagavad Geetha-എന്തിനു ഭഗവത് ഗീത വായിക്കണം

മൂല്യം —–സത്യം
ഉപമൂല്യം ——പരിവര്ത്തനം

Image result for why read bhagvad gita images
ഒരു  കർഷകൻ   തന്റ്റെ    പേര കുട്ടിയുടെ    കൂടെ   ഒരു   മലമുകളിലെ   ഒരു   കൃഷി  പുരയിൽ    താമസിച്ചിരുന്നു .  എല്ലാ   ദിവസവും   രാവിലെ   ഈ  കർഷകൻ   അടുക്കള   മേശക്കരുകിൽ   ഇരുന്നു   ഭഗവത്    ഗീത    വായിക്കുമായിരുന്നു . കൊച്ചുമോനും   മുത്തശ്ശനെ   പോലെ   തന്നെയാകണം   എന്ന്   ആലോചിച്ചു   അദ്ദേഹത്തെ   എല്ലാ   വിധത്തിലും   അനുകരിക്കാൻ    ശ്രമിച്ചു
ഒരു  ദിവസം   കൊച്ചുമോൻ  പറഞ്ഞു —–മുത്തശ്ശാ   ഞാൻ   നിങ്ങൾ   വായിക്കുന്നത്   പോലെ   ഭഗവത്    ഗീത   വായിക്കുവാൻ    ശ്രമിച്ചു . പക്ഷെ   എനിക്ക്   ഒന്നും    മനസ്സിലാവുന്നില്ല .  അഥവാ    വല്ലതും   മനസ്സിലായാൽ   തന്നെ       പുസ്ത്തകം   അടച്ചു  വെച്ചാൽഎല്ലാം  മറന്നു  പോകുന്നു .ഭഗവത്   ഗീത  വായിക്കുന്നത്   കൊണ്ട്   എന്ത്  ഗുണമാണ്   കിട്ടാൻ   പോകുന്നത് ?
മുത്തശ്ശൻ  ഒന്നും   മിണ്ടാതെ   കുറെ   കരിയെടുത്തു   അടുപത്തിട്ടു .  ആ    കരികൊട്ട   മോന്റെ     കൈയിൽ   കൊടുത്ത്   അടുത്തുള്ള   നദിയിൽ   നിന്ന്    അത്   നിറയ   വെള്ളം    കൊണ്ട്     വരാൻ     പറഞ്ഞു .  കുട്ടി   വെള്ളം   കൊണ്ട്  വന്നു   പക്ഷെ   വീട്ടിൽ  വരുമ്പോഴേക്കും    വെള്ളം  മുഴുവൻ  ചോര്ന്നു    പോയി .  മുത്തശ്ശൻ   ചിരിച്ചു  കൊണ്ട്  പറഞ്ഞു   അടുത്ത   പ്രാവശ്യം   കുറച്ചു         കുടി  വേഗം   നടന്നു   വരണം    ഈ   പ്രാവശ്യം   കുട്ടി  കുറച്ചു   കുടി   വേഗം  നടന്നു   വന്നു .എന്നാലും   കൊട്ട  കാലിയായിരുന്നു .
കുട്ടി     മുത്ത്ശ്ശനോട്      പറഞ്ഞു —–ഈ   കൊട്ടയിൽ   വെള്ളം   കൊണ്ട്    വരാൻ   സാധ്യമല്ല . അകത്തു    ചെന്ന്   ഒരു  ബക്കറ്റ്   എടുക്കാൻ  നോക്കി   എനിക്ക്   ബക്കറ്റിൽ  വെള്ളം   വേണ്ട ഈ   കൊട്ടയിൽ   തന്നെ  വേണം   എന്ന്    മുത്തശ്ശൻ  പറഞ്ഞു     കുട്ടി     വെള്ളം   കൊണ്ട്   വരുന്നത്   കാണാൻ   പുറത്തു   വന്നു   നിന്ന് .


കുട്ടി   പിന്നെയും    വെള്ളം     കൊണ്ട്       വരാൻ  പോയി    അവന്നു   അറിയാം   എത്ര   വേഗം  വന്നാലും  പ്രയോജനം   ഉണ്ടാവില്ല   എന്ന് .   തിരിച്ചു       വന്നപ്പോൾ    കൊട്ട  കാലിയായിരുന്നു .അവൻ   ശ്വാസം   വിടാതെ   മുത്ത്ശ്ശനോട്   പറഞ്ഞു —-നോക്ക്   ഇത്  നിഷ്പ്രയോജനമാണ് .  മുത്തശ്ശാൻ    പറഞ്ഞു ————മോനെ    കൊട്ട    ഒന്ന്      നോക്ക്   കുട്ടി    കോട്ട  നോക്കി   പഴയ  കരിപ്പിടിച്ച  കൊട്ട  ഇപ്പോൾ   നിന്ന്   നല്ല  വൃത്തിയുള്ള  കൊട്ടയായി   മാറിയിരുന്നു .
മോനെ    ഇത്  തന്നെയാണ്     ഭഗവദ്   ഗീത  വായിച്ചാലും   സംഭവിക്കുന്നത്‌   നിനക്ക്   ഒന്നും   മനസ്സിലായില്ലെങ്ങിലും  നിന്റ്റെ  അകത്തും   പുറത്തും  മാറ്റം    വരും  അതാണ്‌   ഭഗവാൻ   കൃഷ്ണൻ  നമ്മുടെ     ജീവിതത്തിൽ  ചെയ്യുന്ന     വലിയ  കൃത്ത്യം
ഗുണപാഠം —-ഭഗവത്   ഗീത   ലോകമാകെ  അന്ഗീകരിക്കപ്പെടുന്ന പല    മഹതത്ത്വങ്ങൾ   അടങ്ങിയ   ഒരു  ഗ്രന്ഥമാണ് ,അത്   നമ്മളെ  ഈ   സമാജത്തിൽ  ജീവിച്ചു   കൊണ്ട്  ആത്മീയ  ജീവിതം   നയിക്കാൻ  പഠിപ്പിക്കുന്നു

ശാന്ത  ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

Always be helpful What goes around comes around- എപ്പോഴും സഹായിക്കുക അത് ചുറ്റി കറങ്ങി തിരിച്ചു നമക്ക് തന്നെ കിട്ടും

മൂല്യം ——ശരിയായ   നയം
ഉപമൂല്യം ——ആവശ്യക്കാരെ    സഹായിക്കുക

Image result for old lady stranded in the road images
ഒരു   ശരത്ക്കാല   വൈകുന്നേരം  ഒരാൾ   തന്റ്റെ  പഴയ     പോന്ടക്  വണ്ടിയിൽ  വരുകയായിരുന്നു .  വഴിയിൽ    ഒരു   വയസ്സായ    സ്ത്രീ   തന്റ്റെ   മേര്സിടിസ്   വണ്ടിയുമായി   നില്ക്കുന്നത്  കണ്ടു .  കണ്ടപ്പോൾ   തന്നെ    മനസ്സിലായി   അവര്ക്ക്    സഹായം   വേണമെന്ന് .  തന്റ്റെ   വണ്ടി   നിറുത്തി   വന്ന  ആൾ  അവരുടെ   അടുക്കലേക്കു  പോയി .
അദ്ദേഹം   ഒന്ന്   പുഞ്ചിരിച്ചു .  പക്ഷെ   ആ  സ്ത്രീ  വളരെ   പരിഭ്രമിച്ചിരുന്നു .  ഒരു   മണിക്കൂറായി   അവർ    അവിടെ   നില്ക്കുന്നു  ആരും      അവരെ       സഹായിക്കാൻ    ന്നില്ല
അദ്ദേഹം   പുഞ്ചിരിച്ചു . പക്ഷെ  ആ  സ്ത്രീ   വളരെ   പരിഭ്രമിച്ചിരുന്നു .ഒരു  മണിക്കുറോളം  അവർ   അവിടെ   നില്ക്കുകയായിരുന്നു .  ആരും   അവരെ   സഹായിക്കാൻ   വനില്ല .  ഈ    മനുഷ്യനെ   കണ്ടാൽ  പാവപ്പെട്ടവനും    വിശന്നു   വലഞ്ഞവനു  പോലെ  തോന്നുന്നു .  ഇയാൾ  തന്നെ   സഹായിക്കുമോ  ഇല്ല   ഉപദ്രവിക്കുമോ ? കണ്ടാൽ  അത്ര  നല്ല  മനുഷ്യനെപോലെ   തോന്നുന്നില്ല .ഇങ്ങിനെ   അവർ  ആലോചിച്ചിരിക്കുമ്പോൾ   ആ  മനുഷ്യൻ   അവരുടെ   അടുക്കൽ  വന്നു
അവർ  ആ   തണുപ്പത്ത്   പേടിച്ചു    വിറച്ചു   നില്ക്കുന്നുണ്ടായിരുന്നു  പേടി   കാരണമാണ്    അവർ  കൂടുതൽ   വിറച്ചു  ഇരുന്നത് .  അയാൾ    അവരുടെ   അടുത്തു  വന്നു    പറഞ്ഞു   “ഞാൻ  നിങ്ങളെ  സഹായിക്കാൻ. വന്നതാണ്‌ . നിങ്ങൾ  എന്ത്  കൊണ്ട്  കരിന്റ്റെ  അകത്തു  ഇരുന്നു  കൂടാ ?  അവിടെ  ചൂടായിരിക്കും . എന്റെ  പേര്  ബ്രയാൻ  അന്ടെരസണ്‍.
ആ  സ്ത്രീയുടെ. പ്രശ്നം  കാര്  ടയറിന്റെ  കാറ്റ്  പോയതാണ് .ബ്രയാൻ  കാറിന്റെ. അടിയിൽ  പോയി  ജാക്കി  വെച്ച്. ടയർ. മാറ്റി . പക്ഷെ  അയാളുടെ  കൈ  ചതഞ്ഞു   ഉടുപ്പും  ചെളിയി .
ബ്രയാൻ   ടയറിന്റെ  നട്ടുകൾ. മുറുക്കുന്ന   സമയത്ത്   ആ  സ്ത്രീ  കാറിന്റെ. ചില്ല്   താഴ്ത്തി  സംസാരിക്കാൻ  തുടങ്ങി . അവർ  സാൻ  ലുയിസിൽ നിന്ന്  വരുകയാണ്  എന്ന്  പറഞ്ഞു .സഹായിച്ചതിന്   നന്ദി  പറയുവാൻ  പോലും  അവര്ക്ക്  പറ്റിയില്ല . ബ്രയാൻ  കാറിന്റെ  ട്രുന്ക്  അടച്ചു . എന്ത്  പണം  തരണം  എന്ന്. ആ സ്ത്രീ. ചോദിച്ചു . അവർ  എത്ര  വേണമെങ്കിലും  കൊടുക്കുവാൻ  തൈയാരായിരുന്നു  .ബ്രയാൻ  സഹായിചില്ലെങ്ങിൽ  എന്ത്  വേണമെങ്കിലും  സംഭവിക്കുമായിരുന്നു
ബ്രയാൻ  പ്രതിബലം  നോക്കിയല്ല  അവര്ക്ക്  ഉപകാരം  ചെയ്തത് . ഇത്. അയാളുടെ  ജോലിയല്ല . വെറും  ഒരു. സഹായമായിരുന്നു . പലരും  ഇത്. പോലെ  അയാളെയും  സഹായിക്കുന്നുണ്ട് . പരസ്പര  സഹായത്തിലാണ്  അയാൾ  ജീവിക്കുന്നത് . വേറെ. വിതത്തിൽ  ചിന്തിക്കുവാൻ  പോലും  അയാള്ക്ക്  സാധിക്കില്ല . അയാൾ   പറഞ്ഞു —-എനിക്ക്   ശരിക്കും   എന്തെങ്ങിലും   തരണം   എന്ന്  തോന്നിയാൽ    അടുത്ത     പ്രാവശ്യം   ഇതേപോലെ   ആര്ക്കെങ്ങിലും  സഹായം   വേണമെങ്ങിൽ  ചെയ്തു   കൊടുക്കണം     ആ   സമയത്ത്   എന്നെ  ഓർത്താൽ    മതി
അവർ   കാറിൽ  കയറി   പോകും  വരെ   അയാൾ   കാത്തിരുന്നു . നല്ല  തണുപ്പും   നിരാശാജനകമായ  ദിവസം   ആയിരുന്നെങ്ങിലും    ബ്രയാൻ   നല്ല    ഉത്സാഹത്തോടെ   വീട്ടിലേക്കു   മടങ്ങി .
ഏതാനും  മയിലുകൾ  യാത്രക്ക്   ശേഷം   ആ  സ്ത്രീ    ഒരു   ചായ    കട      കണ്ടു     അകത്തു   കയറി    എന്തെങ്ങിലും    കഴിച്ചിട്ട്       പോകാം  എന്ന്     അവർ    കരുതി . അത്  വളരെ  മങ്ങിയ  പഴയ. കടയായിരുന്നു . ഉമ്മറത്ത്  രണ്ടു. ഗ്യാസ്  ലൈറ്റുകൾ  കത്തുന്നുണ്ടായിരുന്നു .അവര്ക്ക്  പുതുമയായ  ഒരു. കാഴ്ചയായിരുന്നു . അകത്തു  ചെന്നപ്പോൾ  ഒരു. വൈട്രെസ്സ്  വൃത്തിയുള്ള ഒരു. തുവാല  അവര്ക്ക്  തല  തുവർത്തൻ  കൊടുത്ത്  ഒന്ന്. പുഞ്ചിരിച്ചു . അവർ 8 മാസം  ഗര്ഭിണി  ആയിരുന്നു പക്ഷെ  അവരുടെ  മുഖത്തു   ക്ഷീണമോ  വേദനയോ  ഉണ്ടായിരുന്നില്ല .ഒന്നുമില്ലാത്ത  ഒരാള്ക്കു   എങ്ങിനെ  ഇത്ര  സന്തോഷമായി  ജീവിക്കുവാൻ പറ്റുന്നത് ? ഈ  സമയത്ത്  അവർ  ബ്രയനെ  ക്കുറിച്ചും  ഓർത്ത്‌
ഭക്ഷണം   കഴിച്ച  ശേഷം  അവർ  100 ഡോളർ  നോട്ട്  കൊടുത്ത് . വൈട്രെസ്സ്  ബാക്കി  ചില്ലറ  കൊണ്ട്  വരാനായി  അകത്തേക്ക്  പോയി .തിരിച്ചു  വന്നു  നോക്കുമ്പോൾ   ആ  വയസ്സായ  സ്ത്രീ  പോയിരുന്നു അവർ  ഉപയോഗിച്ച  തുവാലയിൽ  എന്തോ  എഴിതിയിരുന്നു . അത്  വായിച്ചപ്പോൾ  വൈട്രെസ്സിന്റെ  കണ്ണുകൾ. നിറഞ്ഞു  അതിൽ  എഴിതിയിരുന്നു —–നീ   എനിക്ക്   ഒന്നും   തരാനില്ല  ഇതുപോലെ  ഒരാൾ   എന്നെ  സഹായിച്ചു. ഞ്ഞാൻ  നിന്നെ. സഹായിക്കുന്നു  നിനക്ക്    തിരിച്ചു     എന്തെങ്ങിലും  ചെയ്യണം  എന്ന്  തോന്നിയാൽ   സ്നേഹത്തിന്റെ  ഈ  ചങ്ങല.  മുറിയാതെ   നോക്കുക   തുവാലിന്റെ     അടിയിൽ  പിന്നെയും നാലു  100 ന്റെ  നോട്ടുകൾ  ഉണ്ടായിരുന്നു .
ദിവസം  മുഴുവനും  ഉള്ള  കഠിന  അധ്വാനത്തിന്  ശേഷം  ആ  വൈട്രെസ്സ്  വളരെ  ക്ഷീണിച്ചു  വീട്ടിലേക്കു  മടങ്ങി . രാത്രി  കിടക്കുമ്പോൾ   അവർ  ആ.  സ്ത്രീയെ  തന്നെ  ഓർത്ത്‌  തനിക്കു  പണത്തിനു  അത്യാവശ്യമുണ്ട്‌  എന്ന്  അവർ  എങ്ങിനെ  മനസ്സിലാക്കി ? അതുവും  അടുത്ത  മാസം  വരാൻ  പോകുന്ന  കുഞ്ഞുനു   വേണ്ടി .അടുത്തു  കിടക്കുന്ന  ഭരത്താവ്   ചിലവിനെ  കുറിചു  വളരെ  ചിന്തിതനാണ്   എന്ന്  അവര്ക്കരിയം അവർ  പറഞ്ഞു ——ബ്രയാൻ   അന്ടെര്സണ്‍  ഞാൻ   നിങ്ങളെ  വളരെ സ്നേഹിക്കുന്നു .
ഗുണപാഠം ——-
ഒരു   പ്രതിബലനും    കാംക്ഷിക്കാതെ   മറ്റുള്ളവരെ   സഹായിക്കുക .പലപ്പോഴും   നാം  ചെയ്യുന്ന  സഹായം.  നമുക്ക്   തിരിച്ചു  കിട്ടും ഒരാള്ക്കു   ചെയ്യുന്ന   സഹായം  നമുക്ക്   പാരിതോഷികമാണ് . ഒരു  പഴഞ്ചൊല്  ഉണ്ട് —–നമ്മുടെ  അടുത്തു     നിന്ന്   പോകുന്നത്   ചുറ്റി.  കറങ്ങി  നമ്മുടെ   അടുത്തു   തന്നെ തിരിച്ചു  വരും

Shanta Hariharan

http://saibalsanskaar.wordpress.com

ശാന്ത  ഹരിഹരൻ

Practice Humility-വിനയ ഭാവം പരിശീലിക്കുക

മൂല്യം —–ശരിയായ   പെരുമാറ്റം
ഉപമൂല്യം —–വിനയം

Image result for soldiers images clip art
കുറെ   വര്ഷങ്ങള്ക്ക്   മുൻപ്  ഒരു   യാത്രി   കുതിരപ്പുറത്തു   സവാരി   ചെയ്തു   കൊണ്ടിരിക്കുമ്പോൾ   ഒരു  സ്ഥലത്ത്   കുറച്ചു   സൈനികർ   ഒരു   വലിയ    മരത്തടി   നീക്കം   ചെയ്യുവാൻ    ശ്രമിച്ചു  കൊണ്ടിരിക്കുന്നത്   കണ്ടു . അവരുടെ   മേലധികാരി    ഒരു  ഭാഗത്ത്    നീങ്ങി  നിന്ന്   കണ്ടുകൊണ്ടിരിക്കുകയായിരുന്നു . എന്ത്   കൊണ്ട്    അങ്ങ്   അവരെ   സഹായിക്കത്തത്   എന്ന്    മാറി    നില്ക്കുന്ന   അധികാരിയോടു     വന്ന     യാത്രി     ചോദിച്ചു   അധികാരി   ഉടൻ   മറുപടി   പറഞ്ഞു —-“ഞാൻ   അവരുടെ   മേലകരിയാണ്‌ .ഞാൻ   കേവലം   ഉത്തരവിടും ”  ഇത്     കേട്ട     ഉടൻ    വന്ന    യാത്രി   കുതിരപ്പുറത്തു       നിന്ന്    ഇറങ്ങി  മരത്തടി    മാറ്റി   കൊണ്ടിരിക്കുന്ന   സൈനികരെ   സഹായിച്ചു അദ്ദേഹം   സഹായിച്ചതോടെ   സൈനികർ  തടി   അവിടന്ന്  എളുപ്പം   മാറ്റി .
യാത്രി  ഒന്നും  മിണ്ടാതെ   കുതിരപ്പുറത്തു   കയറി    പോകും    വഴിക്ക്   അധികാരിയോടു      പറഞ്ഞു —-“അടുത്ത     പ്രാവശ്യം    നിങ്ങളുടെ   ആളുകള്ക്ക്    എന്തെങ്ങിലും  സഹായം    വേണമെങ്ങിൽ   സേനാപതിയോടു        പറയുക . ആ   മനുഷ്യൻ   പോയശേഷം   അവര്ക്ക്   വിശ്വസിക്കാൻ    പോലും     പറ്റിയില്ല      വന്ന   ആൾ    ജോർജ്    വാഷിങ്ങ്ടൻ    ആയിരുന്നു    എന്ന് .
ഗുണപാഠം  ——-
സന്ദേശം    വളരെ   വ്യക്തമാണ്‌ .  വിജയവും    എളിമയും   ഒരിമിച്ചു   ചേർന്ന്    പോകും .  സ്വന്തം    വലിമയെ   പറഞ്ഞു   കേള്പ്പിക്കുന്നത്   വിജയ   സൂച്ചകമല്ല  എളിമയും    വിനയവും    മഹ്ത്വത്തിന്റ്റെ   ചിന്ഹമാണ് .

Shanta Hariharan

http://saibalsanskaar.wordpress.com

The sage and the station master -ഒരു യോഗിയും സ്റ്റേഷൻ മാസ്റ്ററും

Image result for rishi muni images

 
മൂല്യം —–സത്യം
ഉപമൂല്യം —-സത്യ  സന്ധത ,   മാറ്റം
ഹിമാലയത്തിൽ   നിന്ന്   ഒരു    മഹാനായ   യോഗി   ശിഷ്യന്മാരോട്   കൂടി   ഒരു   പട്ടണത്തിലേക്ക്   വന്നു    അവിടത്തെ   റയിൽവേ   സ്റ്റേഷൻ   മാസ്റ്റർ   യോഗിയുടെ  തേജ്ജസ്സു   ക ണ്ടു   അദ്ധേഹത്തിന്റെ   അനുഗ്രഹം   വാങ്ങി .  എന്തെങ്ങിലും   ഒരു   ഉപദേശം   തരണം   എന്നും    അത്   കാര്യമായി   അനുകരിക്കാം   എന്നും    പറഞ്ഞു .
ഒരു    ശിഷ്യൻ    പറഞ്ഞു —“-ഈ   ലൌകിക   ആളുകൾ   ഒരിക്കലും   അങ്ങയുടെ   ഉപദേശ   പ്രകാരം   നടക്കില്ല .  അത്   കൊണ്ട്   അങ്ങ്    ദയവായി    ഉപദേശിക്കരുത് “.
യോഗിക്ക്    അറിയാമായിരുന്നു   സ്റ്റേഷൻ   മാസ്റ്ററും   അവരുടെ   സഹപ്രവര്ത്തകരും Uവളരെ   അഴിമതിക്കാരാണ്   എന്ന് . അത്   കൊണ്ട്   സ്റ്റേഷൻ   മാസ്റ്ററെ   കാര്യമായി   ഉപദേശിക്കാൻ   തന്നെ   തീര്മ്മാനിച്ചു . ഒരു  ഭാഗത്ത്    വിളിച്ചു  പറഞ്ഞു —–ഇനിമേലാൽ   കള്ളം    പറയരുതേ    എന്ന്     പറഞ്ഞു  അവിടന്ന്   പോയി
സ്റ്റേഷൻ    മാസ്റ്റർ   യോഗിയുടെ   ഉപദേശപ്രകാരം   ജീവിക്കുവാൻ    തീര്ച്ചയാക്കി    പിറ്റേ   ദിവസം    തന്നെ    കുറ്റാന്വേഷണ    അധികാരി     വന്നു അവിടെ    നടക്കുന്ന    അഴിമതികളെ   ക്കുറിച്ച്    അന്വേഷിച്ചു
താനും  തന്റ്റെ    വകുപ്പിൽ  പെട്ട   ജോലിക്കാരും    കൈക്കൂലി    വാങ്ങിയിരുന്നു     എന്ന്   സമ്മതിച്ചു  പക്ഷെ   ഇപ്പോൾ   വാങ്ങുന്നില്ല    എന്നും  പറഞ്ഞു   അവിടെ    ജോലി   ചെയ്യുന്ന   എല്ലാവര്ക്കും   സ്റ്റേഷൻ   മാസ്റ്റർ   ഓടു    ഭയങ്കര   ദേഷ്യം  തോന്നി .  അവർ    പറഞ്ഞു   ” സ്റ്റേഷൻ    മാസ്റ്റർ  ആണ്   കൈക്കൂലി   വാങ്ങിയിരുന്നത്   എന്നും   അദ്ദേഹത്തിന്റ്റെ   നിർദേശപ്രകാരമാണ്   കാര്യങ്ങൾ നടന്നിരുന്നത്   എന്നും  പറഞ്ഞു .  കുറ്റം    സമ്മതിച്ച   സ്റ്റേഷൻ   മാസ്റ്ററെ    ജോലിയിൽ നിന്ന്  നീക്കം    ചെയ്തു  ജയിലിൽ  ഇട്ടു .കേസ്സ്  കുറേക്കാലം   കോടതിയിൽ  കിടന്നു  ഒരു   ദിവസം  കേസ്സ്   വാതിക്കുവനായി   ഒരു  വക്കീലിനെ  നിയമിചു  കൊള്ളാൻ   കോടതിപറഞ്ഞു .തനിക്കു    കേസ്സ്     വാതിക്കുവാൻ  ആരുടേയും   സഹായം     വേണ്ട    എല്ലാ   കാര്യങ്ങളും     സ്വയം  ബോധിപ്പിച്ചു  കൊള്ളാം   എന്ന്   ജജ്ടിനോട്      സ്റ്റേഷൻ    മാസ്റ്റർ  പറഞ്ഞു   അദ്ദേഹം    ഒരു   യോഗിയുടെ    ഉപദേശപ്രകാരമാണ്   നടക്കുന്നത്   എന്നും   പറഞ്ഞു   ജഡ്ജ്   സ്റ്റേഷൻ  മാസ്റ്റെരെ   മുറിയിലേക്ക്   കൊണ്ട്   പോയി  ആ     യോഗിയെ  ക്കുറിച്ച്    അന്വേഷിച്ചു   ആ   യോഗി   ജഡ്ജിന്റ്റെയും  ഗുരുവാണ്   എന്ന്. മനസ്സിലായി . സ്റ്റേഷൻ  മാസ്റ്ററെ  വെറുതെ. വിട്ടു.
ഒരു  മാസത്തിനു. ശേഷം   സ്റ്റേഷൻ. മാസ്റ്റെർക്ക്   റെയിൽവേ  അധികാരികളിൽ  നിന്ന്. ഒരു. സന്ദേശം. കിട്ടി .അദ്ദേഹം  അതിശയിച്ചു.    അച്ഛന്റ്റെ  നിലം റെയിൽവേ  ആവശ്യത്തിനു  എടുത്തതിനു  പകരമായി  അദേഹത്തിന്   10 ലക്ഷം  രൂപ  നല്കുന്നു  എന്നായിരുന്നു  സന്ദേശം .സ്റ്റേഷൻ  മാസ്റ്റർ. ആ പണം  മുഴുവൻ  കുടുമ്പത്തിനു. നല്കി. അവരോടു  വിട  പറഞ്ഞു  സ്ഥലം വിട്ടു.
കേവലം   ഒരു    മാസം സത്യസന്ധനായി   ജീവിച്ചതിന്    ഇത്ര   വലിയ    തുക       സമ്മാനമായി   കിട്ടിയാൽ   ജീവിതക്കാലം    മുഴുവൻ   സത്യസന്ധനായിരുന്നാൽ   എന്തായിരിക്കും    അതി  ന്റ്റെ    ഗുണം   അദ്ദേഹം   ഹിമാലയത്തിൽ  പോയി    ജീവിത ക്കാലം     മുഴുവൻ    യോഗിയുടെ    കൂടെ      നില്ക്കാൻ    നിശ്ചയിച്ചു
ഗുണപാഠം ——
സത്യസന്ധധ   വളരെ     ഉത്തമമായ    നയമാണ് മഹാന്മാരുടെയും    യോഗിമാരുടെയും    ഉപദേശപ്രകാരം     ജീവിക്കുക ആണെങ്ങിൽ  നമ്മിൽ    വലിയ     മാറ്റമുണ്ടാകാൻ   സാധ്യധയുണ്ട് .

Shanta Hariharan

http://saibalsanskaar.wordpress.com

Why do we shout when angry ദേഷ്യം വരുമ്പോൾ നാം എന്തിന്നു ഒച്ച വെക്കുന്നു

മൂല്യം —–സമാധാനം
ഉപമൂലയം ——ശാന്തി മൌനം

shout
ഒരു സന്യാസി ശിഷ്യന്മാരോട് കൂടി പുണ്യ ഗംഗ നദിയിൽ നീരാടാൻ പോയി . നദി തീരത്ത്‌ ഒരു കുടുമ്പത്തിലെ എല്ലാവരും വളരെ ഒച്ചത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുകയായിരുന്നു . ഇത് കണ്ടു സന്യാസി പുഞ്ചിരിച്ചു കൊണ്ട് ശിഷ്യന്മാരോട് ചോദിച്ചു ” എന്ത് കൊണ്ട് ദേഷ്യം വന്നു മക്കൾ തമ്മിൽ വഴക്കിടുന്നത് ?
ശിഷ്യന്മാർ ആലോചിക്കുവാൻ തുടങ്ങി . അതിൽ ഒരാൾ പറഞ്ഞു “നമ്മുടെ ശാന്തത നഷ്ട്ടപ്പെടുമ്പോൾ ഒച്ച വെക്കുന്നു .
പക്ഷെ തൊട്ടടുത്തു മറ്റെയാൾ ഇരുക്കുന്നെങ്ങിൽ എന്തിനു ഒച്ച വെക്കണം ? സന്യാസി ചോദിച്ചു . ശിഷ്യന്മാർ പലതരം ഉത്തരങ്ങള ഉന്നയിച്ചു . ഒന്നും ത്രിപ്ത്തികരമായിരുന്നില്ല . ഒടുവിൽ സന്യാസി

വിശദീകരിച്ചു —-
രണ്ടു പേര് തമ്മിൽ വഴക്കിടുകയാണ് എങ്കിൽ അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള ദൂരം വളരെ അധികമാണ് . അപ്പോൾ തമ്മിൽ ഒച്ച വെക്കണ്ടിവരും . രണ്ടു പേര് തമ്മിൽ സ്നേഹത്തിലാണ് എങ്കിൽ അവർ ഒച്ച വെക്കില്ല അവരുടെ ഹൃദയങ്ങൾ വളരെ അടുത്താണ് അപ്പോൾ ശാന്തമായി സംസാരിക്കു പിന്നെയും അടുത്താൽ അവിടെ വാക്കുകള്ക്ക് പ്രശസ്ത്തിയില്ല കണ്ണുകള തമ്മിൽ സംസാരിക്കും അങ്ങിനെ രണ്ടു പേര് തമ്മിൽ സ്നേഹിക്കുകയാനെങ്ങിൽ അവർ വളരെ ആത്മാര്ത്ത കാണിക്കും
സന്യാസി തുടർന്ന് പറഞ്ഞു —–അത് കൊണ്ട് ഹൃദയങ്ങൾ അകന്നു പോകുവാൻ അനുവതിക്കരുത് ഒച്ച വെച്ച് തമ്മിൽ അകന്നു പോയാൽ പിന്നെ ഒരിക്കലും സ്നേഹം പുലര്ത്തുവാൻ പറ്റില്ല
ഗുണപാഠം ——–
ദേഷ്യം വരുമ്പോൾ മൌനം പാലിക്കുന്നതാണ് ഉത്തമം ദേഷ്യം സമയത്ത് പറയുന്ന വാക്കുകള മറ്റുള്ളവരെ വേദനിപ്പിക്കും . പിന്നെ ഒരിക്കലും ശരിയാക്കാൻ പറ്റില്ല .ദേഷ്യം നമ്മെ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റും

Shanta Hariharan

http://saibalsanskaar.wordpress.com