Why read the Bhagavad Geetha-എന്തിനു ഭഗവത് ഗീത വായിക്കണം

മൂല്യം —–സത്യം
ഉപമൂല്യം ——പരിവര്ത്തനം

Image result for why read bhagvad gita images
ഒരു  കർഷകൻ   തന്റ്റെ    പേര കുട്ടിയുടെ    കൂടെ   ഒരു   മലമുകളിലെ   ഒരു   കൃഷി  പുരയിൽ    താമസിച്ചിരുന്നു .  എല്ലാ   ദിവസവും   രാവിലെ   ഈ  കർഷകൻ   അടുക്കള   മേശക്കരുകിൽ   ഇരുന്നു   ഭഗവത്    ഗീത    വായിക്കുമായിരുന്നു . കൊച്ചുമോനും   മുത്തശ്ശനെ   പോലെ   തന്നെയാകണം   എന്ന്   ആലോചിച്ചു   അദ്ദേഹത്തെ   എല്ലാ   വിധത്തിലും   അനുകരിക്കാൻ    ശ്രമിച്ചു
ഒരു  ദിവസം   കൊച്ചുമോൻ  പറഞ്ഞു —–മുത്തശ്ശാ   ഞാൻ   നിങ്ങൾ   വായിക്കുന്നത്   പോലെ   ഭഗവത്    ഗീത   വായിക്കുവാൻ    ശ്രമിച്ചു . പക്ഷെ   എനിക്ക്   ഒന്നും    മനസ്സിലാവുന്നില്ല .  അഥവാ    വല്ലതും   മനസ്സിലായാൽ   തന്നെ       പുസ്ത്തകം   അടച്ചു  വെച്ചാൽഎല്ലാം  മറന്നു  പോകുന്നു .ഭഗവത്   ഗീത  വായിക്കുന്നത്   കൊണ്ട്   എന്ത്  ഗുണമാണ്   കിട്ടാൻ   പോകുന്നത് ?
മുത്തശ്ശൻ  ഒന്നും   മിണ്ടാതെ   കുറെ   കരിയെടുത്തു   അടുപത്തിട്ടു .  ആ    കരികൊട്ട   മോന്റെ     കൈയിൽ   കൊടുത്ത്   അടുത്തുള്ള   നദിയിൽ   നിന്ന്    അത്   നിറയ   വെള്ളം    കൊണ്ട്     വരാൻ     പറഞ്ഞു .  കുട്ടി   വെള്ളം   കൊണ്ട്  വന്നു   പക്ഷെ   വീട്ടിൽ  വരുമ്പോഴേക്കും    വെള്ളം  മുഴുവൻ  ചോര്ന്നു    പോയി .  മുത്തശ്ശൻ   ചിരിച്ചു  കൊണ്ട്  പറഞ്ഞു   അടുത്ത   പ്രാവശ്യം   കുറച്ചു         കുടി  വേഗം   നടന്നു   വരണം    ഈ   പ്രാവശ്യം   കുട്ടി  കുറച്ചു   കുടി   വേഗം  നടന്നു   വന്നു .എന്നാലും   കൊട്ട  കാലിയായിരുന്നു .
കുട്ടി     മുത്ത്ശ്ശനോട്      പറഞ്ഞു —–ഈ   കൊട്ടയിൽ   വെള്ളം   കൊണ്ട്    വരാൻ   സാധ്യമല്ല . അകത്തു    ചെന്ന്   ഒരു  ബക്കറ്റ്   എടുക്കാൻ  നോക്കി   എനിക്ക്   ബക്കറ്റിൽ  വെള്ളം   വേണ്ട ഈ   കൊട്ടയിൽ   തന്നെ  വേണം   എന്ന്    മുത്തശ്ശൻ  പറഞ്ഞു     കുട്ടി     വെള്ളം   കൊണ്ട്   വരുന്നത്   കാണാൻ   പുറത്തു   വന്നു   നിന്ന് .


കുട്ടി   പിന്നെയും    വെള്ളം     കൊണ്ട്       വരാൻ  പോയി    അവന്നു   അറിയാം   എത്ര   വേഗം  വന്നാലും  പ്രയോജനം   ഉണ്ടാവില്ല   എന്ന് .   തിരിച്ചു       വന്നപ്പോൾ    കൊട്ട  കാലിയായിരുന്നു .അവൻ   ശ്വാസം   വിടാതെ   മുത്ത്ശ്ശനോട്   പറഞ്ഞു —-നോക്ക്   ഇത്  നിഷ്പ്രയോജനമാണ് .  മുത്തശ്ശാൻ    പറഞ്ഞു ————മോനെ    കൊട്ട    ഒന്ന്      നോക്ക്   കുട്ടി    കോട്ട  നോക്കി   പഴയ  കരിപ്പിടിച്ച  കൊട്ട  ഇപ്പോൾ   നിന്ന്   നല്ല  വൃത്തിയുള്ള  കൊട്ടയായി   മാറിയിരുന്നു .
മോനെ    ഇത്  തന്നെയാണ്     ഭഗവദ്   ഗീത  വായിച്ചാലും   സംഭവിക്കുന്നത്‌   നിനക്ക്   ഒന്നും   മനസ്സിലായില്ലെങ്ങിലും  നിന്റ്റെ  അകത്തും   പുറത്തും  മാറ്റം    വരും  അതാണ്‌   ഭഗവാൻ   കൃഷ്ണൻ  നമ്മുടെ     ജീവിതത്തിൽ  ചെയ്യുന്ന     വലിയ  കൃത്ത്യം
ഗുണപാഠം —-ഭഗവത്   ഗീത   ലോകമാകെ  അന്ഗീകരിക്കപ്പെടുന്ന പല    മഹതത്ത്വങ്ങൾ   അടങ്ങിയ   ഒരു  ഗ്രന്ഥമാണ് ,അത്   നമ്മളെ  ഈ   സമാജത്തിൽ  ജീവിച്ചു   കൊണ്ട്  ആത്മീയ  ജീവിതം   നയിക്കാൻ  പഠിപ്പിക്കുന്നു

ശാന്ത  ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s