Selfless love-നിസ്വാർത്ഥ സ്നേഹം

മൂല്യം —സ്നേഹം
ഉപമൂല്യം —-നിബന്ധനയില്ലാത്ത  സ്നേഹം
എന്റ്റെ  ഭാര്യാ  വിളിച്ചു —-എത്ര  നേരം  ഇങ്ങിനെ  പത്രം  വായിച്ചിരിക്കും  വന്നു  നിങ്ങളുടെ  പുന്നാര  മകളെ  ഊണ്  കഴിപ്പിക്കു .ഞാൻ  പത്രം താഴെ  വെച്ച്  വേഗം  അകത്തേക്ക്  പോയി .ചുരുണ്ട  മുടിയും  വലിയ കണ്ണുകളുമുള്ള  മാലാഖയെപോലെ   സുന്ദരിയായ  എന്റ്റെ  പുന്നാര  മോൾ  പേടിച്ചിരിക്കുകയായിരുന്നു . അവളുടെ  കണ്ണുകൾ

നിറഞ്ഞു  ഒഴുകുകയായിരുന്നു .അവളുടെ  മുൻപിൽ  ഒരു കിണ്ണം  നിറയ തയിര് സാതം  ഉണ്ടായിരുന്നു .
എന്റ്റെ മോൾ  സിന്ധു  ബുദ്ധിയുള്ള  സ്നേഹം  നിറഞ്ഞ  8 വയസ്സ്  പ്രായമുള്ള  കുട്ടിയായിരുന്നു . അവൾക്കു  തയിര്  സാതം  തീരെ  ഇഷ്ട്ടമായിരുന്നില്ല എന്റ്റെ  ഭാര്യയും  അമ്മയും പഴയ  സംപ്രധായക്കരായിരുന്നു . അവരുടെ വിചാരം തയിര് ചോറ്  ശരീരത്തിന്  തണുപ്പ്  തരുന്ന നല്ല ഭക്ഷണമാണ് .
ഞാൻ  മോളുടെ അടുത്തു  കിണ്ണം  കൊണ്ടുപോയി പറഞ്ഞു —മോളെ ഈ  തയിര് സാതം  അച്ഛന്  വേണ്ടി കുറച്ചു കഴിക്കു  അല്ലെങ്ങിൽ  അമ്മ   എന്നോട്  ഒച്ചയെടുക്കും .എന്റ്റെ ഭാര്യാ  പുറകിൽ
നിന്ന്  ഒച്ചയെടുക്കുന്നത്  കേള്ക്കാമായിരുന്നു സിന്ധു  കുറച്ചു  ശാന്തമായി .പുറം കൈ കൊണ്ട് കണ്ണുനീര  തുടച്ചു .
അവൾ  പറഞ്ഞു —-ശരി അച്ഛാ  കുറച്ചല്ല  ഈ കിണ്ണത്തിൽ  ഉള്ള  എല്ലാ ചോറും  കഴിക്കാം അങ്ങിനെ  കഴിച്ചാൽ  ഞാൻ  എന്ത്  ചോദിച്ചാലും  വാങ്ങി തരുമോ ?
തീര്ച്ചയായും .
ഉറപ്പു ?
അതെ  ഉറപ്പു .ഞാൻ മോളുടെ മൃദുലമായ കൈ പിടിച്ചു ഉറപ്പു നല്കി . അമ്മയോടും ഇത് പോലെ ഉറപ്പു തരാൻ പറയണം എന്ന് മോൾ ആവശ്യപ്പെട്ടു . എന്റ്റെ ഭാര്യയും മോളുടെ കൈ പിടിച്ചു ഉറപ്പ് നല്കി .
ഞാൻ  മോളോട്  കുറച്ചു ആകംക്ഷയോടു  പറഞ്ഞു –മോളെ  കംപുട്ടരോ  മറ്റു വിലപ്പിടിച്ച  സാധനങ്ങളോ ചോദിക്കരുത് .അച്ഛന്റ്റെ  അടുക്കൽ   അത്ര   പണമില്ല . .
ഇല്ല അച്ഛാ എനിക്ക് വിലപ്പിടിച്ച ഒരു സാധനവും വേണ്ട . വളരെ  കഷ്ട്ടപ്പെട്ടു മുഴുവൻ ചോറും കഴിച്ചു എനിക്ക് ഭാര്യയോടും അമ്മയോടും മോളെ  നിര്ബന്ധിച്ചു   ഇങ്ങിനെ ഇഷ്ട്ടമില്ലത്ത  ഭക്ഷണം  കഴിപ്പിക്കുന്നതിനു ദേഷ്യം തോന്നി  ഈ പ്രശ്നം തീര്ന്നതോടെ മോൾ വളരെ പ്രതീക്ഷയോടെ വിരിഞ്ഞ കണ്ണുകളുമായി എന്റ്റെ  അടുക്കൽ   വന്നു എല്ലാവരും അവളെ തന്നെ നോക്കിയിരുന്നു
അച്ഛാ  ഈ ഞാറാഴ്ച  എനിക്ക്  തല മൊട്ട യടിക്കണം .അതായിരുന്നു  അവളുടെ ആവശ്യം ,
അക്രമം  ഒരു  പെണ്‍കുട്ടി തല മൊട്ടയടിക്കയോ  സാധ്യമല്ല .എന്റ്റെ ഭാര്യ നിലവളിച്ചു നമ്മുടെ കുടുമ്പത്തിൽ  ഇത്  നടക്കില്ല . ഇവൾ

bald

കുറെ ടീ വീ  സീരിയലുകൾ  കാണുന്നുണ്ട് ഈ സീരിയല്കൾ  ആണ് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്നത് .
മോളെ  സിന്ധു വേറെ  എന്തെങ്ങിലും ചോദിക്ക് നിന്നെ  മൊട്ട യടിച്ചു കാണാൻ ഞങ്ങള്ക്ക് വളരെ സങ്കടമാണ്
ഇല്ല അച്ഛാ  എനിക്ക് വേറെ ഒന്നും വേണ്ട ——–മോൾ പറഞ്ഞു
മോളെ    എന്ത് കൊണ്ട് ഞങ്ങളുടെ മനസ്ഥിതി മനസ്സിലാക്കാത്തത് ഞാൻ അവളോട്‌ കെഞ്ചി ചോദിച്ചു .
അച്ഛാ -അച്ഛന്കണ്ടില്ലേ ഞാൻ  എത്ര  വിഷമിച്ചാണ് ഈ തയിര് സാതം കഴിച്ചത് അവളുടെ   കണ്ണുകൾ
നിറഞ്ഞു ഞാൻ എന്ത് ചോദിച്ചാലും തരാം എന്ന് പറഞ്ഞതല്ലേ എന്നിട്ട് ഇപ്പോൾ വാക്ക് മാറുന്നു അച്ഛനല്ലേ രാജാ ഹിരിശ്ച്ചന്ദ്രന്റ്റെ കഥ പറഞ്ഞു തന്നത് .അതിൽ എന്ത്  വില  കൊടുത്തും നാം കൊടുത്ത വാക്ക്  പാലിക്കണം എന്ന് പറഞ്ഞിട്ടില്ലേ ?—എന്ന് മോൾ പറഞ്ഞു .
എനിക്ക്  നല്ല ഒരു തിരിച്ചടി .ഞാൻ  സമ്മതിച്ചു  നിങ്ങള്ക്ക്  എന്താ ഭ്രാന്താണോ ?എന്റ്റെ ഭാര്യയും അമ്മയും ഒരിമിച്ചു ചോദിച്ചു  നമ്മൾ കൊടുത്ത  വാക്ക്  പാലിക്കണം അല്ലെങ്ങിൽ അവളും  വാക്ക് പാലിക്കില്ല എന്ന് ഞാൻ പറഞ്ഞു
സിന്ധു  നിന്റ്റെ ആഗ്രഹം നടക്കും

അവൾ തല മൊട്ട അടിച്ചു ഉരുണ്ട  മുഖവും വലിയ കണ്ണുകളുമായി കാണാൻ പണ്ടത്തെക്കാളും  ഭംഗി തോന്നി .
തിങ്കളാഴ്ച രാവിലെ ഞാൻ മോളെ സ്കൂളിൽ കൊണ്ടാക്കി  തല മൊട്ട യടിച്ചു അവൾ ക്ലാസ്സിലേക്ക് പോകുന്നത് കാണേണ്ട ഒരു കാഴ്ചയായിരുന്നു ,അവൾ കൈ കാണിച്ചു  ക്ലാസ്സിലേക്ക് പോയി .
ഞാനും കൈ ആട്ടി വിട പറഞ്ഞു തിരിച്ചു നടന്നു അപ്പോൾ ഒരു കുട്ടി കാറിൽ നിന്ന് ഇറങ്ങി –സിന്ധുജ എനിക്ക് വേണ്ടി നിലക്ക് എന്ന് ഉറക്കെ വിളിച്ചു ഞാൻ തിരിഞ്ഞു നോക്കി .മുടിയില്ലാത്ത ആ കുട്ടിയുടെ തല കണ്ടു പെട്ടെന്ന് എനിക്ക് തോന്നി അപ്പോൾ ഇതായിരിക്കും മോളുടെ മനസ്സിനുള്ളിൽ  .
സർ —നിങ്ങളുടെ മകള സിന്ധുജ വളരെ അല്ഭുദമായ കുട്ടിയാണ് ഒരു സ്ത്രീ സ്വന്തം പരിചയപ്പെടുത്താതെ കാറിൽ നിന്ന് ഇറങ്ങി കൊണ്ട്  പറഞ്ഞു നിങ്ങളുടെ മകളുടെ കൂടെ നടക്കുന്നത് എന്റ്റെ മകൻ ഹരിശ് ആണ് അവൻ രക്ത അര്ബുദം കൊണ്ട് പീടിക്കപെട്ടവനാണ് അത് കാരണം ഒരു മാസം സ്കൂളിൽ വന്നില്ല കിമോതെരപി ചെയ്തത് കാരണം അവന്റ്റെ മുടി മുഴുവൻ പോയി കുട്ടികൾ അവനെ പരിഹസിക്കും എന്ന് വിചാരിച്ചു അവൻ സ്കൂളിൽ വരാൻ പേടിച്ചു കഴിഞ്ഞ ആഴ്ച  സിന്ധുജ അവനെ കാണുവാൻ വന്നിരുന്നു കുട്ടികൾ പരിഹസിക്കുന്ന വിഷയം അവൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു പക്ഷെ അവളുടെ സുന്ദരമായ മുടി ത്യജിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല .
സർ -നിങ്ങളും നിങ്ങളുടെ ഭാര്യയും ഇത്ര നോഹരമായ ഒരുകുട്ടിയെ കിട്ടാൻ അനുഗ്രഹിക്കപെട്ടവരാന് .
ഞാൻ കോരിത്തരിച്ചു പോയി .എന്റ്റെ കൊച്ചു മാലാഖ  നിസ്വാര്ത്തമായി  ജീവിക്കുവാൻ  പഠിപ്പിച്ചിരിക്കുന്നു .
ഗുണപാഠം –സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ സ്നേഹിക്കന്നവർക്ക് വേണ്ടി ത്യാഗം ചെയ്യുന്നവർ ശ്രേഷ്ട്ടന്മാരാന് .

ശാന്ത  ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s