The ship of friendship- മിത്രതയുടെ കപ്പൽ

മൂല്യം —–ശരിയായ  പെരുമാറ്റം
ഉപമൂല്യം ——മറ്റുള്ളവരോടുള്ള  സ്നേഹം

 

Image result for ship wreck and storm images
ഒരു കപ്പൽ കൊടുംകാറ്റിൽപെട്ട്  സമുദ്രത്തിൽ മുങ്ങി  തകര്ന്നു  പോയി . അതിൽ രണ്ടു  പേര് മാത്രം  നീന്തി  രക്ഷപ്പെട്ടു മരുഭൂമി  പോലെയുള്ള ഒരു ദ്വീപിൽ വന്നു ചേർന്ന്  രക്ഷപ്പെട്ടവർ  രണ്ടു പേരും  നല്ല  സുഹൃത്തുക്കൾ  ആയിരിന്നു .എന്ത്  ചെയ്യണം  എന്നറിയാതെ രണ്ടു  പേരും  ഈശ്വരനോട്  പ്രാർത്ഥിക്കുവാൻ  തുടങ്ങി  ആരുടെ   പ്രാര്ത്ഥനക്കാന്നു  ശക്ത്തി  കൂടുതൽ  എന്നറിയുവാൻ  വേണ്ടി  രണ്ടു  പേരും  ദ്വീപിന്റെ  രണ്ടു. ഭാഗത്ത്  ഇരുന്നു  പ്രാര്ത്തിക്കുവാൻ   നിശ്ചയിച്ചു .ആദ്യമായി  അവർ  ഭക്ഷണത്തിന പ്രാര്ത്തിക്കുവാൻ       തുടങ്ങി .ആദ്യത്തെ  മനുഷ്യൻ  പഴങ്ങൾ  നിറഞ്ഞ  ഒരു  മരം  കണ്ടു പഴങ്ങൾ തിന്നാൻ  പറ്റി. രണ്ടാമത്തെ മനുഷ്യന്റെ ഭാഗത്ത്  ഒന്നും ഉണ്ടായിരുന്നില്ല .
ഒരാഴ്ച  കഴിഞ്ഞു  ആദ്യത്തെ ആള്ക്ക്  വല്ലാത്ത  ഏകാന്തത  തോന്നി  ഒരു ഭാര്യക്ക്  വേണ്ടി   പ്രാര്ത്ഥക്കുവാൻ     തുടങ്ങി .അടുത്ത  ദിവസം  തന്നെ  ഒരു  കപ്പൽ.തകര്ന്നു അതിൽ  ഒരു സ്ത്രീ  മാത്രം  രക്ഷപ്പെട്ടു അവൾ  ആദ്യത്തെ ആൾ ഉള്ള ഭാഗത്തേക്ക്  വന്നു .ഇപ്പോഴും  രണ്ടാമത്തെ  ആളുടെ ഭാഗത്ത്  ഒന്നുമില്ല
ഉടനെ  ആദ്യത്തെ  ആൾ  ഒരു  വീടിനു  വേണ്ടി പ്രാര്ത്തിച്ചു .പിന്നെ  ഭക്ഷണം , തുണികൾ.അടുത്ത  ദിവസം  തന്നെ  ഇന്ദ്രജാലം  പോലെ എല്ലാം എല്ലാം കിട്ടി .പക്ഷെ  രണ്ടാമത്തെ  മനുഷ്യനു  ഇപ്പോഴും ഒന്നുമില്ല
ഒടുവിൽ  ആദ്യത്തെ  മനുഷ്യൻ  ഒരു  കപ്പലിന്  വേണ്ടി   പ്രാര്ത്തിച്ചു   അടുത്ത  ദിവസം  രാവിലെ  അവൻ  ഇരിക്കുന്ന  ഭാഗത്ത്  ഒരു  കപ്പൽ  നില്ക്കുന്നത്  കണ്ടു .ഭാര്യയും  കൂട്ടി അതിൽ കയറി അവിടന്ന്  പോകുവാൻ  തീരമാനിച്ചു .
അവൻ  വിചാരിച്ചു  മറുവശത്ത്‌  ഇരിക്കുന്ന  തന്റ്റെ  സുഹൃത്ത് ദൈവത്തിന്റ്റെ  അനുഗ്രഹത്തിന്  അര്ഹനല്ല എന്തുകൊണ്ടെന്നാൽ ദൈവം അവന്റ്റെ  ഒരു  പ്രാര്ത്ഥനയും   കേട്ടില്ല  കപ്പൽ   പുരപ്പെടാരായപ്പോൾ  അവൻ  ഒരു  അശരീരി  കേട്ട് . “നീ  എന്താ  നിന്റ്റെ  സുഹൃത്തിനെ  ഇവിടെ   വിട്ടിട്ടു  പോകുന്നത് ?
അതിനു  ആദ്യത്തെ   ആൾ  മറുപടി പറഞ്ഞു —ദൈവം  എന്നെ   അനുഗ്രഹിച്ചു . എനിക്ക്  കിട്ടിയ  സാധനങ്ങൾ   എന്റ്റെ  മാത്രമാണ് .ദൈവം  എന്റ്റെ  പ്രാര്ത്ഥന  കേട്ട്  പക്ഷെ  എന്റ്റെ  സുഹൃത്തിന്റ്റെ   പ്രാര്ത്ഥന  കേട്ടില്ല . അത്  കൊണ്ട്   അവൻ  ഒന്നും  അര്ഹിക്കുന്നില്ല .
നീ  തെറ്റ്  ധരിചിരിക്കയാണ് , ആ  ശബ്ദം  അവനെ  ശാസിച്ചു .നിന്റ്റെ  സുഹൃത്തിന്  ഒരു  പ്രാര്ത്ഥനയെ  ഉണ്ടായിരിനുള്ള് . അത്  ഞാൻ  സാധിച്ചു  കൊടുത്ത് .അല്ലെങ്ങിൽ  നിനക്ക്  ഒരു  സാധനവും കിട്ടില്ലായിരുന്നു .
ആദ്യത്തെ  മനുഷ്യൻ  ആ  ശബ്ധത്തിനോട്  ചോദിച്ചു .പറയു –എന്റ്റെ  സുഹൃത്ത്  എനിക്ക്  വേണ്ടി എന്താണ്  പ്രാര്ത്തിച്ചത് ?
അയാള്  നിന്റ്റെ  എല്ലാ  ആഗ്രഹങ്ങളും  സാധിച്ചു കൊടുക്കുവാൻ  വേണ്ടി എന്നോട്  പ്രാര്ത്ഥന  ചെയ്തു  .
ഗുണപാഠം —–
നമുക്ക്  കിട്ടുന്ന  അനുഗ്രഹങ്ങൾ  നമ്മുടെ  പ്രാര്ത്ഥന  കൊണ്ട്  മാത്രമല്ല .മറ്റുള്ളവരുടെയും  കൂട്ട്  പ്രാര്ത്ഥന  കൊണ്ടാണ് . മിത്രങ്ങളെയും  മാനിക്കുക  .സ്നേഹിക്കുന്നവരെ  ഉപേക്ഷിക്കരുതേ .

ശാന്ത  ഹരിഹരൻ .

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s