Archive | January 2016

Lord Krishna as messenger of peace- ശാന്തി ദൂതൻ ഭഗവാൻ കൃഷ്ണൻ

മൂല്യം —–ശാന്തി
ഉപമൂലയം ——-നീതി നേർമ്മ

maha 1

പാണ്ടവരോട് സഖ്യം ചൈയ്യുവാനും യുദ്ധം തട യുവാനും വേണ്ടി സഞ്ജയൻ ദുര്യോധനോട് ഒരുപാട് പറഞ്ഞു നോക്കി . തോറ്റു പോയി . അപ്പോൾ ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ ദൂതനായി ഹസ്ഥിനാപുരം പോകുവാൻ തീര്ച്ചയാക്കി .
അവിടെ കൌരവർ കൃഷ്ണന് വളരെ സൌഹാര്ദ്ധമായ ഒരു വരവേര്പ്പു നല്കി . കൃഷ്ണൻ ദുര്യോധനോട് പറഞ്ഞു ——ഞാൻ ഇവീടെ പാണ്ഡവരുടെ ഒരു നിവേതന വുമായി വന്നിരിക്കുകയാണ് .അവര്ക്ക് രാജ്യം തിരികെ കൊടുത്തില്ലെങ്ങിൽ വിരോധമില്ല 5 ഗ്രാമങ്ങൾ കൊടുത്താൽ മതി . അവർ സമാധാനം ആഗ്രഹിക്കുന്നു യുദ്ധം തടയുവാൻ ശ്രമിക്കുന്നു .

maha 2
ദുര്യോധനൻ വളരെ ദേഷ്യ ത്തോടെ തീര്ത്തും പറഞ്ഞു —–ഈ മുഴുവൻ സാമ്രാജ്യം എന്റ്റെതാണ് . ഒരു സൂചി കുത്തുവാനുള്ള സ്ഥലം പോലും പാണ്ടവർക്ക് കൊടുക്കില്ല . താങ്ങൾ എപ്പോഴും പാണ്ഡവർ പക്ഷത്തിലാണ് . ഞാൻ താങ്ങളെ കൈത് ചെയ്യുന്നു .അയാൾ സൈനികരോട് കൃഷ്ണനെ കൈത് ചെയ്യുവാൻ ആജ്ഞാപിച്ചു
ഭഗവാൻ കൃഷ്ണൻ വിശ്വരൂപം എടുത്തു . സഭയിലെ എല്ലാവരും ഭഗവാന്റ്റെ വിശ്വരൂപം കണ്ടു ഭയന്നു കൃഷ്ണൻ സഭയിൽ നിന്ന് ഇറങ്ങി പോയി . പിന്നെ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു . ധര്മ്മം സംരക്ഷിക്കുവാനുള്ള സമാധാന ദൌത്യം നടക്കാത്തതിനാൽ ഭഗവാൻ മഹാഭാരത യുദ്ധത്തിനു സമ്മതിച്ചു

ഗുണപാഠം ——
ഒരാളുടെ മനസ്സിൽ അഹംഭാവം അസുയ വെറുപ്പ്‌ അത്യാഗ്രഹം എന്നിവ ഉണ്ടായാൽ അവൻ സ്വയം ചിന്ത മറന്നു സ്വന്തം നശിക്കുക മാത്രമല്ല ചിലപ്പോൾ കുടുംബം നശിപ്പിക്കും . ചിലസമയം മഹാഭാരതത്തിൽ കണ്ട പോലെ സർവനാശത്തിന്റ്റെ ഒരു പന്തയമാക്കി തീര്ക്കും .
” എപ്പോഴൊക്കെ ധര്മ്മത്തിനു ക്ഷതി വരുന്നുവോ അപ്പോഴൊക്കെ അധര്മ്മത്തെ നശിപ്പിക്കുവാനും ധര്മ്മത്തെ സ്ഥാപിക്കുവാനായി വീണ്ടും വീണ്ടും അവതരിക്കും ”’ എന്നാണ് ഭഗവാൻ ശ്രീ കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്നതു മേൽപറഞ്ഞ കഥയിലൂടെ ധര്മ്മ സംസ്ഥാപനത്തിനായി ഭഗവാൻ കൃഷ്ണൻ എങ്ങിനെ സ്വന്തം ദിവ്യ ശക്ത്തി പ്രകടിപ്പിച്ചു ധര്മ്മം നിലനിര്ത്തിയത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും

ശാന്ത ഹരിഹരൻ . .

http://saibalsanskaar.wordpress.com

Shanta Hariharan

Advertisements

A Millionaire and three Beggars-ഒരു കോടീശ്വരനും മൂന്നു ഭിക്ഷക്കാരും

 

മൂല്യം —–സ്നേഹം
ഉപമൂല്യം ——അന്വേഷണം , സമര്പ്പണം

beggar 1

ഒരു പട്ടണത്തിൽ സല്സ്വഭാവിയായ ഒരു കോടീശ്വരൻ ഉണ്ടായിരുന്നു . ഒരിക്കൽ മൂന്നു ഭിക്ഷക്കാർ അദ്ദേ ഹത്തിനോട് സഹായം ചോദിക്കാൻ ആലോചിച്ചു . ആദ്യത്തെ ഭിക്ഷക്കാരൻ കോടീശ്വരന്റ്റെ അടുത്തു പോയി പറഞ്ഞു —-” ഓ പ്രഭോ ദയവായി എനിക്ക് 5 രൂപ തരണം .അയാളുടെ മനോധൈര്യം കണ്ടു കോടീശ്വരൻ ഞെട്ടി പോയി “”നിനക്ക് എന്ത് ധൈര്യമാണ് എന്നോട് 5 രൂപാ ചോദിക്കാൻ ഞാൻ എന്താ നിനക്ക് കടന്പ്പെട്ടിട്ടുണ്ടോ ? ഒരു ഭിക്ഷക്കാരനു എങ്ങിനെ 5 രൂപാ തരാനാ ? ഇതാ ഈ 2 രൂപാ എടുത്തു ഇവടന്ന് പോകു .ആ മനുഷ്യൻ 2 രൂപയും കൊണ്ട് അവിടന്നു പോയി .
അടുത്ത ഭിക്ഷക്കാരാൻ കോടീശ്വരന്റ്റെ അടുക്കൽ ചെന്ന് പറഞ്ഞു —-” പ്രഭോ ഞാൻ ശരിയായി ഭക്ഷണം കഴിച്ചിട്ട് 10 ദിവസമായി .എന്നെ ഒന്ന് സഹായിക്കണേ .” എത്ര പൈസാ വേണം ? കോടീശ്വരൻ ചോദിച്ചു . ” താങ്ങൾ എന്ത് തന്നാലും സന്തോഷം .” ഭിക്ഷക്കാരാൻ പറഞ്ഞു .കോടീശ്വരന് അയാളുടെ തന്റ്റെടം കണ്ടു സന്തോഷിച്ചു .ഇതാ ഈ 10 രൂപാ ഇത് കൊണ്ട് കുറഞ്ഞത്‌ 3 ദിവസം നല്ല ഭക്ഷണം കഴിക്കാം .ഭിക്ഷക്കാരൻ 10 രൂപയും കൊണ്ട് അവിടന്ന് പോയി
അടുത്തതായി മുന്നാമത്തെ ഭിക്ഷക്കാരൻ വന്നു ” ഓ മഹാ പ്രഭോ അങ്ങയുടെ നല്ല ഗുണങ്ങളെ ക്കുറിച്ച് കേട്ടുട്ടുണ്ട് . അത് കൊണ്ട് ഒന്ന് കാണാൻ വന്നതാണ് .അങ്ങയെപോലെ ദാനശീലമുള്ളവർ ഭൂമിയിലെ ദൈവാവതാരം ആണ് എന്ന് അയാള് പറഞ്ഞു .
” ദയവായി ഇരിക്ക് ” എന്ന് കോടീശ്വരൻ പറഞ്ഞു .നിങ്ങൾ വളരെ ക്ഷീണിതനാണ് . ഈ ഭക്ഷണം കഴിക്കു . എന്ന് ഭിക്ഷക്കാരനു ഭക്ഷണം കൊടുത്ത് .പിന്നീട് ചോദിച്ചു —പറയു നിങ്ങള്ക്ക് വേണ്ടി ഞാൻ എന്ത് ചെയ്യണം ?
“” പ്രഭോ ഞാൻ താങ്ങളെ പോലെ ഉന്നതമായ ഗുണമേന്മയുള്ള വ്യക്തിയെ കാണാൻ വന്നതാണ് . താങ്ങൾ എനിക്ക് നല്ല ഭക്ഷണം നല്കി .ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത് ? താങ്ങൾ എന്നോട് വളരെ ദയ കാണിച്ചു .ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ .” എന്ന് ആ ഭിക്ഷക്കാരൻ പറഞ്ഞു
കോടീശ്വരന് ഭിക്ഷക്കാരന്റ്റെ മനസ്ഥിതി കണ്ടു വളരെ സന്തോഷമായി . അവനെ അദ്ദേഹത്തിന്റ്റെ കൂടെ താമസിക്കാൻ പറഞ്ഞു . നല്ല ഒരു വീട് പണിതു കൊടുത്ത് .ജീവിതക്കാലം മുഴുവൻ അയാളെ സംരക്ഷിച്ചു .

ഗുണപാഠം ——-
ഈശ്വരനും ഈ കോടീശ്വരനും ഒരു പോലെയാണ് . മുന്ന് തരക്കാരായ ആളുകൾ ഈശ്വരനെ സമീപിക്കുന്നു . ഒരാൾ വളരെ അഹങ്കാരിയും , അഭിമാനിയും , ഗർവമുള്ള വനും ആയിരുന്നു അയാൾ ലൌകീക സുഖങ്ങൾ ആവശ്യപ്പെടുന്നു തുച്ച ആഗ്രഹങ്ങൾക്കു വേണ്ടി ഈശ്വരനെ സമീപിക്കുന്നു . ഈശ്വരനും അയാളുടെ ചില ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നു .ഇവ കുറച്ചു കഴിയുമ്പോൾ ഇല്ലാതാകുകയും ചെയ്യും .{ ആദ്യത്തെ ഭിക്ഷക്കാരന്റ്റെ രണ്ടു രൂപാ ഒരു ദിവസത്തിനുള്ളിൽ ചിലവാകി പോകുന്നത് പോലെ }.
രണ്ടാമത്തെ തരത്തിൽ പ്പെട്ടെ ഭക്ത്തന്മാർ ഈ ലോകത്തിലുള്ള ദുഖങ്ങളിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടി ഈശ്വരനോട് പ്രാര്ത്ഥന ചെയ്യുന്നു . ഇവർ ആദ്യത്തെ തരക്കാരെക്കാൾ മെച്ചപ്പെട്ടവർ ആണ് . ഇവർ ഈശ്വര സങ്കല്പം സ്വീകരിക്കാൻ തൈയാരാണ്‌ ഈശ്വരൻ ഇവര്ക്ക് കഷ്ട്ടങ്ങളിൽ നിന്ന് വിമോചനം കൊടുക്കുകയും , വേണ്ട ധനം നല്കുകയും ചൈയ്യുന്നു .
മുന്നാമത്തെ തരക്കാർ ഉത്തമ ഭക്ത്തന്മാരാണ്. അവർ ഈശ്വരനോട് വെറുതെ പ്രാര്ത്ഥന ചൈയ്യുന്നു . ” ഈശ്വരാ അങ്ങയാണ് എല്ലാത്തിന്റ്റെയും അസ്ത്തിത്ത്വം . പരിപൂർണ അറിവ് . ജ്ഞാനം , പരമാനന്തം എല്ലാം —-എല്ലാം .അയാൾക്ക്‌ ഭഗവാനല്ലാതെ വേറെ ഒന്നും വേണ്ടാ . ഈശ്വരന് അയാളുടെ ആത്മാര്പ്പണം , ആഗ്രഹമില്ലായ്മ്മ ശരണാഗതി എല്ലാം വളരെ ഇഷ്ട്ടപെട്ടു . അത് കൊണ്ട് അദ്ദേഹം സ്വന്തം ഭക്ഷണം അയാളെ കഴിപ്പിക്കുന്നു . അതായത് അയാൾക്ക്‌ മികച്ച ഭക്ത്തി പ്രകടനത്തിന് അവസരം നല്കുന്നു . എല്ലാറ്റിനും ഉപരിയായി ആ ഭക്ത്തനെ സ്വഗ്രിഹത്തിൽ താമസിപ്പിക്കുന്നു . ഒടുവിൽ ആ ഭക്തൻ ഒരു സ്വതന്ത്ര യോഗിയായി ഈശ്വര പാദാരവിന്ധത്തിൽ ശരണ്‍ അടയുന്നു

ശാന്ത ഹരിഹരൻ

http://saibalsanskaar.wordpress.com

Shanta Hariharan

 

 

Picture of peace – സമാധനത്തിന്റ്റെ ചിത്രം

മൂല്യം —–സമാധാനം
ഉപമൂല്യം —-ശാന്തത ,

പണ്ടൊരു   രാജാവ്   സമാധനത്തിന്റ്റെ   ഏറ്റവും  മികച്ച   ചിത്രം   വരയ്ക്കുന്ന   കലാകാരന്  ഒരു   സമ്മാനം   കൊടുക്കാം   എന്ന്   പറഞ്ഞു . പല   ചിത്രകാരും   ചിത്രം   വരച്ചു. രാജാവ്   എല്ലാം   പരിശോധിച്ച് .
രാജാവിനു      രണ്ടു    ചിത്രങ്ങൾ   ഇഷ്ട്ടപെട്ടു .  അതിൽ   നിന്ന്   ഒരു   ചിത്രം    തിരഞ്ഞെടുക്കണം .  അതിൽ  ഒരു   ചിത്രം —-  വളരെ   ശാന്തമായ   ഒരു    തടാകം . ചുറ്റും   ഉയര്ന്നു   നില്ക്കുന്ന   പർവതങ്ങൾക്കു  ഒരു   കണ്ണാടി   പോലെ   തോന്നു . മുകളിൽ   വെള്ള   മേഖങ്ങൾ  നിറഞ്ഞ   നീലാകാശം .  ആ   ചിത്രം   കണ്ടുകൊണ്ടിരുന്നവർ    മുഴുവൻ   ഓര്ത്തു —ഇതാണ്   സ്മാധനത്തിന്ന്റെ   ഉന്നതമായ   ചിത്രം .
അടുത്ത   ചിത്രത്തിലും  പർവതങ്ങൾ   ഉണ്ടായിരുന്നു . പക്ഷെ   നിരപ്പില്ലാത്തതും  തരിശുമായിരിന്നു .  മുകളിൽ   മഴയും   മിന്നലും   നിറഞ്ഞ   ആക്രോഷമായ  ആകാശം . പർവത   നിരകളുടെ   ഒരു   ഭാഗത്തു    വെള്ള   ചാട്ടം .ആ   ചിത്രം   ഒട്ടും   ശാന്തമായിരുന്നില്ല .
രാജാവ്   വളരെ   സൂക്ഷ്മമമായി   നിരീക്ഷിച്ചപ്പോൾ   ആ   വെള്ള  ചാട്ടത്തിന്റ്റെ   പുറകെ   പർവതത്തിന്റ്റെ   ഒരു  ചെറിയ   പൊട്ടലിൽ   നിന്ന്   ഒരു   ചെടി   മുളച്ചു   വരുന്നത്   കണ്ടു .ആ   ചെടിയുടെ   നടുവിൽ    ഒരു    തള്ള    പക്ഷി   കൂട്    കെട്ടിയിരുന്നു . വളരെ    ശക്തമായി     വീഴുന്ന   ആ  വെള്ളചാട്ടത്തിന്റ്റെ  നടുവിൽ   തള്ള   പക്ഷി  ശാന്തമായി   തന്റ്റെ    കൂട്ടിൽ    ഇരിക്കുകയായിരിന്നു   രാജാവ്   രണ്ടാമത്തെ   ചിത്രം   തിരെഞ്ഞെടുത്തു .

peace 1

ഗുണപാഠം ——-സമാധാനാമായ  ഒരു   അന്തരീക്ഷത്തിൽ   ഏതു    വ്യക്തിക്കും   സമാധാനമായി   ഇരിക്കാം . പക്ഷെ     വളരെ   ബഹളമുള്ള    ഒരു     അന്തരീക്ഷത്തിൽ    സമാധാനമായിരിക്കാൻ   ബുദ്ധിമുട്ടാണ് .നമ്മുടെ    ഉള്ളിൽ   തന്നെ    സമാധാനമായി  ഇരിക്കാനുള്ള   വഴി   കണ്ടെത്തണം .അല്ലാതെ    പുറമെയുള്ള  അന്തരീക്ഷമോ   പരിസ്ഥിതിയോ   നമുക്ക്  ശാന്തിയും   സമാധാനവും  നല്കില്ല . നമ്മുടെ  ഉള്ളിൽ   നിന്ന്   തന്നെ   ശാന്തിയും   സമാധാനവും   നേടാൻ   കഴിഞ്ഞാൽ  പുറമെയുള്ള   ഏതു    പരിസ്ഥിതിയും   നമ്മെ   ബാധിക്കില്ല .

ശാന്ത  ഹരിഹരൻ
http://saibalsanskaar.wordpress.com

 

Value people rather than possessions in your life – നിങ്ങളുടെ കൈയ്യിലുള്ള സംപത്തിനെക്കാൾ മനുഷ്യരെ മാനിക്കുക

മൂല്യം —–ശരിയായ   സമീപനം .
ഉപമൂല്യം —മാപ്പ്  നല്കുക  ,നന്ദി  പ്രകടിപ്പിക്കുക

sand stone

ഇത്   രണ്ടു   മിത്രങ്ങളെ  ക്കുറിച്ചുള്ള   കഥയാണ് .   ഒരിക്കൽ   അവർ   രണ്ടു   പേരും  ഒരു   മരുഭൂമിയിൽ   കൂടി  നടക്കുകയായിരുന്നു . നടക്കുന്ന   സമയ  ത്ത്   അവർ  തമ്മിൽ    ഒരു   ചര്ച്ചയുണ്ടായി .ഒരു   സുഹൃത്ത്    മറ്റേ  സുഹ്രുത്തിന്റീ    മുഖത്തു   അടിച്ചു .  അടി   വാങ്ങിയ  സുഹൃത്ത്   ഒന്നും   മിണ്ടാതെ   അവിടെ   മണലിൽ   എഴുതി . ” ഇന്ന്   എന്റ്റെ   സുഹൃത്ത്   എന്റ്റെ  മുഖത്തു   തല്ലി.”
അവർ  തുടർന്ന്   നടന്നു  കൊണ്ടിരിന്നു .  അപ്പോൾ   അവർ   ഒരു   ജലാശയം   കണ്ടു   അവർ    അതിൽ   കുളിക്കുവാൻ   തീര്ച്ചയാക്കി .  കുളിക്കുന്ന   സമയത്ത്    അടി   വാങ്ങിയ   സുഹൃത്ത്    വെള്ള   ചുഴലിയിൽ   പ്പെട്ടു    മുങ്ങിപ്പോകുവാൻ     തുടങ്ങി .  പക്ഷെ    അയാളുടെ   സുഹൃത്ത്   അയാളെ   രക്ഷിച്ചു .അയാള്   പുറത്തു   വന്നു    അവിടെ   ഒരു   കല്ലിൽ   എഴുതി —–ഇന്ന്    എന്റ്റെ   ഏറ്റവും   അടുത്ത   സുഹൃത്ത്   എന്നെ   രക്ഷിച്ചു “.
ആദ്യം   തല്ലുകയും   പിന്നെ   രക്ഷിക്കുകയും   ചെയ്ത   ആ  സുഹൃത്ത്  ചോദിച്ചു ——ഞാൻ   നിന്നെ   തല്ലിയപ്പോൾ  നീ   മണലിൽ    എഴുതി . ഇപ്പോൾ   എന്തിനു    കല്ലിൽ   എഴുതുന്നത്‌ ?
മറ്റേ   സുഹൃത്ത്   മറുപടി   പറഞ്ഞു ——ആരെങ്ങിലും   നമ്മളെ   ദുഖി പ്പിക്കുകയാനെങ്ങിൽ   അത്   മണലിൽ  എഴുതണം . ക്ഷമ  എന്നാ   കാറ്റ്   വന്നു   അതിനെ  മാച്ചു    കളയും   പക്ഷെ    ആരെങ്ങിലും    നമ്മളെ     സഹായിക്കുകയാനെങ്ങിൽ    അത്    കല്ലിൽ   കൊത്തി    വെക്കണം . എന്ത്     കാറ്റ്     വന്നാലും   അതിനെ മായിക്കുവാൻ       സാധിക്കില്ല .
ഗുണപാഠം —–
ഒരിക്കലും   നമ്മുടെ   കൈയിലുള്ള   സമ്പത്തിനെ    ക്കുറിച്ച്    ചിന്തിക്കുകയോ   വിലയിരുത്തുകയോ   ചൈയ്യരുതു .പക്ഷെ   നമ്മുടെ  കൂടെയുള്ള    ആളുകളെ    സ്നേഹിക്കുക , വിലയിരുത്തുക .

ശാന്ത  ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com