Archive | February 2016

Love in action-സ്നേഹം പ്രവർത്തിയിൽ

മൂല്യം—–ശരിയായ പെരുമാറ്റം
ഉപമൂല്യം—–സഹതാപം
ഒരു ദിവസം ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞു എട്ടു കുട്ടികളുള്ള ഒരു കുടുമ്പം കുറെ നാളുകളായി ഭക്ഷണമില്ലാതെ പട്ടിണിയിൽ കഴിയുകയാണ്.ഞാൻ ഉടൻ കുറച്ചു ചോറുമായി ആ വീട്ടിലെത്തി .

അവിടെ വിശപ്പ്‌ കാരണം വാടിയ മുഖവുമായിരിക്കുന്ന കൊച്ചു കുട്ടികളെ കണ്ടു. അവരുടെ മുഖത്ത് സങ്കടമോ ദുഖമോ കണ്ടില്ല . വിശപ്പ്‌ കാരണമുള്ള വേദനയെ ഉണ്ടായിരുന്നുള്ളൂ. ഞാൻ കൊണ്ടുപോയ ചോറ്
ആ അമ്മയുടെ കൈയ്യിൽ കൊടുത്തു. അവർ അത് രണ്ടു ഭാഗമാക്കി ഒരു ഭാഗം കൊണ്ട് പുറത്തേക്ക് പോയി .
അവർ തിരിച്ചു വന്നപ്പോൾ ഞാൻ
ചോദിച്ചു—-നിങ്ങൾ എവിടെ പോയി ?
ആ അമ്മ സാധാരണ ഗതിയിൽ പറഞ്ഞു—ഞങ്ങളുടെ അയൽവാസികളുടെ
വീട്ടിൽ. അവരും പട്ടിണിയാണ്.
അവർ അയൽവാസികൾക്ക് ഭക്ഷണം നൽകിയതിൽ എനിക്ക് അത്ഭുതം തോന്നിയില്ല . പാവപ്പെട്ടവർ ധാരാളികൾ ആയിരിക്കും.
.എനിക്ക് ആശ്ചര്യം തോന്നാൻ കാരണം അയൽവാസികൾ വിശന്നിരിക്കും എന്ന്
ഈ അമ്മ എങ്ങിനെ അറിഞ്ഞു ?

ശരിക്കും നമ്മൾ കഷ്ടതയിൽ ഇരിക്കുമ്പോൾ സ്വന്തം കാര്യം ചിന്തിക്കുകയല്ലാതെ മറ്റുള്ളവര്ക്ക് വേണ്ടി സമയം ഉണ്ടാവില്ല .
ഗുണപാഠം—–
നാം കഷ്ട്ടപ്പാടുകൾ നേരിടുന്ന സമയത്തും മറ്റുള്ളവരുടെ കഷ്ട്ടപ്പാടുകൾ
തിരിച്ചറിഞ്ഞു സഹായിക്കുന്നത് ശരിയായ സ്നേഹപ്രകടനമാണ്. നമ്മുടെ
അടുക്കൽ എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളപ്പോൾ സഹായിക്കുന്നത് നല്ല കാര്യം
തന്നെ . പക്ഷെ ആരാണോ കൈയിലുള്ള
കുറച്ചു സമ്പത്ത് കൊണ്ട് പാവപ്പെട്ടവരെ
സഹായിക്കുവാനുള്ള സന്മനസ്സു കാണിക്കുന്നുവോ അവർ ശരിക്കും പുനിതമായ കാര്യമാണ് ചൈയ്യുന്നതു .
അവരെ തീര്ച്ചയായും അഭിനന്ദിക്കണം.

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

God is everywhere-ഈശ്വരൻ എല്ലായിടത്തും ഉണ്ട്

മൂല്യം —-സത്യം
ഉപമൂല്യം —‘-ജ്ഞാനം
അവൻ ഒരു കൊച്ചു കുട്ടി . ആഴ്ചയിൽ ആദ്യത്തെ ഞാറാഴ്ച പള്ളിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചു വരുകയായിരുന്നു .വഴി മുഴുവൻ തുള്ളി കളിച്ചു വരുകയായിരുന്നു പുല്ലിൽ ഷൂസ് അമര്ത്തി ആഞ്ഞു നടന്നു..ഒരു പൂമ്പാറ്റയെ കണ്ടു നിന്നു. ഒരു പുല്ലിന്റ്റെ തടിച്ച പോള സഞ്ചി കണ്ടു .അതെടുത്തു മുഴുവൻ ഊതി കളഞ്ഞു .ഒരു മരത്തിന്റ്റെ ഏറ്റവും മുകുളിൽ ഒരു പക്ഷി വളരെ ബുദ്ധി പുർവം കൂട് വെച്ചിരിക്കുന്നത് കണ്ടു അതിശയിച്ചു .
അവിടെ അടുത്തു താമസിക്കുന്ന ഒരാൾ ഈ കുട്ടിയുടെ വളഞ്ഞു തിരിഞ്ഞ ഓട്ടവും ചാട്ടവും കണ്ടു തന്റ്റെ തോട്ടത്തിൽ നിന്ന് അവനെ വിളിച്ചു എവിടെ പോയ്‌ വരികയാണ് എന്ന് ചോദിച്ചു .
ഞാൻ ബൈബിൾ ക്ലാസ്സിൽ പോയ്‌ വരികയാണ് എന്ന് അവൻ പറഞ്ഞു . ഒരു മൺ പൊറ മറിച്ചിട്ട് പിന്നെ ഒരു പുഴുവിനെ കൈയിലെടുത്തു കൊണ്ട് പറഞ്ഞു —–ഞാൻ ഈശ്വരനെ ക്കുറിച്ച് ഒരു പാട് പഠിച്ചു .
വളരെ നല്ലത് . ഒരു കുട്ടിക്ക് സമയം ചിലവഴിക്കാൻ നല്ല വഴി .
ഈശ്വരൻ എവിടയാണ് എന്ന് പറയുകയാണ്‌ എങ്കിൽ ഞാൻ നിനക്ക് ഒരു പുത്തൻ നാണയം തരാം .
ഉടൻ തന്നെ കുട്ടി ഒരു പതർച്ചയും ഇല്ലാതെ ഉത്തരം നല്കി —–ഈശ്വരൻ എവിടെ ഇല്ല എന്ന് നിങ്ങൾ പറയുകയാണ്‌ എങ്കിൽ ഞാൻ നിങ്ങള്ക്ക് ഒരു ഡോളർ തരാം .

ഗുണപാഠം ——
ഈ ലോകം നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ് .ശുദ്ധ ഹൃദയത്തോടെ നോക്കുകയാണ് എങ്കിൽ നമുക്ക് എല്ലായിടത്തും ഈശ്വരനെ കാണാം .

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

Sufi master on —–Can I see God ?സുഫി മാസ്റ്റർ മുഖേന —-എനിക്ക് ഈശ്വരനെ കാണുവാൻ പറ്റുമോ ?

 

മൂല്യം —–ശരിയായ നിര്ണയം ,
ഉപമൂല്യം ——-ദുശീലങ്ങളെ നിയന്ത്രിക്കുക .

ഒരു പർവതത്തിന്റ്റെ മേലെ ഒരു സുഫി മാസ്റ്റർ താമസിച്ചിരുന്നു . മാസത്തിലൊരിക്കൽ അദ്ദേഹം പർവതത്തിന്റ്റെ താഴ്വാരത്തിലുള്ള ഒരു ഗ്രാമം സന്ദര്ശിക്കുവാൻ പോകുമായിരുന്നു . ഒരിക്കൽ ഇങ്ങനെ സന്ദര്ശന സമയത്ത് ഒരു മനുഷ്യൻ അദ്ദേഹത്തെ

സമീപിച്ചു ചോദിച്ചു ——
എന്ത് കൊണ്ട് എനിക്ക് ഈശ്വരനെ കാണുവാൻ സാധിക്കുന്നില്ല ? ഈശ്വരനെ കാണുവാൻ അങ്ങ് എന്നെ സഹായിക്കുമോ ?
തീര്ച്ചയായും —-സുഫി മാസ്റ്റർ പറഞ്ഞു . പക്ഷെ അതിനു നിങ്ങൾ എന്നെ സഹായിക്കണം .
മാസ്റ്റർ എന്ത് സഹായമാണ് വേണ്ടത് ?
നിങ്ങൾ ഒരേ ഖനമും ആകൃതിയുമുള്ള അഞ്ച് കല്ലുകൾ എടുത്തു മല മുകളിൽ കൊണ്ട് വരണം .അവ ഉപയോഗിച്ച് എന്റ്റെ കുടിലിന്റ്റെ മുൻപിൽ ഒരു മേട പണിയണം .
അന്വേഷകൻ സമ്മതിച്ചു . രണ്ടു പേരും നടക്കാൻ തുടങ്ങി . അയാൾ വേഗം ക്ഷീണിതനായി . നടക്കുവാൻ വളരെ പ്രയാസപ്പെട്ടു . ഒരു കല്ല്‌ താഴെ കളയു. സുഫി മാസ്റ്റർ പറഞ്ഞു . അപ്പോൾ നിനക്ക് നടക്കുവാൻ എളുപ്പമാകും .
ആ മനുഷ്യൻ ഒരു കല്ല്‌ താഴെ കളഞ്ഞു .അപ്പോൾ നടത്തം സുമുഖമായി .കുറെ നടന്നപ്പോൾ പിന്നെയും അയാൾ ക്ഷീണിതനായി .മലമുകളിലെക്കുള്ള നടത്തം വളരെ പ്രയാസകരമായിരുന്നു .മാസ്റ്റർ പിന്നെയും കല്ലുകളിൽ ഒന്ന് കളയുവാൻ പറഞ്ഞു . ഇപ്രകാരം ആ അഞ്ചു കല്ലുകളും മല കയറുന്ന വഴിയിൽ കളഞ്ഞു .
സുഫി മാസ്റ്റർ പറഞ്ഞു —–ഇപ്പോൾ ഞാൻ നിനക്ക് ഈശ്വരനിലേക്കുള്ള വഴി കാണിച്ചു തന്നിരിക്കുകയാണ് .
ആ മനുഷ്യന് കുഴപ്പമായി . പറഞ്ഞു —-പക്ഷെ എനിക്ക് ഈശ്വരനെ കാണുവാൻ സാധിക്കിന്നില്ല .

മാസ്റ്റർ വിശദീകരിച്ചു —-
ആ കല്ലുകൾ- കാമം , ക്രോധം , മോഹം , മദം, മാത്സര്യം എന്നിവയാണ് . ഇവയെ ഉപേക്ഷിക്കുവാൻ പഠിക്കണം .അത് അത്ര എളുപ്പമുള്ളതല്ല. കഠിന പ്രയത്നം ചെയ്യുവാൻ നിന്നെ ഞാൻ സഹായിക്കാം . നിന്റ്റെയും ഈശ്വരേന്റ്റെയും നടുവിലെ തിരശ്ശീലപ്പോലെയുള്ള ഈ കല്ലുകളെ കളയുന്നതിൽ നീ വിജയിച്ചാൽ പ്രയാസം കൂടാതെ നിന്റ്റെ പ്രിയപ്പെട്ട ഈശ്വരനെ കാണുവാൻ സാധിക്കും .
അങ്ങിനെ അയാൾ സുഫി മാസ്റ്ററുടെ സഹായത്തോടെ സുഫി പാതയിൽ യാത്ര ചെയ്യുവാൻ തുടങ്ങി .

ഗുണപാഠം ——-
ഒരാൾ എപ്പോൾ കാമം , ക്രോധം , മോഹം , മദം , മാത്സര്യം എന്നി അകത്തെ ശത്രുക്കളെ അകറ്റുന്നതിൽ വിജയിക്കുന്നുവോ അപ്പോൾ ഈശ്വര സാക്ഷാത്ക്കാരം പ്രയാസം കൂടാതെ അനുഭവപ്പെടും .

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

Be good to all love all-മൂല്യം സ്നേഹം

ഉപമൂല്യം –ദയ
പണ്ട് പണ്ട് സാമി എന്ന ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു .അവൻ വളരെ നല്ല കുട്ടിയായിരുന്നു .നല്ലവണ്ണം പഠിക്കുകയും നല്ല ബുദ്ധിശാലിയും വിനയനും ദയാലുവുമായിരുന്നു .അവൻ എല്ലാവരെയും ഒരു പോലെ സ്നേഹിച്ചിരുന്നു .ഇത് മറ്റുള്ള കുട്ടികളിൽ അസൂയ ജനിപ്പിച്ചു .അവരും സാമിയെ പോലെ ആകാൻ ശ്രമിച്ചു .
ആ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ടിമ്മി എന്ന ഒരു കുട്ടിയുണ്ടായിരുന്നു .അവൻ സാമിയെപ്പോലെ ആയിരുന്നില്ല . പഠിപ്പിൽ വളരെ മോശമായിരുന്നു .എപ്പോഴും കളിക്കാനാണ് ഇഷ്ട്ടം .അച്ഛനമ്മമാരെ അനുസര്ക്കില്ല . സഹപാടികളോട് വഴക്കിടും സാമിയോടു വളരെ മോശമായി പെരുമാറും .മറ്റു കുട്ടികളുടെ മുൻപിൽ സാമിയെ കൊച്ചാക്കാൻ നോക്കും .എന്തുതന്നെയായാലും സാമിയുടെ പഠിത്തം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു പഠിത്തമായാലും കായികരങ്കമായാലും സാമി എപ്പോഴും മുന്നിലായിരുന്നു . കൂട്ടുകാരുടെ നടുവിൽ നല്ല പേരായിരുന്നു .
സാമിക്ക് അവന്റ്റെ എട്ടാമത്തെ പിറനാൾ അന്ന് അച്ഛനമ്മമാർ ഒരു നല്ല പേന സമ്മാനിച്ച്‌ .അവൻ ആ പേന എഴുതാനായി ക്ലാസ്സിൽ കൊണ്ട് വന്നു അത് വളരെ നല്ല പേനയായിരുന്നു . വേഗം എഴുതാൻ പറ്റുമായിരുന്നു .അത് കണ്ടപ്പോൾ ടിമ്മിക്ക് അസൂയ തോന്നി .
ടിമ്മി ചോദിച്ചു —ഹേ നിനക്ക് എവിടന്നു ഈ പേന കിട്ടി ?
എന്റ്റെ പിറനാൾ ദിവസം അച്ഛനമ്മമാർ സമ്മാനിച്ചതാണ്‌ —സാമി പറഞ്ഞു .
ടിമ്മിക്ക് ദേഷ്യവും അസൂയയും തോന്നി.. അവന്റ്റെ അച്ഛനമ്മമാർ അവന്റ്റെ സ്വഭാവ ദൂഷ്യം കാരണം അവനു ഒരു സമ്മാനവും കൊടുക്കാറില്ലായിരുന്നു . അവൻ സാമിയുടെ പേന മോഷ്ട്ടിക്കാൻ തീര്മ്മനിച്ചു .ഉച്ച വിശ്രമ സമയത്ത് എല്ലാ കുട്ടികളും പുറത്തു പോയിരുന്നപ്പോൾ ടിമ്മി സാമിയുടെ സഞ്ചി തുറന്നു പേനയെടുത്ത് തന്റ്റെ സഞ്ചിയിൽ ഒളിച്ചു വെച്ച്‌ ഉച്ചഭക്ഷണം കഴിക്കാൻ പോയി .
സാമി തിരിച്ചു വന്നു നോക്കിയപ്പോൾ പേന കാണാനില്ല . അവൻ ക്ലാസ്സ്‌ അദ്ധ്യാപികയോട് പറഞ്ഞു . അദ്ധ്യാപിക എല്ലാ കുട്ടികളുടെയും സഞ്ചിയിൽ നോക്കുവാൻ പറഞ്ഞു .ടിമ്മിയുടെ സഞ്ചിയിൽ നിന്ന് പേന കിട്ടി .
ടിമ്മി ഇപ്പോൾ എന്ത് പറയുന്നു ? അദ്ധ്യാപിക ദേഷ്യത്തോടെ ചോദിച്ചു . ടിമ്മി കരയുവാൻ തുടങ്ങി .ഒന്നും മിണ്ടിയില്ല . ടിമ്മി കരയുന്നത് കണ്ടപ്പോൾ സാമിക്ക് ദയ തോന്നി . അവനു ക്ലാസ്സിൽ ആരോടും ഒരു വിരോധവും ഉണ്ടായിരിന്നില്ല .പേന തിരിച്ചു കിട്ടിയ സ്ഥിതിക്ക് ടിമ്മിയുടെ എതിരായി ഒരു നടപടിയും എടുക്കരുത് എന്ന് അദ്ധ്യാപിക യോട് അഭ്യർഥിച്ചു.
ഈ സംഭവം കാരണം ടിമ്മിയുടെ കണ്ണുകൾ തുറന്നു .സാമി എത്ര നല്ല കുട്ടിയാണ് എന്ന് മനസ്സിലായി .അവൻ സാമിയോടും അദ്ധ്യാപികയോടും മാപ്പ് ചോദിച്ചു . അന്ന് മുതൽ അവനും സാമിയും നല്ല മിത്രങ്ങളായി . സാമിയെ പോലെ നല്ല കുട്ടിയായി .എല്ലാവരും ടിമ്മിയെയും സ്നേഹിക്കുവാൻ തുടങ്ങി . സാമിയു ടിമ്മിയെ കുരിചോര്ത്തു അഭിമാനിച്ചു .
ടിമ്മി കാരണം പല പ്രാവശ്യം സങ്കടങ്ങൾ അനുഭവിക്കേണ്ടി വന്നാലും പകരം സാമി അയാള്ക്ക് സ്നേഹം കൊടുത്തു. ഇതുപോലെയാണ് നാമും മറ്റുള്ളവരോട് പെരുമാറേണ്ടത് .ശത്രുവായാലും ഒരു ദിവസം അവരുടെ സ്വഭാവത്തിൽ മാറ്റം കാണും .നല്ലവരായി തീരും .
ഗുണപാഠം ——–
ഒരിക്കലും മറ്റുള്ളവരെ ദുഖിപ്പിക്കരുത് . അവർ നമ്മെ ദുഖിപ്പിച്ചാലും പകരം നന്മ മാത്രം ചെയ്യുക .

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

Ego the deadliest enemy- അഹംഭാവം ഏറ്റവും വലിയ ശത്രു

മൂല്യം ——-ശരിയായ പെരുമാറ്റം
ഉപമൂല്യം ——–അഹംഭാവം ഉപേക്ഷിക്കുക

Image result for clip art images of king

പണ്ട് രണ്ടു കുട്ടിക്കാല ആത്മമിത്രങ്ങൾ ഉണ്ടായിരുന്നു . അവർ വലുതായപ്പോൾ ഒരാൾ സന്യാസിയായി മലപ്രദേശത്തു തനിച്ചു താമസിച്ചു കൊണ്ട് പ്രാർത്ഥനയും തപസ്സും ചൈയ്യുമായിരുന്നു . മറ്റേ മിത്രം വലിയ പണക്കാരനായി ഒരു രാജാവിനെപ്പോലെ വലിയ ബംഗ്ലാവിൽ താമസ്സിക്കുകയായിരുന്നു സന്യാസി ഒരു കൌപീനം മാത്രം ധരിച്ചിരുന്നു . എന്നാൽ പണക്കാരനോ നല്ല സുഖജീവിതം നയിച്ചിരുന്നു .
ഒരിക്കൽ ഈ പണക്കാര മിത്രം സന്യാസജീവിതം നയിക്കുന്ന തന്റ്റെ സുഹൃത്തിനെ തിരയുവാൻ തീര്മ്മാനിച്ചു . എല്ലായിടത്തും തെരഞ്ഞു ഒടുവിൽ കണ്ടുപ്പിടിച്ചു . അവിടെ ചെന്ന് സുഹൃത്തുമായി സംസാരിച്ചു . ഈ ചുരിങ്ങിയ കാലത്തിൽ തന്റ്റെ സുഹൃത്ത് ഇത്ര അറിവ് നേടിയതിൽ അയാൾക്ക്‌ അഭിമാനം തോന്നി .. ആത്മമിത്രത്തെ തന്റ്റെ വീട്ടിലേക്കു ഭക്ഷണത്തിനായി ക്ഷണിച്ചു .സന്യാസിയും മിത്രത്തിന്റെ ക്ഷണം സ്വീകരിച്ചു .
പണക്കാര വ്യക്ത്തി തന്ന്റെ പ്രിയപ്പെട്ട സുഹൃത്തിനെ സ്വീകരിക്കാനായി എല്ലാ ഏര്പ്പാടുകളും ചെയ്തു . കാലിൽ മുറിവ് പറ്റാതിരിക്കാനായി നല്ല വിലയേറിയ ഒരു പരവതാനി നടപാതയിൽ വിരിച്ചു .
സന്യാസി പണക്കാര സുഹൃത്തിന്റ്റെ വീട്ടിലെത്തി .തന്നെ വരവേല്ക്കാനായി ഉള്ള ഒരുക്കങ്ങൾ കണ്ടു ആശ്ചര്യപ്പെട്ടു . മുഖ്യ വാതിൽക്കൽ എത്തിയപ്പോൾ അവിടെ നില്ക്കുന്ന ഒരാൾ പറഞ്ഞു —നോക്ക് നിന്നെ കൊച്ചാക്കാൻ വേണ്ടിയാണ് നിന്റ്റെ സുഹൃത്ത് ഈ ഒരുക്കങ്ങൾ ഒക്കെ ചെയ്തിരിക്കുന്നത് . അവൻ ജീവിതത്തിൽ എന്തൊക്കെ നേടിയുട്ടുണ്ട് എന്ന് കാണിക്കാനും നേരെമറിച്ച് നിന്ററെയടുക്കൽ ഒന്നുമില്ല എന്ന് പറയാനുമാണ് ഇതൊക്കെ .
ഇത് കേട്ടപ്പാടെ സന്യാസിക്കു അഹങ്കാരം തലയ്ക്കു കെയറി . വളരെ ദുഖിച്ചു താൻ വലിയ തപസ്വിയും ജ്ഞാനിയും ആണ് തന്റ്റെ സുഹൃത്ത് എങ്ങിനെ അയാളുടെ ഒപ്പം എന്നെ താരതമ്യപ്പെടുത്താൻ പറ്റും ? സന്യാസി വേഗം അവിടുന്ന് പോയി ഒരു വൃത്തിക്കെട്ട ചാലിൽ ചെന്ന് കാലുകൾ വൃത്തികേടാക്കി സുഹ്രിത്തിന്റ്റെ വീട്ടിൽ ചെന്ന് അവിടെ വിരിച്ചിരിക്കുന്ന വിലപ്പിടിച്ച പരവതാനി ചളി കാലുകൾ കൊണ്ട് വൃത്തിക്കേടാക്കി .
സ്വീകരിക്കാൻ വന്ന പണക്കാര സുഹൃത്ത് പരവതാനിയിൽ ചളി കണ്ടു വളരെ ദേഷ്യത്തോടെയും ആശ്ചര്യത്തോടെയും ജോലിക്കാരെ വിളിച്ചു ചോദിച്ചു —-ആരാണ് ഇങ്ങിനെ വൃത്തിക്കേടാക്കിയത്?
അപ്പോൾ സന്യാസി പറഞ്ഞു —-ഞാനാണ് പരവതാനി വൃത്തിക്കേടാക്കിയത് . നിന്നെ കാട്ടിലും കൂടുതൽ നേടിയുട്ടുണ്ട് എന്ന് കാണിക്കാൻ .നീ പണം മാത്രമാണ് നേടിയിരിക്കുന്നത് . ഞാൻ സന്യാസിയും തപസ്വിയും ജ്ഞാനിയും ആണ് അയാളുടെ അഹമ്ഭാവത്തിനു അതിരില്ലായിരുന്നു .
പണക്കാര സുഹൃത്ത് ഞെട്ടിപ്പോയി . വളരെ വിനയത്തോടും ക്ഷമയോടും പറഞ്ഞു —–പ്രിയപ്പെട്ട സുഹൃത്തെ ——–എല്ലാ ലൌകിക സുഖങ്ങളും സാധനങ്ങളും ഉപേക്ഷിച്ചിട്ട് ഒരു സന്യാസിയും ജ്ഞാനിയും ആയിട്ടും നിന്റ്റെ അഹംഭാവം ഒട്ടും വിട്ടു പോയിട്ടില്ല . ഞാൻ നിന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ആയിരുന്നു നിന്റ്റെ നേട്ടങ്ങളിൽ അസൂയപ്പെട്ടിരുന്നു .പക്ഷെ ഇപ്പോൾ എനിക്ക് വളരെ സങ്കടം തോന്നുന്നു . നീയും ഞാനും തമ്മിൽ ഇപ്പോൾ യാതൊരു വിത്യാസമില്ല . എനിക്ക് പണമുള്ള അഹംഭാവം നിനക്ക് സന്യാസം തപസ്സു ജ്ഞാനം ഇവയുണ്ട് എന്ന് അഹംഭാവം . നീ നേടിയത് മുഴുവൻ ഇപ്പോൾ നഷ്ട്ടപ്പെട്ടിരിക്കുന്നു .

ഗുണപാഠം ——-
നമ്മൾ ഒരിക്കലും അഹംഭാവം കൊണ്ട് മതി മറ ക്കരുത് . നാം നേടിയിരിക്കുന്ന പണം അറിവ് എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാണ് . ” ഞാൻ ” എന്ന വാക്കാണ്‌ നമ്മുടെ വലിയ ശത്രു .എന്തെങ്ങിലും കാരണവശാൽ വല്ല അപകടം പറ്റുകയോ വലിയ അസുഖം വരുകയോ ചെയ്താൽ നാം നേടിയെടുത്തതെല്ലാം അർത്തമില്ലാതാകും കിട്ടിയ നേട്ടങ്ങൾക്ക്‌ ഈശ്വരനോട് നന്ദി പറയണം . നല്ല ആരോഗ്യവും മനസ്സും ആത്മാവും തന്നിട്ടില്ലായിരുന്നെങ്ങിൽ ഈ ലോകത്തിൽ നാം ഒന്നും നേടില്ലായിരുന്നു ഒരിക്കലും മറ്റുള്ളവരുടെ നേട്ടത്തിൽ അസൂയപ്പെടരുതു .നല്ല പ്രയത്നത്തോടെയും സത്യസന്തതയോടെയും ചെയ്യുന്ന പ്രവർത്തികൾക്ക് നല്ല പ്രതിബലൻ ലഭിക്കും .

ശാന്ത ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com

 

 

Only experience [ direct knowledge ] can one make wise പ്രായോജികമായ അറിവ് കൊണ്ട് മാത്രമാണ് ഒരാൾ അറിവാളിയാകുന്നത്

മൂല്യം —-സത്യം
ഉപമൂല്യം —-ശരിയും തെറ്റും തിരിച്ചറിയൽ .

Grazing Cow Statue
പണ്ടൊരു ഗുരുവുണ്ടായിരിന്നു . അദ്ദേഹത്തിനു ഒരു ശിഷ്യനും . ശിഷ്യൻ ഒരു പശുവിനെ കാണുകയോ പശുവിൻ പാൽ കുടിക്കുകയോ ചെയ്തിട്ടില്ല . പശുവിൻ പാൽ വളരെ രുചിയുള്ളതും സത്തുള്ളതും ആണ് എന്ന് അവൻ കേട്ടിട്ടുണ്ട് . അവനു ഒരു പശുവിനെ കാണുവാനും പാൽ രുചിക്കാനും ആഗ്രഹം തോന്നി . ഗുരുവിന്റ്റെ അടുത്തു പോയി ചോതിച്ചു . ഗുരോ താങ്ങള്ക്ക് പശുവിനെ ക്കുറിച്ച് എന്തെങ്ങിലും അറിയാമോ ?
ഉവ്വ് —ഗുരു പറഞ്ഞു .
അപ്പോൾ പശു കാണുവാൻ എങ്ങിനെയുണ്ടാകും ? ഒന്ന് പറഞ്ഞു തരാമോ ? ശിഷ്യൻ ചോതിച്ചു .
ഗുരു പശുവിനെ ക്കുറിച്ച് വിവരിച്ചു പറഞ്ഞു കൊടുത്ത് .—-ഒരു പശുവിനു 4 കാലുകൾ , ഒരു വാല് ഉണ്ട് . പശു ഒരു വളര്ത്തു മൃഗമാണ്‌ . ഗ്രാമങ്ങളിൽ കാണുവാൻ പറ്റും . പശു നല്ല വെളുത്ത പാൽ തരുന്നു പശുവിൻ പാൽ ആരോഗ്യത്തിനു നല്ലതാണ് . ഗുരു പശുവിനെ കുറിച്ച് കൂടുതൽ വിവരിച്ചു —പശുവിന്റ്റെ കണ്ണുകൾ , ചെവികൾ, കാതുകൾ കാലുകൾ വയറു അകിട് ,കൊളമ്പു എന്ന് ഓരോന്നായി പറഞ്ഞു കൊടുത്ത് .
ശിഷ്യൻ ഒരു ഗ്രാമത്തിലേക്ക് പോയി . അവിടെ അയാൾ പശുവിന്റ്റെ ഒരു പ്രതിമ കണ്ടു .തൊട്ടടുത്തു ഒരാൾ ഒരു മതിലിനു കുമ്മായം അടിക്കുകയായിരിന്നു . ഒരു ബക്കറ്റിൽ കുമ്മായ വെള്ളം കലക്കിയത് ആ പശുവിന്റ്റെ അടുത്തു വെച്ചിരുന്നു .
ശിഷ്യൻ പശുവിനെ കണ്ടു അതിന്റ്റെ ശരീര ഭാഗങ്ങൾ നിരീക്ഷിച്ചു . അത് പശു തന്നെയാണ് എന്ന് തീര്മ്മാനിച്ചു .അടുത്ത് ഒരു ബക്കറ്റിൽ വെള്ള നിറ ദ്രാവകം കണ്ടു അത് ശരിക്കും പശു തന്നെയാണ് . ബക്കറ്റിൽ പാൽ ആണ് എന്ന് വിചാരിച്ചു ആ വെള്ളം എടുത്തു കുറച്ചു കുടിച്ചു ഉടനെ വേദന കൊണ്ട് നിലവെളിക്കാൻ തുടങ്ങി . അവനെ ആശുപത്രിയിൽ ചേർക്കേണ്ടി വന്നു
അവന്റ്റെ ഗുരു അവനെ കാണുവാൻ ആശുപത്രിയിൽ വന്നു എന്ത് പറ്റി എന്ന് ചോതിച്ചു .
ഗുരോ അങ്ങക്ക്‌ പശുവിനെ കുറിച്ചോ പശുവിൻ പാലിനെ കുറിച്ചോ ഒന്നും അറിയില്ല .താങ്ങൾ പറഞ്ഞത് മുഴുവൻ തെറ്റാണ് . എന്ന് ശിഷ്യൻ പറഞ്ഞു .
.നടന്നതെല്ലാം വിസ്തരിച്ചു പറയുവാൻ ഗുരു ആവശ്യപ്പെട്ടു .ശിഷ്യൻ എല്ലാം പറഞ്ഞു .
നീ തന്നെ പാൽ കറന്നുവൊ ? ഗുരു ചോതിച്ചു .
ഇല്ല ശിഷ്യൻ പറഞ്ഞു .
അതാണ്‌ നീ കഷ്ട്ടത്തിലായത് . മറ്റുള്ളവർ പറഞ്ഞത് മാത്രം വിശ്വസിച്ചിരുന്നാൽ സത്യാവസ്ഥ മനസ്സിലാവില്ല .—-ബുദ്ധിമാനായ ഗുരു പറഞ്ഞു
ഗുണപാഠം ——-
എല്ലാ കാര്യങ്ങളും അനുഭവത്തിലൂടെ മനസ്സിലാക്കണം .മറ്റുള്ളവർ പറയുന്നത് കണ്ണടച്ച് വിശ്വസ്സിക്കരുത് .ലൌകികവും അലൌകികവുമായ അറിവ് നേടുവാൻ സ്വന്തം അനുഭവമാണ് ശരിയായ അദ്ധ്യാപകൻ.

ശാന്ത ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com