Archive | March 2016

Meeting God-ഈശ്വരനെ കാണുക

മൂല്യം —-സത്യം സ്നേഹം
ഉപമൂല്യം —-എല്ലാവരിലും ഈശ്വരനെ കാണുക ശ്രദ്ധിക്കുക
ഒരിക്കൽ ഒരു കുട്ടി ഈശ്വരനെ കാണുവാൻ ആഗ്രഹിച്ചു . ഈശ്വരൻ വളരെ ദൂരെയാണ് എന്ന് അവനു അറിയാമായിരിന്നു .അതു കൊണ്ട് കുറെ കേക്കും ജൂസും കൊണ്ട് യാത്രയായി .
മൂന്നു നാലു കെട്ടിടങ്ങൾ കടന്നു പോയപ്പോൾ ഒരു വയസ്സായ സ്ത്രീയെ കണ്ടു അവർ ഒരു ഉദ്യാനത്തിൽ പ്രാവുകളെ നോക്കികൊണ്ട്‌ ഇരിക്കുകയായിരുന്നു. കുട്ടി അവരുടെ
അടുക്കൽ ചെന്നിരുന്നു. പെട്ടിയിൽ നിന്ന് ജൂസ് എടുത്ത് കുടിക്കാൻ നോക്കിയപ്പോൾ അടുത്തുള്ള സ്ത്രീ വിശന്നിരിക്കുന്നത് ശ്രദ്ധിച്ചു. അവര്ക്ക് പെട്ടിയിൽ നിന്ന് ഒരു കപ്പ്‌ കേക്ക് എടുത്ത് കൊടുത്ത്. അവർ വളരെ സന്തോഷത്തോടെ അത് സ്വീകരിച്ചു. ഒന്ന്
പുഞ്ചിരിച്ചു.

അവരുടെ പുഞ്ചിരി വളരെ മനോഹരമയിരിന്നു. കുട്ടിക്ക് ആ പുഞ്ചിരി പിന്നെയും കാണണം എന്ന് തോന്നി. അവൻ വേഗം ഒരു ജൂസ് എടുത്തു അവര്ക്ക് കൊടുത്ത്.അവർ ഒന്ന് കൂടി പുഞ്ചിരിച്ചു. കുട്ടിക്ക് വളരെ
സന്തോഷം തോന്നി

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

Mahashivaraathri – മഹാശിവരാത്രി

shiva

വളരെയധികം ഉത്സവങ്ങൾ. ഉള്ള. ഒരു നാടാണ് കേരളം ഈ ഉത്സവങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു. ഉത്സവമാണ് ശിവരാത്രി . മറ്റുള്ള ഉത്സവങ്ങൾ. ആഹ്ലാദവും ആര്ഭാടവും നിറഞ്ഞതാണ്‌ എങ്കിൽ . ശിവരാത്രി ഉപവാസവും വൃതാനുഷ്ട്ടാനവും ആണ് .
ശിവരാത്രിയെ കുറിച്ചും ഒരു ഐതീഹ കഥയുണ്ട് . ഒരിക്കൽ ദുർവാസാവ്. മുനി ദേവേന്ദ്രന് ഒരു പുഷ്പ മാല. കൊടുത്തു. ദേവേന്ദ്രൻ അത്. ഐരാവതത്തിന്റ്റെ കഴുത്തിൽ അണിയിച്ചു . ആ മാലയുടെ രൂക്ഷ്മമായ ഗന്ധം സഹിക്കാൻ പറ്റാതെ ഐരാവതം മാല. താഴെ. ഇട്ടു കാലു കൊണ്ട് ചവിട്ടി തേച്ചു .
ക്ഷിപ്രകോപിയായ ദുർവാസാവ് ഉടനെ ശപിച്ചു .—- “ദേവര്കൾക്ക് മുഴുവൻ ജരാനര ബാധിക്കട്ടെ ” ഇന്ദ്രന് വളരെ വിഷമമായി . ഉടൻ ഭഗവാൻ വിഷ്ണുവിന്റ്റെ അടുക്കൽ ഓടി . പാലാഴി കടഞ്ഞു അമൃതം എടുത്തു സേവിച്ചാൽ ശാപ മോക്ഷം കിട്ടും എന്ന് ഭഗവാൻ അരുളി . മന്തര പർവതത്തെ മത്താക്കി വാസുകിയെ കയറാക്കി ഒരു ഭാഗത്ത് ദേവന്മാരും മറു ഭാഗത്ത് അസുരന്മാരും പാലാഴി കടയുവാൻ തുടങ്ങി .വളരെ ക്ഷീണം കാരണം വാസുകി കാളകൂട വിഷം ശര്ധിച്ചു .ഉടൻ കൈലാസനാഥൻ പരമേശ്വരൻ ലോകരക്ഷക്കായി ആ വിഷം സേവിച്ചു . ഇത് കണ്ടു പാർവതി ദേവി വിഷമിച്ചു . വിഷം താഴോട്ടു ഇരങ്ങാതിരിക്കാൻ കണ്ടത്തിൽ അമര്ത്തി പിടിച്ചു . പിന്നെയും പാലാഴി കടഞ്ഞപ്പോൾ അമൃതം കിട്ടി അത് പാനം ചെയ്തു ദേവര്കൾ ശാപ വിമുക്ക്ത്തരായി .
അങ്ങിനെ ലോകരക്ഷക്കായി ശ്രീ പരമേശ്വരൻ വിഷം സേവിക്കുകയും അത് ഒരു ദിവസം മുഴുവൻ കണ്ടത്തിൽ വെച്ചിരിക്കുകയും ചെയ്തു . ആ ദിവസം ശിവരാത്രി ദിവസമായി ആചരിക്കപ്പെടുന്നു
ശിവരാത്രി ദിവസം കേരളീയര രാവിലെ നേരത്തെ കുളിച്ചു ശിവനെ പ്രാര്ത്തിക്കും ദിവസം മുഴുവൻ ഉപവാസം ഇരിക്കും .വൈകുന്നേരം ശിവ ക്ഷേത്രത്തിൽ പൂജിച്ചു കിട്ടുന്ന കരിക്കിൻ വെള്ളമോ, ശര്ക്കരയും ചുക്കും ചേര്ത്ത വെള്ളമോ കുടിച്ചു വ്രതം അവസാനിപ്പിക്കും .രാത്രി മുഴുവൻ ഉറക്കം ഒഴിച്ച് നാമം ചെല്ലുന്നതും വിശേഷമാണ് , അങ്ങിനെ ഉറക്കം ഒഴിചിരുന്നാൽ പിറ്റേ ദിവസം പകൽ ഉറങ്ങാതിരുന്നാലെ ഉപവാസത്തിന്റ്റെ മുഴുവൻ ഫലം കിട്ടുള്ളൂ ..
ശിവരാത്രി ദിവസം ഉപവാസംമിരുന്നു ക്ഷിപ്രപ്രസാധിയായ ശ്രീ മഹാദേവനെ മനനൊന്ദു പ്രാർത്തിച്ചാൽ സകല പാപങ്ങളും നശിക്കുകയും എല്ലാ വിധ ഐശ്വരങ്ങൾ സിദ്ധിക്കുകയും ചെയ്യും
എല്ലാവര്ക്കും മഹാശിവരാത്രി ആസംശകൾ

ശാന്ത ഹരിഹരൻ .
T
മഹാശിവരാത്രി
———————

വളരെയധികം ഉത്സവങ്ങൾ. ഉള്ള. ഒരു. നാടാണ് കേരളം .