Archive | April 2016

Always remember those who serve-സേവനം ചെയ്യുന്നവരെ എപ്പോഴും ഓര്ക്കുക

.boy
മൂല്യം —–നന്ദി ശരിയായ പെരുമാറ്റം
ഉപംപ്പ്ല്യം ——മര്യാദ

ഐസ്ക്രീമിനു വിലകുറവായിരുന്ന പണ്ടത്തെ കാലത്ത് ഒരു 10 വയസ്സ് കുട്ടി ഒരു ഹോട്ടലിൽ ചെന്ന് . ഒരു മേശയുടെ മുന്നിൽ ചെന്നിരുന്നു വൈട്രെസ്സ് ഒരു ഗ്ലാസ്‌ വെള്ളം കുട്ടിയുടെ മുന്നിൽ കൊണ്ട് വച്ച്
ഒരു ഐസ്ക്രീം കസ്സാട്ടെക്ക് എത്രയാ ? കുട്ടി ചോദിച്ചു .
50 സെനറ്റ്‌ —-വൈട്രെസ്സ് പറഞ്ഞു .
കുട്ടി കീശയിൽ കൈയിട്ടു പൈസാ എടുത്തു എണ്ണി നോക്കി . ശരി ഒരു സാധാരണ ഐസ്ക്രീമിന് എന്ത് വിലയാണ് ?—-അവൻ ചോദിച്ചു .
അപ്പോഴേക്കും കുറെ ആളുകൾ മേശക്കു വേണ്ടി കാത്തു നില്ക്കുകയായിരുന്നു .വൈട്രെസ്സിനു ക്ഷമയില്ലാതായി .
35 സെനറ്റ്‌ അവർ വേഗം പറഞ്ഞു .
കുട്ടി പിന്നെയും പൈസാ എണ്ണാൻ തുടങ്ങി .ഞാൻ സാധാരണ ഐസ്ക്രീം കഴിക്കാം .—അവൻ പറഞ്ഞു .
വൈട്രെസ്സ് ഐസ്ക്രീം കൊണ്ട് വെച്ച് ബില്ലും മേശപ്പുറത്തു വെച്ച് പോയി .
കുട്ടി ഐസ്ക്രീം കഴിച്ചു പണം ഖജാൻജിയെ ഏല്പ്പിച്ചു പോയി
വൈട്രെസ്സ് മേശ വൃത്തിയാക്കാൻ വന്നപ്പോൾ കരഞ്ഞു പോയി . അവിടെ കാലി ഐസ്ക്രീം കപ്പിന്റ്റെ താഴെ 5 സെനറ്റ്‌ ഉണ്ടായിരുന്നു .
വൈട്രെസ്സിനു പൈസാ കൊടുക്കുവാൻ വേണ്ടി ആ കൊച്ചു പൈയ്യൻ വിലപ്പിടിച്ച ഐസ്ക്രീം കഴിച്ചില്ല

ഗുണപാഠം ———
നമ്മളെ സേവിക്കുന്നവരെ ഓര്ക്കുകയും ബഹുമാനിക്കുകയും വേണം .അത് അവര്ക്ക് മാത്രമല്ല നമക്കും സന്തോഷം നല്കും ..

ശാന്ത ഹരിഹരൻ. .

http://saibalsanskaar.wordpress.com

Advertisements

Pick up in the rain-മഴയത്ത് ഒരു യാത്ര

മൂല്യം ——സ്നേഹം
ഉപമൂല്യം ——-നിസ്വാർത്ഥ സേവനം
ഒരു രാത്രി 11 മണി സമയം . ഒരു ആഫ്രിക്കൻ അമേരിക്കാൻ സ്ത്രീ അലബാമ ഹൈവേയിൽ കൊടും മഴയും സഹിച്ചു കൊണ്ട് നില്ക്കുകയായിരുന്നു അവരുടെ കാർ പെട്ടെന്ന് നിന്ന് പോയി . അവര്ക്ക് വളരെ അത്ത്യാവശ്യമായി യാത്ര ചെയ്യുവാൻ ഒരു സഹായം വേണം .മുഴുവൻ നനഞ്ഞിരുന്ന അവർ അടുത്ത കാർ വരുമ്പോൾ നിറുത്തുവാൻ തീര്മ്മാനിച്ചു . ഒരു ചെറുപ്പക്കാര വെള്ളക്കാരൻ വണ്ടി നിറുത്തി . 1960 )0 ആണ്ടു . വളരെ ഏറ്റു മുട്ടലുകൾ ഉള്ള സമയത്തു കേട്ടറിയാത്ത ഒരു സംഭവമായിരുന്നു . അത് ആ മനുഷ്യൻ അവരെ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കുകയും ഒരു ടാക്സി വിളിച്ചു അവരെ കെയറ്റി അയക്കുകയും ചെയ്തു .
അവർ വളരെ വേഗം പോകാൻ ആയിരുന്നു . എങ്കിലും ആയുവാവിന്റ്റെ പേരും അട്രെസ്സും എഴുതിയെടുത്തു .നന്ദി പറയുകയും ചെയ്തു . 7 ദിവസങ്ങൾ കഴിഞ്ഞു ആരോ ആ യുവാവിന്റ്റെ വാതിൽക്കൽ വന്നു മുട്ടി .വാതിൽ തുറന്നപ്പോൾ അയാൾ അല്ഭുതപ്പെട്ടുപോയി .. ഒരു വലിയ കളർ ടീ . വീ ആരോ കൊടത്തയച്ചിരുന്നു. അതിന്റ്റെ കൂടെ ഒരു കുറിപ്പും ———.. എന്നെ അന്നത്തെ രാത്രി ആ ഹൈവേയിൽ വെച്ച് സഹായിച്ചതിന് വളരെ നന്നിയുണ്ട് . മഴ എന്റ്റെ തുണികളെ . മാത്രമല്ല കൂടെ എന്റ്റെ ആത്മധൈര്യവും നനചു കളഞ്ഞു സമയത്ത് നിങ്ങൾ വന്നു സഹായിച്ചു . അത് കൊണ്ട് മരിക്കാൻ കിടക്കുന്ന എന്റ്റെ ഭർത്താവിന്റ്റ്റെ അടുക്കൽ അവർ മരിക്കുന്നതിനു തൊട്ടു മുൻപ് എത്താൻ സാധിച്ചു . നിങ്ങളടെ ഈ നിസ്വാർത്ഥ സേവനത്തിനു നന്ദി . ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .
ഗുണപാഠം ——-
നിസ്വാർത്ഥമായി മറ്റുള്ളവരെ സഹായിക്കുക . അങ്ങിനെ സഹായിക്കുന്നത് മൂലം അവരുടെ മുഖത്തു ഒരു പുഞ്ചിരി കൊണ്ട് വരാൻ സാധിച്ചാൽ അത് നിങ്ങള്ക്ക് വളരെ അധികം സന്തോഷം നൽകും

ശാന്ത ഹരിഹരൻ

http://saibalsanskaar.wordpress.com

Cleaning Lady- വൃത്തിയാക്കുന്ന സ്ത്രീ

cleaning lady

 

മൂല്യം —–നന്ദി ശരിയായ പെരുമാറ്റം
ഉപമൂല്യം —–ബഹുമാനം
സർവകലാശാലയിൽ എന്റ്റെ രെണ്ടാമത്തെ മാസം , അദ്ധ്യാപകാൻ പെട്ടെന്ന് ഒരു ക്വിസ് നടത്തി . ഞാൻ സത്യസന്ധനായ വിദ്യാർത്ഥി ആയിരുന്നു . ഒടുവിലത്തെ പ്രശ്നം എത്തുന്നത് വരെ എല്ലാ പ്രശ്നങ്ങളും ഒന്ന് ഓടിച്ചു വായിച്ചു .
സർവകലാശാല അടിച്ചു വൃത്തിയാക്കുന്ന സ്ത്രിയുടെ ആദ്യത്തെ പേര് എന്താണ് എന്നതായിരുന്നു ഒടുവിലത്തെ ചോദ്യം .
ഇത് ശരിക്കും ഒരു കളിയാക്കുന്ന ചോദ്യമാണ് . ഈ വൃത്തിയാക്കുന്ന സ്ത്രിയെ ഞാൻ പലപ്പോഴും കാണാറുണ്ട് അവർ നല്ല പൊക്കമുള്ള കറുത്ത മുടിയുള്ള 50 വയസ്സ് പ്രായക്കാരിയയിരുന്നു . പക്ഷെ അവരുടെ പേര് ഞാൻ എങ്ങിനെ അറിയാനാണ് ?
ഒടുവിലത്തെ പ്രശനത്തിന് ഉത്തരം എഴുതാതെ ഞാൻ കടലാസ്സു തിരിച്ചു കൊടുത്ത് . ക്ലാസ്സ്‌ അവസാനിക്കുന്നതിനു മുൻപ് ഒരു കുട്ടി ചോദിച്ചു —–ഒടുവിലത്തെ പ്രശ്നത്തിന് ഉത്തരം എഴുതിയില്ലെങ്ങിൽ ഗ്രേഡിൽ എന്തെങ്ങിലും മാറ്റം വരുമോ ?
തീര്ച്ചയായും —- അദ്ധ്യാപകാൻ പറഞ്ഞു . നിങ്ങളുടെ ഉദ്യോഗത്തിൽ പല ആളുകളെ കാണും . എല്ലാവരും പ്രാധാന്യം ഉള്ളവരാണ് . നിങ്ങളുടെ ശ്രദ്ധയും സ്നേഹവും അർഹിക്കുന്നവരാണ്. നിങ്ങൾ ഒന്ന് പുഞ്ചിരിക്കുകയോ അഭിനന്ദനം പറയുകയോ ചെയ്താൽ മതി .
ഞാൻ ആ പാഠം ഒരിക്കലും മറക്കില്ല . ആ സ്ത്രിയുടെ പേര് ടോരതി ആണെന്നും അറിഞ്ഞു .
ഗുണപാഠം —–
നമ്മുടെ ജീവിതം സുഖകരമായും സന്തോഷകരമായും തീരുവാൻ പല ആളുകൾ നമ്മുടെ കൂടെ ഉണ്ടാവും . നമ്മൾ അവരെ നിസ്സാരമായി കരുതും . അവരില്ലെങ്ങിൽ നമ്മുടെ ജീവിതം എത്ര പ്രയാസമുള്ളതായി തീരും എന്ന് ആലോചിക്കണം .അവരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാനൊ നന്ദി പറയുവാനോ സമയം കണ്ടെത്തണം .

ശാന്ത ഹരിഹരൻ.

Shanta Hariharan

http://saibalsanskaar.wordpress.com

The house with the golden windows Treasure what you have-സ്വര്ണ ജനാലുകളുള്ള വീട്

window

നിങ്ങളുടെ കൈയിലുള്ളതു കൊണ്ട് സന്തോഷിക്കുക
ഒരു ചെറിയ പെണ്കുട്ടി ഒരു ഒരു കുന്നിൻ മുകളിൽ പാവപ്പെട്ട എളിമയായ ഒരു വീട്ടിൽ താമസിച്ചിരുന്നു . കുറച്ചു വലുതായപ്പോൾ പുറത്തു കമ്പി വേലി കെട്ടിയ പൂന്തോട്ടത്തിൽ കളിക്കുമായിരിന്നു. കുറച്ചു കൂടി വലുതായപ്പോൾ അവൾ പൂന്തോട്ടത്തിന്റ്റെ പുറത്തു മൈതാനവും കഴിഞ്ഞു ഒരു കുന്നിൻ മുകളിൽ ഭംഗിയുള്ള ഒരു വീട് കണ്ടു . ആ വീടിന്റ്റെ സ്വര്ണം കൊണ്ട് തിളങ്ങുന്ന ജനാലുകൾ കാണുമ്പോൾ ആ പാവം കുട്ടി ആലോചിക്കും —–എന്തെങ്ങിലും മായാജാലം സംഭവിച്ചു ഈ സാധാരണ വീട്ടിൽ താമസ്സിക്കുന്നതിന് പകരം ആ സ്വര്ണ വീട്ടിൽ താമസിക്കുവാൻ സാധിച്ചെങ്ങിൽ എത്ര നന്നായിരിക്കും ? അവൾ മാതാപിതാക്കളെയും സ്വന്തം കുടുംബത്തെയും സ്നേഹിച്ചിരുന്നെങ്ങിളും ആ മനോഹരമായ വീട്ടിൽ താമസിച്ചാൽ എത്ര നന്നായിരിക്കും എന്ന് സ്വപ്നം കാണുവാൻ തുടങ്ങി .
അവൾ വലുതായി അറിവും സാമര്ത്ത്യവും വന്നപ്പോൾ കമ്പി വേലിക്ക് പുറത്തു പോയി ബൈക്ക് ഓടിക്കുവനായി അമ്മയോട് അനുവാതം ചോദിച്ചു . വീടിന്റ്റെ പരിസരത്തു മാത്രം ഓടിച്ചാൽ മതിയെന്നും ചുറ്റി കറങ്ങരുത് . എന്നും പറഞ്ഞു അമ്മ സമ്മതം നല്കി
മനോഹരമായ ഒരു ദിവസമായിരുന്നു എവിടെക്കാണ്‌ പോകേണ്ടത് എന്ന് അവൾക്കറിയാമായിരുന്നു . ബൈക്ക് ഓടിച്ചു നേരേ കുന്നിന്റ്റെ മുകളിലുള്ള ആ സ്വര്ണ വീട്ടിലേക്കു പോയി . അവിടെ എത്തിയതും ബൈക്കിൽ നിന്ന് ഇറങ്ങി സ്വര്ണ വീട് ഉന്നം വെച്ച് കൊണ്ട് ബൈക്കും ഉന്തി കൊണ്ട് നട പാതയിലൂടെ പോകുവാൻ തുടങ്ങി . ആ വീട്ടിന്റ്റെ അടുത്തു എത്തിയപ്പോൾ അവൾ ഞെട്ടി പോയി . വീട്ടിന്റ്റെ എല്ലാ ജനാലുകളും സാധാരണ പൊടിപ്പിടിച്ചതായിരുന്നു . വീട് ശരിക്കും സൂക്ഷിക്കാതെ പാഴടഞ്ഞു കിടന്നിരുന്നു
നിരാശയും സങ്കടവുമായി അവൾ വീട്ടിലേക്കു മടങ്ങി . കുറച്ചു ദൂരം പോയപ്പോൾ അവൾ ഒരു അത്ഭുത കാഴ്ച കണ്ടു സ്ഥമ്പിച്ചു നിന്ന് പോയി . മൈതാനത്തിന്റ്റെ അപ്പുറത്ത് വഴി അരുകിൽ സൂര്യ രശ്മി കൊണ്ട് തിളങ്ങുന്ന ജനാലുകളുമായി അവളുടെ കൊച്ചു വീട് .
കുട്ടിക്ക് മനസ്സിലായി അവൾ ഒരു സ്വര്ണ വീട്ടിലാണ് താമസ്സിക്കുന്നത്‌ എന്ന് . അവിടെ നിറഞ്ഞു നില്ക്കുന്ന സ്നേഹവും വാത്സല്യവും ആണ് ആ വീട്ടിനെ സ്വര്ണമാക്കിയിരിക്കുന്നത് . അങ്ങിനെ അവൾ സ്വപ്നം കണ്ട വീട് ഇതാ അവളുടെ മുൻപിൽ തന്നെ കാണുന്നു .
ഗുണപാഠം —–
നമുക്ക് കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളെ കൊണ്ട് ത്രിപ്തരാകണം .കൂടുതൽ ആഗ്രഹിക്കരുത് . ‘” ഇക്കരക്ക് അക്കര പച്ച ” എന്ന ചൊൽ ശരിക്കും മനസ്സിലാക്കണം . നമുക്കുള്ള സാധനങ്ങളെ വിലയിരുത്തണം .
ശാന്ത ഹരിഹരൻ

Shanta Hariharan

http://saibalsanskaar.wordpress.com