Archive | June 2016

       ഒരു   വിലപ്പിടിച്ച   സാൽവ  

 

 

മൂല്യം——ശരിയായ  പെരുമാറ്റം

ഉപമൂല്യം ——വിവേചന   ബുദ്ധി

പണ്ടൊരിക്കൽ    ഒരു   രാജാവുണ്ടായിരുന്നു .അദ്ദേഹത്തിനു   മദ്യപാനം, ഭോഗാസക്ത  തുടങ്ങിയ   പല  ദുർഗുണങ്ങൾ  ഉണ്ടായിരുന്നു അദ്ദേഹം  പ്രധാനമന്ത്രിയോട്   പറയുമായിരുന്നു —ഒരാൾക്ക്‌   മനുഷ്യ   ജന്മം  അത്ര   എളുപ്പമായി   കിട്ടുകയില്ല . അത്   കൊണ്ട്   എല്ലാ    സുഖഭോഗങ്ങളോടെ   പരമാവധി   സുഖിച്ചു   ജീവിക്കണം .

shawl

പ്രധാനമന്ത്രി  നല്ല. മര്യാദയും വിവേകവും ഉള്ള  ആളായിരുന്നു. അദ്ദേഹം രാജാവിന്റ്റെ. അപരിഷ്കൃതവും  അപമാനകരവുമായ. പ്രവർത്തികളിൽ   വളരെ . ദുഖിച്ചു. അവസരം. കിട്ടുമ്പോഴൊക്കെ. രാജാവിനെ

ഉപദേശിക്കും  പക്ഷെ.  രാജാവ്  സുഖഭോഗങ്ങളിൽ

മതിമറന്നു  ശരിയും  തെറ്റും തിരിച്ചരിഞ്ഞിരിന്നില്ല.  ജനങ്ങളോടും

വളരെ. മോശമായും ക്രുരമായും പെരുമാറി. പ്രജകൾ. രാജാവിനെ  ഭയന്നിരുന്നു. അദ്ദേഹത്തിനെ എതിർക്കാനോ എന്തെങ്ങിലും അഭിപ്രായം പറയുവാനോ തുനിഞ്ഞില്ല.

ഒരു  ദിവസം പ്രധാനമന്ത്രിയുടെ  ഏതോ ഒരു. കാര്യത്തിൽ  സന്തുഷ്ടനായ  രാജാവ്. അദ്ദേഹത്തിനു  വിലപ്പിടിച്ച  ഒരു

സാൽവ. സമ്മാനമായി. കൊടുത്തു. രാജദർബാറിൽ നിന്ന്  പുറത്തു  വന്നതും പ്രധാനമന്ത്രി  ആ സാലവ  മുക്ക് തുടക്കുവാന്‍  ഉപയോഗിച്ച്.

പ്രധാനമന്ത്രിയോട്. അസുയ തോന്നിയിരുന്ന. ഒരു  മന്ത്രി. ഇത്. കണ്ടു. ഉടൻ  രാജാവിന്റ്റെ . അടുക്കൽ  ചെന്ന് പറഞ്ഞു—-പ്രഭോ  ഇന്ന്  പ്രധാനമന്ത്രി  ഒട്ടും മര്യാദയില്ലാത്ത ഒരു. കാര്യം ചെയ്തു.

എന്ത്  ചെയ്തു?  രാജാവ് ചോദിച്ചു.

മന്ത്രി. പറഞ്ഞു—-  പ്രധാനമന്ത്രിയെ  ബഹുമാനിക്കാനായി  അങ്ങ് കൊടുത്ത സാൽവ. അദ്ദേഹം മുക്ക്ചീറ്റുവാൻ  ഉപയോഗിച്ച്.

രാജാവ് ഉടൻ പ്രധാനമന്ത്രിയെ വരാനായി കല്പ്പിച്ചു.  ഞാൻ തന്ന വിലപ്പിടിച്ച സാൽവയിൽ മുക്ക് ചീറ്റുവാൻ നിങ്ങൾക്ക് എന്ത് ധൈര്യമാണ്?എന്നെ അപമാനിക്കുകയാണോ?

പ്രധാനമന്ത്രി വളരെ മര്യാദയോടെ

പറഞ്ഞു—-ഞാൻ അങ്ങ്  കാണിച്ച  മാതൃകയാണ്  പിന്തുടരുന്നത്.

എന്ത്?  ഞാൻ  ഇത്  പോലെ  അപമര്യാദ  കാണിക്കുവാൻ  പടിപ്പിച്ചുവോ?  എങ്ങിനെ?

പ്രധാനമന്ത്രി  പറഞ്ഞു—–പ്രഭോ  താങ്ങൾക്ക്‌  ഈ  സാൽവയെക്കാൾ  കുടുതൽ  വിലപ്പിടിച്ച  ഒരു  മനുഷ്യ  ജീവിതം കിട്ടയിട്ടുണ്ട്. പക്ഷെ  അങ്ങ്  ആ  ജീവിതം ലൌകികസുഖഭോഗങ്ങളിൽ  ചിലവഴിക്കുന്നു.  സദാചാരവും ന്യായവും ഇല്ലാത്ത  ജീവിതം നയിക്കുന്നു. അതാണ്‌  എന്നെയും സാലവ ദുരുപയോഗം ചെയ്യുവാൻ  പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി  നേരില്‍ തന്നെ  അടിച്ചു. രാജാവിനു  സ്വന്തം തെറ്റ്  മനസ്സിലായി. അദ്ദേഹത്തിന്റ്റെ  ജീവിതവും രാജ്യവും നല്ലതായി  മാറി.

ഗുണപാഠം-

നല്ലതും  ചീത്തയും  തിരിച്ചറിയുവാൻ  പഠിക്കുക.ഇത്കുട്ടികളെയും  ചെറുപ്പത്തിലെ. പഠിപ്പിച്ചാൽ   അവർ  വിവേകമുള്ള

നല്ല. പൌരന്മാരായി  തീരും.

http://saibalsanskaar.wordpress.com

Shanta Hariharan

 

 

Advertisements

ഒരു   കിണ്ണം   നുഡിൽസ്

 

മൂല്യം ——സ്നേഹം

ഉപമൂല്യം ——മാതാപിതാക്കളോട്    ബഹുമാനം ,  സ്നേഹം

bowl noodles

അന്നത്തെ   രാത്രി  സു  എന്ന.  പെൺകുട്ടി. അമ്മയോട്   വഴക്കിട്ടു  വീട്ടിൽ. നിന്ന്  പുറത്തു  പോയി. പോകുന്ന. വഴിക്ക്  അവൾ  ഓർത്ത്‌  വീട്ടിലേക്കു ഒരു. ഫോൺ  വിളക്കുവാൻ പോലും  കൈയിൽ. കാശില്ല .

അതെ  സമയം  അവൾ  ഒരു  നുഡിൽസ്. കടയുടെ  മുൻപിൽ  കൂടി  പോകുകയായിരുന്നു .നുഡിൽസിന്റ്റെ. നല്ല  മണം. അവൾക്കു. വല്ലാത്ത  വിശപ്പ്‌   തോന്നി . ഒരു. കിണ്ണം  നുഡിൽസ്.  കഴിക്കുവാൻ.  ആഗ്രഹം  തോന്നി . പക്ഷെ  കൈയിൽ. കാശില്ല .

കട  മുതലാളി  അവൾ  അവിടെ  നില്ക്കുന്നത്  കണ്ടു  ചോദിച്ചു —-ഹേ.  കൊച്ചേ!  ഒരു  കിണ്ണം  നുഡിൽസ്. കഴിക്കണോ ?

എന്റെ. അടുക്കൽ.  കാശില്ല .——അവൾ. പറഞ്ഞു .

ഞാൻ  നിന്നെ. സല്കരിക്കാം  എന്ന്  പറഞ്ഞ്. കടക്കരാൻ   ഒരു  കിണ്ണം  ചൂടുള്ള     നുഡിൽസ്  ഉണ്ടാക്കി  കൊണ്ട്  കൊടുത്ത് .കുറച്ചു  നുഡിൽസ്. കഴിച്ചപ്പോൾ  സു  പെട്ടെന്ന്   കരയാൻ  തുടങ്ങി .

എന്തിനാണ്   കരയുന്നത് ? കട  മുതലാളി  ചോദിച്ചു .

ഒന്നുമില്ല . നിങ്ങളുടെ  ദയ  കണ്ടു  എന്റെ  മനസ്സ്  അലിഞ്ഞു  പോയി  എന്ന്  പറഞ്ഞു. അവൾ  കണ്ണ്  തുടച്ചു .

ഒരു  അപരിചിതൻ  പോലും എനിക്ക്  ഒരു. കിണ്ണം  നുഡിൽസ്  തന്നു . പക്ഷെ  എന്റെ  അമ്മ  എന്നോട്   വഴക്കിട്ടു  വീട്ടിൽ  നിന്ന്   പുറത്താക്കി .അവർ  ദുഷ്ട്ടയാണ് .

കട  മുതലാളി ദീർഖ ശ്വാസം  വലിച്ചു.—-കുട്ടി  എന്തിനു  അങ്ങിനെ  ചിന്തിക്കുന്നത് . ഞാൻ  ഒരു  കിണ്ണം  നുഡിൽസ്  മാത്രമല്ലേ  തന്നത് . പക്ഷെ  നിന്റെ   അമ്മ  നിന്നെ  കുഞ്ഞു  നാൾ    മുതൽ  വളര്ത്തി  കൊണ്ട്  വരുന്നു. അവരോടു   നന്ദി  കേടു  കാണിക്കുന്നത്  ശരിയാണോ?  അനുസരണ  ഇല്ലാതാവുന്നത്  തെറ്റല്ലേ ?

ഈ  വാക്കുകൾ  കേട്ട് അവൾ  ആശ്ചര്യപ്പെട്ടു. ഞാൻ  എന്ത്  കൊണ്ട്  ആ  രീതിയിൽ  ചിന്തിച്ചില്ല  ?  ഒരു  അപരിചിതനിൽ  നിന്നുള്ള   ഒരു  കിണ്ണം  നുഡില്സ്  എന്നെ  നന്നിയുള്ളവൾ ആക്കി. കൊച്ചു  നാൾ മുതൽ എന്നെ വളർത്തി  കൊണ്ട് വന്ന അമ്മയോട് എന്ത് കൊണ്ട് അങ്ങിനെ ഒരു ചിന്ത തോന്നിയില്ല?

വീട്ടിലേക്കു  മടങ്ങി  വരുന്ന വഴിക്ക് അമ്മയോട് എന്ത്  പറയണം എന്ന് ആലോചിച്ചു. ” അമ്മെ  എന്നോട്  ക്ഷമിക്കു. തെറ്റ് എന്റ്റെ  തന്നെയാണ്.” മനസ്സിൽ പറഞ്ഞു .

വീട്ടിന്റ്റെ  പടി  കയറി  വന്നപ്പോൾ അമ്മ വളരെ  വ്യാകുലതയോടെ നില്ക്കുന്നത് കണ്ടു.

സുവിനെ കണ്ടപ്പോൾ അടുത്തു  വന്നു. സ്നേഹത്തോടെ ചോദിച്ചു.—മോളെ  നീ എവിടെയായിരുന്നു? നിനക്ക്  വേണ്ടി  അമ്മ  ചോറും കറികളും ഉണ്ടാക്കി  വെച്ചിട്ടുണ്ട്. വരൂ ചൂടോടെ  കഴിക്കു.

കൂടുതൽ   നിയന്ത്രിക്കാൻ  പറ്റാതെ

സു  അമ്മയെ  കെട്ടിപ്പിടിച്ചു  കരയുവാൻ

തുടങ്ങി.

നാം  പലപ്പോഴും  മറ്റുള്ളവരുടെ  ചെറിയ  ചെറിയ  കാര്യങ്ങളെ   അഭിനന്ദിക്കും. പക്ഷെ  മാതാപിതാക്കളുടെ  ത്യാഗങ്ങൾ  വളരെ   സ്വാഭാവികമായി  കാണും.

 

ഗുണപാഠം

മാതപിതക്കളുടെ  സ്നേഹവും  നമ്മെക്കുറിച്ചുള്ള  ചിന്തയും ആണ് ഏറ്റവും  വിലപ്പിടിച്ച  സമ്മാനം.കുട്ടികളെ

വളര്ത്തുന്നതിനു  മാതാപിതാക്കൾ തിരിച്ചൊന്നും പ്രതീക്ഷിക്കിന്നില്ല.പക്ഷെ നാം എപ്പോഴെങ്ങിലും അവരുടെ  ത്യാഗത്തിനെ  അഭിനന്ടിക്കുകയോ പ്രശംസിക്കുകയോ  ചെയ്തിട്ടുണ്ടോ? സ്വന്തം മാതാപിതാക്കളെ സ്നേഹിക്കുകയും  ബഹുമാനിക്കുകയും

വേണം. അവർ ഇല്ലെങ്കില്‍  നമ്മുടെ

നിലനിൽപ്പില്ല

http://saibalsanskaar.wordpress.com

Shanta Hariharan

 

 

 

The proud red rose- അഭിമാനിയായ ചുവന്ന റോസ്

 

 

മൂല്യം —-നേരായ  ചിന്തന

ഉപമൂല്യം —–വിവേചന   ബുദ്ധി

ഒരു   വസന്തകാല  ദിവസം  കാട്ടിൽ   നല്ല  ഭംഗിയുള്ള   ഒരു  റോസ്   പുത്തു. റോസ്  ചുറ്റും  നോക്കി .  അപ്പോൾ  അടുത്തുള്ള   ഒരു  ദേവതാരു  മരം  പറഞ്ഞു —എന്ത്   ഭംഗിയുള്ള   പുവാണ്.  ഞാനും  ഇതുപോലെ  ഭംഗിയകുവാൻ  ആഗ്രഹിക്കുന്നു . വേറൊരു  മരം  പറഞ്ഞു —ദേവതാരു  വെറുതെ  വിഷമിക്കരുത്   നാം  ആഗ്രഹിച്ചതെല്ലാം  കിട്ടാൻ  സാധ്യമല്ല .

റോസ്  വളരെ  അഭിമാനത്തോടെ  തല  തിരിച്ചു   പറഞ്ഞു ” ഞാനാണ്  ഈ  കാട്ടിൽ  ഏറ്റവും  ഭംഗിയുള്ള   ചെടി .

rose.

ഒരു   സുര്യകന്തി  പൂ   തന്റ്റെ   മഞ്ഞ   തല   പൊക്കി  ചോദിച്ചു .” നീ  എന്താ  അങ്ങിനെ   പറയുന്നത് ?  ഈ  കാട്ടിൽ  എത്രയോ   ഭംഗിയുള്ള   ചെടികൾ   ഉണ്ട് .നീ  അതിൽ  ഒന്ന്   മാത്രമാണ്

ചുവന്ന   റോസ്    മറുപടി  പറഞ്ഞു —–എല്ലാവരും  എന്നെ   നോക്കി    പ്രശംസ്സിക്കുന്നത്   ഞാൻ   കാണുന്നുണ്ട് . പിന്നീടു   റോസ്   അടുത്തുള്ള   കള്ളിമുൾ  ചെടിയെ  നോക്കി   പറഞ്ഞു —–ആ   വൃത്തിക്കെട്ട   ചെടിയെ  നോക്ക്   മുഴുവൻ   മുള്ളാണ്

ദേവതാരു   മരം  പറഞ്ഞു ——ചുവന്ന  റോസേ   എന്ത്   തരാം  വര്ത്തമാനമാണ്  ഇത് ?  ആര്ക്ക്   പറയുവാൻ   പറ്റും  ഭംഗി  എന്താണ്  എന്ന് .നിനക്കും  മുള്ളുകൾ  ഉണ്ട് .

റോസ്   തന്റ്റെ   വേരുകൾ   കള്ളിമുൾ  ചെടിയുടെ   അടുത്തു   നിന്ന്  മാറ്റുവാൻ   ശ്രമിച്ചു .  പക്ഷെ   പറ്റിയില്ല . നാളുകൾ   പോകുംതോറും  റോസ്   കള്ളിമുൾ   ചെടിയെ  അപമാനിക്കുന്ന   വിതത്തിൽ   പലതും  പറഞ്ഞു .ഈ  ഭംഗിയില്ലാത്ത   ചെടിയുടെ  അയൽവാസിയായിരിക്കുന്നതിനു   ഞാൻ  ദുഖിക്കുന്നു .

എന്ത്   അഹങ്കാരിയായ  പുവാണ്‌   റോസ്  എന്ന്  മറ്റു   ചെടികൾ   വിജാരിച്ച്   പക്ഷെ  കള്ളിമുൾ  ചെടി  വിഷമിച്ചില്ല  ഈശ്വരൻ   ഉദ്ദേശമില്ലാതെ  ഒരു   ജീവനെയും  സൃഷ്ടിച്ചിട്ടില്ല

വസന്തകാലം  കഴിഞ്ഞു   ചുടു   തുടങ്ങി . കാട്ടിലെ   ജീവികൾക്ക്   കഷ്ടമായി . മഴയിലാത്ത   കാരണം  റോസ്   വാടുവാൻ   തുടങ്ങി .

ഒരു   ദിവസം  കുറെ  കുരുവികൾ  കള്ളിമുൾ   ചെടിയിൽ   അവരുടെ  ചുണ്ടുകൾ   പതിച്ചു  പുതു   ഉണർവ്വോടെ   പറന്നു   പോകുന്നത്   കണ്ടു .റോസ്   ദേവതാരു   മരത്തിനോട് ഈ   പക്ഷികൾ   എന്താണ്   ചെയ്യുന്നത്   എന്ന്   ചോദിച്ചു .ദേവതാരു   പറഞ്ഞു —–പക്ഷികൾക്ക്   കള്ളിമുൾ   ചെടിയിൽ   നിന്ന്   വെള്ളം   കിട്ടുന്നുണ്ട്‌  പക്ഷികൾ   കൊത്തി   ഓട്ടയുണ്ടാകുംപോൾ   കള്ളിമുൾ   ചെടിക്ക്   വേദനിക്കില്ലേ ?   റോസ്   ചോദിച്ചു .

ശരിയാണ് . പക്ഷെ  പക്ഷികൾ  കഷ്ടപ്പെടുന്നത്   കള്ളിമുൾ   ചെടിക്ക്   ഇഷ്ടമില്ല—–  ദേവതാരു   പറഞ്ഞു

റോസ്   കണ്ണ്   തുറന്നു   അത്ഭുതത്തോടെ   ചോദിച്ചു —–അപ്പോൾ  കള്ളിമുൾ  ചെടിയിൽ   വെള്ളമുണ്ടോ ?

ഉണ്ട് .  നിനക്ക്   വേണമെങ്ങിൽ   വെള്ളം  കുടിക്കാം   കുരുവികൾ   വെള്ളം  കൊണ്ടുതരും . നീ   കള്ളിമുൾ   ചെടിയോടു   സഹായം  ചോദിക്ക്  എന്ന്   ദേവതാരു    പറഞ്ഞു .

റോസിന്  താൻ   പണ്ട്   കള്ളിമുൾ   ചെടിയോടു   പറഞ്ഞ   വാക്കുകൾ   ഓർത്ത്‌   നാണം   തോന്നി .  ഒടുവിൽ   കള്ളിമുൾ   ചെടിയോടു   സഹായം   ചോദിച്ചു .

കള്ളിമുൾ   ചെടിയും  സമ്മതിച്ചു .  പക്ഷികൾ   അവരുടെ   ചുണ്ടുകളിൽ   വെള്ളം   നിറച്ചു  റോസിന്റ്റെ., വേരുകൾ    നനച്ചു .

ഗുണപാഠം ——-

നാം   സ്വയം   അഹങ്കരിക്കുകയും   മറ്റുള്ളവരെ   താഴ്ത്തി   പറയുകയും   ചെയ്യുന്നതിനു   പകരം   മറ്റുള്ളവരുടെ   നല്ല   ഗുണങ്ങളെ  പ്രശംസ്സിക്കണം . നമ്മുടെ    വിലപ്പിടിച്ച   ജീവിതം  മറ്റുള്ളവരെ   സഹായിക്കുന്നതിൽ     ചിലവഴിക്കുകയും  വേണം . അത്   ഭഗവത്   സേവക്കു   തുല്യമാണ് . ഭഗവാൻ   അതിൽ   സന്തുഷ്ടനാകും .

ഒരാളെയും  അവരുടെ  പുറം   ഭംഗി    കണ്ടു   വിലയിരുത്തരുത്‌ .  അത്   പലപ്പോഴും   ശരിയായിരിക്കില്ല . ഒരാളുടെ   നല്ല  ഗുണങ്ങളെ   നോക്കി  വിലയിരുത്തണം . അല്ലാതെ   പുറം   ഭംഗി   കണ്ടല്ല .

 

ശാന്ത   ഹരിഹരൻ      .

http://saibalsanskaar.wordpress.com

The potter and the clay-കുശവനും   കളിമണ്ണും 

 

മൂല്യം ——സമാധാനം , ശരിയായ  സ്വഭാവം

ഉപമൂല്യം ——ക്ഷമ ,  സ്വയം  നിയന്ത്രണം

potter

ഇത്   ഒരു  നവ  ദമ്പതികൾ   കല്യാണ വാര്ഷികം   ആഖോഷിക്കാൻ   ഇന്ഗ്ലാണ്ടിൽ    പോയ  കഥയാണ് .അവിടെ   അവർ   പുരാതന   വസ്ത്തുക്കൾ   വില്ക്കുന്ന   കടയിൽ   പോയി . അവര്ക്ക്   പുരാതന   വസ്ത്തുക്കൾ   പ്രത്യേകിച്ച്   കളിമൺ   കൊണ്ടുള്ള   സാധനങ്ങൾ   വളരെ   ഇഷ്ടമാണ് . അവിടെ   പ്രത്യേകതരം   ചായകപ്പ്‌   കണ്ടപ്പോൾ   താല്പ്പര്യം  തോന്നി .  ” ആ   കപ്പ്‌   ഒന്ന്   കാണുവാൻ   പറ്റുമോ ? ഇത്ര   ഭംഗിയുള്ള  കപ്പ്‌   ഞങ്ങൾ   കണ്ടിട്ടേയില്ല.”  എന്ന്   ആ   കടയിലിരിക്കുന്ന   സ്ത്രിയോട്   ചോദിച്ചു .

ആ   സ്ത്രി   കപ്പ്‌   അവരുടെ   കൈയിൽ   കൊടുത്തപ്പോൾ   കപ്പ്‌   പെട്ടെന്ന്   സംസാരിക്കാൻ   തുടങ്ങി .  കപ്പ്‌   പറഞ്ഞു ——-നിങ്ങൾക്ക്   മനസ്സിലാവില്ല . ഞാൻ   ഇപ്പോഴും   ഒരു   ചായ   കപ്പ്‌    ആയിരുന്നില്ല . ആദ്യം   ഞാൻ   വെറും   ഒരു   ചുവന്ന   കളിമൺ   കട്ടയായിരുന്നു .  എന്റ്റെ   യജമാനൻ   എന്നെ   എടുത്തു   ഉരുട്ടി  ഇടിച്ചു ,തട്ടി.  ഒടുവിൽ ”  എനിക്ക്   ഇഷ്ടമില്ല.  എന്നെ   വെറുതെ   വിടു. ”  എന്ന്   ഞാൻ  നിലവിളിച്ചു .

എന്റ്റെ  യജമാനൻ  ഒരു  പുഞ്ചിരിയോടെ  പറഞ്ഞു . ആയിട്ടില്ല .  അദ്ദേഹം ” ടം”   എന്ന്  ഒരു   കറങ്ങുന്ന   ചക്രത്തിൽ  എന്നെ   വെച്ച് . ചക്രം  ചുറ്റി   ചുറ്റി   കറങ്ങാൻ   തുടങ്ങി . നിറുത്ത്   എനിക്ക്   തല   കറങ്ങുന്നു   എന്ന്   ഞാൻ   പറഞ്ഞു . എന്റ്റെ   യജമാനൻ   വെറുതെ   തല   കുലുക്കി .  എന്നിട്ട്   പറഞ്ഞു —–ഇനിയും   ആയിട്ടില്ല .

അദ്ദേഹം  എന്നെ   കറക്കുക   മാത്രമല്ല   കുത്തി   വളച്ചു   അദ്ദേഹത്തിനു   വേണ്ട  ആകൃതിയിലാക്കി . എന്നിട്ട്   ഒരു   ചൂളയിൽ   വെച്ച് . അവിടെ   ഞാൻ   വല്ലാത്ത  ചൂട്   അനുഭവിച്ചു “. . എന്നെ   സഹായിക്കു   ഇതിൽ   നിന്ന്   പുറത്തെടുക്കു . വാതിലിൽ   മുട്ടി നിലവിളിച്ചു ”  ആയിട്ടില്ല .  എന്റ്റെ   യജമാനൻ   പറഞ്ഞു .ഇനി   ഒരു   ക്ഷണം   പോലും   സഹിക്കുവാൻ   പറ്റില്ല   എന്ന്   ഞാൻ   വിചാരിച്ചിരിക്കുമ്പോൾ  വാതിൽ  തുറന്നു . അദ്ദേഹം  വളരെ  സുക്ഷിച്ചു  എന്നെ  പുറത്തെടുത്തു .ഒരു  ഷെൽഫിൽ   വെച്ച് . ഞാൻ  തണുക്കുവാൻ  തുടങ്ങി ..ഇത്   വളരെ   നന്നായി   എന്ന്   ഞാൻ   ആലോചിക്കുമ്പോഴേക്കും  അദ്ദേഹം  എന്നെ  എടുത്തു   ബ്രഷ്   ചെയ്തു . ദേഹം  മുഴുവൻ   പെയിന്റ്   അടിച്ചു .അതിനു   വല്ലാത്ത   മണമായിരുന്നു .  നിറുത്ത്  നിറുത്ത്   എന്ന്   ഞാൻ  കരഞ്ഞു .

അദ്ദേഹം   പറഞ്ഞു   ആയിട്ടില്ല . പിന്നെയും   എന്നെ   ഓവനിൽ   വെച്ച്    ഇത്   ആദ്യത്തെ   പോലെയായിരുന്നില്ല .  ഇരട്ടി  ചുടായിരുന്നു.  ശ്വാസം  മുട്ടി  ഞാൻ   അപേക്ഷിച്ച്, നിലവിളിച്ചു , കരഞ്ഞു . രക്ഷപ്പെടില്ല   എന്ന്  വിചാരിച്ചിരിക്കുമ്പോൾ   വാതിൽ  തുറന്നു   അദ്ദേഹാം   എന്നെ   പുറത്തെടുത്തു   ഒരു  ഷെൽഫിൽ   വെച്ച് . ഇനി  എന്ത്  ചെയ്യും  എന്ന്  ആലോചിച്ചു. ഒരു   മണികുർ  കഴിഞ്ഞു   അദ്ദേഹം  ഒരു  കണ്ണാടി  തന്നു  നോക്കുവാൻ   പറഞ്ഞു .

ഞാൻ  കണ്ണാടി   നോക്കി . ഓ  ഇത്   ഞാനല്ല  ഇത്   നല്ല  ഭംഗിയുണ്ട് . അപ്പോൾ  ഞാൻ  നല്ല  ഭംഗിയായി .

എന്റ്റെ   യജമാനൻ   പതുക്കെ  പറഞ്ഞു ..”നിന്നെ  ഞാൻ  ഇടിച്ചു , ഉരുട്ടി ,തട്ടി . നിനക്ക്  വേദനിച്ചു   കാണും .പക്ഷെ  നിന്നെ  വെറുതെ  വിട്ടിരുന്നെങ്ങിൽ  നീ  ഉണങ്ങി  പോയേനെ . നിന്നെ  ചക്രത്തിൽ   ചുറ്റിയപ്പോൾ  തല  കറങ്ങി  കാണും . പക്ഷെ  ഞാൻ  നിറുത്തിയിരുന്നെങ്ങിൽ  നീ  ചുരിങ്ങി  പോയേനെ .ചൂളയിൽ   വെച്ചപ്പോൾ   നിനക്ക്  നല്ല  ചുടു  എടുത്തു  കാണും . അങ്ങിനെ   വെച്ച്രുന്നില്ലെങ്ങിൽ   നീ  വിരിഞ്ഞു  പോയേനെ . പെയിന്റിന്റ്റെ   മണം  നിന്നെ  വല്ലാതെ  ബുദ്ധിമുട്ടിച്ചു .  പക്ഷെ   അങ്ങിനെ  ചെയ്തിരുന്നില്ലെങ്ങിൽ  നീ  ഉറച്ചിരിക്കില്ല  നിന്റ്റെ  ജീവിതത്തിൽ   ഒരു  വര്ണ  ഭംഗി   ഉണ്ടാവില്ലായിരുന്നു .നിന്നെ  രണ്ടാമതും  ഓവനിൽ   വെച്ചിരുന്നില്ലെങ്ങിൽ   നീ  കുറേക്കാലം  ഉറച്ചു  ജീവിക്കില്ലയിരുന്നു .ഇപ്പോൾ  നീ  ഞാൻ  വിചാരിച്ച  പോലെ  തന്നെ  ആയി  തീര്ന്നു .

ഗുണപാഠം —–

നിങ്ങൾ   ദൈവം, ഗുരു , അധ്യാപകൻ  എല്ലാവരെയും  വിശ്വാസിക്കു,   നിങ്ങൾക്ക്  എന്താണ്  ഉചിതം  എന്നും  നിങ്ങളുടെ  ഉള്ളിലുള്ള  നല്ലതിനെ  പുറത്തു  കൊണ്ടു  വരുവാനും  അവർക്കറിയാം..ജീവിതത്തിൽ   കഠിന  അധ്വാനം , കഷ്ട്ടപ്പാടുകൾ , പരീക്ഷണങ്ങൾ  ഇവയെല്ലാം  കൊണ്ടു  മാത്രമേ  വലിയ  നേട്ടങ്ങൾ  കിട്ടുകയുള്ളൂ .എപ്പൊഴു  വലിയ  ഉദ്ദേശം  മുന്നിൽ  കണ്ടു  അതിനു  വേണ്ടി  വിടാതെ  പ്രയത്നിക്കണം .

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com