Archive | July 2016

Giving when it counts-     കൊടുക്കുമ്പോൾ അതിനു വിലയുണ്ട്‌

 

മൂല്യം —–സ്നേഹം,    ശരിയായ   പെരുമാറ്റം

ഉപമൂല്യം —-അനുകമ്പ ,   വേണ്ടസമയത്ത്   ചെയ്യുന്ന   സഹായം

 

പല   വർഷങ്ങൾക്കു    മുന്മ്പു  ഞാൻ   ഒരു    ആശുപത്രിയിൽ    സന്നദ്ധ   സേവകനായി     ജോലി    ചെയുന്ന    സമയത്ത്    ഒരു    ചെറിയ    പെണ്കുട്ടിയെ    പരിചയപ്പെട്ടു . അവൾക്കു    ഒരു    അപൂർവവും    ഗുരുതരവുമായ    രോഗമായിരുന്നു   5  വയസ്സ്    പ്രായമുള്ള    അവളുടെ    സഹോദരന്റ്റെ   രക്തം   കെയറ്റിയാൽ    മാത്രമേ    അവൾ   രക്ഷപ്പെടുകയുള്ളൂ .  ഈ    സഹോദരൻ   അതെ    മാരക   രോഗം   പിടിപ്പെട്ടു അത്ഭുതകരമായി     അതിൽ   നിന്ന്    രക്ഷപ്പെട്ടു  അത്  കൊണ്ട്    രോഗത്തെ   എതിര്ക്കുവാനുള്ള   പ്രതിരോധ ശക്തി   കിട്ടിയവനായിരുന്നു

ഡോക്ടർ     കൊച്ചിനെ    വിളിച്ചു    ചേച്ചിയുടെ   രോഗത്തെ   ക്കുറിച്ച്    വിശദമായി   പറഞ്ഞു   സഹോദരിക്ക്    രക്തം    കൊടുക്കുവാൻ    സമ്മതമാണോ    എന്ന്    ചോദിച്ചു .

കുട്ടി   ഒന്ന്   സംശയിച്ചത്   ഞാൻ   കണ്ടു .  പിന്നെ   ഒരു   ദീര്ഖശ്വാസം   വലിച്ചിട്ടു   പറഞ്ഞു .ശരി    അത്   അവളെ   രക്ഷപ്പെടുത്തും   എങ്കിൽ    ഞാൻ   രക്തം    കൊടുക്കാം .

രക്ത നിവേശനം    നടന്നു   കൊണ്ടിരിക്കുമ്പോൾ     അവൻ    ചേച്ചിയുടെ    അടുത്ത    കിടക്കയിൽ    കിടന്നു    പുഞ്ഞിരിക്കുകയായിരുന്നു .   കുറെ   കഴിഞ്ഞപ്പോൾ    സഹോദരിയുടെ    നിറം    തെളിഞ്ഞു   അവന്റ്റെ     മുഖം     മങ്ങുവാൻ     തുടങ്ങി . അവൻ     വിറയ്ക്കുന്ന    ശബ്ദത്തിൽ      ഡോക്ടറോട്      ചോദിച്ചു .——ഞാൻ      ഇപ്പോൾ      തന്നെ      മരിക്കുമോ ?

വളരെ    ചെറിയ    കുട്ടിയായത്   കൊണ്ട്     അവൻ    ഡോക്ടറെ      തെറ്റുധരിച്ചു .  സഹോദരിയെ   രക്ഷിക്കാൻ     അവന്റ്റെ      മുഴുവൻ      രക്തവും     കൊടുക്കേണ്ടി   വരും     എന്ന്         വിചാരിച്ചു .

 

ഗുണപാഠം ——-

മനസ്സിനു    ഒരിക്കലും     സങ്ങടമില്ല     എന്ന്     വിചാരിച്ചു    സ്നേഹിക്കുക .   പണത്തിനു    വേണ്ടിയല്ല    ജോലി    ചെയ്യുന്നത്     എന്ന്       വിചാരിചു    ജോലി    ചെയ്യുക  .   ആരും     ശ്രദ്ധിക്കുന്നില്ല      എന്ന്   വിചാരിച്ചു         നൃത്തം       ചെയ്യുക

http://saibalsanskaar.wordpress.com

ശാന്ത    ഹരിഹരൻ .

 

 

 

Advertisements

Divinity   and    ego- ദൈവത്വവും അഹംഭാവവും

 

Krishna with flute

മൂല്യം —-സത്യം

ഉപമൂല്യം —–എല്ലാവരിലും    ദൈവത്വം   ഉണ്ട്

പണ്ടൊരിക്കൽ   ഉത്തംഗ  എന്ന   ഒരു   യോഗി   ഉണ്ടായിരുന്നു .  അദ്ദേഹം  മാനവ   ജാതിക്കു   വേണ്ടി   തപസ്സു   ചെയ്യുകയായിരുന്നു . ജാതിയിൽ   ബ്രാഹ്മണനായ   അദ്ദേഹം   ഭഗവാൻ   കൃഷ്ണന്   പരിച്ചയമുള്ളവനായിരുന്നു.  അദ്ദേഹം  ആഗ്രഹം , വെറുപ്പ്‌ ,  വിഷയാസക്തി   എല്ലാമില്ലാത്ത   ഒരു   നാടോടി   ആയിരുന്നു .

ഭഗവാൻ   കൃഷ്ണൻ    യോഗിയുടെ    തപസ്സിൽ   സന്തുഷ്ടനായി    അദ്ദേഹത്തിനു   വിശ്വരൂപ   ദർശനം   നല്കി .  ഒരു   വരം   കൊടുക്കുവാൻ    തീര്മ്മാനിച്ചു .  ഉത്തംഗ   പറഞ്ഞു —-ഞാൻ    ആഗ്രഹം   ഒന്നുമില്ലാത്ത   ഒരാളാണ്   അത്   കൊണ്ട്     ഒരു   വരവും   വേണ്ട .  പക്ഷെ  കൃഷ്ണൻ   അദ്ദേഹത്തിന്റ്റെ    തപസ്സിനു   സമ്മാനമായി   ഒരു  വരം  ചോദിക്കാൻ    നിര്ബന്ധിച്ചു

അങ്ങിനെ   ഭഗവാൻ   കൃഷ്ണൻ   നിർബന്ധിച്ചപ്പോൾ   യോഗി   ഒരു   വരം  ചോദിച്ചു —-അദ്ദേഹത്തിനു   ദാഹം   എടുക്കുമ്പോഴൊക്കെ  വെള്ളം  കൊടുക്കണം .{ ആ   ഭാഗത്ത്   കഠിന   വെള്ള   ക്ഷാമം   ഉണ്ടായിരുന്നു } ഭഗവാൻ   വരം  കൊടുത്ത്   അവിടന്ന്  അപ്രത്യക്ഷമായി .

ഒരു   ദിവസം  ഉതംഗ  ഒരു   മരുഭുമിയിൽ   കുടി   നടക്കുകയായിരുന്നു .  കുറെ  നടന്നപ്പോൾ  വല്ലാതെ   ദാഹം   എടുത്തു .അവിടെങ്ങും   ഒരു  തുള്ളി  വെള്ളം  പോലും  കണ്ടില്ല . പെട്ടെന്ന്   അദ്ദേഹത്തിനു  ഭഗവാന്റ്റെ   വരം  ഓര്മ്മ   വന്നു .വരം  ഓര്ത്ത   ഉടൻ   ഒരു  വേടൻ   ഒരു   ഭീകര   പട്ടിയുമായി  വന്നു . അയാളുടെ  കൈയിൽ   ഒരു  മുഷിഞ്ഞ  തുകിൽ  സഞ്ചിയിൽ   വെള്ളം  ഉണ്ടായിരുന്നു .അയാൾ   ചോദിച്ചു —  സർ   വെള്ളം   വേണോ ?  അയാളുടെ   സ്ഥിതി   കണ്ടിട്ട്   ബ്രാഹ്മണനായ   യോഗിക്ക്   വെറുപ്പ്‌   തോന്നി .  വളരെ  ഭവ്യമായി  വേണ്ടാം  എന്ന്  പറഞ്ഞു .വേടൻ  വീണ്ടും  ചോദിച്ചു   യോഗിക്ക്   വെറുപ്പും  ദേഷ്യവും  വന്നു . വേടനോട്  ഉടനെ  അവിടന്ന്   പോകുവാൻ   പറഞ്ഞു . വേടനും   നായും  അപ്രത്യക്ഷമായി

ഇത്   കണ്ടപ്പോൾ   യോഗിക്ക്   സംശയം  തോന്നി ഒരു   സമയം ഭഗവാൻ  തന്നെ  തന്റ്റെ  ദാഹം  തീര്ക്കുവാൻ  വേഷം  മാറി   വന്നതായിരിക്കും  എന്ന്  വിജാരിച്ച്.  അല്ലെങ്ങിൽ   ഭഗവാൻ   കൃഷ്ണൻ   എങ്ങിനെ  ഒരു  താഴ്ന്ന   ജാതി  മനുഷ്യനെ  വെള്ളവുമായി   അയക്കും?  ഒരു  ബ്രാഹ്മണൻ  എങ്ങിനെ   തുകിൽ   സഞ്ചിയിൽ   നിന്ന്   വെള്ളം  കുടിക്കു   എന്നെല്ലാം  ഓർത്ത്‌   യോഗി   വിഷമിച്ചു .

അതെ   സമയം   ഭഗവാൻ   കൃഷ്ണൻ   അദ്ദേഹത്തിന്റ്റെ   മുൻപിൽ   പ്രത്യക്ഷപ്പെട്ടു . പുഞ്ചിരിച്ചു   കൊണ്ട്   ചോദിച്ചു .  ആ   വേടൻ   ആരാണ്   എന്ന്   നിങ്ങൾക്ക്    അറിയാമോ ?  ഞാൻ    ദേവേന്ദ്രനോട്    നിങ്ങൾക്ക്   വെള്ളം  കൊണ്ട്   തരാൻ   പറഞ്ഞു .  പക്ഷെ  അദ്ദേഹം  നിങ്ങൾക്ക്   അമരത്വം   നൽകാനായി  വെള്ളത്തിനു   പകരം  അമൃതം   കൊണ്ട്   വന്നു   .പക്ഷെ   അദ്ദേഹം   ഒരു  നിബന്ദന   പറഞ്ഞു   നിങ്ങൾക്ക്   എല്ലാവരിലും   ദൈവത്വം  കാണുവാൻ    കഴിയുമോ   എന്ന്   നോക്കണം .  ഞാനും  പരീക്ഷിക്കാൻ   സമ്മതിച്ചു .

ഉതംഗ   അദ്ദേഹത്തിന്റ്റെ   അഹംഭാവം   കാരണം  പരിക്ഷയിൽ   തോറ്റു.  ദേവേന്ദ്രൻ   കൊണ്ടുവന്ന  അമൃതം  കുടിക്കുവാൻ   സാധിച്ചില്ല .

ഉതംഗ   പോലെയുള്ള   യോഗിമാർ  പോലും  ഭഗവാന്റ്റെ   പരീക്ഷണത്തിൽ   തോറ്റു   പോകുമ്പോൾ   നമ്മൾ  എല്ലാം  എന്ത്   മാത്രം ?  ഭഗവാന്റ്റെ  ലീലകളെ   മനസ്സിലാക്കാൻ   നമുക്ക്   കഴിവുണ്ടോ? അത്   കൊണ്ട്   ജീവിതത്തിന്റ്റെ   ശരിയായ   അർത്ഥം   മനസ്സിലാക്കുവാൻ   ഉള്ള   കഴിവ്   വളര്ത്തി   എടുക്കണം  ഭഗവാൻ   നമ്മളെ   പരീക്ഷിക്കും . അത്  നന്മ  ചെയ്യുവാൻ  മാത്രമാണ് .

ഗുണപാഠം —–

നാം  എല്ലാം   ഒന്നാണ് . ഒരേ  പ്രപഞ്ചത്തിൽ   നിന്ന്   വന്നവരാണ്   അത്   മനസ്സിലാക്കി   എല്ലാവരിലും   ദൈവത്വം  കാണണം   അപ്പോൾ   നമ്മുടെ   ജീവിതം   സന്തുഷ്ടമായിരിക്കും .

http://saibalsanskaar.wordpress.com

ശാന്ത    ഹരിഹരൻ