The  bird  which  interpreted  dreams-  സ്വപ്നങ്ങളെ വ്യാഖ്യാനിച്ച പക്ഷി

talking bird

 

മൂല്യം—-അഹിംസ

ഉപമൂല്യം——നിശ്ചിതമായ   ചിന്തകൾ

രാജു   എന്ന   ഒരു   ചെറുപ്പക്കാര   കർഷകൻ   കഠിനമായി   അധ്വാനിച്ചിരുന്നു .  ഒരു   ദിവസം   വൈകുന്നേരം   രാജാവിന്റ്റെ   ഖോഷകർ   “ആരെങ്ങിലും   രാജാവിന്റ്റെ   സ്വപ്നങ്ങളെ   വ്യാഖ്യാനം   ചെയ്യുകയാണ്  എങ്കിൽ   100  നാണയങ്ങൾ   സമ്മാനമായി  കിട്ടും”  എന്ന് പ്രഖ്യാപിച്ചു  കൊണ്ട്  പോയി .ഒരു  കുറുക്കൻ   ഒച്ചയെടുത്തു   കൊണ്ട്   രാജാവിന്റ്റെ   മടിയിൽ   ചാടി   എന്നായിരുന്നു   സ്വപ്നം .

എനിക്ക്   അതിന്റ്റെ   ഉത്തരം  അറിയുമായിരുന്നെങ്ങിൽ—-രാജു   ആലോചിച്ചു .” ഞാൻ   പറഞ്ഞു   തരാം “—- പക്ഷെ   സമ്മാനത്തിൽ   പകുതി   പണം  എനിക്ക്   തരണം  എന്ന്  ഒരു   ചെറിയ   പക്ഷി   പറഞ്ഞു .രാജു   സമ്മതിച്ചു .  പക്ഷി   പറഞ്ഞു ——കുറുക്കൻ   വഞ്ചനയുടെ   സുച്ചകമാണ്  .രാജാവിനോട്   സുക്ഷിച്ചിരിക്കാൻ    പറയണം ..രാജു   പക്ഷി   പറഞ്ഞ   ഈ  വ്യാഖ്യാനം   രാജാവിനോട്   പറഞ്ഞു  സമ്മാനവും  നേടി . പക്ഷെ   പകുതി   പണം  പക്ഷിക്ക്   കൊടുക്കണമല്ലോ   എന്ന്   സങ്കടം  തോന്നി.  അവൻ   പക്ഷിയെ   ഒഴുവാക്കി   വളഞ്ഞ   വഴിയിലുടെ   വീട്ടിലേക്കു   പോയി .

അവൻ   വളരെ   ബുദ്ധിപൂർവം  ആ   പണം   മുടക്കി   പണക്കാരനായി . 5  കൊല്ലം   കഴിഞ്ഞു . ഒരു   വൈകുന്നേരം  രാജാവിന്റ്റെ   സേനാപതി   രാജുവിന്റ്റെ   വീട്ടിൽ   വന്നു  പറ ഞ്ഞു —-രാജാവ്   വേറൊരു   സ്വപ്നം  കണ്ടു . ഒരു   വലിയ  കത്തി   രാജാവിന്റ്റെ   തലയുടെ  മുകളിൽ  ചുറ്റുന്നതായി  അത്   എന്താണ്  പറയുന്നത് ?.  രാജു   പേടിച്ചു   പക്ഷിയെ   തിരഞ്ഞു   കൊണ്ട്   പോയി . ഒരു   ആലമരത്തിന്റ്റെ   അടുത്ത്   എത്തിയപ്പോൾ   പരിചയമുള്ള   ആ   ശബ്ദം   കേട്ടു. “ഞാൻ   സ്വപ്നത്തിനെ   കുറിച്ച്   വ്യാഖ്യാനിച്ചു   തരാം   കിട്ടുന്ന   സമ്മാനത്തിൽ   പകുതി   എനിക്ക്   തരാമോ ?” പക്ഷി   ചോദിച്ചു .രാജു   സമ്മതിച്ചു .കത്തി  അപായത്തിന്റ്റെ    സുച്ചകമാണ്   രാജാവ്   വളരെ   സുക്ഷിക്കണം .

ഈ   പ്രാവശ്യം   രാജുവിന്    1000  നാണയങ്ങൾ   സമ്മാനമായി   കിട്ടി .  രാജുവിന്   പകുതി   പണം   പക്ഷിക്ക്   കൊടുക്കുവാൻ   ഇഷ്ട്ടമില്ല . പക്ഷെ   പക്ഷി   എങ്ങാനും   രാജാവിനോട്   ചെന്ന്   പറഞ്ഞാലോ ? അവൻ   ഒരു   കല്ലെടുത്ത്‌   പക്ഷിയുടെ   നേരെ   എറിഞ്ഞു . ഭാഗ്യത്തിന്   പക്ഷി   മുറുവ്‌   എൽക്കാതെ   രക്ഷപ്പെട്ടു . വർഷങ്ങൾ   കടന്നു   പോയി   രാജു   എല്ലാം   മറന്നിരിക്കുമ്പോൾ   രാജാവ്   പിന്നെയും   ഒരു   സ്വപ്നം   കണ്ടു . ഒരു   പ്രാവ്   അദ്ദേഹത്തിന്റ്റെ   മടിയിൽ  ഇരിക്കുന്നതായി  ആണ്   സ്വപ്നം . രാജു   പിന്നെയും   പക്ഷിയുടെ   അടുക്കൽ   ചെന്നു.   പ്രാവ്   സമാധാനത്തിന്റ്റെ   ചിന്ഹമാണ്   എന്ന്   പക്ഷി   പറഞ്ഞു .

രാജുവിന്   ഇപ്പോൾ   10000  നാണയങ്ങൾ    സമ്മാനമായി    കിട്ടി .രാജു   അത്   മുഴുവൻ    പക്ഷിക്ക്    കൊടുത്ത്   തന്നോട്   ക്ഷമിക്കുവാൻ    പറഞ്ഞു .” എനിക്ക്   അത്   കൊണ്ട്    യാതൊരു    പ്രയോജനവുമില്ല ”  പക്ഷി   പറഞ്ഞു . ആദ്യത്തെ   സ്വപ്നത്തിൽ   അന്തരീക്ഷത്തിൽ   നാശത്തിന്റ്റെ  സുച്ചനയായിരുന്നു .   അപ്പോൾ   നീ   നാശകാരനായി.  രണ്ടാമത്തെ    സ്വപ്നത്തിൽ   പ്രകൃതിയിൽ   ആരാജകമുണ്ടായിരുന്നു .  അപ്പോൾ   നീ   അരാജകനായി.  ഈ   പ്രാവശ്യം   വിശ്വാസമാണ്   കണ്ടത്   അപ്പോൾ   നീ   അത്   പ്രകാരം   പ്രവർത്തിച്ചു.  അകത്തുള്ള   മനോഭാവമാണ്   പുറത്തു   വരുന്നത് .

ഗുണപാഠം —–

നമ്മുടെ   ചുറ്റുപാടും   ഉള്ള   പരിസരവും   ആളുകളും   നമ്മെ   പലപ്പോഴും   സ്വാധിനിക്കും. അതു   കൊണ്ട്   നിശ്ചിത   ചിന്താഗതി  ഉള്ളവരുടെ   കൂടെയാണ്   എങ്കിൽ    നമുക്കും   അങ്ങിനെയാകാൻ   പറ്റും .  നേരെ മറിച്ചു   നിഷേധാത്മകമായ   ചിന്താഗതിയുള്ളവരുടെ    കുടെയാണ്   എങ്കിൽ   നമ്മുടെ   ചിന്താഗതിയും   അതേപോലെ   ആയിത്തീരും .പക്ഷെ   ഏതു   പരിസ്ഥിതിയിലും  ആരുടെ   കുടെയായാലും   മനസ്സിനെ   നിയന്ത്രിച്ചു   ആത്മധര്യത്തോടെ   പ്രതിസന്ധികളെ   നേരിട്ടുകൊണ്ട്   മുന്നോട്ടു   പോകുവാൻ   പരിശീലിക്കണം .ധ്യാനം , പ്രാര്ത്ഥന , ആത്മപരിശീലനം   എന്നിവ   നമ്മിൽ   യഥാർത്ഥചിന്തന   വളർത്തിയെടുക്കുവാൻ   സഹായിക്കും .അപ്പോൾ   പുറമെയുള്ള   ഏതു   ശക്തിക്കും   നമ്മെ   സ്വാധീനിക്കാൻ   സാധിക്കില്ല

Shanta Hariharan

http://saibalsanskaar.wordpress.com

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s