The    crocodile   and   the   priest മുതലയും പുരോഹിതനും

 

മൂല്യം —-സത്യം

ഉപമൂല്യം ——എല്ലാവരെയും   ഒരു   പോലെ   കാണുക

priest

ഒരിക്കൽ   ഒരു   വിചിത്രമായി   പരുമാറുന്ന  ഒരു മുതല   ഉണ്ടായിരുന്നു. .സാധാരണ   മുതലകൾ   ചെയ്യാത്ത  കാര്യമാണ്   അത്   ചെയ്തുകൊണ്ടിരുന്നത് .  ദിവസവും   രാവിലെ   സൂര്യോദയത്തിനു  മുൻപ്   എണീറ്റ്‌   സാധന   ചെയുമായിരുന്നു .  സാധന   എന്നാൽ   എന്താണ് ? നിങ്ങളുടെ   ആധ്യാത്മികമായ    പരിശീലനമാണ് . അതായത്   ദിവസവും   ഈശ്വരനെ സ്മരിക്കാൻ  നിങ്ങൾ  എന്ത്  ചെയ്യുന്നു എന്നതാണ് .

ഈ   മുതല   വളരെ   ബുദ്ധിയുള്ളതാണ്.  സൂര്യോദയത്തിനു   മുന്പുള്ള   സമയമാണ്   ഈശ്വര ധ്യാനത്തിന്   പറ്റിയ   സമയമെന്ന്   എന്ന്   മനസ്സിലാക്കി   നേരത്തെ  എണീറ്റ്‌   കുറച്ചു   നേരം   നീന്തി   ശരീരത്തിന്  വ്യായാമം   നല്കും . എന്നിട്ട്   വളരെ ശ്രദ്ധയോട   ഈശ്വര പ്രാര്‍ഥന  ചെയ്യും . ബാക്കി   സമയം  നല്ല  ശക്തി   കിട്ടാനായി   ആരോഗ്യകരമായ  ഭക്ഷണം   കഴിക്കും  ഇങ്ങിനെ  എല്ലാ  ദിവസവും   സാധന   ചെയ്യുമായിരുന്നു

.         ഒരു ദിവസം   ഒരു   പ്രസിദ്ധനായ

പുരോഹിതൻ   ആ    വഴി വന്നു.   മുതല    ധ്യാനം  ചെയ്യുന്നത്   കണ്ട്‌  ചോദിച്ചു—-ഹേ  മുതലേ  നീ ഒരു  മൃഗമായിട്ട്  എന്തിനു  മന്ത്രം ചൊല്ലി പ്രാർഥിക്കുന്നത്  എന്ത്  കിട്ടാനാണ്‌?

മുതല  പറഞ്ഞു. ശരിയാണ് ഞാൻ  മൃഗമാണ്‌.  പക്ഷെ   ഈശ്വര  സാന്നിധ്യം  ഉണരുവാൻ   ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്   ഞാൻ   ദിവസവും   ധ്യാനം   ചെയ്യുന്നത്.   പക്ഷെ    ഇത്    ശരിയാവില്ല..   പുരോഹിതൻ പറഞ്ഞു.

എന്ത്     കൊണ്ട് ?    മുതല    ചോദിച്ചു.

നീ    ഒരു   മൃഗമാണ്‌.  അത്   കൊണ്ട്  മന്ത്രം  ചൊല്ലി  പ്രാർഥിക്കുന്നത് ശരിയല്ല.  നിനക്ക്  ഈശ്വരനെ  ഉണരുവാൻ  സാധിക്കില്ല. മനുഷ്യനായി  ജനിക്കുവാൻ  കാത്തിരിക്കണം

മുതല    ധൈര്യമായി   മറുപടി   പറഞ്ഞു —–വാഹ്‌!   നിങ്ങൾ   ഒരു   വിഡ്ഢിയാണ്  കണ്ടാൽ   ഒരു   പുരോഹിതനെ   പോലെയിരിക്കുന്നു  പക്ഷെ   സാമാന്യ  കാര്യങ്ങൾ   പോലും  നിങ്ങൾക്ക്   അറിയില്ല .നിങ്ങളെ  സൃഷ്‌ടിച്ച   ഈശ്വരൻ   തന്നെയാണ്   എന്നെയും   സൃഷ്ടിച്ചിരിക്കുന്നത് .മുതലയുടെ   ബുദ്ധിപരമായ   വാക്കുകൾ   കേട്ട്   പുരോഹിതൻ    ആശ്ചര്യപ്പെട്ടു . മുതല   തുടർന്ന്   പറഞ്ഞു —- ഞാൻ ദിവസവും   ധ്യാനം   ചെയുന്നത്   കൊണ്ട്   ഈശ്വരനെ   ഉണരുവാൻ   സാധിക്കുമായിരിക്കും . പക്ഷെ   നിങ്ങൾ   ഒരു   സാധനയും   ചെയ്തിലെങ്കില്‍   നിങ്ങൾക്ക്   ഒരു   സാധ്യതയും ഇല്ല .  അടുത്ത   ജന്മത്തിൽ ചിലപ്പോൾ   മുതലയായി   ജനിക്കുകയും  ചെയ്യും .

പുരോഹിതൻ    പറഞ്ഞു —–ഞാൻ   ഒരു മുതല ?  നിനക്ക്   എവിടെ   നിന്ന്   ഈ തുച്ഛമായ   ആശയം   കിട്ടി ? പെട്ടെന്ന്   ഇതാ! പുരോഹിതൻ   മുതലയായി. .

ഇപ്പോൾ   രണ്ടു   മുതലകളും   അടുത്തടുത്ത്   ഇരിക്കുന്നുണ്ടായിരുന്നു .ഇപ്പോൾ   നിങ്ങൾക്ക്   എന്ത് തോന്നുന്നു ?   മുതല ചോദിച്ചു .

പുരോഹിതന്   കുഴപ്പമായി .  അയാൾ   ചോദിച്ചു —–നിനക്ക്   എങ്ങിനെ   അറിയാമായിരുന്നു   ഞാൻ   ഒരു   മുതലയാകും  എന്ന് .

മുതല   നല്ല  ബുദ്ധിമാൻ   ആയിരുന്നു . അത്   പറഞ്ഞു —-  ഞാൻ   ഒരു  മുതലയായിട്ടും  പാവനമായ  വഴിയിൽ  ജീവിക്കുന്നു .  നിങ്ങളോ   ഒരു   പുരോഹിതനായിട്ടു    മുതലയെപ്പോലെ   ജീവിക്കുന്നു .

പുരോഹിതൻ   വിചാരിച്ചു   ഞാൻ   മുതലയെക്കാൾ   മെച്ചപ്പെട്ടവനാണ് .പക്ഷെ   നമ്മളെല്ലാം  ഒരേ  ഈശ്വരനാൽ   സൃഷ്ടിക്കപ്പെട്ടവരാണ്   എന്ന് ഓര്‍ത്തില്ല .നമ്മൾ  ഒരിക്കലും   മറ്റുള്ളവരേക്കാൾ   മെച്ചപ്പെട്ടവരാണ്    എന്ന്   വിചാരിക്കരുത് . അവനവന്റ്റെ   ജീവിതം   നല്ല   രീതിയിൽ   ജീവിക്കുക .

ഗുണപാഠം ——-

ഗുരു  നാനാക്ക്   പറഞ്ഞു —-” സാധനയും   ധ്യാനവും   സത്യമായി   ജീവിക്കുവാൻ   നമ്മളെ   സഹായിക്കും ”

ഏറ്റവും   വികൃതിയായ   സ്കൂൾ   കുട്ടി  അല്ലെങ്കില്‍    വളരെ മോശമായി  പരുമാറുന്ന   മനുഷ്യൻ   എല്ലാം   ഈശ്വരനാൽ   സൃഷ്ടിക്കപ്പെട്ടവരാണ് .

ഒന്ന് ദീര്‍ഘശ്വാസം എടുത്തു സമാധാനമായി ചിന്തിക്കുക      “നമ്മൾ എല്ലാം   ഒന്നാണ് .”  എന്ന് .

Shanta Hariharan

http://saibalsanskaar.wordpress.com

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s