Archive | September 2016

Puppies  for  sale- പപ്പി കുഞ്ഞുങ്ങളെ വിൽക്കാനുണ്ട്

 

മൂല്യം —-സ്നേഹം , ശരിയായ  സമീപനം

ഉപമൂല്യം —–സഹതാപം

puppies

ഒരു  കർഷകന്റ്റെ  അടുത്തു  കുറച്ചു   പപ്പി  കുഞ്ഞുങ്ങൾ   വിൽക്കാനുണ്ടായിരുന്നു.അയാൾ  ഒരു   ബോര്‍ഡ്  എഴുതി   മുറ്റത്തിലെ  ഒരു  കമ്പത്തു  ആണി  അടിച്ചു   തുക്കുകയായിരുന്നു   ആണി  അടിച്ചു   കൊണ്ടിരിക്കെ   ആരോ  അയാളുടെ   ഉടുപ്പ്   വലിക്കുന്നത്  പോലെ   തോന്നി .അവൻ  താഴോട്ടു  നോക്കിയപ്പോൾ   ഒരു  കൊച്ചു  കുട്ടി  നിൽക്കുന്നത്   കണ്ടു .

ഹേ  മിസ്റ്റർ  എനിക്ക്  നിങ്ങളുടെ  പപ്പി  കുഞ്ഞിനെ   വാങ്ങിക്കണം   എന്ന്  അവൻ  പറഞ്ഞു

കഴുത്തിൽ    ഒഴുകുന്ന   വിയർപ്പു   തുടച്ചു  കൊണ്ട്   കർഷകൻ  പറഞ്ഞു —-ശരി  പക്ഷെ   ഇവ  നല്ല  ഇനം  ആയതു  കൊണ്ട്   നല്ല  വിലയുണ്ട്‌ .

കുട്ടി   ഒന്ന്   തല   കുനിഞ്ഞു .  പിന്നെ  പോക്കെറ്റിൽ    കൈയിട്ടു   കുറെ   ചില്ലറകൾ  പുറത്തെടുത്തു . 39  സെന്ററുകൾ  ഉണ്ട്   ഇത്   മതിയോ   എന്ന്   ചോദിച്ചു .മതി  എന്ന്   പറഞ്ഞു   കർഷകൻ   ഒരു   വിസിൽ  അടിച്ച്  ഡോളി  വരൂ  എന്ന്   പറഞ്ഞു .

പട്ടികുട്ടിൽ  നിന്ന്  ഡോളി   4 പപ്പി   കുഞ്ഞുങ്ങളുമായി   ഓടി   വന്നു . കൊച്ചു  കുട്ടി   കമ്പി   വേലിയിൽ   മുഖം പതിച്ചു   നോക്കി . അവന്റ്റെ  കണ്ണുകൾ  സന്തോഷത്തിൽ  വിരിഞ്ഞു

ഈ   കുഞ്ഞുങ്ങൾ  കമ്പി  വേലിയുടെ   അടുത്തു   വരുമ്പോഴേക്കും   പട്ടി  കുട്ടിൽ  എന്തോ  ഒരു  അനക്കം  ഉണ്ടായി . കുട്ടി   നോക്കിയിരിക്കെ   പന്ത് പോലെ   ഒരു   പട്ടി കുഞ്ഞു പുറത്തു  വന്നു.അത്  വളരെ  ചെറുതായത്  കൊണ്ട് കുടിന്റ്റെ  അടിയിൽ കുടി  വഴുതി  വന്നു. അത് ഒരു മെല്ലെ നൊന്ടി നടന്നുകൊണ്ട്  മറ്റു  പപ്പി  കുഞ്ഞുങ്ങളുടെ  ഒപ്പം  എത്താൻ   പ്രയത്നിച്ചു .

എനിക്ക്. ആ  ചെറിയ  കുഞ്ഞിനെ  വേണം.  കൊച്ചു.  കുട്ടി.  പറഞ്ഞു.

കർഷകൻ  കുട്ടിയടെ  മുൻപിൽ കുനിഞ്ഞിരുന്നു  പറഞ്ഞു—–മോനെ  നിനക്ക്  തീര്ച്ചയായും  പപ്പി കുഞ്ഞിനെ വേണ്ട. അതിനു  മറ്റു  പപ്പി. കുഞ്ഞുങ്ങളെ  പോലെ  നിന്റ്റെ   കൂടെ ഓടി  കളിക്കുവാൻ  പറ്റില്ല.

ഇത്  കേട്ടവുടൻ ആ കൊച്ചു കുട്ടി

കമ്പി  വേലിയിൽ നിന്ന് താഴെയിറങ്ങി തന്റ്റെ  ഒരു  കാലിൽ നിന്ന് നിക്കര്‍  മുകളിലോട്ടു ചുരുട്ടി  പൊക്കി കാണിച്ചു.

ആ  കാലിന്റ്റെ ഇരു  വശത്തും സ്റ്റീൽ കമ്പികൾ ഉണ്ടായിരന്നു.  കുട്ടി  കര്ഷകനോട് പറഞ്ഞു—സർ. എനിക്ക് നല്ലവണ്ണം ഓടുവാൻ  സാധിക്കില്ല. ആ  കുഞ്ഞിനും. അതിനെ  മനസ്സിലാക്കുന്ന  ഒരാൾ  വേണം.

ഗുണപാഠം—–

ലോകത്തിൽ  നിസ്സഹായരായ  പല  ആളുകൾ  ഉണ്ട്.  അവരെ  മനസ്സിലാക്കി  അനുകമ്പയോടെ  സഹായം

നൽകി  അവരുടെ  ആത്മധൈര്യം വീണ്ടെടുക്കുവാൻ നമ്മള്‍ സഹായിക്കണം.

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com

Advertisements

Reflection- പ്രതിബിംബം

 

മൂല്യം ——സത്യം ,  വിശ്വാസം

ഉപമൂല്യം ——ശുഭ ചിന്ത

ഒരു   അച്ഛനും   മകനും  കൂടി  ഒരു   മലയുടെ   മുകളിൽ    നടക്കുകയായിരുന്നു . പെട്ടെന്ന്   മകൻ   താഴെ വീണു   മുറിവ്   പറ്റി.  വേതന   കാരണം   ഹാഹോ ഹോഹോ എന്ന്   നിലവിളിക്കാൻ     തുടങ്ങി .

ആശ്ചര്യം;  അവന്റ്റെ   ശബ്ദം  തന്നെ   തിരിച്ചു   കേള്ക്കാമായിരുന്നു . ഹോഹോ ഹോഹോ   എന്ന് .

വളരെ    ജിജ്ഞാസയോടെ  അവൻ   ചോദിച്ചു —നിങ്ങൾ   ആരാണ്

അവനു  മറുപടി   കിട്ടി .—–നിങ്ങൾ   ആരാണ് ?

ഉത്തരം   കേട്ട്   അവൻ   ഉറക്കെ   പറഞ്ഞു —–ഭീരു .

അവനു   ഉത്തരം  കിട്ടി —–ഭീരു .

അവൻ    അച്ഛനോട്   ചോദിച്ചു —–എന്താണ്    സംഭവിക്കുന്നത്‌ ?

അച്ഛൻ   ചിരിച്ചു   കൊണ്ട്   പറഞ്ഞു —-മോനെ   ശ്രദ്ധിക്കു .  അച്ഛൻ    ഉറക്കെ    പർവതത്തിനോട്    പറഞ്ഞു —–ഞാൻ   നിങ്ങളെ    ആദരിക്കുന്നു .

അപ്പോൾ   ശബ്ദം   തിരിച്ചു   പറഞ്ഞു —-ഞാൻ    നിങ്ങളെ   ആദരിക്കുന്നു .

പിന്നെയും   അച്ഛൻ   ഉറക്കെ   പറഞ്ഞു —-നിങ്ങൾ   ഒരു   ജേതാവാണ്‌ .

ശബ്ദം   പറയുന്നു —–നിങ്ങൾ    ഒരു   ജേതാവാണ്‌ .

കുട്ടി   ആശ്ചര്യപ്പെട്ടു .  പക്ഷെ    കാര്യം    മനസ്സിലായില്ല .

അച്ഛൻ    വിശദമായി   പറഞ്ഞു    കൊടുത്തു.   ആളുകൾ   ഇതിനെ    പ്രതിധ്വനി    എന്ന്   പറയുന്നു . പക്ഷെ   ശരിക്കും   ഇത്   നമ്മുടെ    ജീവിതമാണ് .  നാം   എന്ത്    പറയുന്നുവോ    എന്ത്    ചെയ്യുന്നുവോ    അത്   തിരിച്ചു   കിട്ടും .നമ്മുടെ   ജീവിതം   നമ്മുടെ    പ്രവർത്തിയുടെ    പ്രതിധ്വനിയാണ് .നാം കൂടുതൽ സ്നേഹം പ്രകടിപ്പിച്ചാല്‍  നമുക്കും        അതുപോലെ സ്നേഹപ്രവാഹം ലഭിക്കും .

നിങ്ങളുടെ    കളികൂട്ടത്തിൽ    കൂടുതൽ  മത്സര    ക്ഷമത വേണമെങ്ങിൽ    നിങ്ങളും    നല്ല   ഒരു   മൽസരാർത്തി   ആകണം .  ഇത് ജീവിതത്തിൽ    എല്ലാ   കാര്യങ്ങല്ക്കും   ബാധകമാണ്. .ജീവിതത്തിൽ   നിങ്ങൾ   എന്തെല്ലാം   കൊടുത്തുട്ടുണ്ടോ   അതെല്ലാം   ജീവിതം തിരിച്ചു കിട്ടും. ..

 

ഗുണപാഠം —–

നമ്മുടെ    ജീവിതം  ഒരു  യാഥാര്തികമല്ല  അത്    യാഥാര്തമായി ചിന്തിച്ചാല്‍ പ്രതിദ്ധ്വനി മാത്രമാണ്‌.നന്മ ചെയ്താല്‍ നമുക്ക് നന്മ തിരിച്ചുകിട്ടും.

Shanta Hariharan

http://saibalsanskaar.wordpress.com

 

Shaluk’s victory-ഷാലുക്കിന്റ്റെ   വിജയം 

 

chibhada

മൂല്യം —–സ്നേഹം

ഉപമൂല്യം ——ഭക്തി

ഗുജറാത്തിൽ   മഹൂദ്യ   എന്ന    പ്രദേശത്ത്     നല്ല   വിളച്ചലുള്ള   മേഷാ   നദിക്കരയിൽ   ജീവൻ ഭായ്    എന്ന   ഒരു    പാവപ്പെട്ട    കർഷകൻ    താമസിച്ചിരുന്നു . അയാൾ     ചിഭാടാ    എന്ന   ഒരു    പ്രത്യേക    തരം    തണ്ണീർ    മത്തൻ   കൃഷി   ചെയ്തിരുന്നു .   അയാളുടെ   ഭാര്യ   കേസര്‍ ഭായും    മകൻ    ഷാലുക്കും അയാളെ സഹായിച്ചിരുന്നു

ഒരു    ദിവസം    മകൻ   ഷാലുക്കു    അമ്മ    കേസര്‍ ഭായിയോടു    പറഞ്ഞു —-അമ്മെ ശിരിജി മഹരാജ് { ഒരു   സന്യാസി }}  നമ്മുടെ    നല്ല  സ്വാതുള്ള  ചിഭാടാ രുചിക്കണം     എന്ന്    ഞാൻ    ആഗ്രഹിക്കുന്നു . ഞാൻ ഒരെണ്ണം അദ്ദേഹത്തിനു    കൊണ്ട് കൊടുക്കട്ടെ ?

നമ്മുടെ    ചിഭാടാ മഹാരാജ് തിന്ന്കയാണെങ്കില്‍  നമുക്ക് നല്ല   അനുഗ്രഹമല്ലേ ?

പിറ്റേ   ദിവസം    ഷാലുക്കു     നദിക്കരയിൽ    നിന്ന് നല്ല   പഴുത്ത    ഭംഗിയുള്ള    ഒരു    ചിഭാടാ പറിച്ചു .അതും കൊണ്ട്    മഹരാജ് കാണാൻ പുറപ്പെട്ടു

കുറച്ചു  നടന്നപ്പോൾ അവൻ    ചിഭാടാ    തിന്നുന്നതിനതിക്കുറിച്ച്     ചിന്തിക്കുവാൻ തുടങ്ങി .   അവന്റ്റെ    നാവിൽ    വെള്ളം    വന്നു.

അവൻ    ആലോചിച്ചു    വലിയ    പണക്കാര ഭക്തന്മാർ   നല്കുന്ന നല്ല നല്ല പഴങ്ങൾ ഉപേക്ഷിച്ചു മഹരാജ്  ഈ സാധാരണ      പഴം സ്വീകരിക്കുമോ ?   അത് കൊണ്ട് ഞാൻ തന്നെ ഇത് തിന്നാം . അവൻ ഒരു  മരത്തിന്റെ ചുവട്ടിലിരുന്നു സഞ്ചിയിൽ നിന്ന് ഒരു കത്തിയെടുത്തു പഴം   മുറിക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന്   വേറൊരു ചിന്ത വന്നു .         .

ഈ ചിന്ത അവന്റ്റെ ഹൃദയത്തിൽ നിന്ന്   വന്നതായിരുന്നു ഷാലൂക്കെ നീ  ഇത്ര   ബലഹീനനാണോi

മഹാരാജിന്    കൊടുക്കുവാൻ    കൊണ്ട് വന്ന ഈ പഴം   നീ   തിന്നുന്നത്   ശരിയാണോ ? മഹരാജിനോട്  നിനക്കുള്ള ഭക്തി   എന്തായി ?

മഹരാജിനോട്  ഉള്ള  തീവ്രഭക്തി  അയാളെ  കുലിക്കി. അത്  മനസ്സിനെ  തകര്ത്തു. അവൻ മനസ്സിനോട് -ഈ ചിഭാടാ  മഹരാജിനു  ഉള്ളതാണ്  എന്ന്മനസ്സിലാക്കി  കൊടുത്തു .അയാൾക്ക്‌ ആശ്വാസമായി. പിന്നെയും നടക്കുവാൻ  തുടങ്ങി.

കുറച്ചു   നടന്നപ്പോൾ  അയാൾക്ക്‌  വിശപ്പും ദാഹവും  തോന്നി.  പിന്നെയും മനസ്സ്  ചഞ്ചലമായി.  മണ്ടാ—ചിഭാടാ  നീ തിന്നു. മഹാരാജ്   ഈ  വിലയില്ലാത്ത  പഴം ഇഷ്ട്ടപ്പെടില്ല.  പണക്കാര  ഭക്തന്മാർനല്ല  വിലപ്പിടിച്ച  സാധനങ്ങൾ  കൊടുക്കും

നീ ഈ  പഴം തിന്നിട്ടു  വീട്ടിലേക്കു  മടങ്ങി പോകു.

കൊച്ചു  ഷാലൂകിനെ  ഇപ്പോൾ  ശരിക്കും ആഗ്രഹം  ജയിച്ചു. കത്തി  എടുക്കാൻ  സഞ്ചിയിൽ  കൈയിട്ടപ്പോൾ  അവിടെ  തന്നെ  നിന്ന്  പോയി. പിന്നെയും ഹൃദയത്തിൽ നിന്ന്  ഒരു  ശബ്ദം കേട്ട്. ഷാലൂക്ക്   അരുത്.   നീ   മഹരാജിന്റെ    ഒരു  കൊച്ചു   ഭക്തനാണ്. നിന്റ്റെ   മനസ്സ്പറയുന്നത്  കേള്ക്കരുതെ .

ഇനി  അവസാനത്തെ  തീരുമാനമാണ്  ഷാലൂക്കു  വിചാരിച്ചു. ഈ  ചിഭാടാ   മഹരാജിനു  തന്നെ   കൊടുക്കണം   ഞാൻ    തിന്നില്ല .  അവൻ      മഹരാജിന്റ്റ്റെ  ദിവ്യ രൂപം  ധ്യാനിച്ച്‌ .” സ്വാമി നാരായണ   സ്വാമി നാരായണ” എന്ന          മന്ത്രം ജപിച്ചുകൊണ്ട്‌  ഓടാൻ    തുടങ്ങി .

താമസിയാത   മഹരാജിന്റ്റ്റെ സഭയിൽ  എത്തി . ഭക്തന്മാർ കീര്ത്തനം  പാടി   കൊണ്ടിരുന്നു . മഹാരാജിന്റ്റെ  തേജസ്സു   അയാളെ ആകര്ഷിച്ചു

എല്ലാം അറിയുന്ന  മഹരാജ്    ഷാല്ലുക്കിന്റ്റെ   ചിന്തകൾ   മനസ്സിലാക്കി

ഷാലുക്കിനെ          അടുത്തു     വരാൻ   കൈ  കാണിച്ചു.  ഷാലുക്കിന്റ്റ്റെ   നെഞ്ഞടിക്കാൻ   തുടങ്ങി   അവൻ  ഓടി ചെന്ന്  മഹരാജിന്റ്റ്റെ  കാൽക്കൽ    വീണു  ചിഭാടാ എടുത്തു   വളരെ   ഭക്തിയോടും വിനയത്തോടും മഹരാജിന്റ്റ്റെ  മടിയിൽ വെച്ചു

ഷാലുക്കെ   സഞ്ചിയിൽ  നിന്ന് കത്തി  എടുക്കു  എന്ന്  മഹരാജ്‌  പറഞ്ഞു

ഈ  ചിഭാടാ ഇപ്പോൾ  തന്നെ  കഴിക്കുവാൻ  ഞാൻ ആഗ്രഹിക്കുന്നു. മഹാരാജ്  ചിഭാടാ  ഓരോ  കഷ്ണമായി നുറുക്കി തിന്നുവാൻ  തുടങ്ങി. മുഴുവൻ തിന്നുതീര്ത്തു. അവിടെ  കൂടിയിരുന്നവർ

ആശ്ചര്യപ്പെട്ടുപ്പോയി. ഷാലുക്കിന്റ്റ്റെ മനോഭാവം കണ്ടു അത്ഭുതപ്പെട്ടു.

അവിടെ  കൂടിയിരുന്നവർ  കൈയടിച്ചു.  ഈ ചെറിയ  കുട്ടിയുടെ  അടുക്കൽ  മഹരാജിന്  എന്തുകൊണ്ട് ഇത്ര അനുകമ്പയും  സ്നേഹവും എന്ന് അവർ ചിന്തിച്ചു.

ഒടുവിൽ  മഹരാജ്  പറഞ്ഞു——ഈ  കുട്ടി  ഈ  ചിഭാടാ ഇവിടെ  കൊണ്ടുവരാനായി മനസ്സുമായി പോരാടി.പലപ്രാവശ്യം തളർന്നുപോയെങ്ങിലും ഒടിവിൽ മനസ്സിനെ ജയിച്ചു.ഭഗവാനും സന്യാസിയും മനസ്സുമായി പോരാടി ജയിക്കുന്നവനെ ഇഷ്ട്ടപ്പെടും.അവരെ സഹായിക്കും

മഹരാജ്   ആ  ചിഭാടാ  മുഴുവൻ  കഴിച്ചത് അതിന്റ്റെ  സ്വാദ്  കൊണ്ടല്ല. ഷാലുക്കിന്റ്റ്റെ  മനസ്സ്  നിറഞ്ഞ  ഭക്തി

അംഗീകരിക്കാൻ  മാത്രമാണ്. എല്ലാവരും  ഷാലുക്കിനെ   പ്രശംസിച്ചു.  മനസ്സിനെ വിജയിച്ച നീ ഈ  ലോകം  മുഴുവൻ  വിജയിച്ചിരിക്കുന്നു.

 

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

 

 

 

  Tales of two dogs-    രണ്ടു നായകള്‍കളുടെ കഥ

 

 

 
മൂല്യം —-ശരിയായ  പെരുമാറ്റം
ഉപമൂല്യം —–വിശ്വാസം
രണ്ടു    പട്ടികളുണ്ടായിരുന്നു.  ആദ്യത്തെ  പട്ടി  ഒരു  മുറിയിൽ  പോയി    വാലാട്ടി  കൊണ്ട്  തിരിച്ചു  വന്നു .  മറ്റേ  പട്ടി  അതെ  മുറിയിൽ  പോയി  കുരച്ചു  കൊണ്ട്    പുറത്തു  വന്നു .
ഇത്    കണ്ടു  കൊണ്ടിരുന്ന    ഒരു    സ്ത്രീ  മുറിയിൽ  കെയറിയ  ഒരു  പട്ടി  സന്തോഷിച്ചു  കൊണ്ടും  മറ്റേ  പട്ടി  ദേഷ്യപ്പെട്ടു    കൊണ്ടും    വന്നതിന്റ്റെ    കാര്യമെന്താണ്  എന്നറിയാൻ    മുറിയിൽ  കെയറി .  മുറി  മുഴുവൻ  കണ്ണാടികൾ  പതിച്ചിരിക്കുന്നത്  കണ്ടു .
സന്തോഷമായ  പട്ടി  ആയിരം  സന്തോഷിക്കുന്ന  പട്ടികളെ  കണ്ടു . പക്ഷെ  കോപിഷ്ടനായ  പട്ടി  ദേഷ്യത്തിൽ  കുരയ്ക്കുന്ന  പട്ടികളെയാണ്  കണ്ടത് .
ഗുണപാഠം ——
നമ്മുടെ  ചുറ്റും  കാണുന്നതെല്ലാം  നമ്മുടെ    മനോഭാവത്തെ  പ്രതിഫലിക്കുന്നു .  സന്തോഷവും  ദുഖവും  എല്ലാം  നാം  കാണുന്ന  പോലെയാണ് .  അത്  കൊണ്ട്  സന്തോഷവും  സമാധനവുമായിരുന്നൽ    നാം  കാണുന്ന  ലോകം  സമാധനപരമായിരിക്കും .

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com

 

.

 

The obstacle in  our  path- നമ്മുടെ പാതയിലെ പ്രതിബന്ധം

 

മൂല്യം —-സത്യം

ഉപമൂല്യം ——-വിശ്വാസം

action speak louder

പണ്ട് ഒരിക്കല്‍    ഒരു   രാജാവ്‌    പാതയിൽ   ഒരു    പാറക്കല്ല്   വെച്ചിട്ട്    ആരെങ്ങിലും    അത്     എടുത്തു     മാറ്റുന്നുണ്ടോ    എന്നറിയാൻ   ഒരു   മരത്തിന്‍റെ    പുറകിൽ     ചെന്ന്    ഒളിച്ചിരുന്നു.  രാജാവിന്റ്റെ    ദർബാരിലുള്ള    കുറച്ചു   ആളുകളും    വലിയ    പണക്കാരായ   കുറച്ചു   വ്യാപാരികളും   ആ   വഴിക്ക്   വന്നു .  പക്ഷെ   ആ   പാറയെ   ചുറ്റി   നടന്നു   പോയി .  ആരും   അത്   മാറ്റാൻ ശ്രമിച്ചില്ല.  മാത്രമല്ല   പാത   വൃത്തിയാക്കി   വെക്കാതത്തിനു   രാജാവിനെ വിമര്ശിക്കുകയും   ചെയ്തു

അപ്പോൾ    ഒരു   കർഷകൻ    ഒരു   കൊട്ട    പച്ചക്കറിയുമായി   ആ   വഴി   വന്നു .  വലിയ    ആ     കല്ലിന്റ്റെ    അടുക്കൽ     വന്നപ്പോൾ     ചുമട്    താഴെ    ഇറക്കി    വെച്ച് .   ആ    കല്ലിനെ     പാതയുടെ    അരികിൽ      ആക്കാൻ ശ്രമിച്ചു .ഒരുപാടു    കഷ്ട്ടപ്പെട്ട ശേഷം    കല്ലിനെ    മാറ്റാൻ കഴിഞ്ഞു  .  പച്ചക്കറി     ചുമടും    എടുത്തു     പോകാൻ നോക്കിയപ്പോൾ    ആ കല്ല്‌   ഇരുന്ന സ്ഥലത്ത്    ഒരു    പെഴ്സ്സു കണ്ടു .  അതിൽ    ധാരാളം   പണമുണ്ടായിരുന്നു    കൂട്ടത്തിൽ     രാജവിന്റ്റെ      ഒരു     കുറിപ്പും —-

ആരാണോ ഈ പാതയിൽ നിന്ന് കല്ല്‌ എടുത്തു മാറ്റുന്നുവോ         അവർക്കാണ് ഈ പണം . മുഴുവനും .  നമക്ക് മനസ്സിലാക്കാൻ          പറ്റാത്ത പല കാര്യങ്ങളും കര്ഷകന് മനസ്സിലായി ..

ഗുണപാഠം ———

ജീവിതത്തിൽ    വരുന്ന    എല്ലാ    തടസ്സങ്ങളും    നമ്മുടെ      സ്ഥിതിയെ മെച്ചപ്പെടുത്താനാണു എന്ന് മനസ്സിലാക്കണം .

ശാന്ത     ഹരിഹരൻ     .

http://saibalsanskaar.wordpress.com