Shaluk’s victory-ഷാലുക്കിന്റ്റെ   വിജയം 

 

chibhada

മൂല്യം —–സ്നേഹം

ഉപമൂല്യം ——ഭക്തി

ഗുജറാത്തിൽ   മഹൂദ്യ   എന്ന    പ്രദേശത്ത്     നല്ല   വിളച്ചലുള്ള   മേഷാ   നദിക്കരയിൽ   ജീവൻ ഭായ്    എന്ന   ഒരു    പാവപ്പെട്ട    കർഷകൻ    താമസിച്ചിരുന്നു . അയാൾ     ചിഭാടാ    എന്ന   ഒരു    പ്രത്യേക    തരം    തണ്ണീർ    മത്തൻ   കൃഷി   ചെയ്തിരുന്നു .   അയാളുടെ   ഭാര്യ   കേസര്‍ ഭായും    മകൻ    ഷാലുക്കും അയാളെ സഹായിച്ചിരുന്നു

ഒരു    ദിവസം    മകൻ   ഷാലുക്കു    അമ്മ    കേസര്‍ ഭായിയോടു    പറഞ്ഞു —-അമ്മെ ശിരിജി മഹരാജ് { ഒരു   സന്യാസി }}  നമ്മുടെ    നല്ല  സ്വാതുള്ള  ചിഭാടാ രുചിക്കണം     എന്ന്    ഞാൻ    ആഗ്രഹിക്കുന്നു . ഞാൻ ഒരെണ്ണം അദ്ദേഹത്തിനു    കൊണ്ട് കൊടുക്കട്ടെ ?

നമ്മുടെ    ചിഭാടാ മഹാരാജ് തിന്ന്കയാണെങ്കില്‍  നമുക്ക് നല്ല   അനുഗ്രഹമല്ലേ ?

പിറ്റേ   ദിവസം    ഷാലുക്കു     നദിക്കരയിൽ    നിന്ന് നല്ല   പഴുത്ത    ഭംഗിയുള്ള    ഒരു    ചിഭാടാ പറിച്ചു .അതും കൊണ്ട്    മഹരാജ് കാണാൻ പുറപ്പെട്ടു

കുറച്ചു  നടന്നപ്പോൾ അവൻ    ചിഭാടാ    തിന്നുന്നതിനതിക്കുറിച്ച്     ചിന്തിക്കുവാൻ തുടങ്ങി .   അവന്റ്റെ    നാവിൽ    വെള്ളം    വന്നു.

അവൻ    ആലോചിച്ചു    വലിയ    പണക്കാര ഭക്തന്മാർ   നല്കുന്ന നല്ല നല്ല പഴങ്ങൾ ഉപേക്ഷിച്ചു മഹരാജ്  ഈ സാധാരണ      പഴം സ്വീകരിക്കുമോ ?   അത് കൊണ്ട് ഞാൻ തന്നെ ഇത് തിന്നാം . അവൻ ഒരു  മരത്തിന്റെ ചുവട്ടിലിരുന്നു സഞ്ചിയിൽ നിന്ന് ഒരു കത്തിയെടുത്തു പഴം   മുറിക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന്   വേറൊരു ചിന്ത വന്നു .         .

ഈ ചിന്ത അവന്റ്റെ ഹൃദയത്തിൽ നിന്ന്   വന്നതായിരുന്നു ഷാലൂക്കെ നീ  ഇത്ര   ബലഹീനനാണോi

മഹാരാജിന്    കൊടുക്കുവാൻ    കൊണ്ട് വന്ന ഈ പഴം   നീ   തിന്നുന്നത്   ശരിയാണോ ? മഹരാജിനോട്  നിനക്കുള്ള ഭക്തി   എന്തായി ?

മഹരാജിനോട്  ഉള്ള  തീവ്രഭക്തി  അയാളെ  കുലിക്കി. അത്  മനസ്സിനെ  തകര്ത്തു. അവൻ മനസ്സിനോട് -ഈ ചിഭാടാ  മഹരാജിനു  ഉള്ളതാണ്  എന്ന്മനസ്സിലാക്കി  കൊടുത്തു .അയാൾക്ക്‌ ആശ്വാസമായി. പിന്നെയും നടക്കുവാൻ  തുടങ്ങി.

കുറച്ചു   നടന്നപ്പോൾ  അയാൾക്ക്‌  വിശപ്പും ദാഹവും  തോന്നി.  പിന്നെയും മനസ്സ്  ചഞ്ചലമായി.  മണ്ടാ—ചിഭാടാ  നീ തിന്നു. മഹാരാജ്   ഈ  വിലയില്ലാത്ത  പഴം ഇഷ്ട്ടപ്പെടില്ല.  പണക്കാര  ഭക്തന്മാർനല്ല  വിലപ്പിടിച്ച  സാധനങ്ങൾ  കൊടുക്കും

നീ ഈ  പഴം തിന്നിട്ടു  വീട്ടിലേക്കു  മടങ്ങി പോകു.

കൊച്ചു  ഷാലൂകിനെ  ഇപ്പോൾ  ശരിക്കും ആഗ്രഹം  ജയിച്ചു. കത്തി  എടുക്കാൻ  സഞ്ചിയിൽ  കൈയിട്ടപ്പോൾ  അവിടെ  തന്നെ  നിന്ന്  പോയി. പിന്നെയും ഹൃദയത്തിൽ നിന്ന്  ഒരു  ശബ്ദം കേട്ട്. ഷാലൂക്ക്   അരുത്.   നീ   മഹരാജിന്റെ    ഒരു  കൊച്ചു   ഭക്തനാണ്. നിന്റ്റെ   മനസ്സ്പറയുന്നത്  കേള്ക്കരുതെ .

ഇനി  അവസാനത്തെ  തീരുമാനമാണ്  ഷാലൂക്കു  വിചാരിച്ചു. ഈ  ചിഭാടാ   മഹരാജിനു  തന്നെ   കൊടുക്കണം   ഞാൻ    തിന്നില്ല .  അവൻ      മഹരാജിന്റ്റ്റെ  ദിവ്യ രൂപം  ധ്യാനിച്ച്‌ .” സ്വാമി നാരായണ   സ്വാമി നാരായണ” എന്ന          മന്ത്രം ജപിച്ചുകൊണ്ട്‌  ഓടാൻ    തുടങ്ങി .

താമസിയാത   മഹരാജിന്റ്റ്റെ സഭയിൽ  എത്തി . ഭക്തന്മാർ കീര്ത്തനം  പാടി   കൊണ്ടിരുന്നു . മഹാരാജിന്റ്റെ  തേജസ്സു   അയാളെ ആകര്ഷിച്ചു

എല്ലാം അറിയുന്ന  മഹരാജ്    ഷാല്ലുക്കിന്റ്റെ   ചിന്തകൾ   മനസ്സിലാക്കി

ഷാലുക്കിനെ          അടുത്തു     വരാൻ   കൈ  കാണിച്ചു.  ഷാലുക്കിന്റ്റ്റെ   നെഞ്ഞടിക്കാൻ   തുടങ്ങി   അവൻ  ഓടി ചെന്ന്  മഹരാജിന്റ്റ്റെ  കാൽക്കൽ    വീണു  ചിഭാടാ എടുത്തു   വളരെ   ഭക്തിയോടും വിനയത്തോടും മഹരാജിന്റ്റ്റെ  മടിയിൽ വെച്ചു

ഷാലുക്കെ   സഞ്ചിയിൽ  നിന്ന് കത്തി  എടുക്കു  എന്ന്  മഹരാജ്‌  പറഞ്ഞു

ഈ  ചിഭാടാ ഇപ്പോൾ  തന്നെ  കഴിക്കുവാൻ  ഞാൻ ആഗ്രഹിക്കുന്നു. മഹാരാജ്  ചിഭാടാ  ഓരോ  കഷ്ണമായി നുറുക്കി തിന്നുവാൻ  തുടങ്ങി. മുഴുവൻ തിന്നുതീര്ത്തു. അവിടെ  കൂടിയിരുന്നവർ

ആശ്ചര്യപ്പെട്ടുപ്പോയി. ഷാലുക്കിന്റ്റ്റെ മനോഭാവം കണ്ടു അത്ഭുതപ്പെട്ടു.

അവിടെ  കൂടിയിരുന്നവർ  കൈയടിച്ചു.  ഈ ചെറിയ  കുട്ടിയുടെ  അടുക്കൽ  മഹരാജിന്  എന്തുകൊണ്ട് ഇത്ര അനുകമ്പയും  സ്നേഹവും എന്ന് അവർ ചിന്തിച്ചു.

ഒടുവിൽ  മഹരാജ്  പറഞ്ഞു——ഈ  കുട്ടി  ഈ  ചിഭാടാ ഇവിടെ  കൊണ്ടുവരാനായി മനസ്സുമായി പോരാടി.പലപ്രാവശ്യം തളർന്നുപോയെങ്ങിലും ഒടിവിൽ മനസ്സിനെ ജയിച്ചു.ഭഗവാനും സന്യാസിയും മനസ്സുമായി പോരാടി ജയിക്കുന്നവനെ ഇഷ്ട്ടപ്പെടും.അവരെ സഹായിക്കും

മഹരാജ്   ആ  ചിഭാടാ  മുഴുവൻ  കഴിച്ചത് അതിന്റ്റെ  സ്വാദ്  കൊണ്ടല്ല. ഷാലുക്കിന്റ്റ്റെ  മനസ്സ്  നിറഞ്ഞ  ഭക്തി

അംഗീകരിക്കാൻ  മാത്രമാണ്. എല്ലാവരും  ഷാലുക്കിനെ   പ്രശംസിച്ചു.  മനസ്സിനെ വിജയിച്ച നീ ഈ  ലോകം  മുഴുവൻ  വിജയിച്ചിരിക്കുന്നു.

 

ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s