Archive | October 2016

The   brahmani  and  the  mangoose ബ്രാഹ്മിണിയും കീരിയും

 

 

മൂല്യം —-ശരിയായ   പരുമാറ്റം

ഉപമൂല്യം —–വിവേചന   ബുദ്ധി

brahmani-mangoose

പണ്ടൊരിക്കൽ   ഒരു   ബ്രാഹ്മണനും   അദ്ദേഹത്തിന്റ്റെ   ഭാര്യയും    ഒരു   പട്ടണത്തിൽ   താമസിച്ചിരുന്നു . ബ്രാഹ്മിണി   {ബ്രാഹ്മണന്റ്റെ   ഭാര്യ  }    ഒരു   ആൺ   കുഞ്ഞിനെ   പ്രസവിച്ചു .  അതെ സമയം   ഒരു   കീരിയും   ഒരു   ആൺ   കുഞ്ഞിനെ   പ്രസവിച്ചു . ബ്രാഹ്മണി   ആ   കീരി  കുഞ്ഞിനെ  സ്വന്തം   കുഞ്ഞിനെ   പോലെ   വളര്ത്തി. എന്നാലും  ബ്രാഹ്മണി   സ്വന്തം   കുഞ്ഞിനെ   ഒരിക്കലും   തനിച്ചു   വിടാറില്ല . കീരി   എങ്ങാനും  മകനെ   ഉപദ്രവിക്കുമോ എന്ന്   ഭയം ഉണ്ടായിരുന്നു . എന്തായാലും   സ്വന്തം  കുഞ്ഞു   എല്ലാര്ക്കും   കണ്ണിലുണ്ണി   ആണല്ലോ ?

ഒരു  ദിവസം   ബ്രാഹ്മിണി   ഭർത്താവിനോട്   കൊച്ചുനെ   നോക്കാൻ   പറഞ്ഞിട്ട്   നദിയിൽ   നിന്ന്   വെള്ളം   കൊണ്ടുവരുവാൻ   പോയി . ആ  സമയത്ത്   ഒരു  സർപ്പം  വീട്ടിനുള്ളിൽ   വന്നു. കുട്ടിക്ക് അപായം   എന്ന്   അറിഞ്ഞു   കീരി   സർപ്പത്തിനെ  ആക്രമിച്ചു  കൊന്നു. അമ്മ  ബ്രാഹ്മണിയുടെ   കാലടി   ശബ്ദം   കേട്ട്   കീരി   ചോര   പുരണ്ട   മുഖത്തോടെ   അവരെ   എതിരേൽക്കാൻ പുറത്തു  വന്നു .

വായിൽ   ചോരയുമായി കീരിയെ   കണ്ടപ്പോൾ   അവർ   പേടിച്ച   പോലെ   തന്നെ    സംഭവിച്ചു എന്ന്    ബ്രാഹ്മണി  വിചരിച്ച്  ഒന്നും ആലോച്ക്കാതെ   കൈയിൽ   ഉള്ള   വെള്ളം  നിറഞ്ഞ കുടം   കീരിയുടെ   മേൽ  എറിഞ്ഞു .കീരി   ഉടൻ   തന്നെ   ചത്തു   വീണു .  കീരിയുടെ   മരണത്തിൽ    സങ്കടം   തോന്നിയ   അവർ    വീട്ടിൻറ്റെ   അകത്തു   ചെന്ന്   നോക്കി . കൊച്ചു   തൊട്ടിലിൽ    സുഖമായി   ഉറങ്ങുന്നുണ്ടായിരുന്നു .  തൊട്ടിലിനടുത്ത്   ഒരു   സർപ്പം  കഷ്ണങ്ങളായി  ചത്തു   കിടക്കുന്നുണ്ടായിരുന്നു   സ്വന്തം   മകനെ   പോലെ   ആയിരുന്ന   കീരിയെ കൊന്നതിനു ആ സ്ത്രീ വളരെ   ദുഖിച്ചു

ഗുണപാഠം ——

ബ്രാഹ്മിണി    ചെയ്തപോലെ   ഒന്നും   ചിന്തിക്കാതെ   എടുത്തു   ചാടിയാൽ    അവർ    ദുഖിച്ചപോലെ   തന്നെ   ദുഖിക്കേണ്ടി വരും .എടുത്തു ചാട്ടം   എപ്പോഴും   അപകടകരമാണ് .  ഒരു കാര്യം  ചെയ്യുന്നതിനു മുൻപ്  നല്ലവണ്ണം   ചിന്തിക്കണം ..

 

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com

Advertisements

Happiness   comes   from   with in        സന്തോഷം   ഉള്ളിൾ നിന്ന് വരുന്നു

 

മൂല്യം —–ശരിയായ   പെരുമാറ്റം

ഉപമൂല്യം —–നല്ല   മനോഭാവം

ഒരിക്കൽ   ഒരു   സെൻ   ഭിക്ഷു   ഒരു   ചെറിയ   ഗ്രാമം  സന്ദര്ശിച്ചു . ഗ്രാമവാസികൾ   അദ്ദേഹത്തിന്റ്റെ   ചുറ്റും  അവരുടെ   പരാതികൾ   പറഞ്ഞു . ” ഞങ്ങളുടെ  പ്രശ്നങ്ങൾ  തീർത്ത്‌  ആഗ്രഹങ്ങൾ   സാധിച്ചു   തരണം. എന്നാൽ   ഞങ്ങളുടെ   ജീവിതം  സന്തോഷകരമായിരിക്കും ”  എന്ന്  അവർ  എല്ലാം  അപേക്ഷിച്ച് .

ഭിക്ഷു   അവരുടെ   പരാതികൾ  മിണ്ടാതെ   കേട്ടു. പിറ്റേ   ദിവസം   അവര്ക്ക്   വേണ്ടി   ഒരു   സ്വർഗീയ   ശബ്ദം   ഒരുക്കി .

” നാളെ   ഉച്ചക്ക്   നിങ്ങളുടെ   ഗ്രാമത്തിൽ   ഒരു  അത്ഭുതം  സംഭവിക്കാൻ   പോകുന്നു . നിങ്ങളുടെ   എല്ലാ   പ്രശ്നങ്ങളും   ഒരു   സാങ്കല്പ്പിക സഞ്ചിയിലാക്കി  നദിക്കരയിൽ   കൊണ്ടിടുക . പിന്നെ   അതെ   സഞ്ചിയിൽ   നിങ്ങള്ക്ക്   വേണ്ട    പണം, സ്വര്ണം , ഭക്ഷണം  എല്ലാം  നിറച്ചു   വീട്ടിലേക്കു   കൊണ്ട്   വരിക .ഇങ്ങിനെ   ചെയ്താൽ   നിങ്ങളുടെ   ആഗ്രഹങ്ങൾ   എല്ലാം   പുര്ത്തിയാകും .ആ  അരുളപ്പാട്   സത്യമാണോ  അല്ലയോ   എന്ന്   ഗ്രാമവാസികൾക്ക്‌   സംശയം  തോന്നി . എന്നാലും     ആകാശത്തിൽ   നിന്ന്   കേട്ട  ആ  അശരീരി  അവരെ  ഞെട്ടിച്ചു .  എന്തായാലും  ഭിക്ഷു   പറഞ്ഞ  പോലെ  ചെയ്യുന്നതിൽ  ഒരു   നഷ്ട്ടവും   വരാൻ   പോകുന്നില്ല . സത്യമാണ്   എങ്കിൽ   അവർ   ആഗ്രഹിച്ചതെല്ലാം  കിട്ടും . അതുകൊണ്ട്   അവർ   പരീക്ഷിച്ചു   നോക്കാൻ   തന്നെ   തീരമാനിച്ചു .

പിറ്റേ  ദിവസം   ഉച്ചക്ക്   അവർ   ഒരു  സാങ്കൽപ്പിക   സഞ്ചിയിൽ   അവരുടെ   എല്ലാ  കഷ്ട്ടപാടുകളും  പാക്ക്   ചെയ്തു   നദിക്കരയിൽ   കൊണ്ടിട്ടു . തിരിച്ചു   സന്തോഷം , പണം , കാർ, വീട് , ആഭരണങ്ങൾ  എല്ലാം  സങ്കല്പ്പിച്ചു  പാക്ക്  ചെയ്തു  കൊണ്ട്  വന്നു .

തിരിച്ചു  വന്നു   നോക്കിയപ്പോൾ   അവർ  ശരിക്കും   ഞെട്ടിപ്പോയി . ആ  അശരീരി  ശബ്ദം  പറഞ്ഞത്   സത്യമായിരുന്നു.. കാർ  വേണം  എന്ന്  ആഗ്രഹിച്ച  മനുഷ്യന്റ്റെ  വീട്ടിൻ  മുൻപിൽ   കാർ   നിൽക്കുന്നുണ്ടായിരുന്നു.  വലിയ   ബംഗ്ലാവ്   വേണം   എന്ന്  ആഗ്രഹിച്ചവന്   അതുപോലെ   കിട്ടി .ഇങ്ങിനെ   അവര്ക്ക്   ആഗ്രഹിച്ചത്‌   എല്ലാം  കിട്ടി . അവരുടെ   സന്തോഷത്തിനു   അതിരുണ്ടായിരുന്നില്ല .

കഷ്ടം  ;  അവരുടെ   ഈ   സന്തോഷം   ആഹ്ളാദം  എല്ലാം  കുറച്ചു   ദിവസങ്ങൾക്കു  മാത്രമായിരുന്നു .അവർ  തമ്മിൽ   താരതമ്യപ്പെടുത്താൻ   തുടങ്ങി .ഓരോരുത്തരും   തന്നെക്കൾ   അയൽവാസിയാണ്   പണക്കാരനും   സന്തുഷ്ടനും  എന്ന്  വിചാരിച്ചു . തമ്മിൽ   ചർച്ച   ചെയ്യുവാൻ   തുടങ്ങി .”ഞാൻ   ഒരു  സാധാരണ  മാല  ചോതിച്ചു . പക്ഷെ  അയലവക്കകാരി   നല്ല  നെക്ലസ്   ചോതിച്ചു   വാങ്ങി . ഞാൻ   ചെറിയ   ഒരു   വീട്   ചോതിച്ചു  വാങ്ങി .  പക്ഷെ   എതിർവശമുള്ള   ആൾ   വലിയ  കൊട്ടാരം  തന്നെ   ചോതിച്ചു   വാങ്ങിച്ചു . എനിക്കും  അങ്ങിനെ   ചോതിച്ചു   വാങ്ങാമായിരുന്നു .  ജീവിതത്തിലെ   ഒരു  ഒന്നാന്തര   അവസരം  കൈ വിട്ടു .”  ഇങ്ങിനെ   ചിന്തിച്ചു  ചിന്തിച്ചു   എല്ലാവരും  അസ്വസ്ത്തരായി . തമ്മിൽ   അകലുവാൻ   തുടങ്ങി .ഒരിക്കൽ  കുടി  എല്ലാവരും  ഭിക്ഷുവിന്റ്റെ    അടുക്കൽ   വന്നു  പരാതി  പറഞ്ഞു .  ഗ്രാമം   മുഴുവൻ    അതൃപ്തിയും   നിരാശയും     ആയിരുന്നു .

ഗുണപാഠം ——

പല  പ്രശ്നങ്ങൾ  കാരണം   സന്തോഷമായി   ജീവിക്കുവാൻ  പറ്റിനില്ല  എന്ന്   പലരും   പറയാറുണ്ട്‌ . ഒരിക്കലും   സന്തോഷത്തെ   പ്രശ്നങ്ങളുമായി   ബന്ധപ്പെടുത്തരുത് .എല്ലാവരുടെയും   ജീവിതത്തിൽ   പ്രശ്നങ്ങൾ  ഉണ്ടാകും .പ്രശ്നങ്ങൾ  ഒരു  ഭാഗത്ത്  ഇരിക്കട്ടെ  എന്നാലും  ഞാൻ  ഉൽസാഹമായും  സന്തോഷമായും  ജീവിക്കും  എന്ന്  നാം   ഓരോരുത്തരും  സ്വയം  ചിന്തിക്കണം . അത്  പറഞ്ഞ്  പ്രശ്നങ്ങൾക്ക്   പരിഹാരം  കാണണ്ട  എന്നല്ല . ഭഗവാൻ   ശ്രീ  കൃഷ്ണനേക്കാൾ   കുടുതൽ  പ്രശ്നങ്ങൾ  ആരും  നേരിട്ട്   കാണില്ല .  ജനിക്കുമ്പോഴേ  അമ്മാവൻ  കൊല്ലാൻ   ശ്രമിച്ചു . ഭാരത   പോരിൽ   അർജ്ജുനന്റ്റെ   തേരാളിയായി  അര്ജ്ജുനൻ   അവസാന   നിമിഷം  യുദ്ധം  ചെയ്യില്ല  എന്ന്  ആയുധം  താഴെയിട്ടു .കുരുക്ഷേത്ര  യുദ്ധത്തിൽ   ഓരോ  ദിവസവും  കൃഷ്ണൻ  പല  പ്രശ്നങ്ങൾ  നേരിട്ടു.  അർജ്ജുനന്റ്റെ   നേർക്ക്‌  വന്നഭാവം   അസ്ത്രങ്ങൾ  കൃഷ്ണനെ  കുശലം  ചോദിച്ചു .  ഇതൊക്കെയായാലും  കൃഷ്ണന്റ്റെ   മുഖത്തു   നിന്ന്  ആ  പുഞ്ചിരി  ഒരിക്കലും  മാറിയില്ല .തുടർന്ന്   കൃഷ്ണൻ   ഭഗവത്  ഗീതയിൽ  പറയുന്നു .—–സന്തോഷവും   സങ്കടവും  ഒരു പോലെ  കാണുവാൻ  പഠിക്കു.  സുഖവും  ദുഖവും  ഒരു  നാണയത്തിന്റ്റെ   രണ്ടു  ഭാഗം  പോലെയാണ് . അത്  കൊണ്ട്   രണ്ടും  ഒരു പോലെ  കാണുവാൻ   പഠിക്കു . അപ്പോൾ  മനസ്സിന്   തെളിവ്   കിട്ടും   ഈ  തെളിവ്   നിങ്ങൾക്ക്  പരമസൌഖ്യം  നൽകും.

നമ്മുടെ   മനോഭാവം   ആണ്   പ്രധാനം . സന്തോഷം  പുറമെയുള്ള   സാധനങ്ങളിൽ  അല്ല .

 

ശാന്ത  ഹരിഹരൻ.

http://saibalsanskaar.wordpress.com

It   is   all   with  in – എല്ലാം   ഉള്ളിൽ തന്നെയുണ്ട് .

 

മൂല്യം ——സത്യം

ഉപമൂല്യം ——ആത്മപരിശോധന

deer

പണ്ടൊരിക്കൽ   ഒരു  മാൻ   കാടുകളിൽ   ചുറ്റി   നടക്കുന്നുണ്ടായിരുന്നു .  ദിവസവും   ആ  മാനിനു   നല്ല   ഒരു   സുഗന്ധം   കിട്ടുന്നുണ്ടായിരുന്നു . അത്   പുക്കളുടെ  സുഗന്ധത്തിനെക്കാൽ കുടുതലായി തോന്നി   . ശരിക്കും   ഇതു  പോലെ  മയക്കുന്ന   ഒരു  സുഗന്ധം  ഇതു  വരെ  കിട്ടിയിട്ടില്ല .  ഇതു  എവിടന്നു  വരുന്നു   എന്ന്   മാൻ   ആലോചിച്ചു. മണത്തു   പിടിച്ചു   നടന്നു .ഒരു   സമയം   ഇതു   മരത്തിൽ   നിന്ന്   വരുന്നതാണോ  എന്ന്   മരത്തിന്റ്റെ   അടുത്തു  പോയി   മണത്തു   നോക്കി . പക്ഷെ  മരത്തിനു   അതിന്റ്റെയായ   മണമേ   ഉണ്ടായിരുന്നുള്ളൂ .

മാൻ   ഇങ്ങിനെ   മണം   പിടിച്ചു   കൊണ്ട്   ചുറ്റി   കറങ്ങി .ഈ   സുഗന്ദം  പുമ്പാറ്റയിൽ  നിന്ന്   വരുന്നുവോ ?  പക്ഷെ   അടുത്തു   ചെന്ന്    മണത്തപ്പോൾ   അല്ല . പിന്നെയും  കറങ്ങി .ഒരു  സമയം  ഈ   ചതുപ്പ്   നിലത്തിൽ   നിന്ന്  വരുന്നുവോ ? മണത്തു  നോക്കി  അവിടന്നുമല്ല . പിന്നെ  കുന്നുകളിൽ   നിന്നാണോ ? കുറ്റി  ചെടികളിൽ  നിന്നാണോ ?  മൈതാനത്തിൽ   നിന്നാണോ ?   മണം   പിടിച്ചു   നടന്നു . പക്ഷെ   ഈ   സുഗന്ധം  എവിടെ  നിന്ന്  വരുന്നുവെന്ന് മനസ്സിലായില്ല .

ഈ   സുഗന്ധം എവിടെ  നിന്ന്   വരുന്നു   എന്ന്   കണ്ടു   പിടിക്കാൻ  മാൻ   ഓടി  ചാടി  നൃത്തം  വെച്ച്   നടന്നു .പക്ഷെ   ഓടി ക്ഷീണിച്ചു .എങ്ങിനെയെങ്ങിലും  കണ്ടുപ്പിടിച്ചേ   തീരൂ  എന്ന്  ഓടി  നടന്ന്   ഒടുവിൽ   വളരെ   ക്ഷീണിച്ചു  ഇനി  ശ്രമിക്കാൻ   പറ്റില്ല   എന്ന്   തോന്നി . നടക്കാൻ പോലും  പറ്റാതെ   കുഴഞ്ഞു   വീണു .

നിലത്തു   വീണാലും   മനസ്സ്   മുഴുവൻ   ആ   സുഗന്ധം   എവിടെ   നിന്ന്   വരുന്നു  എന്നായിരുന്നു   മാനിന്റ്റെ   മനസ്സിൽ..പെട്ടെന്ന്   പിന്നെയും  ആ  സുഗന്ധം . ഇത് തന്നെ  ഇത്   തന്നെ  ഞാൻ   തിരഞ്ഞു   നടന്ന  ഈ   സുഗന്ധം  ഇവിടെ  തന്നെയുണ്ട്‌ .പക്ഷെ  എവിടെ ? അപ്പോൾ   മാനിനു   പെട്ടെന്ന്  എന്തോ   ഒരു  കാര്യം   മനസ്സിലായി .ഓ: ദൈവമെ   ഈ   സുഗന്ധം എന്റ്റെയുള്ളിൽ   നിന്നാണല്ലോ   വരുന്നത്  ഇത്   ഇപ്പോഴും   എന്നിൽ  തന്നെ  ഉള്ള   സുഗന്ധമാണ്. മാന്‍   സമാധാനമായി . ഒന്ന്  പുഞ്ചിരിച്ചു . പിന്നെ സുഖമായി   ഉറങ്ങി .

ശരിയാണ് . ആ   സുഗന്ധം  മാനിന്റ്റെ   ഉള്ളിൽ    തന്നെ   ഉണ്ടായിരുന്നു . ഇതുപോലെയാണ്   ഈശ്വരൻ  .നാം   അദ്ദേഹത്തെ   എല്ലായിടത്തും   തിരഞ്ഞു   നടക്കുന്നു  ഈശ്വരൻ     നമ്മുടെ   ഉള്ളിൽ   തന്നെയുണ്ട്‌   എന്ന   സത്യം   മനസ്സിലാക്കണം

ഗുണപാഠം ——

നാം    ആത്മ  പരിശോധന   ചെയ്താൽ   മനസ്സിലാകും   ഈശ്വരൻ   നമ്മുടെ   ഉള്ളിൽ   തന്നെയുണ്ട്    എന്ന് . പക്ഷെ   നാം   പുറമേ   തിരഞ്ഞു   നടക്കുന്നു .

ഗുരു   രാമദാസ്   പറയുന്നു —— ഈശ്വരന്റെ നാമം എന്‍റെ ഉൾമനസ്സില്‍  ചൊല്ലികൊണ്ടിരിക്കുന്നു  .  ആ  നാമത്തിൽ നിന്ന്  എനിക്ക്   സമാധാനം  കിട്ടുന്നു .

http://saibalsanskaar.wordpress.com

Journey is as important as destination- ലക്ഷ്യ പ്രാപ്തിക്കു യാത്ര പ്രധാനമാണ്

 

പണ്ട്   കാലത്ത്   സുഖ സമ്പത്തിനെ   സ്നേഹിച്ചിരുന്ന   ഒരു   രാജാവുണ്ടായിരുന്നു . അദ്ദേഹം  റോസ്  കൊണ്ട്   അലങ്കരിച്ച   മെത്തയിൽ   കിടന്നുറങ്ങും . വളരെ രുചിയുള്ള  ഭക്ഷണം   കഴിക്കും .

king-hunting

ഒരു   ദിവസം   രാജാവും  പടകളും   നായാട്ടിനു   പോയി . ദിവസം   മുഴുവൻ   വേട്ടയാടി   സുഖിച്ചു . രാത്രിയായി.  രാജാവ്  മുൻപിൽ   വഴി  നയിച്ച്‌   തിരുച്ചു  പോകുവാൻ   തുടങ്ങി . കുറച്ചു സമയം   കഴിഞ്ഞപ്പോൾ   രാജാവ് ഒറ്റപെട്ടുപോയി.  രാജാവിനെ   കാണാതെ   മറ്റുള്ളവർ  തിരിച്ചു  പോകുകയും   ചെയ്തു .

രാജാവ്   വിശന്നു   ക്ഷീണിതനായി. .പ്രതീക്ഷിക്കാത്ത, ഈ   സ്ഥിതി   കണ്ടു   രാജാവിന്   വളരെ   ദേഷ്യം   തോന്നി .കുറെ   ദൂരം   കുതിര   ഓടിച്ചു   പോയപ്പോൾ   ഒരു  ആശ്രമം   കണ്ടു.  അവിടെ   ഒരു  സന്യാസി   ധ്യാനിച്ച്  കൊണ്ടിരുന്നു .  രാജാവ്   സന്യാസിയോട്   കാര്യം  പറഞ്ഞു . എങ്ങിനെയെങ്ങിലും   തന്റ്റെ   സുഖഭോഗം  നിറഞ്ഞ  രാജ്യത്തിലേക്ക്  തിരിച്ചു  എത്തിച്ച്തരാന്‍   അപേക്ഷിച്ചു . സന്യാസി   പുഞ്ചിരിച്ചു   കൊണ്ട്   പറഞ്ഞു —–ഞാൻ   ഒരു  മന്ത്രം  പറഞ്ഞു   തരാം. ചുറ്റും  തീയുള്ള  ഒരു  വളയത്തിൽ  നിന്ന്   കൊണ്ട്   40  ദിവസം  ആ   മന്ത്രം   ജപിച്ചാൽ  രാജ്യത്തിലേക്ക്  മടങ്ങി  പോകുവാൻ   പറ്റും . വളരെ   വേഗത്തിൽ   രാജാവ്   ആ മന്ത്രം  പടിച്ചു  സന്യാസി  പറഞ്ഞപോലെ   ചെയ്തു

40 ദിവസം കാഴ്യ്ഞ്ഞു ഒന്നും സംഭവിച്ചില്ല. രാജാവ്   സ്ന്യാസിയോടു  ചോദിച്ചു .  സന്യാസി   പറഞ്ഞു —- അതേ   മന്ത്രം   ജപിച്ചു   കൊണ്ട്   40  ദിവസം   തണുത്ത  വെള്ളത്തിൽ  നിൽക്കു .അങ്ങിനെ  40 ദിവസം  ജപിച്ചിട്ടും   ഒന്നും സംഭവിച്ചില്ല .രാജാവിന്റ്റെ   പ്രയത്നങ്ങൾ   പരാജയപ്പെട്ടു . രാജാവ്  വളരെ   നിരാശനായി . അപ്പോൾ   സന്യാസി  രാജാവിന്   വിശദമായി   പറഞ്ഞു മനസിലാക്കി കൊടുത്തു —-ഇത്രയും  ദിവസം  രാജാവ്   സ്വന്തം   നേട്ടത്തിന്   വേണ്ടിയാണ്   മന്ത്രം   ഉരുവിട്ടത്   അല്ലാതെ  മന്ത്രജപത്തിൽ ശ്രദ്ധിച്ചു കൊണ്ടല്ല . അതു  കൊണ്ടാണ്   ഒരു  നേട്ടവും   .ഉണ്ടാകാത്തത്

ഗുണപാഠം —–

ഏതു   കാര്യം   ചെയ്യുമ്പോഴും  അതിന്റ്റെ   പ്രതിഫലം   മാത്രം   നോക്കാതെ   ശ്രദ്ധയോടും   സന്തോഷത്തോടും   ചെയ്യണം .നിശ്ചിത സ്ഥാനത്തെത്തുവാൻ  യാത്രയും  വളരെ പ്രധാനമാണ് .

 

ശാന്ത   ഹരിഹരൻ

 

 

Pandit and the milkmaid പുരോഹിതനും   പാൽക്കാരിയും

 

milkmaid-and-pundit-1

 

ഒരു   ഗ്രാമത്തിൽ   നല്ല  പഠിപ്പും ,അറിവുമുള്ള   ഒരു   പുരോഹിതനുണ്ടായിരുന്നു . എല്ലാ  ദിവസവും   രാവിലെ   ഒരു   പാൽക്കാരി  പുരോഹിതന്റ്റെ   വീട്ടിൽ   പാൽ കൊടുക്കുമായിരുന്നു . ഒരു   ദിവസം   അവൾ   പാൽ  കൊടുക്കുവാൻ    വൈകി .പുരോഹിതൻ   വളരെ  വിഷമിച്ചു .കുട്ടിയോട്   വൈകി   വന്ന   കാരണം   ചോദിച്ചു . നദി കടത്തി വിടുന്ന   തോണിക്കാരൻ   വൈകി വന്നത്   കൊണ്ട്   വൈകി   പോയി   എന്ന്   അവൾ   പറഞ്ഞു .തോണിക്കാരന്റ്റെ   സഹായം   കുടാതെ   അവൾക്കു നദി   കടന്നു  കൂടെ   എന്ന്   പുരോഹിതൻ    ചോദിച്ചു .ഭഗവാൻ   വിഷ്ണുവിന്റ്റെ   നാമം    ചെല്ലി   കൊണ്ടിരുന്നാൽ   ജീവിതം   എന്ന   നദി   തന്നെ   കടക്കുവാൻ   പറ്റും . പിന്നെയല്ലേ  ഒരു ചെറിയ നദി .പാൽക്കാരി    ശ്രദ്ധയോടെ   പുരോഹിതൻ   പറഞ്ഞത്   കേട്ടു.

പിറ്റേ   ദിവസം   പാൽക്കാരി  വളരെ  നേരത്തെ   പാൽ   കൊണ്ട് വന്നു .  പുരോഹിതൻ   ചോദിച്ചതിനു   അവൾ   പറഞ്ഞു —-“അങ്ങയുടെ     ഉപദേശപ്രകാരം   ഞാൻ തോണിക്കാരന്   കാത്തു   നിൽക്കാതെ   ഭഗവാന്റ്റെ   നാമം  ജപിച്ചു   കൊണ്ട്   നദി കടന്നു വന്നു. പുരോഹിതൻ   അമ്പരന്നു പോയി . അവൾ    വെറുതെ   കഥ  ഉണ്ടാക്കുന്നു  എന്ന്   അദ്ദേഹം   വിചാരിച്ചു . എങ്ങിനെ   നദി   കടന്നു   എന്ന്   കാണിച്ചു   തരാൻ   പറഞ്ഞു .അവൾ   അദ്ദേഹത്തെ   നദിക്കരയിൽ    കൊണ്ട്   പോയി .  ഭഗവാന്റ്റെ   നാമം ചെല്ലി   കൊണ്ട്   നദി  കടക്കുവാൻ   തുടങ്ങി    പുരോഹിതനോടും   അതെ  പോലെ   ചെയ്യുവാൻ   പറഞ്ഞു .  പുരോഹിതൻ   വെള്ളം  തൊട്ടു.  പക്ഷെ    തന്റ്റെ   വസ്ത്രങ്ങൾ  നനഞ്ഞു   പോകും  എന്നോർത്തു.അതു കൊണ്ട് ശ്രമിച്ചില്ല.  അദ്ദേഹത്തിന്റ്റെ   ശ്രദ്ധ  ഭഗവനെക്കാൾ  കൂടുതൽ   വസ്ത്രങ്ങളിൽ   ആയിരുന്നു . തന്റ്റെ   സ്വന്തം   വാക്കുകളില്‍ തന്നെ  അദ്ദേഹം .വിശ്വസിച്ചില്ല.

ഗുണപാഠം ——-

വെറുതെ   കുറെ   ഗ്രന്ഥങ്ങൾ   പഠിക്കുന്നതിനേക്കാൾ   ഭഗവാനിൽ   ഉറച്ച   ഭക്തിയും   വിശ്വാസവും   വേണം .മറ്റുള്ളവരെ   ഉപദേശിക്കുന്നതിനു  മുന്മ്പു  സ്വയം വിശ്വസിക്കുകയും   പരിശീലിക്കുകയും   വേണം .

 

ശാന്ത   ഹരിഹരൻ

http://saibalsanskaar.wordpress.com

Priest and the fool പുരോഹിതനും വിഡ്ഢിയും

മൂല്യം —-സ്നേഹം

ഉപമൂല്യം —-ഭക്തി

പണ്ടൊരിക്കൽ  അറിവുള്ളവനും  സമർത്ഥനുമായ  ഒരു  പുരോഹിതൻ  ഉണ്ടായിരുന്നു . അദ്ദേഹത്തിനു  വേദ ഗ്രന്ഥങ്ങൾ  എല്ലാം   നല്ലവണ്ണം  അറിയാമായിരുന്നു . നല്ല ആത്മീയ  പ്രചോദനം  നല്കുന്നതിനായി   വിവിധ  മതക്കാരെ  കാണുകയും  അവരെ  പഠിപ്പിക്കുകയും  ചെയ്യുമായിരുന്നു.

ഒരു  ഗ്രാമത്തു  പോയപ്പോൾ  ആളുകൾ  അദ്ദേഹത്തെ  ഒരു  തടാകം  കാണിക്കുവാൻ  കൊണ്ട്  പോയി . ആ   തടാകത്തിന്റ്റെ   നടുവിൽ  ഒരു  ദ്വീപുണ്ടായിരുന്നു . ആ  ദ്വീപിൽ വളരെ  സാധാരണക്കാരനായ  ഒരാൾ  താമസ്സിക്കുന്നുണ്ടായിരുന്നു .പലരും  അയാളെ  ഒരു  വിഡ്ഢിയാണ്  എന്ന്   കരുതി.പുരോഹിതാൻ  വെള്ളത്തിന്റെ  അടുക്കൽ  എത്തിയപ്പോൾ ആ  മനുഷ്യൻ  ഭജന  പാടുന്നത്  കേട്ടു .ഭജഗോവിന്ദം ഭജഗോവിന്ദം  ഗോവിന്ദംഭ്ജ  മൂടമതെ         .  ആ  വിഡ്ഢിയുടെ  ഉച്ചാരണം   വളരെ  മോശമായിരുന്നു   അവനു  ഒന്നും അറിയില്ല   എന്ന്   മനസ്സിലായി

പുരിഹിതൻ   ഒരു  നിമഷം  ഈശ്വരാ  എന്റ്റെ   ചെവി  വേദനിക്കുന്നു . അയാൾ  കുറെ  തെറ്റുകൾ  പാടുന്നു . അയാളെ   പഠിപ്പിക്കണം . പുരോഹിതൻ  ഒരു  വള്ളം പിടിച്ച്  ആ   ദ്വീപിലേക്ക്   പോയി . അദ്ദേഹം   ആ   മനുഷ്യനോടു   പറഞ്ഞു  —–ഞാൻ    നിങ്ങളെ   പഠിപ്പിക്കുവാൻ    വന്നിരിക്കുകയാണ

priest-fool-2

ആ    മനുഷ്യൻ    പറഞ്ഞു ———ഇത്    എനിക്ക്     വളരെ   ഗൌരവമുള്ള    കാര്യമാണ് . അതിനു   മുന്മ്പ്       ദയവായി   ഭക്ഷണവും   വെള്ളവും     സ്വീകരിക്കുക

പുരോഹിതൻ    മുന്ന്    ദിവസങ്ങൾ   അയാളെ   പഠിപ്പിക്കുവാൻ   ചിലവഴിച്ചു .  എങ്ങിനെയാണ്   ശ്ലോകങ്ങൾ  ചെല്ലണ്ടത് , എങ്ങിനെ   ഉച്ചരിക്കണം , എങ്ങിനെ പ്രാർത്ഥനകൾ  ചെല്ലണം  ഒക്കെ   പഠിപ്പിച്ചു. കൂടാതെ സത്യവും ആത്മീയവുമായ   പല   കഥകൾ   പറഞ്ഞു   കൊടുത്തു

മുന്ന്   ദിവസങ്ങൾക്കു  ശേഷം  ആ   വിഡ്ഢി    വളരെ    സന്തോഷിച്ചു .  പുരോഹിതനോട് ഒരു പാട്   നന്ദി  പറഞ്ഞു .നന്ദി  സർ     ഞാൻ    നിങ്ങളെ    വളരെയധികം  സ്നേഹിക്കുന്നു . പുരോഹിതൻ   തോണിയിൽ    കയറി   തിരിച്ചു  തോണി തുഴഞ്ഞു    കൊണ്ടിരിക്കെ  അയാൾ  വെള്ളത്തിന്റ്റെ

മുകളിൽ കുടി  ഓടി  തോണിയിലുള്ള  പുരോഹിതന്റ്റെ  അടുക്കൽ  വന്നു  ചോദിച്ചു—-പണ്ടിത്ജി  ഈ  വരി  എങ്ങിനെ  ഉച്ചരിക്കും?  ഞാൻ  മറന്നു  പോയി. പുരോഹിതൻ  ഞെട്ടി എങ്ങിനെയാണ്  ഈ  മനുഷ്യൻ വെള്ളത്തിൽ  കുടി  നടന്നു  വന്നത്? എന്നാലും ശരിക്കും പണ്ടിടജി ഉച്ചരിക്കുന്നത് എങ്ങിനെ  എന്ന് പറഞ്ഞു  കൊടുത്ത്.അയാൾ ഓ ശരി  എന്ന്  പറഞ്ഞു തിരികെ  വെള്ളത്തിന്റ്റെ മുകളിൽ കുടി  ദ്വീപിലേക്ക് ഓടി  പോയി. പുരോഹിതൻ ആലോചിച്ചു  തനിക്കു  നല്ല

ഞാനമുണ്ട്. പക്ഷെ  ആ  മനോഹരമായ മനുഷ്യന്  നല്ല  ആത്മീയശക്തിയും കൂടെ നല്ല  ഭക്തിയും ഉണ്ട്.  അയാളല്ല  വിഡ്ഢി. ആ  ആത്മാർത്ഥ  ഭക്തന്റ്റെ  മുൻപിൽ ഞാനാണ് വിഡ്ഢി. എന്ന് മന്സ്സിലാക്കി

ഗുണപാഠം—-

ഈശ്വരൻ  സ്നേഹം, ആത്മാർഥത, എളിമ  എന്നിവയെയാണ്  വിദഗ്ധദ,അറിവ്  ഇവയേക്കാൾ  വലുതായി  കാണുന്നത്. നമ്മുളുടെ  പ്രാത്ഥന, നാമം ചെല്ലൽ  എല്ലാം നമ്മളെ

സ്നേഹവും,ദയവും, വിനയവും ഉള്ളവരാക്കാൻ ആണ്. അല്ലാതെ  അറിവ്  വെളിപ്പെടുത്താനല്ല.

http://saibalsanskaar.wordpress.com