Happiness   comes   from   with in        സന്തോഷം   ഉള്ളിൾ നിന്ന് വരുന്നു

 

മൂല്യം —–ശരിയായ   പെരുമാറ്റം

ഉപമൂല്യം —–നല്ല   മനോഭാവം

ഒരിക്കൽ   ഒരു   സെൻ   ഭിക്ഷു   ഒരു   ചെറിയ   ഗ്രാമം  സന്ദര്ശിച്ചു . ഗ്രാമവാസികൾ   അദ്ദേഹത്തിന്റ്റെ   ചുറ്റും  അവരുടെ   പരാതികൾ   പറഞ്ഞു . ” ഞങ്ങളുടെ  പ്രശ്നങ്ങൾ  തീർത്ത്‌  ആഗ്രഹങ്ങൾ   സാധിച്ചു   തരണം. എന്നാൽ   ഞങ്ങളുടെ   ജീവിതം  സന്തോഷകരമായിരിക്കും ”  എന്ന്  അവർ  എല്ലാം  അപേക്ഷിച്ച് .

ഭിക്ഷു   അവരുടെ   പരാതികൾ  മിണ്ടാതെ   കേട്ടു. പിറ്റേ   ദിവസം   അവര്ക്ക്   വേണ്ടി   ഒരു   സ്വർഗീയ   ശബ്ദം   ഒരുക്കി .

” നാളെ   ഉച്ചക്ക്   നിങ്ങളുടെ   ഗ്രാമത്തിൽ   ഒരു  അത്ഭുതം  സംഭവിക്കാൻ   പോകുന്നു . നിങ്ങളുടെ   എല്ലാ   പ്രശ്നങ്ങളും   ഒരു   സാങ്കല്പ്പിക സഞ്ചിയിലാക്കി  നദിക്കരയിൽ   കൊണ്ടിടുക . പിന്നെ   അതെ   സഞ്ചിയിൽ   നിങ്ങള്ക്ക്   വേണ്ട    പണം, സ്വര്ണം , ഭക്ഷണം  എല്ലാം  നിറച്ചു   വീട്ടിലേക്കു   കൊണ്ട്   വരിക .ഇങ്ങിനെ   ചെയ്താൽ   നിങ്ങളുടെ   ആഗ്രഹങ്ങൾ   എല്ലാം   പുര്ത്തിയാകും .ആ  അരുളപ്പാട്   സത്യമാണോ  അല്ലയോ   എന്ന്   ഗ്രാമവാസികൾക്ക്‌   സംശയം  തോന്നി . എന്നാലും     ആകാശത്തിൽ   നിന്ന്   കേട്ട  ആ  അശരീരി  അവരെ  ഞെട്ടിച്ചു .  എന്തായാലും  ഭിക്ഷു   പറഞ്ഞ  പോലെ  ചെയ്യുന്നതിൽ  ഒരു   നഷ്ട്ടവും   വരാൻ   പോകുന്നില്ല . സത്യമാണ്   എങ്കിൽ   അവർ   ആഗ്രഹിച്ചതെല്ലാം  കിട്ടും . അതുകൊണ്ട്   അവർ   പരീക്ഷിച്ചു   നോക്കാൻ   തന്നെ   തീരമാനിച്ചു .

പിറ്റേ  ദിവസം   ഉച്ചക്ക്   അവർ   ഒരു  സാങ്കൽപ്പിക   സഞ്ചിയിൽ   അവരുടെ   എല്ലാ  കഷ്ട്ടപാടുകളും  പാക്ക്   ചെയ്തു   നദിക്കരയിൽ   കൊണ്ടിട്ടു . തിരിച്ചു   സന്തോഷം , പണം , കാർ, വീട് , ആഭരണങ്ങൾ  എല്ലാം  സങ്കല്പ്പിച്ചു  പാക്ക്  ചെയ്തു  കൊണ്ട്  വന്നു .

തിരിച്ചു  വന്നു   നോക്കിയപ്പോൾ   അവർ  ശരിക്കും   ഞെട്ടിപ്പോയി . ആ  അശരീരി  ശബ്ദം  പറഞ്ഞത്   സത്യമായിരുന്നു.. കാർ  വേണം  എന്ന്  ആഗ്രഹിച്ച  മനുഷ്യന്റ്റെ  വീട്ടിൻ  മുൻപിൽ   കാർ   നിൽക്കുന്നുണ്ടായിരുന്നു.  വലിയ   ബംഗ്ലാവ്   വേണം   എന്ന്  ആഗ്രഹിച്ചവന്   അതുപോലെ   കിട്ടി .ഇങ്ങിനെ   അവര്ക്ക്   ആഗ്രഹിച്ചത്‌   എല്ലാം  കിട്ടി . അവരുടെ   സന്തോഷത്തിനു   അതിരുണ്ടായിരുന്നില്ല .

കഷ്ടം  ;  അവരുടെ   ഈ   സന്തോഷം   ആഹ്ളാദം  എല്ലാം  കുറച്ചു   ദിവസങ്ങൾക്കു  മാത്രമായിരുന്നു .അവർ  തമ്മിൽ   താരതമ്യപ്പെടുത്താൻ   തുടങ്ങി .ഓരോരുത്തരും   തന്നെക്കൾ   അയൽവാസിയാണ്   പണക്കാരനും   സന്തുഷ്ടനും  എന്ന്  വിചാരിച്ചു . തമ്മിൽ   ചർച്ച   ചെയ്യുവാൻ   തുടങ്ങി .”ഞാൻ   ഒരു  സാധാരണ  മാല  ചോതിച്ചു . പക്ഷെ  അയലവക്കകാരി   നല്ല  നെക്ലസ്   ചോതിച്ചു   വാങ്ങി . ഞാൻ   ചെറിയ   ഒരു   വീട്   ചോതിച്ചു  വാങ്ങി .  പക്ഷെ   എതിർവശമുള്ള   ആൾ   വലിയ  കൊട്ടാരം  തന്നെ   ചോതിച്ചു   വാങ്ങിച്ചു . എനിക്കും  അങ്ങിനെ   ചോതിച്ചു   വാങ്ങാമായിരുന്നു .  ജീവിതത്തിലെ   ഒരു  ഒന്നാന്തര   അവസരം  കൈ വിട്ടു .”  ഇങ്ങിനെ   ചിന്തിച്ചു  ചിന്തിച്ചു   എല്ലാവരും  അസ്വസ്ത്തരായി . തമ്മിൽ   അകലുവാൻ   തുടങ്ങി .ഒരിക്കൽ  കുടി  എല്ലാവരും  ഭിക്ഷുവിന്റ്റെ    അടുക്കൽ   വന്നു  പരാതി  പറഞ്ഞു .  ഗ്രാമം   മുഴുവൻ    അതൃപ്തിയും   നിരാശയും     ആയിരുന്നു .

ഗുണപാഠം ——

പല  പ്രശ്നങ്ങൾ  കാരണം   സന്തോഷമായി   ജീവിക്കുവാൻ  പറ്റിനില്ല  എന്ന്   പലരും   പറയാറുണ്ട്‌ . ഒരിക്കലും   സന്തോഷത്തെ   പ്രശ്നങ്ങളുമായി   ബന്ധപ്പെടുത്തരുത് .എല്ലാവരുടെയും   ജീവിതത്തിൽ   പ്രശ്നങ്ങൾ  ഉണ്ടാകും .പ്രശ്നങ്ങൾ  ഒരു  ഭാഗത്ത്  ഇരിക്കട്ടെ  എന്നാലും  ഞാൻ  ഉൽസാഹമായും  സന്തോഷമായും  ജീവിക്കും  എന്ന്  നാം   ഓരോരുത്തരും  സ്വയം  ചിന്തിക്കണം . അത്  പറഞ്ഞ്  പ്രശ്നങ്ങൾക്ക്   പരിഹാരം  കാണണ്ട  എന്നല്ല . ഭഗവാൻ   ശ്രീ  കൃഷ്ണനേക്കാൾ   കുടുതൽ  പ്രശ്നങ്ങൾ  ആരും  നേരിട്ട്   കാണില്ല .  ജനിക്കുമ്പോഴേ  അമ്മാവൻ  കൊല്ലാൻ   ശ്രമിച്ചു . ഭാരത   പോരിൽ   അർജ്ജുനന്റ്റെ   തേരാളിയായി  അര്ജ്ജുനൻ   അവസാന   നിമിഷം  യുദ്ധം  ചെയ്യില്ല  എന്ന്  ആയുധം  താഴെയിട്ടു .കുരുക്ഷേത്ര  യുദ്ധത്തിൽ   ഓരോ  ദിവസവും  കൃഷ്ണൻ  പല  പ്രശ്നങ്ങൾ  നേരിട്ടു.  അർജ്ജുനന്റ്റെ   നേർക്ക്‌  വന്നഭാവം   അസ്ത്രങ്ങൾ  കൃഷ്ണനെ  കുശലം  ചോദിച്ചു .  ഇതൊക്കെയായാലും  കൃഷ്ണന്റ്റെ   മുഖത്തു   നിന്ന്  ആ  പുഞ്ചിരി  ഒരിക്കലും  മാറിയില്ല .തുടർന്ന്   കൃഷ്ണൻ   ഭഗവത്  ഗീതയിൽ  പറയുന്നു .—–സന്തോഷവും   സങ്കടവും  ഒരു പോലെ  കാണുവാൻ  പഠിക്കു.  സുഖവും  ദുഖവും  ഒരു  നാണയത്തിന്റ്റെ   രണ്ടു  ഭാഗം  പോലെയാണ് . അത്  കൊണ്ട്   രണ്ടും  ഒരു പോലെ  കാണുവാൻ   പഠിക്കു . അപ്പോൾ  മനസ്സിന്   തെളിവ്   കിട്ടും   ഈ  തെളിവ്   നിങ്ങൾക്ക്  പരമസൌഖ്യം  നൽകും.

നമ്മുടെ   മനോഭാവം   ആണ്   പ്രധാനം . സന്തോഷം  പുറമെയുള്ള   സാധനങ്ങളിൽ  അല്ല .

 

ശാന്ത  ഹരിഹരൻ.

http://saibalsanskaar.wordpress.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s