മൂല്യം —–സ്നേഹം
ഉപമൂല്യം ——നിബന്ധനയില്ലാത്ത സ്നേഹം, ത്യാഗം
എന്റ്റെ അമ്മക്ക് ഒരു കൺ മാത്രമേ ഉണ്ടായിരുന്നുള്ളു .
എനിക്ക് അത് വളരെ അപമാനമായിരുന്നു.ഞാൻ അവരെ. വെറുത്തിരുന്നു . കുടുംബം. പോറ്റുവാനായി അവർ സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണം പാചകം ചെയ്തിരുന്നു . ആ സമയത്തു ഒരു ദിവസം ‘അമ്മ എന്നെ കാണാനായി ഞാൻ പഠിക്കുന്ന പ്രാഥമിക വിദ്യാലയത്തിൽ വന്നു . എനിക്ക് വല്ലാത്ത അപമാനം തോന്നി . ഞാൻ അവരെ അവഗണിച്ചു . വെറുപ്പോടെ നോക്കി .
അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോൾ ഒരു സഹപാഠി ചോദിച്ചു —-അതെ നിൻറ്റെ അമ്മക്ക് ഒരു കണ്ണേയുള്ളൂഎനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി . എന്റ്റെ ‘അമ്മ എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹിച്ചു . അന്ന് ഞാൻ അമ്മയോട് ഏറ്റുമുട്ടി . പറഞ്ഞു —-നിങ്ങൾ എന്നെ ഇങ്ങിനെ നാണം കെടുത്തി പരിഹാസത്തിനു ആളാക്കുന്നതിനേക്കാൾ എന്ത് കൊണ്ട് മരിച്ചു കുടാ.
‘അമ്മ ഒന്നും മിണ്ടിയില്ല .
ദേഷ്യത്തിൽ എന്താണ് പറഞ്ഞതെന്ന് ഒരു നിമിഷം ചിന്തിച്ചു പോലും നോക്കിയില്ല .എനിക്ക്അമ്മയുടെമനസ്ഥിതിയെക്കുറിച്ചു യാതൊരു ചിന്തയുമില്ലായിരുന്നു. എനിക്ക് അവരായിട്ടു ഒരു ബന്ധവും വേണ്ടെന്നു വെച്ച് വീട് വിട്ടു പോകണമെന്ന് മാത്രമേ തോന്നിയുള്ളൂ ഞാൻ വളരെ കഠിനമായി പഠിച്ചു.
വിദേശത്തിലേക്കു പോകുവാൻ അവസരം കിട്ടി.പിന്നീട് കല്യാണം കഴിച്ചു. വീട് വാങ്ങി. കുട്ടികളായി. എല്ലാ സുഖസൗകര്യങ്ങളോടെ ജീവിക്കുവാൻ തുടങ്ങി .
പെട്ടെന്ന് ഒരു ദിവസം എന്റ്റെ ‘അമ്മ എന്നെ കാണുവാൻ വന്നു. കൊല്ലങ്ങളായി അവർ എന്നെയും എന്റ്റെ മക്കളെയും കണ്ടിട്ടില്ല. ‘അമ്മ വാതിൽക്കൽ വന്നു നിന്നപ്പോൾ കുട്ടികൾ അവരെ നോക്കി നിന്നു. ക്ഷണിക്കാതെ വന്നതിന് ഞാൻ ഒച്ചയെടുത്തു. “എന്ത് ധൈര്യമാണ് നിങ്ങൾക്ക്എന്റ്റെ വീട്ടിൽ വന്ന് എന്റ്റെ കുട്ടികളെ പേടിപ്പെടുത്തുവാൻ? ” ഉടനെ പുറത്തു പോകു'”.—ഞാൻ പറഞ്ഞു.
എന്റ്റെ ക്രൂരമായ ഈ പൊട്ടിത്തെറിക്കലിന് ‘അമ്മ ശാന്തമായി
മറുപടി പറഞ്ഞു.ക്ഷമിക്കണം. ഞാൻ തെറ്റായ മേൽവിലാസത്തിൽ വന്ന് പോയി എന്നും പറഞ്ഞു അവിടന്ന് പോകുകയും ചെയ്തു.
ഒരുദിവസം പുനഃസംയോജനത്തിൽ പങ്കുകൊള്ളുവാനായി ഞാൻ പഠിച്ച സ്കൂളിൽ നിന്നു ഒരു എഴുത്തു കിട്ടി തൊഴിൽ സംബന്ധമായി ഒരു യാത്രപോകുകയാണ്എന്ന് ഭാര്യയോട് കള്ളം പറഞ്ഞു ഞാൻ. നാട്ടിലേക്കു പോയി. സ്കൂളിലെ പരിപാടിക്ക് ശേഷം ഔൽസുക്യം കാരണം ഞാൻ പണ്ട് താമസിച്ചിരുന്ന ആ പഴയ സ്ഥലം കാണുവാൻ പോയി .
.എന്റ്റെ ‘അമ്മ മരിച്ചു എന്ന് അയൽവാസികൾ പറഞ്ഞു . ഞാൻ ഒരു തുള്ളി കണ്ണീർ വിട്ടില്ല . ‘അമ്മ തരാൻ പറഞ്ഞു എന്ന് അവർ ഒരു എഴുത്തു തന്നു
എന്റ്റെ പ്രിയപ്പെട്ട മകനെ ,
ഞാൻ എപ്പോഴും നിന്നെ ഓർക്കുന്നു . നിൻറ്റെ വീട്ടിൽ വന്നു നിൻറ്റെ മക്കളെ പേടിപ്പെടിത്തിയതിനു ക്ഷമിക്കണം .നീ സ്കൂൾ സംയോജനത്തിൽ പങ്കുകൊള്ളുവാൻ വരുന്നുണ്ട് എന്നറിഞ്ഞു . വളരെ സന്തോഷമായി . നിന്നെ കാണണം എന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷെ കിടക്കയിൽ നിന്ന് എഴുനേൽക്കുവാൻ പോലും പറ്റിനില്ല. നീ വളർന്നു കൊണ്ടിരിക്കുമ്പോൾ സ്ഥിരമായി നിന്നെ നാണം കെടുത്തികൊണ്ടിരുന്നതിനു അമ്മയോട് ക്ഷമിക്കണം .നിനക്കറിയാമോ നീ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ഒരു അപകടത്തിൽ നിൻറ്റെ ഒരു കൺ നഷ്ടപ്പെട്ടു . ഒരു അമ്മയായ എനിക്ക് നീ ഒരു കൺ വെച്ച് കൊണ്ട് വളരുന്നത് കാണുവാൻ സഹിച്ചില്ല . അത് കൊണ്ട് എന്റ്റെ ഒരു കൺ നിനക്ക് തന്നു . എന്റ്റെ മകൻ എന്റ്റെ സ്ഥാനത്തിരുന്നു ആ കൺകൊണ്ട് ഈ ലോകം മുഴുവൻ കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു .
Shanta Hariharan
http://saibalsanskaar.wordpress.com