Archive | December 2016

The flute of  Krishna കൃഷ്ണൻറ്റെ  ഓടക്കുഴൽ

 

മൂല്യം—-സ്നേഹം

ഉപമൂല്യം—-വിശ്വാസം, ശരണാഗതി

krishna-flute     കൃഷ്ണൻറ്റെ  കൈയിൽ എപ്പൊഴും ഓടക്കുഴൽ  ഉള്ളത്  എല്ലാവര്ക്കും അറിയാവുന്നതാണ്. അതിനെ  സംബന്ധിച്ചു  ഒരു  മനോഹരമായ കഥയുണ്ട്.

എല്ലാ  ദിവസവും  കൃഷ്ണൻ  തോട്ടത്തിൽ  പോയി  ചെടികളോട്  പറയുമായിരുന്നു—-” ഞാൻ  നിങ്ങളെ  സ്നേഹിക്കുന്നു.  പകരം  ചെടികളുംപറയും—–കൃഷ്ണാ  ഞങ്ങളും  അങ്ങയെ  സ്നേഹിക്കുന്നു

ഒരു  ദിവസംകൃഷ്ണൻ  പെട്ടെന്ന്  വന്നു   ഒരു മുള (bamboo)ചെടിയെ കണ്ടു.  മുളച്ചെടി  ചോദിച്ചു—–  കൃഷ്ണാ എന്ത്  പറ്റി ?
കൃഷ്ണൻ  പറഞ്ഞു-എനിക്ക്  നിന്നോട്  ഒരു  കാര്യം. ചോദിക്കണം.  പക്ഷെ  വളരെ  വിഷമമുള്ളതാണ്
മുള  പറഞ്ഞു —-പറയു എന്നെ  കൊണ്ട്  പറ്റുമെങ്കിൽ  ചെയ്‌യാം . അപ്പോൾ  കൃഷ്ണൻ  പറഞ്ഞു —എനിക്ക്  നിൻറ്റെ  ജീവൻ  വേണം.നിന്നെ  മുറിക്കണം .മുള  ഒരു  നിമിഷം  ആലോചിച്ചു  പിന്നെ  ചോദിച്ചു — അങ്ങേക്ക്  വേറെ  ഒരു  വഴിയുമില്ല ?

ഇല്ല  വേറെ  ഒരു  വഴിയുമില്ല —കൃഷ്ണൻ  പറഞ്ഞു

എന്നാൽ  ഞാൻ  ശരണടയുന്നു—മുള  പറഞ്ഞു

കൃഷ്ണൻ  മുളയെ  വെട്ടി  അതിനെ  ചെത്തി  ശരിപ്പെടുത്തി  തുളകൾ  ഉണ്ടാക്കി . മുള  വേദന കൊണ്ട്  കരഞ്ഞു

എല്ലാ  കഷ്ടതകളും  അനുഭവിച്ച  ശേഷം  കൃഷ്ണൻറ്റെ  കൈപുണ്യത്തിൽ  മുള  ഭംഗിയുള്ള  ഒരു  ഓടക്കുഴലായി    മാറി.ഈ  ഓടക്കുഴൽ    24  മണിക്കൂറും കൃഷ്ണൻറ്റെ  കൂടെയുണ്ടായിരുന്നു .

ഗോപികമാർക്കു    ഈ  ഓടക്കുഴലിനോട്  അസൂയ  തോന്നിയിരുന്നു . അവർ  പറഞ്ഞു –  ഭഗവാൻ    കൃഷ്ണൻ  ഞങ്ങളുടെ  ഭഗവാനാണ് .എന്നിട്ടും  ഞങ്ങൾക്ക്  കുറച്ചു  നേരം  മാത്രമേ  അദ്ദേഹത്തിന്റെ  കൂടെ  കഴിയുവാൻ  പറ്റുന്നുള്ളു

പക്ഷെ  കൃഷ്ണൻ  നിങ്ങളുടെ  കൂടെ  ഉറങ്ങുന്നു  ഏണിക്കുന്നു  എല്ലാ സമയവും  അദ്ദേഹത്തി ന്റ്റെ  കൂടെത്തന്നെ  കഴിയുന്നു .

ഒരു  ദിവസം  അവർ  ഓടക്കുഴലിനോടു    ചോദിച്ചു —എന്ത്  കൊണ്ടാണ്  ഭഗവാൻ  നിങ്ങളെ  എപ്പോഴും  കൂടെ  കൊണ്ട്  നടക്കുന്നത്?   ആ രഹസ്യം  ഞങ്ങൾക്കും  ഒന്ന്  പറഞ്ഞു  തന്നാലും .

ഓടക്കുഴൽ  പറഞ്ഞു—

ഞാൻ  അകം  കൊണ്ട്  പൊള്ളയാണ്.ഭഗവാന്  എന്നെ  ഏതു  സമയത്തും  എങ്ങിനെ  വേണമെങ്കിലും  ഉപയോഗിക്കാം.

ഇതാണ്  പരിപൂർണ്ണ  ശരണാഗതി.നമ്മളും  ഇതുപോലെ  സ്വയം  ഭഗവാന്  നമ്മളെ  അർപ്പിക്കണം  ഭഗവാൻ  എന്ത്  വേണമോ  അത്  ഉചിതംപോലെ ചെയ്‌യും  നമക്ക്  പേടിക്കേണ്ട  കാര്യമില്ല

അല്ലെങ്കിലും  ആലോചിച്ചു  നോക്കുമ്പോൾ  നമ്മൾ  ശരിക്കും  ആരാണ് . എല്ലാം  ഭഗവാൻ  തന്നെയല്ലേ!

ഗുണപാഠം :—

നമക്ക്  എന്താ  ചെയ്‌യേണ്ടത്  എന്ന്  ഭഗവാൻ  മുൻക്കൂട്ടി  കരുതി  വെക്കുന്നു

നാം  സ്വന്തം  കർമ്മം  ശരിക്കും  നിർവഹിക്കുക .

ബാക്കി  ഭഗവാൻ  നോക്കി  കൊള്ളും.നാം  അനുഭവിക്കുന്ന  പല  കടുത്ത  ക്ലേശങ്ങളും  ഭഗവൽ കടാക്ഷത്താൽ  നന്മയിൽ  അവസാനിക്കും .അത്  കൊണ്ട് ഓടക്കുഴലിനെപ്പോലെ    നാമും  ഭഗവാനിൽ  പരിപൂർണ്ണ  ശരണാഗതി  പ്രാപിക്കണം  .

 

 

Advertisements

Thanks for your time- നിങ്ങളുടെ സമയത്തിനു നന്ദി

മൂല്യം —സ്നേഹം
ഉപമൂല്യം —-മറ്റുള്ളവരോട്  അനുകമ്പ , ശ്രദ്ധ

gold-pocket-watch

ജാക്ക്  എന്ന  യുവാവ്  ആ  വൃദ്ധനെ  കണ്ടു  കുറെ  കാലമായി .കോളേജ് ,  ജോലി  എന്ന്  ജീവിതം  പോയ്കൊണ്ടിരുന്നു.  സ്വന്തം  സ്വപ്നം  പൂർത്തിയാക്കാൻ  വിദേശത്തു  പോയി .  അവിടത്തെ  ജോലി  തിരക്കിൽ  കഴിഞ്ഞു  പോയ  കാര്യങ്ങളെക്കുറിച്ചു  ഓർക്കാൻ  ഒട്ടും  സമയമില്ലായിരുന്നു .എന്ത്  പറയാനാണ്  സ്വന്തം  ഭാര്യയുടെയും  മകൻറ്റെയും  കൂടെ  കഴിയുവാൻ  പോലും  സമയമില്ല .തൻറ്റെ  ഭാവിക്കു  വേണ്ടി  ജോലി  ചെയ്യുന്ന  തിരക്കിൽ  മറ്റൊന്നും  ചിന്തിക്കാൻ  സമയമില്ലായിരുന്നു .
ഒരു  ദിവസം  ‘അമ്മ  ഫോണിൽ  വിളിച്ചു  പറഞ്ഞു —-മിസ്റ്റർ  ബെൽസെർ  ഇന്നലെ  രാത്രി  മരിച്ചു . ബുധനാഴ്ചയാണ്  ശവ  അടക്കം .കടന്നുപോയ  കുട്ടിക്കാല  ഓർമ്മകൾ  മിന്നൽപോലെ  മനസ്സിലൂടെ    കടന്നുപോയി .ആ  ഓർമകളിൽ  ഒന്നും  മിണ്ടിയില്ല .
ജാക്ക്  കേൾക്കുന്നുണ്ടോ ?  ഓ -ക്ഷമിക്കണം  അമ്മെ .  ഞാൻ  കേട്ട് .കുറെ  കാലങ്ങളായി  അദ്ദേഹത്തെ    ഓർത്തില്ല .വർഷങ്ങൾക്കു  മുൻപ്  അദ്ദേഹം  മരിച്ചു  എന്നാണു  ഞാൻ  വിചാരിച്ചത്‌. —ജാക്ക്  പറഞ്ഞു .

പക്ഷെ  അദ്ദേഹം    നിന്നെ  മറന്നതേയില്ല .  എപ്പോൾ  കാണുമ്പോളും  നിന്നെക്കുറിച്ചു  അന്വേഷിക്കും .നീ  അദ്ദേഹത്തിന്റെ  വീട്ടു വേലി  പണിയാൻ  സഹായിച്ചതിനെ  കുറിച്ച്  പറയും —-‘അമ്മ  പറഞ്ഞു
ജാക്ക്  പറഞ്ഞു —–എനിക്ക്  അദ്ദേഹത്തിന്റെ  പഴയ  വീട്  വലിയ  ഇഷ്ട്ടമായിരുന്നു .
‘അമ്മ —ജാക്ക്  നിനക്കറിയാമോ?  അച്ഛൻ  മരിച്ചപ്പോൾ  മിസ്റ്റർ  ബെല്സ്  നിൻറ്റെ  ജീവിതത്തിൽ    ഒരു  ആണിൻറ്റെ  സ്വാധീനം  വേണമെന്ന്  ഓർത്ത്  നിൻറ്റെ  ജീവിതത്തിൽ  കടന്നു  വന്നു .
ജാക്ക് —–അദ്ദേഹമാണ്    എനിക്ക്  ആശാരിപണി  പഠിപ്പിച്ചത് ..അദ്ദേഹമില്ലായിരുന്നെങ്കിൽ  ഞാൻ  വ്യാപാരത്തിൽ  വരുമായിരുന്നില്ല .  വളരെ  പ്രധാനമാണ്  എന്ന്  തോന്നുന്ന  പല  കാര്യങ്ങൾ  അദ്ദേഹം  എന്നെ  പഠിപ്പിച്ചു .അമ്മെ  ഞാൻ  ശവ  അടക്കത്തിന്  അവിടെയുണ്ടാവും.
വളരെ  തിരക്കുള്ള  ആളായിരുന്നെങ്കിലും  അടുത്ത  വിമാനം  പിടിച്ചു    ജാക്ക്  നാട്ടിലേക്ക്  വന്നു . ശവ  അടക്കം  വളരെ  എളിയതും  ഒട്ടും  പ്രാധാന്യമില്ലാത്തതു  ആയിരുന്നു . മിസ്റ്റർ  ബെലിസിനു  മക്കൾ  ഉണ്ടായിരുന്നില്ല .  മിക്ക  ബന്ധുക്കളും  മരിച്ചിരുന്നു .
തിരിച്ചു  പോരുന്നതിനു  മുൻപ്  തലേ  ദിവസം  രാത്രി  ആ  പഴയ  വീട്  ഒന്ന്  കുടി  കാണുവാൻ  പോയി .ആ  വീടിൻറ്റെ  വാതിൽക്കൽ  നിന്ന്  ഒന്ന്  നോക്കി .  ശരിക്കും  സമയവും    കാലവും  കടന്നു    ഏതോ  ഒരു  ലോകത്തു  എത്തിയപോലെ  ഒരു  തോന്നൽ .ആ  വീട്  പണ്ട്  കണ്ടപോലെ  തന്നെ . ഓരോ  ചിത്രവും  ഓരോ  ഫർണിച്ചറും  എല്ലാം . പെട്ടെന്ന്  ഒന്ന്  നിന്നു.
എന്ത്  പറ്റി  ജാക്ക് ?  ‘അമ്മ  ചോദിച്ചു .
ആ    പെട്ടി    കാണാനില്ല .—-ജാക്ക്    പറഞ്ഞു .
ഏതു  പെട്ടി ?  ‘അമ്മ  ചോദിച്ചു .
ഒരു    ചെറിയ  സ്വർണ  പെട്ടി  പൂട്ടി  അദ്ദേഹം  ആ  മേശപ്പുറത്തു  വെച്ചിരുന്നു  അതിൽ  എന്താണുള്ളത്    എന്ന്  ഞാൻ  ഒരായിരം  പ്രാവശ്യം  ചോദിച്ചുട്ടുണ്ട് .  പക്ഷെ  എപ്പോഴും  അദ്ദേഹത്തിന്റെ  ഒരേ  ഉത്തരം  ഞാൻ  ഏറ്റവും  ബഹുമാനിക്കുന്ന  ഒരു  സാധനം .—-ആ    പെട്ടി  കാണാനില്ല .  ബാക്കിയെല്ലാം    അതെ  മാതിരി  ഉണ്ട്. ബെൽസിൻറ്റെ  കുടുമ്പത്തിൽ  ആരെങ്കിലും  ആ  പെട്ടി    കൊണ്ടുപോയിട്ടുണ്ടാവും .അതിൽ  അത്ര  വിലപ്പെട്ട  എന്താണ്  അദ്ദേഹം  സൂക്ഷിച്ചിരുന്നത്  എന്നറിയാനും  പോകുന്നില്ല . ഞാൻ  പോയി  കുറച്ചു  ഉറങ്ങട്ടെ .  നാളെ  രാവിലത്തെ  വിമാനത്തിൽ    തിരിച്ചു  പോകണം  എന്ന്  ജാക്ക്  പറഞ്ഞു
മിസ്റ്റർ  ബെൽസർ  മരിച്ചു  രണ്ടാഴ്ച    കഴിഞ്ഞു .  ഒരു  ദിവസം  ജാക്ക്  ഓഫീസിൽ    നിന്ന്  തിരിച്ചു  വന്നപ്പോൾ  തപാൽപ്പെട്ടിയിൽ  ഒരു  കടലാസ്സു  കണ്ടു.  ഒരു  പാർസൽ  വാങ്ങുവാൻ  കൈയൊപ്പ്  വേണം  അടുത്ത  മുന്ന്  ദിവസങ്ങളിൽ  തപാൽ  ഓഫീസിൽ  വരണം    എന്ന്  അതിൽ  എഴുതിയിരുന്നു .
പിറ്റേ  ദിവസം  തന്നെ    ജാക്ക്  ആ  പാർസൽ  വാങ്ങി .  ആ  പെട്ടി  വളരെ  പഴയതും  വർഷങ്ങൾക്കു  മുൻപ്  അയച്ചപോലെ  തോന്നി  കൈയക്ഷരം  വായിക്കുവാൻ  ബുദ്ധിമുട്ടു  തോന്നി .  പക്ഷെ  തിരിച്ചയക്കുവാനുള്ള  മേൽവിലാസം    അവൻറ്റെ  ശ്രദ്ധ  പിടിച്ചെടുത്തു
മിസ്റ്റർ  ഹെറാൾഡ്  ബെൽസർ  എന്ന്  കണ്ടു ..
ജാക്ക്  പെട്ടി  കാറിൽ  കൊണ്ട്  പോയി  തുറന്നു  നോക്കി.  അതിൻറ്റെ  അകത്തു  ആ  സ്വർണ  പെട്ടി  ഉണ്ടായിരുന്നു. അതിൻറ്റെ  കൂടെ  ഒരു  എഴുത്തും  ഉണ്ടായിരുന്നു.അത്  വായിച്ചപ്പോൾ  ജാക്കിന്റ്റെ  കൈ  വിറച്ചു
എന്റ്റെ  മരണശേഷം  ഈ  പെട്ടി  ജാക്ക് ബെനെറ്റിനെഏൽപ്പിക്കണം.ഇതാണ്
ഞാൻ  എന്റ്റെ  ജീവിതത്തിലെ  ഏറ്റവുംവിലപ്പെട്ടതായിസൂക്ഷിച്ചിരുന്നത്.
ആ  എഴുത്തിൻറ്റെ  കൂടെ  ഒരു  ചെറിയ  താക്കോലും ഒട്ടിച്ചിരുന്നു.  ഹൃദയം  വേഗമായി  അടിക്കുവാനും കണ്ണുകൾ  നിറഞ്ഞൊഴിക്കുവാനും  തുടങ്ങി.വളരെ  സൂക്ഷിച്ചു  പെട്ടി  തുറന്നു  അതിൻറ്റെ  അകത്തു  മനോഹരമായ  ഒരു  സ്വർണ. ഘടികാരം.
പതുക്കെ  കൈയോടിച്ചു  അതിൻറ്റെ അടപ്പു  തുറന്നു. ഉള്ളിൽ  താഴെ  പറയുന്ന
വാക്കുകൾ  കൊത്തി  വെച്ചിരുന്നു.
“ജാക്ക്  നിൻറ്റെ  സമയത്തിനു  നന്ദി.”
ഹെറാൾഡ്  ബെൽസർ.
അദ്ദേഹം  എന്റ്റെ  സമയത്തിനാണ്  കൂടുതൽ  വില  കൽപ്പിച്ചിരുന്നത്. ജാക്ക്
ആ. ഘടികാരം  ഏതാനും  നിമിഷങ്ങൾ  കൈയിൽ  വെച്ചു. ഓഫീസിലേക്ക്  വിളിച്ചു.  അടുത്ത  രണ്ടു  ദിവസത്തെ  പരിപാടികൾ  വേണ്ടെന്നു  വെച്ചു. എന്താ  കാര്യം  താഴെപണിയെടുക്കുന്ന  ജാനെറ്റ്  ചോദിച്ചു.
എനിക്ക്. എന്റ്റെ. മകൻറ്റെ  കൂടെ. കുറച്ചു. സമയം  ചിലവഴിക്കണം.
ജാക്ക്  പറഞ്ഞു—-ഓ  ജാനെറ്റ്  നിങ്ങളുടെ. സമയത്തിനു. നന്ദി.

ഗുണപാഠം——-
പല  ആളുകൾക്കും  പ്രത്യേകിച്ച്  കുട്ടികൾക്കും  മുതിർന്നവർക്കും  ആരെങ്കിലും  അവർ  പറയുന്നത്  കേൾക്കുവാനോ  ഒന്ന്  ചിരിക്കുവാനോ  കുറച്ചു  സമയം  കൂടെചിലവഴിക്കുവാനോ  വേണമെന്ന്  തോന്നാറുണ്ട്. ഈ  തിരക്കിട്ട  ജീവിതത്തിൽ  ആർക്കും  അതിനൊന്നും. സമയമില്ല.  പക്ഷെ  എപ്പോഴെങ്കിലും  നാം.  മക്കളുടെയും  മുതിർന്നവരുടെയും കൂടെ  ചിലവഴിക്കാൻ  സമയം  കണ്ടെത്തണം.നമ്മുടെ  കുറച്ചു  സമയം അവർക്കു  വളരെയധികം  സന്തോഷം  നൽകും.

തർജ്ജമ—–”ശാന്ത  ഹരിഹരൻ.