Archive | January 2017

Transformation  by  changing  one  bad  habit    ഒരു  ദുഃശീലം മാറ്റുന്നത്കൊണ്ടുള്ള  പരിവർത്തനം 

 

 

മല്യം—–സത്യം
ഉപമൂല്യം——-സത്യസന്ധത

ഒരു  ദിവസം  ഒരാൾ  പ്രവാചകൻ  മുഹമ്മദിൻറ്റെ  അടുക്കൽ. വന്നു  പറഞ്ഞു.

അള്ളാവിന്റ്റെ  പ്രവാചകൻ –

എനിക്ക്  കുറെ  ദുഃശീലങ്ങൾ  ഉണ്ട്. ഏതിനെയാണ്  ആദ്യം  വിടേണ്ടത് ?
പ്രവാചകൻ  പറഞ്ഞു-

ആദ്യംകള്ളംപറയുന്നതിനെ  വിടണം.  എപ്പോഴും  സത്യമേപറയൂ.  ആ  മനുഷ്യൻ  അതുപോലെ  ചെയ്യാം  എന്ന്  വാക്ക്  കൊടുത്ത്  അവിടനിന്ന്  പോയി

.
അന്ന്  രാത്രി  മോഷ്ടിക്കുവാൻ  വേണ്ടി  പുറത്തു  പോകുവാൻ  തീർച്ചയാക്കി.  പുറത്തു  പോകുന്നതിനു  മുൻപ്  ഒരു  നിമിഷം  പ്രവാചകന്  കൊടുത്ത  വാക്കിനെകുറിച്ച്  ചിന്തിച്ചു.  നാളെ  പ്രവാചകൻ  രാത്രി  എവിടെ  പോയിരുന്നു  എന്ന്  ചോദിച്ചാൽ  എന്ത്  പറയും? ഞാൻ  മോഷ്ടിക്കുവാൻ  പോയി. എന്ന്  പറയട്ടെ?  ഇല്ല  അങ്ങിനെ  പറയുവാൻ  പറ്റില്ല.  കള്ളം  പറയുവാനും  പറ്റില്ല.

സത്യം  തുറന്നുപറഞ്ഞാൽ  കള്ളൻ    എല്ലാവരും  എന്നെ  വെറുക്കും.മോഷ്ടിച്ചതിന്.ശിക്ഷയും  കിട്ടും.അപ്പോള്‍ ആ  മനുഷ്യൻ  കളവു  നടത്തില്ല  എന്ന്  നിശ്ചയിച്ചു. അങ്ങിനെ. ആ  ദുഃശീലംവിട്ടു.
പിറ്റേ  ദിവസം  അയാൾക്ക്‌  കുറച്ചു  മദ്യപിക്കണം  എന്ന്  തോന്നി. കുടിക്കുവാൻ  തുടങ്ങുമ്പോൾ  നാളെ  പ്രവാചകൻ  അന്നത്തെ  ദിവസം  എന്ത്  ചെയ്തു  എന്ന്  ചോദിച്ചാൽ  ഞാൻ  എന്ത്  പറയും? കള്ളം പറയുവാൻ  പറ്റില്ല.  സത്യം  പറഞ്ഞാൽ  ആളുകൾ  എന്നെ  വെറുക്കും. ഒരു. മുസ്ലിം  മദ്യപിക്കാൻ  പാടില്ല.  അങ്ങിനെ  കുടിക്കുവാനുള്ള  പരിപാടി  വേണ്ടെന്നു  വെച്ചു.
ഇങ്ങിനെ  ആ  മനുഷ്യൻ  എന്തെങ്കിലും  ചീത്ത  പ്രവർത്തി  ആലോചിച്ചാൽ  ഉടനെ  സത്യമേ  പറയുകയുള്ളൂ  എന്ന്  താൻ  പ്രവാചകന്  കൊടുത്ത  വാക്ക്  ഓർമിക്കും.ഒടുവിൽ  ഒന്നന്നായി  എല്ലാ  ദുഃശീലങ്ങളും  വിട്ടു. അയാള്‍  നല്ല  മുസ്ലിമും  നല്ല  മനുഷ്യനുമായി
തീർന്നു.
ഗുണപാഠം—
എപ്പോഴും  സത്യം  പറയുക.
ഒരു  ചീത്ത  പ്രവർത്തിഇനിയൊന്നിലേക്കു  നയിക്കും.ഒരു  ദുഃശീലം  മാറ്റിയെടുത്താൽ  അത്  പല  ദുഃശീലങ്ങളെ  നിയന്ത്രിക്കാൻ  സഹായിക്കും.അങ്ങിനെ  നമ്മളിൽ  നല്ല  ഒരു  പരിവർത്തനം  സംഭവിക്കും.

http://saibalsanskaar.wordpress.com

Advertisements

Faith  and  determination- വിശ്വാസവും  ദൃഢനിശ്ചയവും 

Determination
മൂല്യം ——ശരിയായ പരുമാറ്റം 


ഉപമൂല്യം — വിശ്വാസവും  ദൃഢനിശ്ചയവും 


വളരെ  ഇരുണ്ട  ഒരു  രാത്രി .  ശക്തമായ  കാറ്റു  വീശുന്നുണ്ടായിരുന്നു .  കൊടുങ്കാറ്റിനുള്ള  എല്ലാ  സാധ്യതയും  ഉണ്ടായിരുന്നു  വീട്ടിൽ  .ഖദിജ  മുന്ന്  കുട്ടികളുമായി  ഒരു  പഴയ  വിരിയിൽ  ഇരുക്കികയായിരുന്നു.  ഇടയ്ക്കിടെ  കുട്ടികൾ  ശ്രദ്ധിക്കാതെ  ജനാലിലൂടെ  പുറത്തു നോക്കി .

ഭർത്താവ്  വരുന്നതിനു  മുൻപ്  കൊടുങ്കാറ്റു  വരുമോ  എന്ന്  ശങ്കിച്ചിരിക്കുകയായിരുന്നു .  അപ്പോഴേക്കും  വാതിൽ  തുറക്കുന്ന  ശബ്ദം  കേട്ടു.  പെട്ടെന്ന്  എണീറ്റു. കുട്ടികളോട്  അച്ഛനെ  ചെന്നു  കാണാൻ  പറഞ്ഞു 


അമ്മെ  അച്ഛൻ  ഞങ്ങൾക്ക്  ഭക്ഷണം  കൊണ്ടുവന്നിട്ടുണ്ടാവുമോ? എന്ന്  ഇളയ  കൊച്ചു  ചോദിച്ചു  അച്ഛനോട്  ഇപ്പോൾ  ഒന്നും  ചോദിക്കരുത്  അച്ഛൻ  ആകെ  തകർന്നിരിക്കയാണ്  എന്ന്  പറഞ്ഞു

.  സ്വന്തം  സങ്കടം  ഉള്ളിലൊതുക്കി  ഒരു  പുഞ്ചിരിയോടെ  ഭർത്താവിനെ  സ്വീകരിച്ചു .  ഭർത്തവ്  ഏതാനും  റൊട്ടി  കഷ്ണങ്ങളും  കുറച്ചു  ചീസും  കൊണ്ടുവന്നിരുന്നു  അവൾ  വളരെക്കാലം  ഉപയോഗിച്ച് തുകൊണ്ട്  മങ്ങിയ  പഴയ  തട്ടുകളിൽ    റൊട്ടി  കഷ്ണങ്ങൾ  വിളമ്പി  കൊടുത്തു. 
കുട്ടികൾ  മധുരപലഹാരങ്ങളും  കളിപ്പാട്ടങ്ങളും  സ്വപ്നം  കണ്ടുകൊണ്ടു  ഉറങ്ങിപ്പോയി .

 ഖദിജ  ഭർത്താവിനോട്  വളരെ  ഉത്സാഹത്തോടെ  സംസാരിച്ചു

.ഭർത്താവ്  വളരെ  വെറുപ്പോടെ  പറഞ്ഞു —-കൊല്ലം  അവസാനിക്കാറായി .  എനിക്ക്  ഇനിയും  ഒരു  ജോലിയും  കിട്ടിയിട്ടില്ല . നമ്മുടെ  കൈയിലുള്ള  പണം  മുഴുവൻ    തീർന്നു . ഒരു മാതിരിയുള്ള  സാധനങ്ങൾ  ഒക്കെ  വിറ്റു.  ഇനി  വിശപ്പ്    മാറ്റാൻ    എന്ത്  ചെയ്യും ?


ഭാര്യ  പറഞ്ഞു —

ഇപ്പോൾ  നമുക്ക്  വേണ്ടത്  വിശ്വാസവും  ദൃഢനിശ്ചയവുമാണ് .അതാണ്  സന്തോഷത്തിനുള്ള  താക്കോൽ .


ഭർത്താവ്  പറഞ്ഞു ——

എന്ത്  നല്ലതും    സന്തോഷവുമാണ്  നമ്മുടെ    വിശ്വാസം  കൊണ്ട്  വന്നുട്ടുള്ളത്?  കുട്ടികൾ  പട്ടിണി  കിടക്കുന്നു  കീറിയ  വസ്ത്രങ്ങൾ  ധരിക്കുന്നു

.ഈ  വിശ്വാസമാണ്  നമ്മെ  സുഖജീവിതത്തിൽ  നിന്ന്  ദാരിദ്ര്യത്തിലേക്ക്    കൊണ്ട്  വന്നുട്ടുള്ളത്.
ഖദിജ    ഭർത്താവ്    പറയുന്നതിനെ  തടുത്ത്‌  നടുക്ക്  കയറി  പറഞ്ഞു —-എന്ത് വിധ  സുഖജീവിതമായിരുന്നു  നമ്മുടെത്?  ഏതു  വിധത്തിലാണ്  ചൂതാട്ടം  കൊണ്ട്  കിട്ടുന്ന  പണം  കൊണ്ട്  കുടുംബം  പുലർത്തുന്നത്  ശരിയാകും ? അള്ളാ  ഒരു  മുസ്ലിമിന്  ചൂതാട്ടം  നിഷേധിച്ചിരിക്കുന്നു .നമ്മൾ  കഴിക്കുന്ന  ഭക്ഷണവും  ധരിക്കുന്ന  വസ്ത്രവും  നമ്മെ  തീയിൽ  ചാടിക്കും  എന്നറിഞ്ഞു  കൊണ്ട്  എങ്ങിനെ    സന്തോഷിക്കാനാ ? നമ്മുടെ  നേട്ടം  ബാക്കിയുള്ളവരെ  നഗ്നരും  പട്ടിണി  കിടക്കുന്നവരും  ആക്കി  തീർത്തു.  

     ഖദിജ  നീ  പറയുന്നത്    ശരിയാണ്

.  അതുകൊണ്ടാണ്    ഞാൻ  ചൂതാട്ടം  വേണ്ടെന്നു  വെച്ചത് .  നമുക്ക്  അതുകൊണ്ടു  നേട്ടമൊന്നും  ഉണ്ടായില്ലെങ്കിലും      കുഴിയിൽ  നിന്ന്  എന്നെ  രക്ഷിച്ചതിനു  നിന്നോട്  നന്ദി  പറയുന്നു .എന്നെ  നേർവഴിക്കു  കൊണ്ടുവന്നതിൻറ്റെ  എല്ലാ  പ്രശംസയും  അള്ളാവിനാണ് .പക്ഷെ  ദാരിദ്ര്യം  വളരെ  മോശവും  ആവശ്ക്യത  വളരെ  നാണക്കേടുമാണ് .സഹിക്കാൻ    പറ്റാത്തതുമാണ് .


ഇത്  കേട്ട്  ഖദിജ  ഭർത്താവിനെ  സമാധാനിപ്പിച്ചു . ഹസ്സൻ —-ഇത്  താർക്കാലികമാണ്  ഓരോ  കഷ്ടതയുടെ  പിന്നിലും  ഒരു  സമാധാനം  ഉണ്ടാവും  എന്ന്  അള്ളാ  പറഞ്ഞിട്ടുണ്ട് .ഇനി  വരാൻ      പോകുന്ന  ജീവിതം  യാഥാർത്ഥവും  നല്ലതും  ആയിരിക്കും.  ഇനിയും  ആശിക്കാൻ  .ഭാവിയിൽ  നല്ല  പ്രവർത്തികൾ  ചെയ്തു  ജീവിതം  സുരക്ഷിതമാക്കണം . കഴിഞ്ഞു  പോയതിനെ  കുറിച്ച്  ദുഃഖിക്കരുത്

.മാപ്പു  കിട്ടാനായുള്ള    വഴി  കാട്ടിയ  അള്ളാവിനോട്  നന്ദി  പറയണം .ക്ഷമയോടുകൂടി  കഷ്ടപ്പാടുകൾ  സഹിക്കാനും  അള്ളാവിനെ  അനുസരിക്കുന്ന  ആൾ  സന്തോഷത്തിനു  അർഹനാണ് .


ഖദിജ  എനിക്ക്  വിശ്വാസമില്ലായ്കയില്ല.

 പക്ഷെ  കഷ്ടപ്പാടുകൾ  എന്ന  ചൈത്താൻ  എന്നെ  പിന്നെയും  തെറ്റ്  ചെയ്യുവാൻ  പ്രേരിപ്പിക്കുമോ  എന്ന് ഭയം  തോന്നുന്നു.


ഇപ്പോഴും  എന്റ്റെ  കല്യാണമോതിരം  ഉണ്ട്.  ഖദിജ  പറഞ്ഞു–
നാളെ  ഞാൻ  അത്  വിൽക്കും. കുറച്ചു  നാളെത്തേക്കുപണമുണ്ടാകും. അള്ളാ നമ്മെ സഹായിക്കും. താമസിയാതെ  നിങ്ങൾക്ക്‌  ഒരു  ജോലി  കിട്ടും.അള്ളാ  കരുണ  കാണിക്കും.  വിശ്വസിക്കുന്നവരെ  ഒരിക്കലും കൈവിടില്ല. നിങ്ങളുടെ  ഭാവി  പ്രകാശമയമായിരിക്കും.
ഹസ്സൻ. ഒരു  നെടുവീർപ്പോടെ. പറഞ്ഞു—അങ്ങിനെയാണെങ്കിൽ  ഞാൻ  നിന്നെ  വിശ്വസിക്കുന്നു.  പക്ഷെ.

  കഷ്ടപ്പാടുകളുടെ  പുറകെ  എന്ത്  ഭാഗ്യമാണ്  ഉള്ളത് ?


  ഹസ്സൻ-‘-അവൾ  കരഞ്ഞു. നിങ്ങൾക്ക്  ഖുറാനിലെ  വരികൾ  അറിയില്ലേഭയംവിശപ്പ്, ധനനഷ്ടം, ജീവൻനഷ്ടം എന്ന്  എല്ലാവിധ  നഷ്ടങ്ങളും സംഭവിക്കും. പക്ഷെ  ക്ഷമയുള്ളവർക്കു  നല്ലതു  വരും.
പക്ഷെ  എന്നാണ്    കഷ്ടപ്പാടുകൾ  അവസാനിക്കുകഅവൻ  ചോദിച്ചു.


നമ്മൾ  പരീക്ഷയിൽ  ജയിക്കുമ്പോൾ.പ്രാർത്ഥനനേർമ്മ അള്ളാവിൽ  വിശ്വാസം  എന്നിവകൊണ്ട്നമ്മൾ  വിജയിക്കും.


ദമ്പദികൾ  വർത്തമാനം  നിറുത്തി  ഉറങ്ങുവാൻ പോയി.വെളുപ്പാന്കാലത്തു  രണ്ടുപേരും പ്രാർത്ഥിച്ചു. ഖദിജ  പ്രാതൽ ഉണ്ടാക്കുവാൻ  പോയി.  ഭർത്താവ്  ഖുറാൻ  വായിക്കുവാൻ തുടങ്ങി.കുട്ടികൾ  എണീറ്റുവന്നു.

അമ്മ  അവർക്കു  ചായ  കൊടുത്തു.  ഒരു  കുട്ടി  റൊട്ടി  ചോദിച്ചു. പിന്നെ  പറഞ്ഞു  അവൻറ്റെ  കൂട്ടുകാരനും  സഹോദരങ്ങളും ദിവസവും രാവിലെ  മുട്ടയും വെണ്ണയും കഴിക്കുന്നു.
അമ്മ  സങ്കടത്തോടെ  പുഞ്ചിരിച്ചു  കൊണ്ട്  പറഞ്ഞു—-അള്ളാ ഇഷ്ട്ടപ്പെട്ടാൽ  നിനക്കും നാളെ  വേണ്ടത്. കിട്ടും.
എന്തിനു  അള്ളാ  ഇഷ്ട്ടപ്പെട്ടാൽ  എന്ന്  പറയുന്നത്കുട്ടി  നിഷ്കളങ്കതയോടെ  ചോദിച്ചു.
അമ്മ  മറുപടി  പറഞ്ഞു—–

എന്തുകൊണ്ടെന്നാൽ  അള്ളാവാണ്  നമുക്ക്  എല്ലാം  തരുന്നത്. നമ്മെ  ജോലി  ചെയ്യുവാൻ  സഹായിക്കുന്നു.  അദ്ദേഹത്തിന്  ഇഷ്ടമില്ലെങ്കിൽ  നമുക്ക്  ശ്വസിക്കാൻ  പോലും  സാധിക്കില്ല.
അമ്മെ  അങ്ങിനെയാണെങ്കിൽ  അള്ളാ  നമുക്ക്  പ്രാതലിനു മുട്ടയും  റൊട്ടിയും  തരുമോ?
തരും  മോനെ  അള്ളാവിൻറ്റെ  ഇഷ്ടപ്രകാരം  അത്  സംഭവിക്കും.

ഭാര്യ  പറയുന്നത്. മുഴുവൻ  കേട്ടുകൊണ്ടിരുന്നു ഹസ്സന്‍.


അവളുടെ. ഉറച്ച  വിശ്വാസം. കണ്ടു  അയാൾ. അഭുതപ്പെട്ടു.  അയാൾക്കും വിശ്വാസവും  ആശയും. വന്നു.  വരാൻ  പോകുന്ന  നല്ല  ദിവസങ്ങളെ  കുറിച്ച്  കുട്ടികളോട്  സംസാരിച്ചു.  അള്ളാ  ഒരു  ജോലി  കിട്ടാൻ  സഹായിക്കും എന്നുംപറഞ്ഞു.ജോലി  കിട്ടിയതും കുട്ടികൾക്ക്മധുരപലഹാരങ്ങളും പഴങ്ങളും  വാങ്ങാം എന്ന്  പറഞ്ഞു. അപ്പോൾ  വാതിൽക്കൽ  ആരോ  മുട്ടി.
  നേരത്ത്  ആരായിരിക്കും  എന്ന്  ആലോചിച്ചു  ഹസ്സൻ  ചെന്ന്  നോക്കി. തിരിച്ചു  വന്നപ്പോൾ  അയാളുടെ  മുഖം  സന്തോഷം  കൊണ്ട്  വികസിച്ചിരുന്നു.

ഇത്. കണ്ടു. ഭാര്യ  പറഞ്ഞു—-

ഹസ്സൻ  നമ്മുടെ  പരീക്ഷണം  അവസാനിച്ചു  എന്ന്  തോന്നുന്നു.


വികാരം  കൊണ്ട്  ഇടറിയ  ശബ്ദവുമായി  അയാൾ  ഉത്തരം  പറഞ്ഞു–
ശരിയാണ്  എന്റ്റെ  പ്രിയപ്പെട്ട  ഭാര്യയെ  അള്ളാ  നമ്മുടെ എല്ലാ പരീക്ഷണങ്ങളും  അവസാനിപ്പിച്ചിരിക്കയാണ്.ഇത്  നിൻറ്റെ
ക്ഷമയുംപരിശ്രമവും,വിശ്വാസവുംകൊണ്ടാണ്.


ഒരു  ചൊല്ലുണ്ട്—-

ഒരു  നല്ല  സ്ത്രീ  1000  ആണുങ്ങളേക്കാൾ  ശക്തിയുള്ളവളാണ്.അള്ളാവിൻറ്റെ  ആഗ്രഹവും നിൻറ്റെവിശ്വാസവും  കാരണം  നമ്മുടെ  കഷ്ടപ്പാടുകൾ  എല്ലാം  തീർന്നിരിക്കുകയാണ്.


അത്  ഹാജി  സാഹേബിൻറ്റെ  ആളായിരുന്നുവോ?


ഇല്ല  ഹാജി  സാഹേബ്  തന്നെ.അദ്ദേഹം  വ്യാപാരം  നോക്കി  നടത്താൻ  ഒരു  നല്ല  ആളെ  നോക്കുകയായിരുന്നു.

അപ്പോളാണ്  നമ്മുടെ  സ്ഥിതിയെക്കുറിച്ചും  എന്റ്റെ  പഴയ  അനുഭവത്തെക്കുറിച്ചും കേട്ടത്.  അള്ളാ  അദ്ദേഹം.മൂലം  നമ്മുടെ  കഷ്ടതകൾ  തീർത്ത്  ആശ  നൽകിയിരിക്കുന്നു.  അള്ളാ  ഉറച്ച  വിശ്വാസികളെ  രക്ഷിക്കുന്നു.  ഇപ്പോൾ  ഞാൻ പുതിയ  ജന്മം  എടുത്തപ്പോലെ  വളരെ  പരിശുദ്ധനായി  തോന്നുന്നു.

ഗുണപാഠം—


വിശ്വാസവും, ദൃഡനിശ്ചയവും  എപ്പൊഴും വിജയിക്കും.നാം പരമാവധി. ശ്രമിക്കുക.  ബാക്കി  ദൈവത്തിനു  വിട്ടു  കൊടുക്കുക.  നമക്ക്  ഏറ്റവും  നല്ലതു  എന്താണ്  അദ്ദേത്തിനു  അറിയാം.

http://saibalsanskaar.wordpress.com

Every  single  good  act  counts ഓരോ  നല്ല കാര്യവും വിലപ്പെട്ടതാണ്

 

മൂല്യം —-ശരിയായ  പരുമാറ്റം

ഉപമൂല്യം—-ബഹുമാനം ,  മറ്റുള്ളവരെ  ശ്രദ്ധിക്കുക

security-guard

ജോൺ    മാംസം  വിതരണം  ചെയ്യുന്ന  ഒരു  തൊഴിൽ  ശാലയിൽ  ജോലി  ചെയ്തിരുന്നു .  ഒരു  ദിവസം  ജോലി  കഴിഞ്ഞു  മാംസം  സൂക്ഷിക്കുന്ന    തണുപ്പറയിൽ    എന്തോ  പരിശോധിക്കുവാൻ  പോയി. നിർഭാഗ്യവശാൽ  പെട്ടെന്ന്  ആ  മുറിയുടെ  വാതിൽ  അടഞ്ഞുപോയി .ജോൺ  മുറിയിൽ  പെട്ടുപോയി. .  സഹായിക്കുവാൻ  അവിടെ  ആരുമില്ലായിരുന്നു.അയാൾ  ഉറക്കെ  നിലവിളിച്ചു ,  വാതിൽക്കൽ  മുട്ടി .  മിക്ക  ജോലിക്കാരും  പോയി  കഴിഞ്ഞിരുന്നു. അടച്ച  മുറിയിൽ  നിന്ന്  പുറത്തു  ശബ്ദം  കേൾക്കുവാനും  ബുദ്ധിമുട്ടാണ് .

ഏതാനും  മണിക്കൂറുകൾക്കു  ശേഷം  ജോൺ  ഏകദേശം  മരിക്കാറായപ്പോൾ  ആ  തൊഴിൽശാലയുടെ  കാവൽക്കാരൻ  വാതിൽ  തുറന്നു  അയാളെ  രക്ഷിച്ചു . ജോൺ    കാവൽക്കാരന്  നന്ദി  പറഞ്ഞു

 

അയാൾ  എങ്ങിനെ  അവിടെ  വന്നു?   അവിടെ  അയാൾക്ക്‌  ജോലി  ഒന്നുമില്ലല്ലോ . എന്ന്  ജോൺ  ചോദിച്ചു .  കാവൽക്കാരൻ  പറഞ്ഞു .ഞാൻ  ഈ  തൊഴിശാലയിൽ  35  കൊല്ലമായി  ജോലി  ചെയ്യുന്നു . നൂറു    കണക്കിന്  ജോലിക്കാർ  ദിവസവും  അകത്തു  വരുകയും  പുറത്തു  പോവുകയും  ചെയ്‌യും .പക്ഷെ  രാവിലെ  വരുമ്പോഴും  വൈകുന്നേരം    തിരിച്ചു  പോകുമ്പോഴും  എന്നെ  ആശംസിക്കുന്ന  കുറച്ചു  പേരിൽ  ഒരാളാണ്  നിങ്ങൾബാക്കി  എല്ലാവരും  ഞാൻ  ഉള്ളതുപോലും  ശ്രദ്ധിക്കാറില്ല .  ഇന്നും  പതിവുപോലെ  രാവിലെ  ജോലിക്കു  വന്നപ്പോൾ  നിങ്ങൾ  ഹലോ  എന്ന്  പറഞ്ഞു .  പക്ഷെ  വൈകിട്ട്  ശുഭരാത്രി  നാളെ  കാണാം  എന്ന്  പറയുന്ന  നിങ്ങളുടെ  ശബ്ദം  കേട്ടില്ല .അതുകൊണ്ടു  തൊഴിൽശാലയിൽ  ഒന്ന്  ചുറ്റി  നോക്കാം  എന്ന്  വിചാരിച്ചു . ഞാൻ  ദിവസവും  നിങ്ങളുടെ  ആശംസകൾക്ക്  വേണ്ടി  നോക്കിയിരിക്കും . നിങ്ങൾക്ക്  ഞാൻ  വേണ്ടപ്പെട്ടവനാണ്അത്  കൊണ്ട്  തിരിച്ചു  യാത്ര  ചോദിയ്ക്കാൻ  കാണാത്തതു  കൊണ്ട് എന്തോപറ്റി  കാണും  എന്ന്  എനിക്ക്  തോന്നി .അത്  കൊണ്ട്  തിരഞ്ഞു  വന്നു.നിങ്ങളെ  രക്ഷിക്കുവാൻ  സാധിച്ചു .

 

ഗുണപാഠം –

നാം  എപ്പോഴു  എളിയവരായിരിക്കണംനമ്മുടെ  ചുറ്റുമുള്ളവരെ  സ്നേഹിക്കുകയും  ബഹുമാനിക്കുകയും  വേണം .അപ്പോൾ  നമ്മെ  കുറിച്ച്  ഒരു  നല്ല  അഭിപ്രായം  ഉണ്ടാകും .  പ്രത്യേകിച്ച്  ദിവസം  കാണുന്നവരെ  കണ്ടാൽ  ഒന്ന്  പുഞ്ചിരിക്കുകയെങ്കിലും  വേണം . അത്  ഒരാളുടെ  ജീവിതത്തിൽ  വലിയ  മാറ്റം  ഉണ്ടാക്കും .

ഒരു  ചെറിയ  നല്ല  കാര്യത്തിന്റെ  ശക്ത്തിയെ  ഒരിക്കലും  ചെറുതായി  കാണരുത്

http://saibalsanskaar.wordpress.com

Wooden bowl-മര  പാത്രങ്ങൾ

wooden-bowl

മൂല്യം—–സത്യം,  ശരിയായ പെരുമാറ്റം

ഉപമൂല്യം—-മുത്തവരെ  ബഹുമാനിക്കണം.

വളരെ  പ്രായമായ  ഒരു  മനുഷ്യൻ  മകൻ,  മരുമകൾ  4  വയസ്സ് പേരക്കുട്ടിഇവരുടെകുടെ  താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്  കണ്ണുകൾ  മങ്ങി  കൈകൾ  വിറച്ചു  കാലുകൾ  തളർന്നു  വല്ലാത്ത മോശസ്ഥിതിയായിരുന്നു. എല്ലാ.  ദിവസവും  രാത്രി  കുടുംബാങ്ങങ്ങൾ  ഒരുമിച്ചിരുന്നു  അത്താഴം  കഴിക്കുമായിരുന്നു .
മുത്തശ്ശൻറ്റെ  കൈകൾ  വിറക്കുന്നകാരണം ഭക്ഷണം  കഴിക്കുവാൻ  വളരെ വിഷമിച്ചിരുന്നു.എന്ത്എടുത്താലും  താഴെ  വീഴുമായിരുന്നു. പാൽ  കുടിക്കുവാൻ.  എടുത്താൽ  മേശയിൽ  വീണു. മേശവിരി  വൃത്തികേടാകും.എല്ലാ  ദിവസവും. ഇതേപോലെ  സംഭവിക്കുന്നത്  കണ്ടുമകനും  മരുമകൾക്കും  വളരെ  ദേഷ്യം  തോന്നി.  നമ്മൾ  ഇതിനു  ഒരു  വഴികാണണം—മകൻ  പറഞ്ഞു.എനിക്കും. ഇങ്ങിനെ  ഒച്ചയുണ്ടാക്കുന്നതും ഭക്ഷണംതാഴെയിടുന്നതും  പാൽ  കൊട്ടുന്നതും  കണ്ടു  മടുത്തു.  ആ  ദമ്പതി ഊണ്  മുറിയുടെ  ഒരറ്റത്തു  ഒരു  ചെറിയ  മേശ.  ഇട്ടു.  അന്ന് മുതൽ  മുത്തശ്ശൻ  ആ  മേശയിൽ  തനിച്ചു  ഊണ്  കഴിച്ചു.  ബാക്കി  എല്ലാവരും  ഊണ്  മേശയിൽ.  ഊണ്  കഴിച്ചു.  മുത്തശ്ശൻ  ഒന്നുരണ്ടു  പാത്രങ്ങൾ  താഴെയിട്ടു  പൊട്ടിച്ചതുകൊണ്ടു  അദ്ദേഹത്തിന്  മര  പാത്രങ്ങളിൽ  ഭക്ഷണം  കൊടുത്ത്  തനിച്ചു  ഇരുന്നു  കഴിക്കുമായിരുന്നു.  ചിലപ്പോൾ  മക്കൾ  നോക്കുമ്പോൾ. അദ്ദേഹത്തിന്റെ കണ്ണുകളിൽ  കണ്ണീർ  കാണും. എന്നാലും  അദ്ദേഹം  എന്തെങ്കിലും  താഴെയിട്ടാൽ  ദമ്പതികൾ. വളരെ  ക്രൂരമായി  ഉപദേശിക്കും.
അവരുടെ  4  വയസ്സ്  കുട്ടി  ഇതെല്ലാം  കണ്ടുകൊണ്ടിരുന്നു.  ഒരു  ദിവസം  രാത്രി  ഭക്ഷണത്തിനു  മുൻപ്  കുട്ടി  കുറച്ചു  മരക്കഷ്ണങ്ങൾ  വെച്ച്  കൊണ്ട്  കളിക്കുകയായിരുന്നു.  അച്ഛൻ.  അതുകണ്ടു. വളരെ  സ്നേഹത്തോടെ  ചോദിച്ചു—-മോൻ എന്താ  ചെയ്യുന്നത്?  മോൻ. വളരെ  മധുരമായി  മറുപടി  പറഞ്ഞു—ഞാൻ  അച്ഛനുംഅമ്മയ്ക്കും  വേണ്ടി  മര പാത്രങ്ങൾ  ഉണ്ടാക്കുകയാണ് .  ഞാൻ  വലുതാകുമ്പോൾ നിങ്ങൾക്ക്‌.  അതിൽ  ഭക്ഷണം  തരും എന്ന് പറഞ്ഞു ജോലി  തുടർന്നു
കുട്ടിയുടെ. നിഷ്ക്കളങ്കമായ  ഉത്തരം  കേട്ട്. അച്ഛനമ്മമാർ  ഞെട്ടിപ്പോയി. ഒന്നും  മിണ്ടിയില്ല. കണ്ണുകളിൽ  നിന്ന്  കണ്ണുനീർ.  ഒഴുകുവാൻ. തുടങ്ങി.അവർക്കു  ഇപ്പോൾ  എന്ത്. ചെയ്യണം  എന്ന്  മനസ്സിലായി.  അന്ന്. രാത്രി  ഭർത്താവു  മുത്തശ്ശൻറ്റെ  കൈപിടിച്ചു  കൊണ്ടുവന്നു  ഊണുമേശയുടെ  മുൻപിൽ ഇരുത്തി. അന്ന്  മുതൽ  മുത്തശ്ശൻ  ജീവിതകാലം  മുഴുവൻ  കുടുമ്പവുമായി  ഒരുമിച്ചു  ഭക്ഷണം  കഴിച്ചു.അദ്ദേഹം  പാൽ  കൊട്ടിയാലോ,  സ്പൂൺ  താഴെയിട്ടാലോ,  ഭക്ഷണം  വീണു  മേശവിരി  ചീത്തയായാലോ ഒരു  കാരണവശാലും മകനും മരുമകളും ഒന്നും മിണ്ടിയില്ല.

ഗുണപാഠം——-‘
പണ്ടൊരു  പഴംചൊല്ലുണ്ടു——‘
നാം  എന്ത്  വിതക്കുന്നുവോ  അത്    കൊയ്യും .  അത്  സത്യമാണ്.  നാം  മറ്റുള്ളവർക്ക്. എന്ത്  ചെയ്യുന്നുവോ  അത്  തിരിച്ചു  കിട്ടും.  അത്  കൊണ്ട്  എപ്പോഴും നന്മ  ചെയ്യുക, നല്ലതു  കാണുക,  നല്ലവരായിരിക്കുക.  പ്രായമായ  അച്ഛനമ്മമാരെ  സ്നേഹിക്കുകയും,  ബഹുമാനിക്കുകയും വേണം.  മക്കൾക്ക്  നാം. ഒരു. മാതൃകയായിരിക്കണം.
തർജ്ജമ ——ശാന്ത  ഹരിഹരൻ
http://saibalsanskaar.wordpress.com

 

 

Triple filter- മൂന്നു  കൂട്ടം   അരിപ്പ

മൂല്യം—-സത്യം
ഉപമൂല്യം—-സത്യസന്ധത,  വിലപിടിച്ച  പ്രവർത്തി

triple-filter
പുരാതന  ഗ്രീസ്  രാജ്യത്തിൽ  അറിവ്  കൊണ്ട്  വളരെ  പ്രസിദ്ധിയും  ആദരവും  നേടിയ  ഒരാളായിരുന്നു  സോക്രട്ടീസ് .  ഒരു  ദിവസം  ഈ  തത്വജ്ഞാനിയെ  കാണാനായി  ഒരു  പരിചയക്കാരൻ  വന്നു.  നിങ്ങളുടെ  സ്നേഹിതനെക്കുറിച്ചു  ഞാൻ  കേട്ടതെന്തെന്നു  അറിയാമോ  എന്ന്  അദ്ദേഹം  പറയുവാൻ  തുടങ്ങി.
ഒരു  നിമിഷം—സോക്രട്ടീസ്  പറഞ്ഞു.  എന്നോട്  എന്തെങ്കിലും  പറയുന്നതിന്  മുൻപ്  ഒരു  ചെറിയ  പരീക്ഷയിൽ  പാസാകണം.  അത്  ”മുന്ന്  കൂട്ടം അരിപ്പ”  എന്ന  പരീക്ഷയാണ്.
”മുന്ന്  കൂട്ടം അരിപ്പ?”
അതെ. സോക്രട്ടീസ്  പറഞ്ഞു—എന്റ്റെ  സ്നേഹിതനെക്കുറിച്ചു  പറയുന്നതിന് മുൻപ്  നിങ്ങൾ  പറയുവാനുള്ളതിനെ  ഒന്ന്  അരിച്ചെടുക്കുക. അതാണ് ” മുന്ന്
കൂട്ടം അരിപ്പ.”
ഒന്നാമത്തെ  അരിപ്പ [” സത്യം”—നിങ്ങൾ  പറയുവാൻ  പോകുന്നത്  സത്യമാണോ  എന്ന്  നിങ്ങൾക്ക്  അറിയാമോ?
ഇല്ല.  അത്  ഞാൻ  കേട്ടത്  മാത്രമാണ്.—അയാൾ  പറഞ്ഞു .
ശരി . അപ്പോൾ  അത്  സത്യമാണോ  അല്ലയോ  എന്ന്  നിങ്ങൾക്കറിയില്ല..  ഇനി  നമ്മൾ  രണ്ടാമത്തെ  അരിപ്പിനെക്കുറിച്ചു  നോക്കാം —”-നന്മ ”  എന്ന്  പറയുന്ന  അരിപ്പ . എന്റ്റെ  സ്നേഹിതനെക്കുറിച്ചു  നിങ്ങൾ  പറയുവാൻ  പോകുന്നത്  നല്ലതാണോ ?
അല്ല .  നേരെമറിച്ചു —-
അപ്പോൾ  എന്റ്റെ  സ്നേഹിതനെക്കുറിച്ചു  എന്തോ  ചീത്തയാണ്  പറയുവാൻ  പോകുന്നത് . അതുവും  സത്യമാണോ  എന്ന്  നിങ്ങൾക്ക്  നിശ്ചയമില്ല . ഇനിയും  ഒരു  പരീക്ഷണം  കൂടിയുണ്ട് ” ഉപയോഗം ”  എന്ന  അരിപ്പ .നിങ്ങൾ  എന്റ്റെ  സ്നേഹിതനെക്കുറിച്ചു  പറയുവാൻ  പോകുന്നത്  കൊണ്ട്  എനിക്ക്  എന്തെങ്കിലും  ഉപയോഗമുണ്ടോ ?
ഇല്ല .ശരിക്കും  ഇല്ല —–ആ  മനുഷ്യൻ  പറഞ്ഞു .
ശരി —സോക്രട്ടീസ്  ചോദിച്ചു .  നിങ്ങൾ  പറയുവാൻ  പോകുന്ന  കാര്യം  സത്യമോ,  നല്ലതോ , അല്ലെങ്കിൽ  ഉപയോഗമുള്ളതോ  അല്ല . പിന്നെ  എന്തിനു  എന്നോട്  പറയുന്നു ?
അത്  കൊണ്ടാണ്  സോക്രട്ടീസ്  ബഹുമാനിക്കപ്പെട്ട  ഒരു  തത്വജ്ഞാനിയായിരുന്നത്
ഗുണപാഠം —–
നാം  എപ്പോഴും  സത്യമേ    പറയാവു.  കിംവദന്തികൾ ,  കെട്ടുകഥകൾ  ഇവ  പറഞ്ഞു  പരത്തരുത് .  അത്  കൊണ്ട്  സമയവും  ശക്തിയും  നഷ്ടപ്പെടുന്നു .  വേണ്ടപ്പോൾ  മാത്രം  സംസാരിക്കുക .വളരെ  നല്ല  രീതിയിൽ  സംസാരിക്കുക —നല്ല  രീതിയിൽ  പ്രവർത്തിക്കുക  അത്  കൊണ്ട്    നമക്കും  മറ്റുള്ളവർക്കും  .. സന്തോഷവും  സമാധാനവും  കിട്ടും .
തർജ്ജമ ——ശാന്ത  ഹരിഹരൻ .

http://saibalsanskaar.wordpress.com