Archive | February 2017

Story of tiny frogs-കൊച്ചു തവളകളുടെ കഥ

മൂല്യം—-ശുഭ  പ്രതീക്ഷ

ഉപമൂല്യം——സ്ഥിര  പരിശ്രമം

 

frogs

പണ്ടൊരിക്കൽ. വളരെ  അഭിലാഷയുള്ള  ഒരു  കൂട്ടം  കുഞ്ഞു  തവളകൾ  ഒരു  മര  കയറ്റ  പന്തയം  സങ്കടിപ്പിച്ചു.  ഒരു  വലിയ  മരത്തിൻറ്റെ  ഏറ്റവും മുകളിൽ  എത്തുവാനായിരുന്നു  ലക്ഷ്യം.പന്തയം  കാണുവാനും പ്രോത്സാഹിപ്പിക്കാനും ഒരു  കൂട്ടം തവളകൾ  അവിടെ  കൂടിയിരുന്നു.പന്തയം ആരംഭിച്ചു. ഒരു  തവള  പോലും  മരത്തിന്റെ  മുകളിൽ  എത്തുമെന്ന് അവിടെ  കൂടിയിരുന്ന  തവളകൾക്കു  തോന്നിയില്ല .  ആ  മരം  ശരിക്കും  വളരെ  പൊക്കമുള്ളതായിരുന്നു . കാണികളുടെ  കൂട്ടം  കൂടി .ഈ  മരക്കയറ്റം നല്ല  ബുദ്ധിമുട്ടുള്ളതാണ് . ആരും  വിജയിക്കുവാൻ  പോകുന്നില്ല  എന്ന്  എല്ലാ  തവളകളും അലറി

പന്തയം  തുടങ്ങി . കുഞ്ഞു  തവളകൾ  ഓരോന്നായി  താഴെ  വീഴാൻ  തുടങ്ങി. നല്ല  ഉത്സാഹമുള്ള  കുറച്ചു  തവളകൾ  മേലോട്ട്  കെയറി  കൊണ്ടിരുന്നു . എല്ലാ  തവളകളും  അവരെ  പ്രോത്സാഹിപ്പിച്ചു  കൊണ്ടിരുന്നു . കൂടുതൽ  കൂടുതൽ  കുഞ്ഞു  തവളകൾ  തോറ്റു. പിന്മാറി.  ഒരേയൊരു  കുഞ്ഞു  തവള  മാത്രം  ശക്തമായി  മുന്നോട്ടു  പോയിക്കൊണ്ടിരുന്നു.  അതിനു  തോറ്റു  പിന്മാറണ  ഉദ്ദേശമില്ലായിരുന്നു . ആ  കുഞ്ഞു  തവളയുടെ  അത്ഭുതാവഹമായ  മുന്നേറ്റം  കണ്ടു  എല്ലാ തവളകളും  അതിശയിച്ചു .ഒടുവിൽ  ആ  കുഞ്ഞു  തവള. മരത്തിന്റെ  ഏറ്റവും  മുകളിൽ  എത്തി.  ഈ  കുഞ്ഞു  തവളക്കു    മാത്രം  എങ്ങിനെ  മരത്തിന്റെ  മുകളിൽ  എന്തുവാൻ  സാധിച്ചു ? എവിടുന്ന്    അതിനു  ലക്ഷ്യത്തിൽ എത്തുവാനുള്ള  ശക്തി  കിട്ടി ? എന്ന്  പന്തയത്തിൽ  പങ്കു  കൊണ്ട  ഒരു  കുഞ്ഞു  തവള  ചോദിച്ചു . അപ്പോഴാണ്  കാര്യം  മനസ്സിലായത്  ജേതാവിനു  കാത്  കേൾക്കില്ല  എന്ന് .

 

ഗുണപാഠം —

എപ്പോഴും. യഥാർത്ഥമായി  ചിന്തിക്കുക . നിങ്ങളുടെ  അത്ഭുതമായ  സ്വപ്നങ്ങളെ  തട്ടിയെടുക്കുവാൻ  ആരെയും  സമ്മതിക്കരുത് .ചെവി  കേൾക്കാത്ത  ആ  കുഞ്ഞു  തവളെയെപ്പോലെ  ആത്മവിശ്വാസത്തോടെ  മുന്നോട്ടു  പോകുക .നിങ്ങൾക്കും  ഏറ്റവും  ഉന്നതിയിൽ  എത്തുവാൻ  സാധിക്കും .

Shanta Hariharan

http://saibalsanskaar.wordpress.com

Advertisements

Unconditional  love    നിബന്ധനയില്ലാത്ത  സ്നേഹം

 
മൂല്യം—-സ്നേഹം
ഉപമൂല്യം—-നിബന്ധനയില്ലാത്ത  സ്നേഹം,  സ്വീകരണം

love-uncon
ഒരു  വെള്ളിയാഴ്ച  രാവിലെ  ജോലിക്കു  പോകുവാൻ  തയ്യാറായപ്പോൾ  ഇന്ന്  ശമ്പളം  കൂട്ടിത്തരാനായി മേലധികാരിയോട് ചോദിയ്ക്കാൻ  നിശ്ചയിച്ചു  എന്ന്  ആൻഡ്രൂസ്  ഭാര്യയോട്  പ്രഖ്യാപിച്ചു . അന്ന്  മുഴുവൻ  എന്ത് സംഭവിക്കുമോ  എന്ന്  ആൻഡ്രൂസിന്  ആകാംക്ഷയും  പേടിയും തോന്നി.  കഴിഞ്ഞ  18  മാസങ്ങളായി  ആൻഡ്രൂസ് ബ്രേർ & ഹോപ്കിൻസ്  പരസ്യ  കമ്പനിക്ക്  വേണ്ടി  ജോലി  ചെയ്തു  നല്ല  ലാഭം ഉണ്ടാക്കി  കൊടുത്തു.
ലാർച്ചമണ്ടിന്റെ   ഓഫീസ് മുറിയിലേക്ക്  പോകുവാൻ  ആലോചിക്കുമ്പോൾ തന്നെ  ആൻഡ്രൂസിന്റെ മുട്ടുകൾ കൂട്ടിയിടിക്കുവാൻ  തുടങ്ങി. ഒടുവിൽ ഉച്ചക്ക് ഒരുവിധം  ധൈര്യം സമാഹരിച്ചു  അധികാരിയുടെ മുറിയിലേക്ക്  പോയി. വളരെ  മിതവ്യയിയായ  ഹാർവേ  ലാർച്ചമണ്ട് ആൻഡ്രൂസിന്  ശമ്പളം  കൂട്ടി തരാം  എന്ന് സമ്മതിച്ചപ്പോൾ  ആൻഡ്രൂസിന്  അതിശയവും  സന്തോഷവുമായി.
അന്ന്  വൈകുന്നേരം  ആൻഡ്രൂസ്  പട്ടണത്തിലെ  യാത്രാനിയമങ്ങളെ  ലംഖിച്ചു  അതിവേഗം  വണ്ടിയോടിച്ചു വീട്ടിലെത്തി. അവിടെ  അയാളുടെ  ഭാര്യ  ടീന  നല്ല  പീങ്ങാൻ  പാത്രങ്ങളിൽ  അയാൾക്ക്‌  ഇഷ്ട്ടമുള്ള  വിഭവങ്ങൾ ഉണ്ടാക്കി  ഒരു  സദ്യ ഒരുക്കിയിരുന്നു.  മെഴുകുതിരി  കത്തിച്ചു  വെച്ചിരുന്നു .  ഓഫീസിൽ. നിന്ന്  ആരോ  കാര്യം പറഞ്ഞിട്ടുണ്ടാവണം  എന്ന്  അയാൾക്ക്‌  മനസ്സിലായി      ആൻഡ്രൂസ്  ഉണ്  കഴിക്കാൻ  ഇരുന്നപ്പോൾ  തട്ടിൻറ്റെ അരികിൽ  ഒരു  ഭംഗിയുള്ള  കുറിപ്പ്  കണ്ടു.അത്  ഭാര്യ എഴുതിയതായിരുന്നു .
” എന്റ്റെ  പ്രിയപ്പെട്ട  ആൻഡ്രൂസിന്—–അഭിനന്ദനങ്ങൾ  നിങ്ങൾക്ക്  ശമ്പള  ഉയർവു  കിട്ടും  എന്ന്  എനിക്ക് ഉറപ്പായിരുന്നു.  എന്റ്റെ  അതീതമായ  സ്‌നേഹം പ്രകടിപ്പിക്കുവാനാണ്  ഞാൻ  ഈ  വിഭവങ്ങൾ  എല്ലാം തയ്യാറാക്കിയത്.  നിങ്ങളുടെ  കഴുവുകളിൽ  ഞാൻ  അഭിമാനിക്കുന്നു.”
അത്  വായിച്ച  ശേഷം  ഇത്ര  സ്നേഹമുള്ള  ഭാര്യയെ  ഒന്ന്  നോക്കി.ഊണ്  കഴിഞ്ഞു  മധുരപദാർത്ഥം എടുക്കുവാനായി  ആൻഡ്രൂസ്  അടുക്കളയിലേക്കു  പോയി. അവിടെ  ടീനയുടെ  പോക്കറ്റിൽ  നിന്ന്  ഒരു  കുറിപ്പ് താഴെ  വീഴുന്നത്  കണ്ടു. അയാൾ  കുനിഞ്ഞു അതെടുത്തു  വായിച്ചു.
” ശമ്പള  ഉയർവു  കിട്ടാത്തതിൽ  ദുഃഖിക്കരുത്. നിങ്ങൾ  അതിനു  അർഹനാണ്. നിങ്ങൾ  ഒരു  അത്ഭുത സംരക്ഷകനും  സ്നേഹമുള്ള  ഭർത്താവുമാണ്.  ശമ്പളഉയർവു  കിട്ടിയില്ലെങ്കിലും  ഞാൻ  നിങ്ങളെ  വളരെയധികം സ്നേഹിക്കുന്നു  എന്ന്  കാണിക്കാനാ  ഈ  സദ്യ  ഒരുക്കിയത്.”
പെട്ടെന്ന്  ആൻഡ്രൂസിന്റെ  കണ്ണുകൾ  നിറഞ്ഞു.  ഭാര്യ  ടീനയുടെ  പിന്തുണയും  സ്നേഹവും  അയാളുടെ ജോലിയുടെ  വിജയം  മാത്രം  നോക്കിയുള്ളതായിരുന്നില്ല.  നിബന്ധനയില്ലാത്ത  സ്വീകരണമായിരുന്നു  എന്നറിഞ്ഞ ആൻഡ്രൂസ്  വളരെ  സന്തോഷിച്ചു.
ഗുണപാഠം———

നമ്മുടെ  ജയ–പരാജയം കണക്കിലെടുക്കാതെ  ഒരു  നിബന്ധനയും കൂടാതെ  ആരെങ്കിലും  നമ്മെ സ്‌നേഹിക്കുമ്പോൾ  “ഉപേക്ഷിക്കുമോ “എന്ന പേടിയില്ലാതാകുന്നു. നിബന്ധനയില്ലാത്ത  സ്നേഹം കൊണ്ട്  നമുക്ക് സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ  ജീവിതത്തിലും മാറ്റം വരുത്തുവാൻ  സാധിക്കും.
തർജ്ജമ—-ശാന്ത  ഹരിഹരൻ.

http://saibalsanskaar.wordpress.com

 

 

The  crow  and  the  peacock- കാക്കയും മയിലും

 

മൂല്യം —-സത്യം

ഉപമൂല്യം —-സംതൃപ്‌തി

peacock-and-crow-1

ഒരു  കാക്ക  വളരെ  സന്തോഷത്തോടെയും  സംതൃപ്തിയോടെയും  ഒരു  വനത്തിൽ  വസിച്ചിരുന്നു . ഒരു  ദിവസം  അവൻ  ഒരു  അരയന്നത്തെ  കണ്ടു . ഓ  അരയന്നം  എന്ത്  വെളുപ്പാണ്.  ഞാനാണെങ്കിൽ  നല്ല  കറുപ്പ്  എന്ന്  അവൻ  വിചാരിച്ചു . ഈ  അരയന്നം  ആയിരിക്കും  ലോകത്തിൽ  ഏറ്റവും  സന്തോഷമുള്ളവൻ .  കാക്ക  അരയന്നത്തിനോട്  തൻറ്റെ  അഭിപ്രായം  പറഞ്ഞു . അപ്പോൾ  അരയന്നം  പറഞ്ഞു —-ഞാനാണ്  ഏറ്റവും    സന്തുഷ്ടൻ  എന്ന്  ഇത്രയും  നാൾ  ഓർത്തിരുന്നു . പക്ഷെ  ഞാൻ  രണ്ടു  നിറങ്ങളുള്ള  ഒരു  തത്തയെ  കണ്ടു  ആ  തത്തയാണ്  ഏറ്റവും  സന്തോഷമുള്ള  സൃഷ്ടി  എന്ന്  ഞാൻ  ഇപ്പോൾ  കരുതുന്നു .

കാക്ക  തത്തയുടെ    അടുക്കൽ  ചെന്നു. തത്ത  പറഞ്ഞു —-ഞാൻ  ഒരു  മയിലിനെ  കാണുന്നത്  വരെ  വളരെ  സന്തോഷമായി  ജീവിച്ചിരുന്നു .  പക്ഷെ  എനിക്ക്  രണ്ടു  നിറങ്ങളെയുള്ളൂ .  മയിലിനു  പല  നിറങ്ങളുണ്ട് . കാക്ക  ഉടനെ  മയിലിനെ  കാണുവാനായി  മൃഗശാലക്കു  പോയി . അവിടെ  നൂറു  കണക്കിന്  ആളുകൾ  മയിലിനെ  കാണുവാൻ  കൂടിയിരുന്നു .ആളുകൾ  എല്ലാം  പോയപിന്നെ    കാക്ക  മയിലിന്റെ  അടുക്കൽ  പോയി —“പ്രിയപ്പെട്ട  മയിലെ  നീ  നല്ല  ഭംഗിയുള്ള  പക്ഷിയാണ്‌ .  ദിവസവും  ആയിരക്കണക്കിൽ  ആളുകൾ  നിന്നെ  കാണുവാനായി  വരുന്നു .പക്ഷെ  എന്നെ  കാണുമ്പോൾ  ആളുകൾ  ഓടിക്കും . എന്റ്റെ  അഭിപ്രായത്തിൽ  നീയാണ്  ലോകത്തിലെ  ഏറ്റവും  ഭംഗിയും  സന്തോഷവുമുള്ള  പക്ഷി .

മയിൽ  മറുപടി  പറഞ്ഞു —-ഞാനും  അങ്ങിനെ  തന്നെയാണ്  കരുതിയിരുന്നത് . പക്ഷെ  എൻെറ  ഭംഗി  കാരണം  എന്നെ  ഈ  മൃഗശാലയിൽ  കുടുക്കി . ഞാൻ  ഈ  മൃഗശാല  മുഴുവൻ  പരിശോധിച്ചതിൽ  ഇവിടെ  കൂട്ടിൽ  അടച്ചു  വെക്കാത്ത  ഏക  പക്ഷി  കാക്ക  മാത്രമാണ് .ഇപ്പോൾ  എനിക്ക്  തോന്നുന്നു  ഞാൻ  ഒരു  കാക്കയായിരുന്നെങ്കിൽ  സന്തോഷമായി  ചുറ്റിക്കറങ്ങാമായിരുന്നു .

ഈ  കഥ  ചുരുക്കത്തിൽ  ഈ  ലോകത്തിലുള്ള  നമ്മുടെ  പ്രശ്നങ്ങളെയാണ്  പ്രതിഫലിക്കുന്നത്.  കാക്ക  അരയന്നം  സന്തുഷ്ടമാണ്  എന്ന്  കരുതുന്നു .  അരയന്നം  തത്തയാണ്  കൂടുതൽ  സന്തോഷവാൻ  എന്ന്  വിചാരിക്കുന്നു തത്തയാണെങ്കിലോ  മയിലാണ്  ഏറ്റവും  സന്തോഷമുള്ള  പക്ഷി  എന്ന്  കരുതുന്നു  മയിലാണെങ്കിൽ  കാക്കയാണ്  സ്വതന്ത്രനും  സന്തുഷ്ടനും  എന്ന്  പറയുന്നു .

ഗുണപാഠം —–മറ്റുള്ളവരുമായി  നമ്മളെ  താരതമ്യപ്പെടുത്തിയാൽ  അസന്തോഷം  ഉണ്ടാകും . നമുക്കുള്ളതിൽ  സന്തുഷ്ടരാകണം  മറ്റുള്ളവരുടെ  നന്മ  മാത്രം  കാംക്ഷിക്കുക . അപ്പോൾ  നമുക്ക്  നല്ലതു  വരും .മറ്റുള്ളവരുടെ  ജീവിതത്തെ  കുറിച്ച്  നമുക്കൊന്നും  അറിയില്ല  നമുക്കുള്ളതിൽ  സന്തോഷിക്കുകയും  ദൈവത്തിനോട്  നന്ദി  പറയുകയും  വേണം .അത്  മനസ്സിലാക്കിയാൽ  നാം  സന്തോഷമായി  ജീവിക്കാം . അതാണ്  ജീവിത  രഹസ്യം .

തർജ്ജമ —–ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

 

A  small  act  of  kindness  can  bring  smile  on  million  faces- ദയയോടെ  ചെയ്യുന്ന  ഒരു  ചെറിയ  കാര്യം കോടി മുഖങ്ങളിൽ  പുഞ്ചിരി  പകരും.    

 

 

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം——ദയ

smile

 

രണ്ടു  കുട്ടികൾ  ഒരു  പാതയിലൂടെ  നടന്നു  ഒരു  വയലിൽ  എത്തി.  അവിടെ ഒരു  കർഷകൻ  മണ്ണ്  കിളക്കുന്നതു  കണ്ടു. അയാളുടെ  വസ്ത്രങ്ങൾ  വൃത്തിയായി  മടക്കി  വെച്ചിരുന്നു. അതിൻറ്റെ  അടുത്ത്  ഷൂസും.  അത്  കണ്ടു  ചെറിയ  കുട്ടി  പ്രായം  കൂടിയ  തൻറ്റെ  കൂട്ടുകാരനോട്  പറഞ്ഞു—നമ്മൾ  അയാളുടെ  ഷൂസ്  ഒളിച്ചു  വെക്കാം.അപ്പോൾ  ഷൂസ് കാണാതെ അയാളുടെ  മുഖഭാവം  ഒന്ന്  കാണാം.കുട്ടി  അതോർത്ത്  ചിരിച്ചു.

 

പ്രായം കൂടിയ. കുട്ടി  ഒന്നാലോചിച്ചു. പിന്നെ  പറഞ്ഞു—–ആ. മനുഷ്യൻ  കണ്ടാൽ  പാവപ്പെട്ടവൻ  പോലെ തോന്നുന്നു. അവൻറ്റെ  വസ്ത്രങ്ങൾ  നോക്കു.  നമുക്ക്  ഒരു  കാര്യം ചെയ്‌യാം  ഓരോ  ഷൂസിലും ഓരോ  വെള്ളി  നാണയം  വെച്ച്  അത്  കുറ്റി  ചെടികളുടെ  നടുവിൽ  ഒളിച്ചു  വെക്കാം. എന്നിട്ട്  അയാളുടെ  മുഖഭാവം നോക്കാം. ഇളയ  കുട്ടി  അതിനു  സമ്മതിച്ചു.

 

അവർ  ഷൂസ്  ഒളിച്ചു  വെച്ച്  മറഞ്ഞിരുന്നു  നോക്കി. കുറച്ചു  സമയം  കഴിഞ്ഞു.  കർഷകൻ  പണി  തീർന്ന്  ക്ഷീണിച്ചു  വന്നു.  വസ്ത്രങ്ങൾ  എടുത്ത്  ധരിച്ചു. ഷൂസ്  തിരഞ്ഞു.  കുറ്റിച്ചെടിച്ചെടികളുടെ  നടുവിൽ  കണ്ടെത്തി.  ഒരു  ഷൂ  എടുത്തിട്ടപ്പോൾ  കാലിൽ  എന്തോ  ഇടറി.  എടുത്തു  നോക്കി.  ഒരു  വെള്ളിനാണയം.  ആരായിരിക്കും  ഈ  നാണയം  ഷൂവിൽ  വെച്ചത്?  ചുറ്റും  നോക്കി  ആരെയും  കണ്ടില്ല.  കുഴപ്പത്തോടെ  അടുത്ത  ഷൂസ്  എടുത്ത്  ഇടാൻ  നോക്കിയപ്പോൾ  അതിലും  ഒരു  നാണയം  കാലിൽ  ഇടറി. അയാൾക്ക്‌  വളരെ സന്തോഷം  തോന്നി.

 

അവിടെ  ആരുമില്ലെന്ന്  കരുതി  അയാൾ  മുട്ടുകുത്തി  പ്രാർത്ഥിക്കുവാൻ  തുടങ്ങി.  കുട്ടികൾക്ക്  അയാൾ  പ്രാർത്ഥിക്കുന്നത്  തുല്യമായി  കേൾക്കുവാൻ  സാധിച്ചു.  ആ  പാവപ്പെട്ട കർഷകൻ  കരഞ്ഞു  കൊണ്ട്  നന്ദി  പ്രകടിപ്പിച്ചു .  ഭാര്യയുടെ  അസുഖവും  മക്കളുടെ    വിശപ്പും  എല്ലാം  പറഞ്ഞു .  അവിചാരിതമാ യ  ഈ സഹായം  അപരിചിതമായ  കൈകളിലിൽ  നിന്ന്  കിട്ടിയതിൽ    വളരെ  സന്തോഷിച്ചു. പിന്നെയും പിന്നെയും നന്ദി  പറഞ്ഞു.

 

കുറച്ചു    സമയം    കഴിഞ്ഞു    ആ    രണ്ടു      കുട്ടികളും    ഒളിവിൽ  നിന്ന്  പുറത്തു  വന്നു.  അവരുടെ  വീട്ടിലേക്കു  നടക്കുവാൻ  തുടങ്ങി.ഒരു  പാവപ്പെട്ട  കർഷകനെ  സഹായിക്കുവാൻ  സാധിച്ചതിൽ  അവർക്കു  വളരെ  സന്തോഷവും സമാധാനവും തോന്നി. അവരുടെ  മനസ്സിലെ  സന്തോഷം  പുഞ്ചിരിയായി  പുറത്തു  വന്നു.

 

ഗുണപാഠം—-

ദയയോടുകൂടി  ചെയ്യുന്ന  ഒരു  ചെറിയ  കാര്യം  ജീവിതത്തിൽ  വലിയ  പരിവർത്തനം  വരുത്തും.അത്  കൊടുക്കുന്ന  ആൾക്കും  സ്വീകരിക്കുന്ന  ആൾക്കും  സന്തോഷം നൽകും.  എപ്പോഴും  മറ്റുള്ളവർക്ക്  നന്മ  ചെയ്യുവാനുള്ള  അവസരം കണ്ടെത്തുക.

shanta hariharan

http://saibalsanskaar.wordpress.com

 

 

 

 

 

 

Two rabbits-രണ്ടു മുയലുകള് 

മൂല്യം—–ശരിയായ പെരുമാറ്റം

ഉപമൂല്യം—–അറിവ് പങ്കുവെക്കുക

2-rabbits

പണ്ട് മോനു സീന എന്ന് രണ്ടു മുയലുകൾ ഒരുമിച്ചു കറങ്ങുവാൻ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അങ്ങിനെ കറങ്ങി നടക്കുമ്പോൾ അവർ രണ്ടു കാരറ്റുകൾ കണ്ടു .ഒരു കാരറ്റിൽ വലിയ. ഇലകൾ മുളച്ചിരുന്നു. മറ്റേത് കുറച്ചു ചെറുതായിരുന്നു. വലിയ ഇലകൾ മുളച്ച കാരറ്റ് കണ്ടു മോനു സന്തോഷിച്ചു. ഞാൻ ഈ കാരറ്റ് എടുക്കാം എന്ന് മോന് അത് മണ്ണിൽ നിന്ന് പറിച്ചെടുത്തു സീന തോൾ കുലുക്കി ചെറിയ കാരറ്റ് പറിച്ചെടുത്തു. നോക്കിയപ്പോൾ അത് വലുതായിരുന്നു.

 

അതെങ്ങിനെ സാധ്യമാകും? മോനു അതിശയിച്ചു. കാരറ്റിൻറ്റെ ഇലകൾ കണ്ടു അതിന്റെ വലുപ്പം നിശ്ചയിക്കാൻ പറ്റില്ല.—സീന പറഞ്ഞു അവർ പിന്നെയും നടന്നു കൊണ്ടിരുന്നു. അപ്പോൾ ഒരു ജോടി കാരറ്റ് വ്യത്യസ്ത വലുപ്പത്തിലുള്ള ഇലകളോടെ കണ്ടു. ഇപ്പോൾ മോനു തൻറ്റെ സ്നേഹിതിയോടു ആദ്യം എടുക്കാൻ പറഞ്ഞു. സീന ചാടി–ചാടി രണ്ടു കാരറ്റും മണത്തു നോക്കി, വലിയ ഇലകൾ ഉള്ള കാരറ്റ് തിരഞ്ഞെടുത്തു. പറിച്ചെടുത്ത് നോക്കിയപ്പോൾ സീനയുടെ കാരറ്റ് വലുതായിരുന്നു.മോനുവിൻറ്റെ ചെറുതും.

 

ചെറിയ ഇലകളുള്ള കാരറ്റാണ് വലുതായിരിക്കും എന്ന് നീ പറഞ്ഞതായി ഞാൻ. വിചാരിച്ചു.—–മോനു പറഞ്ഞു.ഇല്ല. കാരറ്റിൻറ്റെ ഇലകൾ കണ്ടു വലുപ്പം തീർമാനിക്കാൻ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. നല്ലവണ്ണം നോക്കിയിട്ടു

തിരഞ്ഞെടുക്കണം.അവർ കാരറ്റ് തിന്നു. പിന്നെയും. നടക്കുവാൻ തുടങ്ങി. മൂന്നാമത്തെ. പ്രാവശ്യവും അവർ ഇതേപോലെ വലിയ–ചെറിയ. ഇലകളുള്ള രണ്ടു കാരറ്റുകൾ കണ്ടു. മോനുവിന് ഏതു കാരറ്റ് എടുക്കണം എന്ന് കുഴപ്പമായി. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാൻ പറഞ്ഞു. വിഡ്ഢിയായ ആ പാവം രണ്ടു കാരറ്റും പരിശോധിക്കുന്ന പോലെ അഭിനയിച്ചു.എന്ത് ചെയ്യണമെന്നു അറിയാതെ അവൻ സീനയുടെ മുഖത്തെക്കു നോക്കി.

സീന ചിരിച്ചു കൊണ്ട് ചാടി-ചാടി രണ്ടു കാരറ്റും പരിശോധിച്ച് അതിൽ ഒരു കാരറ്റ് പറിച്ചെടുത്തു. മോനു മറ്റേ കാരറ്റ് പറിക്കുവാൻ പോയപ്പോൾ ബുദ്ധിശാലിയായ സീന തടുത്തു. പറഞ്ഞു—” മോനു ഇതാണ് നിൻറ്റെ കാരറ്റ് ”

പക്ഷെ നീയാണ് അത് തിരഞ്ഞെടുത്തത് നീ എങ്ങിനെ അത് ചെയ്യുന്നത് എന്നറിയില്ല. നീ ശരിക്കും നല്ല മിടുക്കിയാണ്. മോനു വിവേകം ഉണ്ടായിട്ടു കാര്യമില്ല. നമ്മൾ അത് മറ്റുള്ളവരുമായിപങ്കുവെക്കണം. നീ എന്റ്റെ സുഹൃത്താണ്. അത് കൊണ്ട് ഈ കാരറ്റ് നീ തിന്നണം. ഒരു മുയൽ വയറു നിറച്ചു തിന്നിട്ട് കൂട്ടുകാർ ആരുമില്ലെങ്കിൽ അവൾ ബുദ്ധിശാലിയാണോ?

” നീ പറയുന്നത് ശരിയാണ്.” വായ് നിറയെ കാരറ്റുമായി മോനു പറഞ്ഞു

ഗുണപാഠം——— നമ്മൾ അറിവ് നേടുന്നതിനോടപ്പം അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ശ്രമിക്കണം. നാം പഠിച്ചത് പങ്കുവെച്ചു മറ്റുള്ളവരെ സഹായിക്കുവാനും ഈ ലോകം ശാന്തിയും സമാധാനവുമുള്ള ഒരു സ്ഥലമായി മാറ്റുവാനുള്ള വിവേകം ഉണ്ടാകണം.

(. പേരുകൾ മാറ്റിയിരിക്കുന്നു )

Shanta Hariharan

http://saibalsanskaar.wordpress.com

The precious sword വിലപിടിച്ച വാൾ

 

മൂല്യം—–അഹിംസ

ഉപമൂല്യം—–സമാധാനം

 

പണ്ട് ഒരു രാജാവിന് സ്വന്തമായ വിലപിടിപ്പുള്ള ഒരു വാൾ ഉണ്ടായിരുന്നു. മനസ്സിലാക്കിയടത്തോളം രാജാവ് വിരുന്നുകളിലും പ്രദർശനങ്ങളിലും സമയം ചിലവഴിച്ചു കൊണ്ടിരുന്നു. ഒരിക്കൽ ഈ രാജാവിനും അയൽവാസി രാജാവിനും ഒരു തർക്കം ഉണ്ടായി . ഒടുവിൽ അത് യുദ്ധത്തിൽ അവസാനിച്ചു.

sword

ആദ്യമായി ഒരു യുദ്ധത്തിൽ പങ്കെടുക്കുവാനുള്ള അവസരം കിട്ടിയതിൽ വാളിന് നല്ല ഉത്സാഹം തോന്നി താൻ എത്ര ധൈര്യശാലി യും വിലപിടിച്ചവനും ആണെന്നും ഇപ്പോൾ ഈ യുദ്ധം കാരണം എത്ര പ്രസിദ്ധനാകും എന്ന് എല്ലാര്ക്കും കാണിച്ചു കൊടുക്കണം എന്ന് വിചാരിച്ചു . യുദ്ധത്തിനായി മുന്നണിയിൽ വന്നപ്പോൾ പല യുദ്ധങ്ങളിൽ വിജയിച്ചതായി സങ്കൽപ്പിച്ചു . പക്ഷെ യുദ്ധക്ഷേത്രത്തിൽ എത്തിയപ്പോൾ ആദ്യത്തെ യുദ്ധം കഴിഞ്ഞിരുന്നു . അതിന്റെ പരിണാമം വാൾ ഉദ്ദേശിച്ചപോലെ ആയിരുന്നില്ല . സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ആയുധങ്ങളുമായി വിജയിച്ചു നിൽക്കുന്ന സൈനികരെ അല്ല അവിടെ കണ്ടത് . മറിച്ചു ഉടഞ്ഞ ആയുധങ്ങളും വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ഒരു കൂട്ടം സൈനികരെയാണ് കണ്ടത് . അവിടെ. ഭക്ഷണം ഇല്ല . ആ പ്രദേശം മുഴുവൻ പൊടിയും വല്ലാത്ത ദുർഗന്ധവും ആയിരുന്നു . പല സൈനികരും മുറിവേറ്റു ചോരയൊലിച്ചു കിടക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ട വാൾ യുദ്ധം ഇഷ്ടപ്പെട്ടില്ല . പ്രതിയോഗ്യതകളിൽ പങ്കെടുത്തു സമാധാനമായി ജീവിക്കുവാൻ നിശ്ചയിച്ചു . അത് കൊണ്ട് അന്ന് രാത്രി പിറ്റേ ദിവസം നടക്കുവാൻ പോകുന്ന യുദ്ധം തടയുവാനുള്ള വഴി ആലോചിച്ചു . കുറച്ചു സമയത്തിനുള്ളിൽ വാൾ വിറക്കുവാൻ തുടങ്ങി . ആദ്യം ചെറുതായി തുടങ്ങിയ ആ ശബ്ദം കൂടി കൂടി മുഴങ്ങുവാൻ തുടങ്ങി. സഹിക്കുവാൻ പറ്റാതായി . ” നീ എന്താണ് ചെയ്യുന്നത്?” എന്ന് മറ്റു സൈനികരുടെ ആയുധങ്ങൾ ചോദിച്ചു . “നാളെ യുദ്ധം ഉണ്ടാകുവാൻ പാടില്ല . അത് എനിക്ക് ഇഷ്ടമില്ല .”

രാജാവിന്റെ വാൾ പറഞ്ഞു . അപ്പോൾ മറ്റൊരു വാൾ പറഞ്ഞു —ഞങ്ങൾക്കും ” യുദ്ധം ഇഷ്ടമില്ല .” പക്ഷെ എന്ത് ചെയ്‌യും ? ” ഞാൻ ചെയ്യുന്നപോലെ നിങ്ങളും ശബ്ദം ഉണ്ടാക്കുവിൻ . ശബ്ദം കേട്ട് ആരും ഉറങ്ങുകയില്ല .” രാജാവിന്റെ വാൾ പറഞ്ഞു. എല്ലാ ആയുധങ്ങളും ചേർന്ന് ശബ്ദം. ഉണ്ടാക്കുവാൻ തുടങ്ങി .ഈ ശബ്ദം ശത്രുക്കളുടെ താവളം വരെ കേട്ടു. യുദ്ധം. വെറുത്തിരുന്ന അവിടത്തെ ആയുധങ്ങളും ശബ്ദം ഉണ്ടാക്കുവാൻ തുടങ്ങി.

അടുത്ത ദിവസം രാവിലെ യുദ്ധം തുടങ്ങുന്ന സമയത്തു ഒരറ്റ സൈനികർപോലും അവിടെയുണ്ടായിരുന്നില്ല .രാജാവ് , സേനാപതി , സൈനികർ ആർക്കും വാളുകളുടെ മുഴങ്ങുന്ന ശബ്ദം കാരണം രാത്രി മുഴുവൻ ഉറങ്ങുവാൻ പറ്റിയില്ല .അത് കൊണ്ട് പകൽ മുഴുവൻ ഉറങ്ങി വൈകുന്നേരം ഉണർന്നു . അത് കൊണ്ട് യുദ്ധം പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കുവാൻ തീരുമാനിച്ചു. പക്ഷെ എല്ലാ ആയുധങ്ങളും പിറ്റേ ദിവസവും രാജാവിൻറ്റെ വാളിന്റ്റെ നേതൃത്വത്തിൽ അവരുടെ സമാധാന പാട്ട് തുടർന്നു. പിന്നെയും യുദ്ധം നീട്ടി വെക്കേണ്ടി വന്നു. ഇത് ഇങ്ങിനെ 7 ദിവസത്തേക്ക് തുടർന്നു.

ഏഴാം ദിവസം വൈകുന്നേരം രണ്ടു രാജാക്കന്മാരു നേരിൽ കണ്ടു ചർച്ച ചെയ്യുവാൻ തീരുമാനിച്ചു. രണ്ടുപേരും ഉറക്കമില്ലാതെ കഴിഞ്ഞ രാത്രികളെ കുറിച്ച് സംസാരിച്ചു. ആയുധങ്ങൾ ശബ്ദം ഉണ്ടാക്കി നൽകിയ സൂചനയെ കുറിച്ച് ഗാഢമായി ചിന്തിച്ചു. സൈനികരുടെ ഉറക്കമില്ലായ്മ , കുഴപ്പം, വിചിത്രമായ പരിസ്ഥിതി എല്ലാം കുറിച്ച് ചർച്ച ചെയ്തു. അവർക്കുണ്ടായിരുന്ന തർക്കവും ശത്രുതയും എല്ലാം മറന്നു മിത്രങ്ങളായി.ഈ ചെറിയ നാടകത്തെ കുറിച്ചോർത്തു ചിരിച്ചു. യുദ്ധം വേണ്ടെന്നു വെച്ച് സന്തോഷത്തോടെയും സംതൃപ്തിയോടെയും അവരവരുടെ രാജ്യത്തിലേക്ക് മടങ്ങി . അന്ന് മുതൽ രണ്ടു രാജാക്കന്മാരും അവരുടെ രാജാവയുള്ള അനുഭവങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ അവരെ ഒരുമ്മിപ്പിച്ചത് , വേർപ്പെടുത്തിയതിനേക്കാൾ കൂടുതൽ സന്തോഷവും രസകരവുമായിരുന്നു .

ഗുണപാഠം–

— എല്ലാവരും സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നു. യുദ്ധം ഒന്നിനും ഒരു സമാധാനമല്ല. സമാധാനത്തിനു വേണ്ടത് അഹിംസ എന്ന ശക്തമായ ആയുധമാണ്.

shanta Hariharan

http://saibalsanskaar.wordpress.com

Managing Time-സമയ നിയന്ത്രണം

time

മൂല്യം —-ശരിയായ പെരുമാറ്റം

ഉപമൂല്യം —- സമയം ഉപയോഗപ്രദമാക്കുക

പണ്ടൊരു കുട്ടി ഏതുനേരവും ടി . വി കണ്ടുകൊണ്ടിരിക്കും . സമയത്തിനു ഒരു സ്ഥലത്തും എത്തില്ല . ടി . വി. കാണുന്നതിൽ ഉള്ള താല്പര്യം കാരണം ഭക്ഷണം പോലും ശരിക്കും കഴിക്കില്ല .

ഒരു ദിവസം അവൻ തപാൽപെട്ടിയിൽ ഒരു പാർസൽ കണ്ടു . അതിൽ ഒരു വിചിത്രമായ കണ്ണാടിയും കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു .

” ഈ കണ്ണാടിയിലൂടെ സമയം കാണുവാൻ പറ്റും.” എന്ന് അതിൽ എഴുതിയിരുന്നു .

കുട്ടിക്ക് ഒന്നും മനസ്സിലായില്ല. കണ്ണട വെച്ച് സഹോദരനെ നോക്കി.അപ്പോൾ ഒരു കൂമ്പാരം പൂക്കൾ അവൻറ്റെ തലയുടെ മുകളിൽ കണ്ടു.അവ ഒന്നൊന്നായി താഴെ വീഴുന്നതും കണ്ടു. അവൻറ്റെ സഹോദരൻറ്റെ മാത്രമല്ല ആ കണ്ണട വെച്ച് നോക്കിയവരുടെ തലയിൽ നിന്നെല്ലാം പൂക്കൾ വീഴുന്നതായി കണ്ടു.ആളുകളുടെ പെരുമാറ്റം അനുസരിച്ചു ഉതിരുന്ന പൂക്കളുടെ സംഖ്യ കൂടുകയോ കുറയുകയോ ചെയ്യുമായിരുന്നു.

പിറ്റേ ദിവസം രാവിലെ പ്രാതൽ കഴിക്കുന്ന സമയത്തു കുട്ടി കണ്ണടയെ കുറിച്ച് ഓർത്ത്. കണ്ണട എടുത്തു വെച്ച് നോക്കി.പേടിച്ചുപോയി. അവൻറ്റെ അടുക്കൽ നിന്ന് കുറെ പൂക്കൾ ഒഴുകി ഒഴുകി ടി. വി യുടെ നേർക്ക് പോയ്കൊണ്ടിരുന്നു.അത് മാത്രമല്ല ടി. വി ക്കു ഒരു വലിയ വായ ഉണ്ടായിരുന്നു.വളരെ ആഘോഷത്തോടെ പൂക്കളെ വിഴുങ്ങി കൊണ്ടിരുന്നു.എവിടെ പോയാലും ടി. വി നിയന്ത്രണമില്ലാതെ പൂക്കളെ വിഴുങ്ങുന്നത് പോലെ തോന്നി.

ഒടുവിൽ ടെലിവിഷൻ ശരിക്കും എന്താണെന്നു മനസ്സിലായി. കുട്ടി ഇനി സ്വന്തം സമയം ടി. വി കണ്ടു നഷ്ട്ടപ്പെടുത്തില്ല എന്ന് നിശ്ചയിച്ചു.

ഗുണപാഠം—–

“സമയനഷ്ടം ജീവിതനഷ്ടം” എന്ന് പറയാറുണ്ട്.വേണ്ടാത്ത കാര്യങ്ങളിൽ വെറുതെ സമയം കളയരുത്. സമയം ബുദ്ധിപൂർവം ഉപയോഗിക്കണം. പ്രത്യേകിച്ച്

വിദ്യാർത്ഥികൾക്ക് സമയം എങ്ങിനെ ഉപയോഗിക്കണം എന്നറിയണം. ചിലവഴിഞ്ഞു പോയ സമയം തിരിച്ചെടുക്കാൻ കഴിയില്ല. പലരും ടെലിവിഷനിലും കംപ്യുട്ടറിലും മുഴുവൻ സമയം ചിലവഴിക്കുന്നു. സുഹൃത്തുക്കളുമായോ കുടുമ്പങ്ങങ്ങളുമായോ സമയം ചിലവഴിക്കുന്നില്ല.നാം ഉപയോഗ പ്രധമായ കാര്യങ്ങൾക്കു വേണ്ടി സമയംകണ്ടത്തെണം ടി. വിയും കംപ്യൂട്ടറും മാത്രമാണ് ലോകം എന്ന് ഒരിക്കലും കരുതരുത് .

Shanta Hariharan

http://saibalsanskaar.wordpress.com