A  challengers transformation  ഒരു  വെല്ലുവിളിക്കാരൻറ്റെ  രൂപാന്തരീകരണം

മൂല്യം —-അഹിംസ
ഉപമൂല്യം —–ക്ഷമ ,  സ്നേഹം , മാപ്പു  നൽകുക

sant-eknath
ഒരു  സംഘം  ചെറുപ്പക്കാർ  ഏകനാഥ്  സ്വാമിജിയുടെ    (മഹാരാഷ്ട്രയിൽ  പ്രസിദ്ധപ്പെട്ട  സന്യാസി )  ആശ്രമത്തിൻറ്റെ  അടുത്ത്  ചീട്ടു  കളിക്കുകയായിരുന്നു . ജോലിയില്ലാത്ത  പല  ആളുകളും  സമയം  കളയുവാനായി  അവിടെ  ചീട്ടു  കളിക്കുന്നത്  പതിവായിരുന്നു .
ഒരു  ദിവസം  ഒരു  കളിക്കാരന്  നല്ല  ചീട്ടു  കിട്ടാതെ  തുടർന്ന്  പണം  നഷ്ട്ടപ്പെട്ടു  കൊണ്ടിരുന്നു . അയാൾക്ക്‌  തൻറ്റെ  ഭാഗ്യമില്ലായ്മയെ  കുറിച്ച്  സങ്കടവും  ദേഷ്യവും  തോന്നി . മറ്റു  കളിക്കാരോട്  അസൂയയും  തോന്നി . തോൽക്കുന്നത്  കൊണ്ടുള്ള  കോപം  കാരണം  അയാൾ  മറ്റുള്ള  കളിക്കാരോട്  തർക്കിക്കാൻ  തുടങ്ങി . താമസിയാതെ  അത്  കലഹത്തിൽ  അവസാനിച്ചു
ഒരാൾ  ദേഷ്യപ്പെടരുത്  എന്ന്  ഉപദേശിച്ചു.
തോറ്റ  കളിക്കാരൻ  കോപിച്ചു —എന്നെ  പറ്റി  എന്താ  കരുതിയിരിക്കുന്നത് ?  എന്താ  ഞാൻ  സ്വാമിജി  ഏകനാഥ്  ആണോ  ദേഷ്യപ്പെടാതിരിക്കാൻ ?
തർക്കത്തിൻറ്റെ  ദിശ  മാറി .കൂട്ടത്തിൽ  ഒരാൾ  നടുക്ക്  കയറി  ചോദിച്ചു .—-ഏകനാഥ് എന്താ  ദൈവിക  മനുഷ്യനാണോ  ദേഷ്യം  വരാതിരിക്കാൻ ?അദ്ദേഹവും  ഒരു  സാധാരണ  മനുഷ്യൻ  തന്നെയാണ് .ദേഷ്യം  വരാത്ത  ഒരാളെ  കാണിക്കു  നോക്കട്ടെ .
മറ്റൊരു  കളിക്കാരൻ  ചോദ്യം  ചെയ്ത  ആളിനെ  ശരി  വെച്ചു.  ഏകനാഥ്  സ്വയം  മര്യാദയില്ലാത്ത  ആളായിരിക്കും .  സ്വയം  മര്യാദയുള്ള  ഏതൊരാൾക്കും  ദേഷ്യം  വരുന്നത്  സ്വാഭാവികമാണ് .എന്ത്  പറഞ്ഞാലും  സമാധാനമായിരിക്കാൻ  പറ്റില്ല .
വേറൊരു  ചീട്ടു  കളിക്കാരൻ  ഇപ്പോൾ  ഏകനാഥിനെ  പിന്തുണച്ചു .–”ഇല്ല  സ്വാമി  ഏകനാഥ്  ഒരിക്കലും  ദേഷ്യപ്പെടില്ല ‘”.
”  ഇല്ല . അത്  ശരിയല്ല . ദേഷ്യം  വരാത്ത  ഒരാളും  കാണില്ല ”.
”  തീർച്ചയായും  ഇല്ല . ഞാൻ  ഏകനാഥിനെ  കണ്ടിട്ടുണ്ട് അദ്ദേഹത്തിന്  ഒരിക്കലും  ദേഷ്യം  വരില്ല  എനിക്കറിയാം ”.
” ഞാൻ  പറയുന്നു  അദ്ദേഹത്തിന്  ദേഷ്യം  വരും”.
”  ഇല്ല  തീർച്ചയായും  ഇല്ല ”
ഭയങ്കര  തർക്കമായി . അവർ  എല്ലാം  ചൂതാട്ടക്കാരാണ്.  അവരിൽ  നിന്ന്  വേറെ  എന്ത്  പ്രതീക്ഷിക്കാൻ  പറ്റും?  ഈ  വേണ്ടാത്ത  തർക്കം  തുടർന്ന്  കൊണ്ടിരുന്നു .
“”  ഞാൻ  അദ്ദേഹത്തെ  ദേഷ്യപ്പെടുത്താം .”” തോറ്റ  കളിക്കാരൻ  പറഞ്ഞു .
“” തലകുത്തി  നിന്നാലും  അത്  സാധ്യമല്ല .””
ശരി , ഓരോരുത്തരും 100 രു  പന്തയമായി  വെക്കു .ഏക്‌നാഥ്‌നെ ദേഷ്യം പിടിപ്പിക്കുന്ന  ഈ  വെല്ലുവിളി  ഏറ്റെടുക്കുന്നത്  കൊണ്ട്  എനിക്ക്  കളിയിൽ  നഷ്ട്ടപ്പെട്ട  പണം തിരിച്ചു  കിട്ടും.—കളിയിൽ  തോറ്റ  ആൾ  പറഞ്ഞു.
എല്ലാവരും സമ്മതിച്ചു.  പിറ്റേ  ദിവസം  രാവിലെ  അവർ  നിശ്ചയിച്ചപോലെ  വെല്ലുവിളിക്കാരൻ. ഏകനാഥ്ന്റ്റെ  ആശ്രമത്തിന്റെ  അടുത്തു  പോയി  നിന്നു.  മറ്റുള്ളവർ  കുറച്ചു  ദുരെ  നിന്ന്  കണ്ടുകൊണ്ടിരുന്നു.
അന്ന്  രാവിലെ  പതിവ്  പോലെ  സൂര്യൻ  കിഴക്കുദിച്ചതും സ്വാമി ഏക്‌നാഥ്‌  വിട്ടലിൻറ്റെ  ( ഭഗവൻ വിഷ്ണു)  പാട്ടും പാടിക്കൊണ്ട്    ആശ്രമത്തിൽ  നിന്ന്  പുറത്തു വന്നു.അദ്ദേഹം ഗോദാവരി  നദിയിൽ സ്നാനം ചെയ്തു  നിത്യ  കർമ്മങ്ങൾ  നിർവഹിക്കുവാനായി  പോയി.  കുളി  കഴിഞ്ഞു  പ്രാർത്ഥനയും  കഴിഞ്ഞു അദ്ദേഹം വീട്ടിലേക്കു  മടങ്ങുകയായിരുന്നു.
ഏക്‌നാഥിനെ  ദേഷ്യപ്പെടുത്താം  എന്ന്  വെല്ലുവിളിച്ച  ആ  ചീത്ത  മനുഷ്യൻ  വായ  നിറയെ  വെറ്റില  ചാറുമായി  കാത്തിരിക്കുകയായിരുന്നു. ഏകനാഥ്  ആശ്രമത്തിൽ പ്രവേശിക്കുന്ന  സമയത്ത്  അയാൾ ചുമന്ന  വെറ്റില  ഉമഴനീര് അദ്ദേഹത്തിന്റെ  മുഖത്ത്‌  തുപ്പി.ഒരു  നിമിഷം ഏകനാഥ്  ഞെട്ടി  പോയി.ഈ  വൃത്തികെട്ട  പ്രവർത്തി  ചെയ്ത ആളിനെ  നോക്കി. ഒന്നും മിണ്ടാതെ  വീണ്ടും കുളിക്കാനായി  ഗോദാവരി  നദിയിലേക്കു പോയി. മടങ്ങി  ആശ്രമത്തിലേക്കു  വന്നപ്പോൾ  ആ ചൂതാട്ടക്കാരൻ  ആദ്യം  ചെയ്ത  പോലെ  തന്നെ  മുഖത്തു  തുപ്പി . അത്ഭുതം  തന്നെ  ഏകനാഥ്  ” ജയ്  പാണ്ഡുരംഗ , ജയ്  വിട്ടലാ “എന്ന്  പറഞ്ഞു  കൊണ്ട്  വീണ്ടും  കുളിക്കാനായി  നദിയിലേക്കു  പോയി .
നോക്കി  നിൽക്കുന്ന  ആളുകൾ  ആശ്ചര്യപ്പെട്ടു . മൂന്നു  നാല്  പ്രാവശ്യം  ഇതേ  പോലെ  നടന്നിട്ടും  മുഖം  ചുളിക്കാതെ  വിട്ടൽ  നാമം  ജപിച്ചു  കൊണ്ട്  ഏകനാഥ് കുളിക്കാനായി  നദിയിലേക്കു  പോയി . അദ്ദേഹം  ഒരു  വിധ  അസന്തോഷവും  കൂടാതെ  പതിവ്  പോലെ  ശാന്തനായിരുന്നു .
ഇത്  നോക്കി  നിന്ന  ചൂതാട്ടക്കാർ  തെറ്റ്  ചെയ്തവനെ  തള്ളി  മാറ്റി  അവൻ  ഉൾപ്പടെ  എല്ലാവരും  ഓടി  ചെന്ന്  ഏകനാഥിന്റെ  കാൽക്കൽ  വീണ്  മാപ്പു  അപേക്ഷിച്ചു .ഏകനാഥ് ഓരോരുത്തരെയും  കെട്ടിപ്പിടിച്ചു . വെറ്റില  ചവച്ചു  തുപ്പിയ  ആ  ചൂതാട്ടക്കാരൻ  ഏകനാഥിന്റെ  കാൽക്കൽ  വീണ്  ഉറക്കെ  കരഞ്ഞു .
”  സ്വാമി ”  ഞാൻ  വലിയ  തെറ്റ്  ചെയ്ത  വിഡ്ഢിയും  പാപിയുമാണ്.എന്നെ  ദയവായി  ക്ഷമിക്കു , ദയവായി  ക്ഷമിക്കു  എന്ന്  വീണ്ടും  വീണ്ടും  പറഞ്ഞു  കരഞ്ഞു . കൈകൾ  കൂപ്പി  കൊണ്ട്  കണ്ണുനീരോടെ  അയാൾ  യഥാർത്ഥമായി  ചെയ്ത  തെറ്റിന്  മാപ്പു  ചോദിച്ചു .
ഏകനാഥ്  വളരെ  സ്നേഹത്തോടെ  അയാളുടെ  തോളുകൾ  പിടിച്ചു  എണീപ്പിച്ചു  കെട്ടിപ്പിടിച്ചു .മറ്റുള്ളവരിൽ  നിന്നും  വ്യത്യസ്ഥമായ  ഏകനാഥ്  അയാളോട്  പറഞ്ഞു .—-നീ .എന്തിനു  കരയുന്നു ? നീ  ഒരു  തെറ്റും  ചെയ്തിട്ടില്ല . നീ  പാപിയുമല്ല  ശരിക്കും  അനുഗ്രഹിക്കപ്പെട്ട  ഒരു  ആത്മാവാണ് .ഞാൻ  നിന്നെ  പൂജിക്കണം . ഇന്ന്  നീ  എനിക്ക്  ദുർല്ലഭമായ  അവസരം  നേടിത്തന്നു . ഇന്ന്  ഏകാദശി  പുണ്യ  ദിനമാണ് . നീ  കാരണം  മാതാ  ഗോദാവരിയെ  4  പ്രാവശ്യം  ദർശിക്കുവാനും  കുളിച്ചു  “വിട്ടൽ “ഭഗവാനെ  പ്രാർത്ഥിക്കുവാനും  സാധിച്ചു .അത്  കൊണ്ട്  ഞാനാണ്  നിന്നോട്  നന്ദി  പറയേണ്ടത് .സ്വാമി  ഏകനാഥ്  ആ  മനുഷ്യൻറ്റെ  മുൻപിൽ  വളരെ  വിനയത്തോടെ  കൈക്കൂപ്പി  തല  കുനിച്ചു .
ഈ  സംഭവത്തിനു  ശേഷം  ആ  ചെറുപ്പക്കാർ  അവിടെ  കൂടി  ചീട്ടു  കളിക്കുന്നതിനു  പകരം  വിളക്ക്  കത്തിച്ചു  വെച്ച്  ഏകനാഥ്  പഠിപ്പിച്ച  നാമ സങ്കീർത്തനങ്ങൾ  പാടി . അവരെല്ലാം  അദ്ദേഹത്തിന്റെ ശിഷ്യന്മാരായി  തീർന്നു .
ഗുണപാഠം —-
മാപ്പു  നൽകുന്നത്  ഒരു  ദൈവിക  ഗുണമാണ് . ഈ  നല്ല  ഗുണം  വളർത്തി  എടുക്കുന്നത്  കൊണ്ട്  നമുക്ക്  സ്നേഹവും , ശാന്തിയും , സമാധാനവും  അനുഭവപ്പെടും .മറ്റുള്ളവരിൽ  പരിവർത്തനം  വരുത്തുവാനുള്ള  ഒരു  മാതൃകയും  ആവാം .
തർജ്ജമ —–ശാന്ത  ഹരിഹരൻ

http://saibalsanskaar.wordpress.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s