Archive | April 2017

Bundle  of  sticks- ഒരു കെട്ട് വടികൾ

 

മൂല്യം —–ശരിയായ  പെരുമാറ്റം
ഉപമൂല്യം ——ഒത്തൊരുമ
ഒരു  അച്ഛന്റ്റെ  മക്കൾ  എപ്പോഴും തമ്മിൽ  വഴക്കിടുമായിരുന്നു .അദ്ദേഹം  പറയുന്നത്  ഒന്നും  ഗുണം  ചെയ്തില്ല . അവരുടെ  ഈ  വഴക്കു  വലിയ  ദുരന്തത്തിലേക്കു  നയിക്കും  എന്ന്  ബോധ്യപ്പെടുത്തുവാൻ  വേണ്ടി  അദ്ദേഹം  ഒരു  ഉപായം  കണ്ടെത്തി .
ഒരു  ദിവസം  വഴക്കു  മൂത്തു  അടിത്തടിയിലായപ്പോൾ  അച്ഛൻ  ഒരു  മകനോട്  ഒരു  കെട്ടു  വടികൾ  കൊണ്ട്  വരാൻ  പറഞ്ഞു .അത്  ഓരോ  മകനോടും  കൊടുത്ത്  ഒടിക്കുവാൻ  പറഞ്ഞു . എല്ലാവരും  പരമാവധി  ശ്രമിച്ചു .  പക്ഷെ  ആർക്കും  ഒടിക്കുവാൻ  സാധിച്ചില്ല .
അച്ഛൻ  കെട്ടൂരി  ഓരോ  വടിയായി  എടുത്തു  മക്കളുടെ  കൈയിൽ  കൊടുത്ത്  ഒടിക്കുവാൻ  പറഞ്ഞു .അവർ  എളുപ്പം  ഒടിച്ചു.
എന്റ്റെ  മക്കളെ!—– അച്ഛൻ  പറഞ്ഞു  ——നിങ്ങൾ  കണ്ടില്ലെ.? ഒരുമിച്ചിരുന്ന്  തമ്മിൽ  സ്നേഹിക്കുകയും  സഹായിക്കുകയും  ചെയ്താൽ. നിങ്ങളുടെ  ശത്രുക്കൾക്ക്  നിങ്ങളെ. ഉപദ്രവിക്കാൻ  പറ്റില്ല .  അതിനു  പകരം  തമ്മിൽ  വഴക്കിട്ടു  വേർപ്പെട്ടിരുന്നാൽ  ഈ  കെട്ടിലുള്ള  ഒരു  വടിയെക്കാളും  ശക്തി  കുറഞ്ഞവരായിരിക്കും .
ഗുണപാഠം —–
ഒരുമായാണ്  ശക്തി . ഒരു  കൂട്ടായ്മ  ഉണ്ടെങ്കിൽ  ഒറ്റക്കുള്ളതിനേക്കാൾ  കൂടുതൽ  കാര്യം  നേടിയെടുക്കാം. ഒരു  പഴഞ്ചോല്ല്  ഉണ്ട് . ” ഒരുമയുണ്ടെങ്കിൽ  ഉലക്ക  മേലും  കിടക്കാം.”
തർജ്ജമ ——ശാന്ത  ഹരിഹരൻ .

Shanta Hariharan

http://saibalsanskaar.wordpress.com

 

Advertisements

Two wolves-രണ്ടു  ചെന്നായ്ക്കൾ-

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

2 wolves

മൂല്യം—–ശരിയായ  പെരുമാറ്റം
ഉപമൂല്യം—–ശരിയും  തെറ്റും  തമ്മിലുള്ള  തിരിച്ചറിവ്.

ഒരു  ദിവസം ഒരു  ചെറോക്കി  മനുഷ്യരുടെ  ഉള്ളിൽ  നടക്കുന്ന  ഒരു  യുദ്ധത്തിനെ  കുറിച്ച്  തൻറ്റെ  പേരകുട്ടിയോടു  പറഞ്ഞു.അത്  നമ്മുടെ  എല്ലാവരുടെയും ഉള്ളിലുള്ള  രണ്ടു  ചെന്നായ്ക്കൾ  തമ്മിലുള്ള  യുദ്ധമാണ്.
ഒന്ന് ദുഷിച്ചത്—
ദേഷ്യം, അസൂയ, ദുഃഖം, അത്യാഗ്രഹം,പശ്ചാത്താപം, കുറ്റബോധം, അഹംഭാവം, അഹങ്കാരം, കള്ളം,താണത്തരം–മേൽത്തരം എന്നിവ.
രണ്ടു നല്ലത്—-
സന്തോഷം, സമാധാനം, എളിമ, സ്നേഹം, ആശ, ദയ, ഉദാരഗുണം, തന്മയിഭാവം, ധാരാളം, സത്യം, അനുകമ്പ; വിശ്വാസം എന്നിവ.
പേരക്കുട്ടി  ഒരു നിമിഷം  അതിനെക്കുറിച്ചു  ചിന്തിച്ചു. പിന്നെ  മുത്തശ്ശനോട് ചോദിച്ചു–ഏതു  ചെന്നായാണ്  ജയിക്കുന്നത്?
വയസ്സായ  ചെറോക്കി  പറഞ്ഞു—-
“നീ  സംരക്ഷിക്കുന്നത്.”

ഗുണപാഠം—-
നമ്മൾ  പരിശീലിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ  ഗുണങ്ങളാണ്  വിജയിക്കുന്നത്. ചീത്തയോ  നല്ലതോ  ആയ  ഗുണങ്ങൾ  വളർത്തിയെടുക്കുവാനുള്ള  സ്വാതന്ത്ര്യം നമുക്കുണ്ട്.ഭാവിയിൽ  ഒരു നല്ല  മനുഷ്യനായും പൗരനായും  തീരുവാനായി  ചെറുപ്പം  മുതൽക്കേ  കുട്ടികളെ  നല്ല  നല്ല മൂല്യങ്ങൾ  പഠിപ്പിക്കണം.
തർജ്ജമ——-ശാന്ത  ഹരിഹരൻ.

 

 

 

 

 

Shanta Hariharan

http://saibalsanskaar.wordpress.com

 

 

 

The Old Man and his God- ഒരു വൃദ്ധനും അദ്ദേഹത്തിന്റെ ദൈവവും

 

മൂല്യം —-സത്യം

ഉപമൂല്യം ——സത്യസന്ധത , സംതൃപ്തി

          കുറച്ചു  കൊല്ലങ്ങൾക്കു  മുൻപ്  ഞാൻ  തമിഴ്‌നാട്ടിലെ  തഞ്ചാവൂർ  ജില്ലയിൽ  യാത്ര ചെയ്യുകയായിരുന്നു .ഇരുട്ടി  തുടങ്ങി . പശ്ചിമ ബംഗാളിലെ  മാന്ദ്യം  കാരണം  നല്ല  ഉഗ്രമായ മഴ  പെയ്യുകയായിരുന്നു . റോഡുകൾ  മുഴുവൻ  മഴവെള്ളം  കവിഞ്ഞൊഴുകുകയായിരുന്നു . എന്റെ  ഡ്രൈവർ  ഒരു  ഗ്രാമത്തിന്റെ  അടുത്ത്  വണ്ടി  നിറുത്തി .ഈ  മഴയത്ത്  ഇനി  മുന്നോട്ടു  പോകുവാൻ  ബുദ്ധിമുട്ടാണ്  ഇവിടെ  എവിടെയെങ്കിലും  തങ്ങാൻ. ഒരു  സ്ഥലം  നോക്കുന്നതാണ്  കാറിൽ  ഇരിക്കുന്നതിനേക്കാൾ  ഭേദം  എന്ന്  ഡ്രൈവർ  പറഞ്ഞു .

ഒരു  അപരിചിതമായ  സ്ഥലത്ത്  പെട്ട്  പോയതോർത്ത്  ഞാൻ  വിഷമിച്ചു . എന്നാലും  കുടയുമെടുത്തു  ആ  ഭയങ്കര  മഴയിൽ  മുന്നോട്ടു  നടന്നു .പേര്  ഓർമ്മ  വരാത്ത  ആ  കൊച്ചു  ഗ്രാമത്തിലേക്ക്  നടക്കുവാൻ  തുടങ്ങി .  അവിടെ  വൈദ്യുതി  ഇല്ലായിരുന്നു മഴയിൽ  ഇരുട്ടത്ത്  നടക്കുന്നത്  ഒരു  വലിയ  പരീക്ഷണമായിരുന്നു .കുറെ  അകലെ  ഒരു  അംബലം  പോലെ  കണ്ടു . അവിടെ  ചെന്ന്  തങ്ങുന്നതാണ് നല്ലത്  എന്ന്  തോന്നി .നടക്കുവാൻ  തുടങ്ങി .  പകുതി  ദൂരം  പോകുമ്പോഴേക്കും  നല്ല  കാറ്റും  മഴയും  കാരണം  എന്റെ  കുട പറന്നു  പോയി . മഴയിൽ  നനഞ്ഞു  കുളിച്ചു  ഒരു  വിധം അമ്പലത്തിൽ  എത്തി..അകത്തു  നിന്ന്  ഒരു വയസ്സായ  മനുഷ്യൻ  അകത്തേക്ക്  വിളിച്ചു . ആ  ശബ്ദത്തിൽ ഒരു  ഉത്കണ്ഡ  ഉണ്ടായിരുന്നു . കുറെ  യാത്രകൾ  ചെയ്തുട്ടള്ള  കാരണം  ഭാഷകൾ  വേറെയാണെങ്കിലും  ശബ്ദത്തിലുള്ള  വ്യത്യാസങ്ങൾ  തിരിച്ചറിയാൻ  പറ്റുമായിരുന്നു.

ഞാൻ  ഇരുട്ടിനെ  ഭേദിച്ച്  കൊണ്ട്  അകത്തു  കയറിയപ്പോൾ  80  വയസ്സ്  പ്രായമുള്ള  ഒരു  വൃദ്ധനും  അതെ  പോലെ  പ്രായമുള്ള  പരമ്പരാഗത  9  മുഴം  പരുത്തി  സാരി  ഉടുത്ത  ഒരു  സ്ത്രീയും  നിൽക്കുന്നുണ്ടായിരുന്നു.  അവർ  ആ  വയസ്സനോട്  എന്തോ  പറഞ്ഞ  ശേഷം ഒരു പഴയ  വൃത്തിയുള്ള  ടവലുമായി എന്റെ  അടുത്തു  വന്നു .എന്റെ  തലയും  മുഖവും  തുടച്ചു  നോക്കിയപ്പോൾ  ആ മനുഷ്യൻ  അന്ധനാണെന്നു  അറിഞ്ഞു . അവരുടെ  ചുറ്റുപാടുകളിൽ  നിന്ന്  അവർ വളരെ  പാവപ്പെട്ടവരാണെന്നു  മനസ്സിലായി.

ആ  ശിവാലയം  വളരെ  എളിമയും  സൗകര്യങ്ങൾ  കുറഞ്ഞതുമായിരുന്നു .ശിവലിംഗത്തിൽ  ഒരു  വില്വപത്രം  അല്ലാതെ  വേറെയൊന്നും  ഉണ്ടായിരുന്നില്ല . ഒരേയൊരു  വിളക്കിൽ  നിന്ന്  മിന്നുന്ന  വെളിച്ചം  കണ്ടു . എന്റെ  ഉള്ളിൽ  ഒരു  അസാധാരണ  ശാന്തി  കിട്ടി .  ദൈവത്തിനോട്  ഇതിനു  മുൻപ്  തോന്നാത്ത  ഒരു അടുപ്പം  തോന്നി .

എനിക്കറിയുന്ന  തമിഴിൽ  അദ്ദേഹത്തിനോട്  ദീപാരാധന  നടത്തുവാൻ  പറഞ്ഞു . വളരെ  സ്നേഹത്തോടെയും  ശ്രദ്ധയോടെയും  അദ്ദേഹം ചെയ്തു. ഞാൻ  ഒരു  100  രൂപ  നോട്ടു  തട്ടിലിട്ടു .അദ്ദേഹം അത്  കൈകൊണ്ടു  തൊട്ടില്ല  അസ്വസ്ഥയോടെ  കൈ  പിൻവലിച്ചു .”അമ്മാ  ആ  നോട്ടു ഞങ്ങൾക്ക്  പതിവായി  കിട്ടുന്ന  10  രൂപ  നോട്ടല്ല  എന്ന്  എനിക്കറിയാം നിങ്ങൾ  ആരായാലും  നിങ്ങളുടെ  ഭക്തിയാണ്  പ്രധാനം .ഒരു  ഭക്തൻ  ആവശ്യമുള്ള  പണമെ  കൊടുക്കാവൂ  എന്ന്  ഞങ്ങളുടെ  പുർവികന്മാർ  പറഞ്ഞിട്ടുണ്ട് . എന്നെ  സംഭന്ധിച്ചെടത്തോളം  നിങ്ങളും  ഇവിടെ  വരുന്ന  മറ്റുള്ളവരെ. പോലെ  ഒരു  ഭക്തനാണ് .ദയവായി  ഈ  പണം  തിരിച്ചെടുത്തലും .”

ഞാൻ  ഞെട്ടിപ്പോയി  വയസ്സന്റെ  ഭാര്യയെ  നോക്കി  പല  വീടുകളിൽ  ഭാര്യമാരെ  പോലെ  അവർ  പണം  വാങ്ങുവാൻ  നിർബന്ധിക്കുമോ  എന്ന്  ആലോചിച്ചു . പക്ഷെ  അവർ ഭർത്താവിന്റെ  വാക്കിനോട്  യോചിച്ചു  മിണ്ടാതെയിരുന്നു .പുറത്തെ  കാറ്റും  മഴയും  വക  വെക്കാതെ  ഞാൻ  അവിടെയിരുന്നു  അവരുടെ  ജീവിതത്തെ  കുറിച്ചും  അവരെ  നോക്കാൻ  ആരെങ്കിലും  ഉണ്ടോ  എന്നൊക്കെ  അന്വേഷിച്ചു .

ഒടുവിൽ  ഞാൻ  പറഞ്ഞു ——-നിങ്ങൾ  രണ്ടു  പേർക്കും  വയസ്സായി.  നോക്കാൻ  ആരുമില്ല . ഈ  വയസ്സുകാലത്ത്  പലചരക്കിനേക്കാൾ  കൂടുതൽ  മരുന്നുകളാണ്  വേണ്ടത് .നിങ്ങൾ  പട്ടണത്തിൽ  നിന്ന്  വളരെ  അകലെയാണ് .ഞാൻ  ഒരു  കാര്യം  പറയട്ടെ ? ആ  സമയത്തു  ഞങ്ങൾ  വയസ്സായവർക്കുള്ള  ഒരു  പെൻഷൻ  വ്യവസ്ഥ  തുടങ്ങിയിരുന്നു ഇവരുടെ  പഴയ  വസ്ത്രങ്ങളും  ജീവിതവുമൊക്കെ  കണ്ടു  ഇവർ  പെൻഷന്  അർഹരാണ്  എന്ന്  എനിക്ക്  തോന്നി .

അപ്പോൾ  വയസ്സായ  ഭാര്യ  പറഞ്ഞു—–“. പറയു  കുട്ടി ”

ഞാൻ  പറഞ്ഞു—-നിങ്ങൾക്ക്  കുറച്ചു  പണം  അയച്ചു  തരാം .അത്  ഏതെങ്കിലും  രാഷ്ട്രീയ  ബാങ്കിലോ  അല്ലെങ്കിൽ  തപാലാഫീസിലോ  നിക്ഷേപിച്ചു  വെക്കു.  അതിൽ വരുന്ന

പലിശ  മാസ  ചിലവിനു  എടുക്കാം . എന്തെങ്കിലും  ചികിത്സക്ക്  വേണ്ടി  വന്നാൽ മുതൽ  ഉപയോഗിക്കാം .

എന്റെ  വർത്തമാനം  കേട്ട്  വയസ്സായ  മനുഷ്യന്റെ  മുഖം  വിളക്കിനേക്കാൾ  പ്രകാശിച്ചു . അദ്ദേഹം  പറഞ്ഞു —-നിങ്ങൾ  ഞങ്ങളെക്കാൾ  ചെറുപ്പമാണ് . എന്നാലും  വിഡ്ഢിയാണ്. ഈ  വയസ്സുകാലത്ത്  എന്തിനാണ്  പണം ?ഭഗവാൻ  ശിവൻ  വൈദ്യനാഥൻ  എന്നാണ്  പറയപ്പെടുന്നത്  ആ  വലിയ  വൈദ്യൻ  ഉള്ളപ്പോൾ  എന്തിനു  പേടി ? ഈ  ഗ്രാമത്തിലുള്ളവർ  ഇവിടെ  വരുന്നു. ഞാൻ  അവർക്കു  വേണ്ടി പൂജ  നടത്തുന്നു .അവർ  ഞങ്ങൾക്ക്  അരി  തരുന്നു . ഞങ്ങളിൽ  ആർക്കെങ്കിലും  അസുഖം  വന്നാൽ  ഇവടത്തെ. ഡോക്ടർ  മരുന്ന്  തരുന്നു.ഞങ്ങളുടെ  ആവശ്യങ്ങൾ  വളരെ  കുറവാണ്. എന്തിനു  ഒരു  അപരിചിതയിൽ  നിന്ന്  പണം സ്വീകരിക്കണം ? നിങ്ങൾ  പറയുന്നപോലെ  പണം ബാങ്കിൽ  നിക്ഷേപിച്ചു  വെച്ചാലും  അതറിഞ്ഞു  ആരെങ്കിലും  ഞങ്ങളെ  ഭീഷണപ്പെടുത്തുവാൻ  വരും.വെറുതെ  വേണ്ടാത്ത  കഷ്ട്ടങ്ങൾ  അനുഭവിക്കണം .നിങ്ങൾ  ഞങ്ങളെ സഹായിക്കുവാൻ സന്മനസ്സുള്ള  ഒരു  നല്ല  ആളാണ് .വളരെ  സന്തോഷം .ഞങ്ങൾ  ഇപ്പോളുള്ള  ജീവിതത്തിൽ  വളരെ  തൃപ്തരാണ് .  ഇനി  ഇതിൽ  കൂടുതൽ  ഒന്നും  വേണ്ട .ക്ഷമിക്കണം  .”

ഗുണപാഠം —–

ജീവിതത്തിൽ  ഉറച്ച  ദൈവ വിശ്വാസവും  സംതൃപ്തിയും  സന്തോഷം  തരുന്നു . നമ്മുടെ  ആഗ്രഹങ്ങൾക്ക്  അതിരില്ല . കൂടുതൽ  ആഗ്രഹങ്ങൾ  നടക്കാതെ  വന്നാൽ സങ്കടം .ആഗ്രഹങ്ങൾ  കുറിച്ചും  ഉള്ളതിൽ  തൃപ്തിയും  ഉള്ളവർ  സദാ  സന്തോഷമുള്ളവരായിരിക്കും .

തർജ്ജമ ——ശാന്ത  ഹരിഹരൻ

Shanra Hariharan

http://saibalsanskaar.wordpress.com