മൂല്യം ——-സ്നേഹം , ശരിയായ പെരുമാറ്റം .
ഉപമൂല്യം ——പുഞ്ചിരി , ശ്രദ്ധിക്കപ്പെടുക
അറേബ്യയിലെ സുൽത്താന് നാസറുദ്ധീൻ മുള്ളാവിനെ വലിയ ഇഷ്ട്ടമായിരുന്നു .പലപ്പോഴും യാത്ര. ചെയ്യുമ്പോൾ അദ്ദേഹത്തിനെ കൂടെ കൊണ്ടുപോകുമായിരുന്നു .ഒരിക്കൽ യാത്ര ചെയ്യുമ്പോൾ സുൽത്താന്റെ സംഘം മരുഭൂമിയിലെ പേര് അറിയാത്ത ഒരു പട്ടണത്തിൽ എത്തി .
പെട്ടെന്നുള്ള ഒരു തോന്നലിൽ സുൽത്താൻ മുള്ളാവിനോട് പറഞ്ഞു —–ഈ ചെറിയ സ്ഥലത്തിലുള്ള ആളുകൾക്ക് എന്നെ അറിയാമോ എന്ന് ആലോചിക്കുന്നു .നാം ഇവിടെ യാത്ര നിറുത്തി പട്ടണത്തിലേക്കു നടന്നു പോകാം. അവർ എന്നെ തിരിച്ചറിയുമോ എന്ന് നോക്കാം.
അവർ. അവിടെയിറങ്ങി ആ പൊടി പിടിച്ച പട്ടണത്തിലെ പ്രധാന പാതയിലൂടെ നടക്കുവാൻ തുടങ്ങി . പല ആളുകളും നാസറുദ്ധീൻ മുള്ളാവിനെ നോക്കി പുഞ്ചിരിച്ചു .പക്ഷെ സുൽത്താനെ തീരെ വക വെച്ചില്ല . സുൽത്താൻ ആശ്ചര്യപ്പെട്ടു .
സുൽത്താന് ദേഷ്യം വന്ന് പറഞ്ഞു —ഇവിടത്തെ ആളുകൾക്ക് നിങ്ങളെ അറിയാം പക്ഷെ എന്നെ അറിയുന്നില്ല .
അവർക്ക് എന്നെയും അറിയില്ല പ്രഭോ എന്ന് വളരെ വിനയത്തോടെ മുള്ള പറഞ്ഞു .
പിന്നെ എന്താ നിങ്ങളെ മാത്രം നോക്കി പുഞ്ചിരിക്കുന്നത്? സുൽത്താൻ ചോദിച്ചു .
എന്തുകൊണ്ടെന്നാൽ ഞാനും അവരെ നോക്കി പുഞ്ചിരിക്കുന്നു .നാസറുദ്ധീൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
ഗുണപാഠം ——-
ഒരു ചെറിയ പുഞ്ചിരി വലിയ ഗൗരവമായ കാര്യങ്ങൾ പറയുന്നതിനേക്കാൾ കൂടുതൽ പറയും . പലപ്പോഴും നമ്മൾ ബുദ്ധി സാമർഥ്യം കൊണ്ട് ഒരു പ്രത്യേക കാര്യത്തെ തർക്കിച്ചു നേടിയെടുക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു .പക്ഷെ ശരിക്കും പറയുകയാണെങ്കിൽ സ്നേഹം കൊണ്ട് എന്ത് കാര്യവും നേടിയെടുക്കുവാൻ എളുപ്പമാണ് .മനുഷ്യ മനസ്സുകളിൽ അത്ഭുതം സൃഷ്ട്ടിക്കുവാനുള്ള ശക്തി സ്നേഹത്തിനുണ്ട്. നമ്മുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന “മൗന ശക്തി” ഒരു പുഞ്ചിരി കൊണ്ട് വികസിച്ചു പുറത്തു വരുന്നു .
Shanta Hariharan
http://saibalsanskaar.wordpress.com