Pound of Butter
ഒരു പൗണ്ട് വെണ്ണ
മൂല്യം —സത്യം
ഉപമൂല്യം —-സത്യസന്ധത
പണ്ടൊരു കർഷകൻ ഒരു ബേക്കറിക്കാരന് ദിവസവും ഒരു പൗണ്ട് വെണ്ണ കൊടുക്കുമായിരുന്നു .ഒരു ദിവസം കർഷകന്റെ തൂക്കം ശരിയാണോ എന്ന് പരിശോധിക്കാനായി ബേക്കറിക്കാരൻ വെണ്ണ തൂക്കി നോക്കി . തൂക്കം ശരിയല്ലെന്നു കണ്ടുപിടിച്ചു ദേഷ്യം വന്നു. അയാൾ കർഷകനെ കോടതി കെയറ്റി.
വെണ്ണ തൂക്കുവാനായി കർഷകൻ എന്തെങ്കിലും മെഷീൻ ഉപയോഗിക്കുന്നുണ്ടോ എന്ന്. ജഡ്ജ് ചോദിച്ചു .
ബഹുമാനപ്പെട്ട ജഡ്ജ് അവർകളെ —-ഞാൻ ഒരു പഴഞ്ചനാണ് . എന്റെ അടുക്കൽ ശരിയായ തൂക്കുമെഷീൻ ഇല്ല . എനിക്ക് ഒരു അളവുണ്ട് .
എങ്ങിനെയാണ് നിങ്ങൾ വെണ്ണ തൂക്കുന്നത് ?—-ജഡ്ജ് ചോദിച്ചു .
കർഷകൻ പറഞ്ഞു ——കുറെ കാലമായി ആ ബേക്കറി ഉടമസ്ഥൻ എന്റെ അടുക്കൽ നിന്ന് വെണ്ണ വാങ്ങുന്നുണ്ട്. ഞാനും ഒരു പൗണ്ട് തൂക്കമുള്ള ബ്രെഡ് അയാളുടെ അടുത്തു നിന്ന് വാങ്ങും. ബ്രെഡ് കൊണ്ട് വരുമ്പോൾ അതെ തൂക്കം വെണ്ണ ഒരു മെഷീൻ കൊണ്ട് അളന്നു കൊടുക്കും .ഇതിൽ ആരെയെങ്കിലും തെറ്റുകാരൻ എന്ന് പറയുകയാണെങ്കിൽ അത് ഈ ബേക്കറിക്കാരനാണ്.
ഗുണപാഠം —- ജീവിതത്തിൽ നാം എന്ത് കൊടുക്കുന്നുവോ അത് തിരിച്ചു കിട്ടും .സത്യവും അസത്യവും എല്ലാം ഒരു ശീലമാണ് .ചിലർക്ക് എപ്പോഴും മുഖത്തു നോക്കി കള്ളം പറയുവാൻ യാതൊരു മടിയുമില്ല . അങ്ങിനെ കള്ളം പറഞ്ഞു പറഞ്ഞു സത്യം എന്താണെന്നു പോലും തിരിച്ചറിയില്ല .ഒടുവിൽ സ്വയം ചതിക്കപ്പെടുന്നു.
ശാന്ത ഹരിഹ