പ്രതീകരണം vs പ്രത്യുത്തരം (Reaction Vs Responses)

 

 

മൂല്യം —–ശരിയായ  മനോഭാവം

ഉപമൂല്യം ——പരിസ്ഥിതിയെ  നേരിടുക

പെട്ടെന്ന്  എവിടെന്നോ  ഒരു  പാറ്റ  ആ  സ്ത്രീയുടെ  മേൽ  വന്നിരുന്നു.ഇതാണോ  പാറ്റയെ  കുറിച്ച്  പറയുന്ന  എല്ലാ  പ്രതാപത്തിന്റെയും  പ്രതികരണം ? ആ  സ്ത്രീ  പേടിച്ചു  നിലവിളിക്കാൻ  തുടങ്ങി . പേടിച്ച  അവൾ  വിറയ്ക്കുന്ന  ശബ്ദത്തോടെ  രണ്ടുകൈകൾ  കൊണ്ടും ആ  പാറ്റയെ  പിടിച്ചു  കളയുവാൻ ശ്രമിച്ചു . അവളുടെ ഈ പ്രതികരണം  അവിടെയുള്ള  എല്ലാ  സ്ത്രീകളിലും  പകർന്നു .എല്ലാവരും  നിലവിളിക്കാൻ  തുടങ്ങി .ഒടുവിൽ  ആ സ്ത്രീ  പാറ്റയെ  അടുത്തുള്ള  സ്ത്രീയുടെ  മേൽ  തള്ളി. ഇപ്പോൾ  ആ സ്ത്രീയും ഈ നാടകം  തുടർന്നു. അവിടേയുള്ള  വെയ്റ്റർ  അവരെ സഹായിക്കുവാനായി  വന്നു . ഈ  റിലേ  കളി  തുടർന്ന്  കൊണ്ടിരുന്നു . ഒടുവിൽ  പാറ്റ  വെയ്റ്ററുടെ  മേൽ  വന്നു വീണു . വെയ്റ്റർ അവിടെ  തന്നെ  ഉറച്ചു നിന്നു. പാറ്റയുടെ  അനക്കം  ശ്രദ്ധിച്ചു . പാറ്റ  ഇളകാത്ത  സമയം  നോക്കി  അതിനെ  വിരലുകൾ  കൊണ്ട്  പിടിച്ചു  പുറത്തേക്കു  എറിഞ്ഞു .

ഞാൻ എന്റെ  കാപ്പി സാവകാശം  കുടിച്ചു  കൊണ്ട്  ഈ  രസകരമായ  കാഴ്ചയെ  കുറിച്ച്  ചിന്തിച്ചു .സ്ത്രീകളുടെ  ഈ  ഉന്മാദം  പിടിച്ച  പെരുമാറ്റത്തിന്  കാരണം  പാറ്റയാണോ  അല്ലെങ്കിൽ  അവരുടെ  പരിഭ്രമമാണോ ? പക്ഷെ  ഒരു  വെയ്റ്റർ  വളരെ  സമർത്ഥമായി  ഒരു  കുഴപ്പവും  കൂടാതെ  ആ  പരിസ്ഥിതിയെ  കൈകാര്യം  ചെയ്തു. ആ  സ്ത്രീകളുടെ  കഴിവില്ലായ്മയാണ്  എല്ലാ  കുഴപ്പങ്ങൾക്കും  കാരണം  അല്ലാതെ  പാറ്റ അല്ല .

അപ്പോഴാണ്  ഞാൻ  മനസ്സിലാക്കിയത്  എന്റെ  അച്ഛൻ  ഒച്ചയെടുത്തതല്ല  എന്റെ അസ്വസ്ഥതക്കു  കാരണം  പക്ഷെ  അതിനെ  ശരിക്കും  നേരിടുവാനുള്ള  കഴിവില്ലായ്മയാണ്. റോഡിലുള്ള  ഗതാഗതമല്ല  എന്റെ  കുഴപ്പത്തിന്  കാരണം  പക്ഷെ  അതിനെ  നേരിടുവാനുള്ള എന്റെ  കഴിവില്ലായ്മയാണ് .പ്രശ്നങ്ങളെക്കാൾ  കൂടുതൽ  അതിനെ നേരിടുവാനുള്ള  കഴിവില്ലായ്മയാണ്  വിഷമമുണ്ടാക്കുന്നത്.

ഗുണപാഠം ——

 ജീവിതത്തിൽ  പ്രശ്നങ്ങൾ  വരുമ്പോൾ  അതിനെ  പ്രതികരിക്കുന്നതിനു  പകരം  നേരിടുവാൻ  പഠിക്കണം.ഈ  കഥയിലെ  സ്ത്രീകൾ  പ്രതികരിച്ചു . പക്ഷെ  വെയ്റ്റർ  നേരിട്ടു .പ്രതികരണം  ജന്മവാസനയും  പ്രത്യുത്തരം  ബുദ്ധിപരവുമാണ് .

“Reactions  are  always  instinctive  whereas  responses  are  always intellectual”

 

 

ശാന്ത  ഹരിഹരൻ .

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s