If we have faith , love and devotion we can reach higher states in life Hearing Lords name itself a crow became a prince . Thus namasmaran has got great power .
ഭഗവൽനാമ ജപത്തിന്റെ ശക്തി
മൂല്യം ——സ്നേഹം
ഉപമൂല്യം —–വിശ്വാസം , നാമജപത്തിന്റെ ശക്തി

ഒരിക്കൽ നാരദമുനി ഭഗവാൻ നാരായണനെ കാണുവാൻ പോയി .
നാരയണൻ ചോദിച്ചു —-സുഖമാണോ നാരദരെ?
നാരദൻ—–എനിക്ക് സുഖമാണ്. മൂന്ന് ലോകങ്ങളിലും യാത്ര ചെയ്യുന്നു .
നാരയണൻ —–എന്ത് ചിന്തിച്ചാണ് നീ യാത്ര ചെയ്യുന്നത് ?
നാരദൻ—-ഭഗവാനെ താങ്കളുടെ നാമം തന്നെ . ഞാൻ സദാ നാരായണാ ,നാരായണാ എന്ന് ജപിച്ചു കൊണ്ടിരിക്കുന്നു .പക്ഷെ അത് കൊണ്ട് എന്ത് നേട്ടമാണുള്ളത് എന്ന് എനിക്ക് മനസ്സിലായില്ല .
ഭഗവാൻ—നാരദാ നീ നാമജപം ചെയ്യുന്നു , പക്ഷെ അതിന്റെ ബലം അറിയുന്നില്ല . പോയി ആ മരത്തിലിരിക്കുന്ന കാക്കയോട് ചോദിക്കു .
നാരദൻ കാക്കയോട് ചെന്ന് ചോദിച്ചു. നാരായണ നാമജപം കൊണ്ട് എന്ത് നേട്ടമാണുള്ളത് ? ഇത് കേട്ട ഉടൻ കാക്ക താഴെ വീണു മരിച്ചു .
നാരദൻ ഉടൻ നാരയണനോട് ചെന്ന് പറഞ്ഞു —ഭഗവാനെ ഞാൻ കാക്കയോട് ചെന്ന് ചോദിച്ചു . ഉടൻ അത് താഴെ വീണു മരിച്ചു . ഇതാണോ നേട്ടം?
നാരായണൻ —- സത്യം അറിയുവാനായി ഒരാൾ നല്ലവണ്ണം ബിദ്ധിമുട്ടണം . നാരദ ആ പാവപ്പെട്ട ബ്രാഹ്മണന്റെ വീട്ടിൽ പോകു . അവിടെ ഒരു കുണ്ടിൽ സുന്ദരമായ ഒരു തത്തയുണ്ട്. അതിനോട് ചെന്ന് ചോദിക്കു .
നാരദൻ ചെന്ന് തത്തയോട് ചോദിച്ചു. നാരായണ നാമജപം കൊണ്ട് എന്താണ് നേട്ടം?
ഇത് കേട്ട ഉടൻ തത്ത താഴെ വീണു മരിച്ചു.
നാരദൻ ഭഗവാന്റെ അടുക്കൽ വന്നു പറഞ്ഞു —ഞാൻ തത്തയോട് ചോദിച്ച ഉടൻ അത് താഴെ വീണു മരിച്ചു .ഇതാണോ നേട്ടം ?
നാരായണൻ —– സത്യം അറിയുവാൻ ഒരാൾ ദൃഢചിത്തനായിരിക്കണം . ആ ബ്രാഹ്മണന്റെ വീട്ടിൽ ഇന്നലെ ഒരു പശുക്കുട്ടി ജനിച്ചുട്ടുണ്ട് . അതിനോട് ചെന്ന് ചോദിക്കു .നാരദൻ പശുകുട്ടിയോടു ചെന്ന് ചോദിച്ചു —-നാരായണ നാമജപം കൊണ്ട് എന്താണ് നേട്ടം? പശുക്കുട്ടി ഒന്ന് തല പൊക്കി നോക്കി . പിന്നെ താഴെ വീണു മരിച്ചു.
നാരദൻ തിരിച്ചു ഭഗവാന്റെ അടുക്കൽ ചെന്നു പറഞ്ഞു —
ഭഗവാനെ ഞാൻ സത്യം അറിയുന്നത് വരെ വിടില്ല ,ഇതാണോ സമ്മാനം ?
നാരായണൻ —–ധൃതി പിടിക്കല്ലേ . ധൃതി നഷ്ടത്തിൽ അവസാനിക്കും .നഷ്ട്ടം ദുഖമാകും .ക്ഷമയോടിരിക്കു .ഇന്നലെ ഈ രാജ്യത്തെ രാജാവിന് ഒരു പുത്രൻ ജനിച്ചുട്ടുണ്ട് .രാജാവ് വളരെ സന്തോഷവാനാണ് .ആ കുട്ടിയോട് ചെന്ന് ചോദിക്കു .
നാരദന് പേടി തോന്നി . എങ്ങാനും ആ കുട്ടി മരിക്കുകയാണെങ്കിൽ കാവൽക്കാർ എന്നെ കൈതു ചെയ്യും. അപ്പോൾ അവർ എന്നെ കൊല്ലും . ഇതാണോ നേട്ടം എന്ന് നാരദൻ ചോദിച്ചു .
ഭഗവാൻ—-ധൃതി പിടിക്കല്ലേ. കുട്ടിയോട് ചെന്ന് ചോദിക്കു .
നാരദൻ നേരെ രാജാവിന്റെ അടുക്കൽ ചെന്നു.കുട്ടിയെ ഒരു സ്വർണ്ണ തട്ടിൽ വെച്ച് കൊണ്ട് വന്നു.
നാരദൻ. രാജാവിനോട് ചോദിച്ചു. രാജാവെ ഞാൻ ഈ കുഞ്ഞിനോട് ഒരു ചോദ്യം ചോദിക്കാമോ ?
രാജാവ് സമ്മതിച്ചു .
നാരദൻ —-കുഞ്ഞേ നാരായണ നാമജപം കൊണ്ട് എന്താണ് നേട്ടം ?
ഇത് കേട്ട ഉടൻ കൊച്ചു രാജകുമാരൻ പറഞ്ഞു —-നാരദാ താങ്ങൾ ഇത്ര മാത്രമേ മനസ്സിലാക്കിയിട്ടുള്ളു . 24 മണിക്കൂറും നരായണനാമം ഉരുവിടുന്നു . പക്ഷെ അതിന്റെ സാരം അറിയില്ല .
ആദ്യം ഞാൻ ഒരു കാക്കയായി ജനിച്ചു .നാരയണ നാമജപം കൊണ്ട് എന്താണ് നേട്ടം എന്ന് താങ്കൾ എന്നോട് ചോദിച്ചു .അത് കേട്ട് എന്റെ ജീവിതം സമ്പൂർണമായി . ഞാൻ ജീവിതം അവസാനിപ്പിച്ചു.പിന്നീട് ഞാൻ ഒരു തത്തയായി ജനിച്ചു. ഒരു കാക്ക എവിടെ ? ഒരു തത്ത എവിടെ? തത്ത ഒരു കുണ്ടിൽ വളർക്കപ്പെടുന്നു .പിന്നെയും താങ്കൾ അതെ ചോദ്യം ചോദിച്ചു.അടുത്ത് ഞാൻ ഒരു പശു കിടാവായി ജനിച്ചു.അത് തത്തയേlക്കാളും മെച്ചപ്പെട്ട ജന്മമാണ് . ഭാരതമക്കൾ പശുവിനെ പൂജിക്കുന്നു . നരായണനാമം കേട്ട ഉടൻ മരിച്ചു . ഇപ്പോൾ ഒരു രാജകുമാരനായി ജനിച്ചു .ഒരു കാക്ക , തത്ത , പശുക്കുട്ടി ഇവയെക്കാൾ എത്രയോ മേന്മേയായ ഒരു ജന്മം കിട്ടി .രാജകുമാരനായി ജനിച്ചത് എന്റെ ഭാഗ്യമാണ് . ഇതാണ് നാരായണനാമം ജപിക്കുന്നത് കൊണ്ടുള്ള ഗുണം.
ഗുണപാഠം —- സ്നേഹം , വിശ്വാസം , ഭക്തി ഇവ ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയർന്ന നിലയിൽ എത്താവുന്നതാണ് .ഭഗവൽനാമം കേട്ട ഉടൻ കാക്ക തത്തയായി , തത്ത പശുകുട്ടിയായി , പശുക്കുട്ടി രാജകുമാരനായി ജനിച്ചു .ഭഗവൽനാമം കേട്ടത് കൊണ്ട് മാത്രം ഒരു കാക്കക്കു ഒരു ഉന്നതമായ ജന്മം കിട്ടി. അപ്പോൾ നാമജപം കൊണ്ടുള്ള നേട്ടം പറയണ്ടല്ലോ . നാമജപത്തിനു വളരെയേറെ ശക്തിയുണ്ട് .
ശാന്ത ഹരിഹരൻ .
Click here to Reply, Reply to all, or Forward
|
4.16 GB (27%) of 15 GB used
Advertisements