Archive | September 2018

ആനയും അവന്റെ വയസ്സിയും അന്ധയുമായ ‘അമ്മയും – The elephant and his old blind mother

 

മൂല്യം—–ശരിയായ  പെരുമാറ്റം

ഉപമൂല്യം —– മാതാപിതാക്കളോടുള്ള  സ്നേഹവും  ബഹുമാനവും

പണ്ടൊരിക്കൽ  ഹിമാലയത്തിന്റെ  താഴടിവാരത്തിൽ. ഒരു  താമരകുളത്തിന്റെ  അടുത്ത്‌  ബുദ്ധാ എന്നൊരു  ആന  കുഞ്ഞു  ജനിച്ചു .അവൻ  അത്ഭുതകരമായ  ഒരു  ആന കുഞ്ഞായിരുന്നു  നല്ല  വെളുത്ത  നിറവും ,മുഖവും  കാലുകളും  പവിഴ  നിറവുമായിരുന്നു .തുംബികൈ  തന്തത്തിന്റെ  നിറവും , കൊമ്പുകൾ  നീണ്ടു  വളഞ്ഞതും  ആയിരുന്നു .

അവൻ  അമ്മയെ  എല്ലായിടത്തും  അനുഗമിച്ചിരുന്നു . ‘അമ്മ മരത്തിന്റെ പൊക്കത്തിലിരുന്നു  തളിർ  ഇലകളും  പഴങ്ങളും  പറിച്ചുകൊടുക്കുമായിരുന്നു . കുളത്തിൽ താമരകളുടെ  സുഗന്ധത്തിൽ  അവനെ  കുളിപ്പിച്ച് . തുമ്പികൈ  നിറയെ  വെള്ളമെടുത്തു  മോന്റെ  തലയിലും  മുതുകിലും  തിളങ്ങുന്ന  വരെ  ഒഴിച്ച്  കൊടുക്കുമായിരുന്നു .  അവനും  തുംബികൈ. നിറയെ  വെള്ളമെടുത്തു  ഉന്നം  വെച്ച്  അമ്മയുടെ  രണ്ടു  കണ്ണുകൾക്കും. നടുവിൽ  ഒഴിച്ച് . അമ്മയും  തിരിച്ചൊഴിച്ചു . അങ്ങിനെ  രണ്ടു  പേരും  വെള്ളം  തെറിപ്പിച്ചു  കളിച്ചു .പിന്നീട്  രണ്ടു  പേരും  നല്ല  മൃദുവായ  ചാണക  പരപ്പിൽ  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  കിടന്നു  വിശ്രമിക്കും .റോസ്  ആപ്പിൾ  മരച്ചുവട്ടിൽ  ‘അമ്മ  വിശ്രമിച്ചു  കൊണ്ട്

കുട്ടി  മറ്റ  ആനകുട്ടികളുമായി  കളിക്കുന്നത്  കണ്ടു  കൊണ്ടിരിക്കും .

കൊച്ചു  ആന  വളർന്ന്  വലുതായി .കൂട്ടത്തിൽ  വെച്ച്  ഏറ്റവും  ശക്തനും  പൊക്കവുമുള്ളവനായി  തീർന്നു.  അമ്മക്ക്  പ്രായമായി . കൊന്പുകൾ  മഞ്ഞ  നിറമായി. ഒടിയുവാൻ  തുടങ്ങി .  കണ്ണിന്റെ  കാഴ്ച  കുറഞ്ഞു.ചെറുപ്പക്കാര ആന  പൊക്കമുള്ള  മരകൊമ്പിൽ. നിന്ന്‌  ഇളം  തളിർ  ഇലകളും  നല്ല  മധുര  മാങ്ങകളും  പറിച്ചു  തന്റെ  വയസ്സായ  അന്ധയായ  പ്രിയപ്പെട്ട  അമ്മക്ക്  കൊടുത്തു.

“ആദ്യം  നീ  പിന്നെ  ഞാൻ ” എന്ന്  പറഞ്ഞു .

അവൻ  അമ്മയെ  തണുത്ത  താമരക്കുളത്തിൽ  പൂക്കളുടേ  സുഗന്ധത്തിൽ  കുളിപ്പിച്ച് .തന്റെ  തുമ്പികൈ നിറയെ  വെള്ളമെടുത്തു  അമ്മയുടെ  തലയിലും  മുതുകിലും  ഒഴിച്ച്  നല്ല തിളക്കം  വരുന്നത്  വരെ  കുളിപ്പിച്ച്. നല്ല  തണലുള്ള  സ്ഥലത്തു  രണ്ടുപേരും  തുമ്പികൈകൾ  പിണച്ചു  കൊണ്ട്  വിശ്രമിച്ചു. പിന്നീട്  റോസ്  ആപ്പിൾ  മരത്തിന്റെ  തണലിൽ  അമ്മയെ  കൊണ്ടുപോയി  ആക്കിട്ടു  അവൻ  കൂട്ടുകാരുമായി  കറങ്ങാൻ  പോയി .

ഒരു  ദിവസം  ഒരു  രാജാവ്  നായാട്ടിനായി  കാട്ടിൽ. വന്നു . സുന്ദരനായ  ഈ  വെള്ള  ആനയെ  കണ്ടു . ” ഈ ആന  പുറത്തു  കെയറി  സവാരി  ചെയ്‌യണം .” എന്ന്  ആഗ്രഹിച്ച. രാജാവ്  ആനയെ  തടവിലാക്കി  തന്റെ  കൊട്ടാരത്തിലേക്കു  കൊണ്ട് പോയി . അവിടെ  ആന  താവളത്തിൽ  വെച്ച് . നല്ല  പട്ടു  വസ്ത്രങ്ങൾ, ആഭരണങ്ങൾ  താമരപ്പൂ  മാല. എല്ലാം  അണിയിച്ചു . കഴിക്കാൻ  നല്ല പഴങ്ങളും  മധുരമുള്ള  പുല്ലും  കൊടുത്ത്. തൊട്ടിയിൽ  കുടിക്കാനായി  ശുദ്ധ  ജലവും  നിറച്ചു . പക്ഷെ  ആന  ഒന്നും  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല . കരഞ്ഞു  കരഞ്ഞു  ക്ഷീണിതനായി .

”  ഓ  സുന്ദരനായ  ആനയെ–“ഞാൻ  നിനക്ക്  നല്ല  ഭക്ഷണം  തന്നു.കുടിക്കാൻ ശുദ്ധ  ജലം  തന്നു. പട്ടു  വസ്ത്രങ്ങളും  ആഭരണങ്ങളും  പൂമാലകളും  എല്ലാം  അണിയിച്ചു .നീ  ആഹാരം  കഴിച്ചില്ല  വെള്ളം  കുടിച്ചില്ല .എന്ത്  തന്നാൽ  നീസന്തോഷിക്കും പറയു .”  രാജാവ്  ചോദിച്ചു .

ആന  പറഞ്ഞു —–“പട്ടും  ആഭരണങ്ങളും  നല്ല  ആഹാരവും  വെള്ളവും  കൊണ്ട്  ഒന്നും  ഞാൻ  സന്തോഷിക്കില്ല  എന്റെ  ‘അമ്മ  ഒറ്റക്ക്  കാട്ടിൽ  ആരും  നോക്കാനില്ലാതെ ജീവിക്കുന്നു  അമ്മക്ക്  പ്രായമായി . കണ്ണും  കാണില്ല. അമ്മക്ക്  കൊടുക്കാതെ ഞാൻ ഒന്നും കഴിക്കില്ല .”

രാജാവ്  പറഞ്ഞു —-“ഞാൻ  ഇത്ര  സ്നേഹം  മനുഷ്യരിൽ  പോലും  കണ്ടിട്ടില്ല .ഈ  ആനയെ  ചങ്ങലയിട്ട്  പൂട്ടി  വെക്കുന്നത്  ശരിയല്ല .”

ആനയെ  വിട്ടയച്ചു. ആന കാടുകളിലൂടെ  സഞ്ചരിച്ചു  അമ്മയെ  അന്വേഷിച്ചു  നടന്നു . ഒടുവിൽ  അമ്മയെ  കണ്ടു . ‘അമ്മ അനങ്ങുവാൻ  പോലും. വയ്യാതെ  കിടക്കുകയായിരുന്നു. കണ്ണിനീരോടെ  മകൻ  തുമ്പിക്കൈ  നിറയെ  വെള്ളമെടുത്ത്  അമ്മയുടെ. മേൽ  ഒഴിച്ച് .മഴ  പെയ്യുകയാണോ  അല്ലെങ്കിൽ  എന്റെ  മകൻ  തിരിച്ചു  വന്നോ. എന്ന്  ‘അമ്മ  ചോദിച്ചു . അതെ  അമ്മയുടെ  മകൻ  തിരിച്ചു വന്നു . രാജാവ്  എന്നെ  പറഞ്ഞയച്ചു. അവൻ  അമ്മയുടെ കണ്ണുകൾ കഴുകിയപ്പോൾ  ഒരു  അത്ഭുതം  സംഭവിച്ചു.അമ്മക്ക്  കാഴ്ച്ച  തിരിച്ചു കിട്ടി . ‘അമ്മ പറഞ്ഞു —_”രാജാവ്. എന്റെ  മകനെ  തിരിച്ചയച്ചു  എന്നെ  സന്തോഷിപ്പിച്ചു .രാജാവും  സന്തോഷമായിരിക്കട്ടെ .”

യുവാവ് ആന  മരത്തിൽ  നിന്ന്  കുറെ  തളിർ  ഇലകളും  പഴങ്ങളും. പറിച്ചു  അമ്മക്ക്  കൊടുത്തിട്ട്.  പറഞ്ഞു——“ആദ്യം  നീ  പിന്നെ  ഞാൻ .”

 

ഗുണപാഠം ——

നമ്മുടെ  മാതാപിതാക്കൾ  ഒരു  നിബന്ധനയും  കൂടാതെ  നമ്മളെ  സ്നേഹിക്കുന്നു . “മാതാ  പിതാ  ഗുരു  ദൈവം “എന്നാണല്ലോ ചൊല്ല് . അമ്മക്കാണ്  ഏറ്റവും  ഉന്നത സ്ഥാനം. മാതാപിതാക്കളെ സ്നേഹിക്കുകയും  ആദരിക്കുകയും  വേണം .പ്രത്യേകിച്ച്  നമ്മുടെ  സ്നേഹവും  സഹായവും  കൂടുതൽ  ആവശ്യമുള്ളപ്പോൾ .

ശാന്ത  ഹരിഹരൻ

 

Advertisements

Ganesha Chaturthi

Dear Readers,

Wishing you all A Happy Ganesh Chaturthi

ജീവിതത്തിൽ നമ്മുടെ പ്രയാസങ്ങൾ Struggles of our life

 

coffee-potato

 

മൂല്യം—ശുഭ  പ്രതീക്ഷ

ഉപമൂല്യം ——മനോഭാവം

ഒരിക്കൽ  ഒരു  മകൾ  അച്ഛനോടു  പരാതി  പറഞ്ഞു —-“എന്റെ  ജീവിതം  വളരെ  ദുരിതകരമായിരിക്കുന്നു . ഒരു  പ്രശ്നം  ശരിയായാൽ  ഉടനെ  വേറൊന്നു  വരുന്നു .എല്ലാ  സമയവും  പൊരുതി  പോരാടി  മടുത്തു .”

പാചകക്കാരനായ  അച്ഛൻ  അവളെ  അടുക്കളയിലേക്കു  കൊണ്ടുപോയി .അദ്ദേഹം  മൂന്നു  കലങ്ങളിൽ  വെള്ളമെടുത്തു  അടുപ്പത്തു  നല്ല  തീയിൽ  വെച്ചു. കലങ്ങളിൽ  വെള്ളം  തിളക്കുവാൻ  തുടങ്ങിയപ്പോൾ  ഒരു  കലത്തിൽ  ഉരുളക്കിഴങ്ങുകളും രണ്ടാം  കലത്തിൽ  മുട്ടകളും  മൂന്നാം കലത്തിൽ പൊടിച്ച  കാപ്പികൊട്ടകളും  ഇട്ടു .അദ്ദേഹം  മകളോട്  ഒന്നും  മിണ്ടാതെ  അവ  തിളക്കുന്നതു നോക്കിനിന്നു . മകളും  അക്ഷമയോടെ  പിറുപിറുത്തു  കൊണ്ട്  അച്ഛൻ  ചെയ്യുന്നത്  നോക്കി  നിന്നു.20  നിമിഷങ്ങൾക്ക്  ശേഷം  തീ  കെടുത്തി  കലത്തിൽ  നിന്ന്  ഉരുളക്കിഴങ്ങുകൾ  പുറത്തെടുത്തു  ഒരു  പാത്രത്തിൽ  വെച്ചു. മുട്ടകൾ  പുറത്തടുത്തു  ഒരു  പാത്രത്തിൽ  വെച്ചു.  പിന്നീട്  കാപ്പി  പൊടി  നല്ലവണ്ണം  ഇളക്കി  ഒരു  കപ്പിൽ  ഒഴിച്ചു.

മകളെ  തിരിഞ്ഞു  നോക്കി  ചോദിച്ചു —– മോളെ  നീ  എന്താണ്  കാണുന്നത് ?

ഉരുളക്കിഴങ്ങുകൾ , മുട്ടകൾ, കാപ്പി — അവൾ  ഉടൻ  ഉത്തരം  നൽകി .

ഒന്ന്  അടുത്തു  ചെന്ന്  നോക്ക് —-അച്ഛൻ  പറഞ്ഞു . അടുത്തു  ചെന്ന് ഉരുളക്കിഴങ്ങുകൾ  തൊട്ടു  നോക്ക്.അവൾ  തൊട്ടു  നോക്കി. അവ  വളരെ  മൃദുലമായിരുന്നു.ഒരു  മുട്ട  എടുത്തു  പൊട്ടിച്ചു  നോക്കാൻ  പറഞ്ഞു . പൊട്ടിച്ച  ശേഷം നല്ല  പാകം  വന്ന  കെട്ടിയായ  മുട്ട  കണ്ടു .ഒടുവിൽ  കാപ്പി  ഒന്ന്  കുടിച്ചു  നോക്കുവാൻ  അച്ഛൻ  പറഞ്ഞു .അതിന്റെ  സുഗന്ധമായ  രുചി  അവളുടെ  മുഖത്ത്  പുഞ്ചിരി  കൊണ്ട്  വന്നു .

ഇതിന്റെ. അർത്ഥം  എന്താണ്  അച്ഛാ ? അവൾ  ചോദിച്ചു .

അച്ഛൻ  വിശദീകരിച്ചു —ഉരുളക്കിഴങ്ങുകൾ , മുട്ടകൾ , കാപ്പിപ്പൊടി  എല്ലാം  ഒരേപോലെ  ചൂടു  വെള്ളത്തിൽ  ദുരിതം  അനുഭവിച്ചു . പക്ഷെ  ഓരോന്നും  വ്യത്യസ്തമായി  പ്രതികരിച്ചു .കഠിനമായ  ഉരുളക്കിഴങ്ങുകൾ  ചൂടു  വെള്ളത്തിൽ കിടന്നതോടെ  ക്ഷീണിച്ചു  മൃദുലമായി  പോയി . വളരെ  നേരിയ  തൊണ്ടുള്ള  ലോലമായ  ഉള്ളിലെ  വെള്ളത്തിനെ  രക്ഷിക്കുന്ന മുട്ട  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ കഠിനമായി  തീർന്നു .പക്ഷെ  കാപ്പിപ്പൊടി  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ  ഒരു  അസാധാരണമായ  രൂപം  കൊണ്ട്  വെള്ളത്തിന്റെ  നിറം  തന്നെ  മാറ്റി  ഒരു  രുചികരമായ  പാനീയമായി .

ഈ  മൂന്നിൽ  നീ  എന്താണ് ?  അച്ഛൻ  ചോദിച്ചു .വിപരീത  പരിസ്ഥിതിയെ  അഭിമുഖീകരിക്കുമ്പോൾ  നീ എങ്ങിനെ  പ്രതികരിക്കും? നീ  ഒരു  ഉരുളക്കിഴങ്ങാനോ ? ഒരു  മുട്ടയാണോ ?അല്ലെങ്കിൽ  സുഗന്ധവും  രുചിയും  പകരുന്ന  കാപ്പിയാണോ ?

ഗുണപാഠം —–

നമ്മുടെ  ജീവിതത്തിൽ  പലതും  സംഭവിക്കുന്നു  പലതും കാണുന്നു . പക്ഷെ  അവയെ  എങ്ങിനെ  അഭിമുഖീകരിക്കുന്നു  എന്ത്  ചെയുന്നു  എന്നതാണ്  നോക്കേണ്ടത് . ജീവിതം  തന്നെ  സാഹചര്യങ്ങളിൽ  നിന്നു  പലതും  പഠിക്കുന്നതും , സ്വീകരിക്കുന്നതും , പരിവർത്തനം  കൊണ്ട്  വരുന്നതുമാണ്.അത്  ഒരു  യഥാർത്ഥ  അനുഭവം  തരുന്നു .

ശാന്ത  ഹരിഹരൻ .