ജീവിതത്തിൽ നമ്മുടെ പ്രയാസങ്ങൾ Struggles of our life

 

coffee-potato

 

മൂല്യം—ശുഭ  പ്രതീക്ഷ

ഉപമൂല്യം ——മനോഭാവം

ഒരിക്കൽ  ഒരു  മകൾ  അച്ഛനോടു  പരാതി  പറഞ്ഞു —-“എന്റെ  ജീവിതം  വളരെ  ദുരിതകരമായിരിക്കുന്നു . ഒരു  പ്രശ്നം  ശരിയായാൽ  ഉടനെ  വേറൊന്നു  വരുന്നു .എല്ലാ  സമയവും  പൊരുതി  പോരാടി  മടുത്തു .”

പാചകക്കാരനായ  അച്ഛൻ  അവളെ  അടുക്കളയിലേക്കു  കൊണ്ടുപോയി .അദ്ദേഹം  മൂന്നു  കലങ്ങളിൽ  വെള്ളമെടുത്തു  അടുപ്പത്തു  നല്ല  തീയിൽ  വെച്ചു. കലങ്ങളിൽ  വെള്ളം  തിളക്കുവാൻ  തുടങ്ങിയപ്പോൾ  ഒരു  കലത്തിൽ  ഉരുളക്കിഴങ്ങുകളും രണ്ടാം  കലത്തിൽ  മുട്ടകളും  മൂന്നാം കലത്തിൽ പൊടിച്ച  കാപ്പികൊട്ടകളും  ഇട്ടു .അദ്ദേഹം  മകളോട്  ഒന്നും  മിണ്ടാതെ  അവ  തിളക്കുന്നതു നോക്കിനിന്നു . മകളും  അക്ഷമയോടെ  പിറുപിറുത്തു  കൊണ്ട്  അച്ഛൻ  ചെയ്യുന്നത്  നോക്കി  നിന്നു.20  നിമിഷങ്ങൾക്ക്  ശേഷം  തീ  കെടുത്തി  കലത്തിൽ  നിന്ന്  ഉരുളക്കിഴങ്ങുകൾ  പുറത്തെടുത്തു  ഒരു  പാത്രത്തിൽ  വെച്ചു. മുട്ടകൾ  പുറത്തടുത്തു  ഒരു  പാത്രത്തിൽ  വെച്ചു.  പിന്നീട്  കാപ്പി  പൊടി  നല്ലവണ്ണം  ഇളക്കി  ഒരു  കപ്പിൽ  ഒഴിച്ചു.

മകളെ  തിരിഞ്ഞു  നോക്കി  ചോദിച്ചു —– മോളെ  നീ  എന്താണ്  കാണുന്നത് ?

ഉരുളക്കിഴങ്ങുകൾ , മുട്ടകൾ, കാപ്പി — അവൾ  ഉടൻ  ഉത്തരം  നൽകി .

ഒന്ന്  അടുത്തു  ചെന്ന്  നോക്ക് —-അച്ഛൻ  പറഞ്ഞു . അടുത്തു  ചെന്ന് ഉരുളക്കിഴങ്ങുകൾ  തൊട്ടു  നോക്ക്.അവൾ  തൊട്ടു  നോക്കി. അവ  വളരെ  മൃദുലമായിരുന്നു.ഒരു  മുട്ട  എടുത്തു  പൊട്ടിച്ചു  നോക്കാൻ  പറഞ്ഞു . പൊട്ടിച്ച  ശേഷം നല്ല  പാകം  വന്ന  കെട്ടിയായ  മുട്ട  കണ്ടു .ഒടുവിൽ  കാപ്പി  ഒന്ന്  കുടിച്ചു  നോക്കുവാൻ  അച്ഛൻ  പറഞ്ഞു .അതിന്റെ  സുഗന്ധമായ  രുചി  അവളുടെ  മുഖത്ത്  പുഞ്ചിരി  കൊണ്ട്  വന്നു .

ഇതിന്റെ. അർത്ഥം  എന്താണ്  അച്ഛാ ? അവൾ  ചോദിച്ചു .

അച്ഛൻ  വിശദീകരിച്ചു —ഉരുളക്കിഴങ്ങുകൾ , മുട്ടകൾ , കാപ്പിപ്പൊടി  എല്ലാം  ഒരേപോലെ  ചൂടു  വെള്ളത്തിൽ  ദുരിതം  അനുഭവിച്ചു . പക്ഷെ  ഓരോന്നും  വ്യത്യസ്തമായി  പ്രതികരിച്ചു .കഠിനമായ  ഉരുളക്കിഴങ്ങുകൾ  ചൂടു  വെള്ളത്തിൽ കിടന്നതോടെ  ക്ഷീണിച്ചു  മൃദുലമായി  പോയി . വളരെ  നേരിയ  തൊണ്ടുള്ള  ലോലമായ  ഉള്ളിലെ  വെള്ളത്തിനെ  രക്ഷിക്കുന്ന മുട്ട  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ കഠിനമായി  തീർന്നു .പക്ഷെ  കാപ്പിപ്പൊടി  തിളച്ച  വെള്ളത്തിൽ  കിടന്നതോടെ  ഒരു  അസാധാരണമായ  രൂപം  കൊണ്ട്  വെള്ളത്തിന്റെ  നിറം  തന്നെ  മാറ്റി  ഒരു  രുചികരമായ  പാനീയമായി .

ഈ  മൂന്നിൽ  നീ  എന്താണ് ?  അച്ഛൻ  ചോദിച്ചു .വിപരീത  പരിസ്ഥിതിയെ  അഭിമുഖീകരിക്കുമ്പോൾ  നീ എങ്ങിനെ  പ്രതികരിക്കും? നീ  ഒരു  ഉരുളക്കിഴങ്ങാനോ ? ഒരു  മുട്ടയാണോ ?അല്ലെങ്കിൽ  സുഗന്ധവും  രുചിയും  പകരുന്ന  കാപ്പിയാണോ ?

ഗുണപാഠം —–

നമ്മുടെ  ജീവിതത്തിൽ  പലതും  സംഭവിക്കുന്നു  പലതും കാണുന്നു . പക്ഷെ  അവയെ  എങ്ങിനെ  അഭിമുഖീകരിക്കുന്നു  എന്ത്  ചെയുന്നു  എന്നതാണ്  നോക്കേണ്ടത് . ജീവിതം  തന്നെ  സാഹചര്യങ്ങളിൽ  നിന്നു  പലതും  പഠിക്കുന്നതും , സ്വീകരിക്കുന്നതും , പരിവർത്തനം  കൊണ്ട്  വരുന്നതുമാണ്.അത്  ഒരു  യഥാർത്ഥ  അനുഭവം  തരുന്നു .

ശാന്ത  ഹരിഹരൻ .

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s